Home Blog Page 563

പുരസ്‌കാരനിറവില്‍ ഗിന്നസ് പക്രു

0

കൊച്ചി : ഏറ്റവും പൊക്കം കുറഞ്ഞ സിനിമ സംവിധായകൻ എന്ന ബഹുമതി ഏറ്റുവാങ്ങി പക്രു എന്ന അജയകുമാർ. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് എന്നീ മൂന്ന് അവാര്‍ഡുകളാണ് ഗിന്നസ് പക്രു നേടിയത്.

2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആറു മാസം മുന്‍പു ലഭിച്ച റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയില്‍ നിന്നു പക്രു ഏറ്റുവാങ്ങി. ഡോ. ഗിന്നസ് സുനില്‍ ജോസഫാണ് യുആര്‍എഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ബെസ്റ്റ് ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് പ്രതിനിധി ടോളി പക്രുവിന് കൈമാറി.

ശാരീരിക വൈകല്യങ്ങളില്‍ തളരാതെ ജീവിതത്തില്‍ മുന്നേറുവാനുള്ള പ്രചോദനമായി തന്റെ നേട്ടം മാറുമെന്നാണ് പ്രതീക്ഷയെന്ന് ഗിന്നസ് പക്രു പറഞ്ഞു.

അത്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ഇളയരാജ’യിലൂടെ ഒരിക്കല്‍കൂടി നായകനാകുവാനുള്ള തയാറെടുപ്പിലാണ് ഗിന്നസ് പക്രു.

‘പെട്ടിലാമ്പട്ട്ര’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി

0

7 പേവോ എന്റർടൈന്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ന്‍റെ ബാനറില്‍ സ്വരൂപ്‌ രാജന്‍ മയില്‍വാഹനം നിർമ്മിച്ച് ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ‘പെട്ടിലാമ്പട്ട്ര’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി.

നാലു ചെറുപ്പക്കാരുടെ നാട്ടിൻപുറത്തെ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘പെട്ടിലാമ്പട്ട്ര.

ഇന്ദ്രന്‍സ്, ജെൻസൺ, ഇർഷാദ്, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം
ലീലാകൃഷ്ണൻ, സ്വാസിക, പറവൂർ വാസന്തി, ശിവദാസ് മാറാംമ്പിളി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

മലയാളത്തിലൊരു പുതി ഇന്‍ഡോ അമേരിക്കന്‍ കമ്പനിയുടെ തുടക്കം

0
ഒരു ഇന്‍ഡോ അമേരിക്കന്‍ കനേഡിയന്‍ കൂട്ടായ്മയുടെ സിനിമ സംരഭമാണ് സ്വപ്ന ഫോക്കസ് ഇന്‍റര്‍നാഷണല്‍ എന്ന സിനിമ കമ്പനി. മലയാളം തമിഴ് ഭാഷകളില്‍ സിനിമാ നിര്‍മ്മാണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം ബിസിനസ്സ് സംരഭകരാണ് ഇതിന് പിന്നില്‍. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ കാലമാണ് ഇന്ന്. മലയാളത്തിലും തമിഴിലും തെലുങ്കിലും ബിഗ് ബജറ്റഡ്, ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനായി തുടക്കമിട്ടിരുക്കുകയാണ് സ്വപ്ന ഫോക്കസ് ഇന്‍റര്‍നാഷണല്‍.
ഈ ചലച്ചിത്രക്കമ്പനിയുടെ ലോഞ്ചിംഗും ലോഗോ പ്രകാശനവും താജ് മലബാറില്‍ വച്ച് നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമില്‍ കമ്പനിയുടെ ചെയര്‍മാന്‍ ഷാജി ആലപ്പാട്ട് ഉദ്ഘാടന ചടങ്ങിന് അദ്ധ്യക്ഷനായി. ഒരുപിടി നല്ല മലായള ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനും മെഗാസ്റ്ററുകളെ കൂടാതെ പുതുതായി എത്തുന്ന കലാകാരന്മാര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ അജ്മല്‍ റഷീദ് ആണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആദ്യ ചിത്രങ്ങളുടെ സംഗീത സംവിധായകനായ രതീഷ് വേഗയും അജമല്‍ റഷീദും കമ്പനിയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചും. രാജന്‍ പി ദേവിന്‍റെ മക്കളായ ജുബില്‍ രാജും ഉണ്ണി രാജും, എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിനോദ് പറവൂര്‍, തിരക്കഥാകൃത്ത് സോണി മുണ്ടക്കയം, കലാഭവന്‍ അന്‍സാര്‍, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആഗസ്റ്റ് മാസം ചിത്രീകരണം എറണാകുളത്തും ഊട്ടിയിലുമായി നടക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

രജനീകാന്ത് ചിത്രം ‘കാലാ’യുടെ പുതിയ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

0

രജനീകാന്ത് ചിത്രം ‘കാലാ’യുടെ പുതിയ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു . ചിത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യാനിരിക്കവെ തമിഴ് നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും  ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരും തമ്മിലുള്ള പ്രേശ്നങ്ങൾ ഫിലിം റിലീസിനെ ബാധിച്ചിരുന്നു .പുതിയ റിലീസ് ഡേറ്റും പോസ്റ്ററും ചിത്രത്തിന്റെ നിര്‍മ്മാതാവായ നടൻ ധനുഷ് തന്‍റെ ട്വീറ്ററിലൂടെയാണ് പ്രഖ്യാപിച്ചു . ജൂൺ 7 ന്ആണ് ആരാധകര്‍ കാത്തിരിക്കുന്ന രജനി ചിത്രം കാലാ റിലീസ് ചെയ്യുന്നത്.

 

സുവർണപുരുഷൻ റിവ്യൂ

0

മോഹൽലാൽ ആരാധകരായ ഒരുപറ്റം ആൾക്കാരുടെ കഥപറയുന്ന ചിത്രമാണ് സുവർണപുരുഷൻ.  ജെ എൽ ഫിലിംസിന്റെ ബാനറിൽ നവാഗതനായ സുനിൽ പൂവേലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇരിങ്ങാലക്കുട എന്ന ദേശത്തു  “മേരിമാതാ” എന്ന തിയ്യേറ്ററിൽ  പുലിമുരുകൻ റീലീസ് ആവുന്ന ആദ്യ ഷോക്കിടയിൽ ആ തിയറ്ററിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. തിയ്യേറ്ററിന്‍റെ ഉടമസ്ഥ മേരിക്കുഞ്ഞും   പ്രൊജക്റ്റ് ഓപ്പറേറ്ററായ റപ്പായി ചേട്ടനും മോഹൻലാന്റെ കടുത്ത ആരാധകരാണ് .മേരികുഞ്ഞന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലെനയും റപ്പായി ചേട്ടനായി എത്തുന്നത് ഇന്നസെന്റാണ്. കൂടാതെ ശ്രീജിത്ത് രവി, കലിംഗ ശശി, കൊളപ്പുള്ളി ലീല, ബിജുക്കുട്ടന്‍, ശിവജി ഗുരുവായൂര്‍ എന്നിവരും കുറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

മോഹൻലാൽ ആരാധന എന്ന വാണിജ്യസാധ്യത മുന്നില്‍ കണ്ടിറക്കിയ ഒരു ചിത്രം മാത്രമാണ് സുവർണപുരുഷൻ. സംവിധായകനും, ക്യാമറാമാനും പുതിയ ആൾകാരായതിന്റെ പോരായിമകൾ ചിത്രത്തിലുടനീളം കാണാൻ കഴിയുന്നു .മികച്ച അഭിനേതാക്കൾ ഉണ്ടായിട്ടുപോലും അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സംവിധായകന് സാധിച്ചിട്ടില്ല .ഹ്രസ്വ​ചി​ത്രത്തിന്റെ കഥ വലിച്ചു നീട്ടി സിനിമയാക്കിയപ്പോൾ ഉണ്ടായ എല്ലാപോരായ്മകളും ചിത്രത്തിലുടനീളം കാണാം. 1 മണിക്കൂർ 47 മിനിറ്റുള്ള ചിത്രത്തിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല .

“നാം” ; ട്രെയിലര്‍ കാണാം

0

യൂത്തിന്റെ ജീവിതം പറയുന്ന പുതിയ ചിത്രം “നാം” ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് നാം.

യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിൽ ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ ഗൗതം വാസുദേവ മേനോന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ഷൈനിന്റെ വില്ലനായി ഫഹദ് ഫാസില്‍ ?

0

മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ ഷൈന്‍ നിഗമിന്റെ വില്ലനായി ഫഹദ് ഫാസില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാൽ ഈ വാർത്തയോട് അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

കുമ്പളങ്ങി നൈറ്റ്‌സ്ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ദിലീഷ് പോത്തനൊപ്പം ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ തിരഞ്ഞെടുക്കും : രാഹുല്‍ ഗാന്ധി

0

ന്യൂഡല്‍ഹി: കെപിസിസി ൽ പുതിയ പ്രസിഡന്റിനെ ഉടനെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. പ്രഖ്യാപനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പായി  വേണോ എന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുക്കുമെന്ന് ചെന്നിത്തലയും വ്യക്തമാക്കി.

എന്നാൽ പുതിയ പ്രസിഡന്റിന്റെ നിയമനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം ആയേക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നൽകുന്ന സൂചന.

ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം

0

തമിഴ് സാംസ്കാരികപ്പെരുമയുടെ നേടും പുഴയായ കാവേരിക്കും കാവേരിയുടെതന്നെ കൈവഴിയായ കൊള്ളിടം ആറിനും മധ്യേയുള്ള പച്ചത്തുരുത്തിലാണ് ശ്രീരംഗനാഥ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം. ഏഴുമതിലുകൾ ചേർന്ന ഈ വിഷ്ണുക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്. ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതും ആണ്. നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഭാരതവർഷത്തിലെ 108 വൈഷ്ണാവലങ്ങളിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണിത്.

അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗണപതിയാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം. ഇന്ത്യയിലുള്ള ക്ഷേത്രങ്ങളിൽ ശ്രീരംഗം ക്ഷേത്രത്തിനു മാത്രമാണ്‌ ഏഴു ചുറ്റമ്പലങ്ങളുള്ളത്. ഇന്നത്തെ വൈഷ്ണവ വിശ്വാസികളുടെ ദിവ്യപ്രതീക സംഖ്യയായ ഏഴ് പ്രതിനിധീകരിക്കുന്നത് ഒന്നുകിൽ യോഗയുടെ ഏഴ് കേന്ദ്രങ്ങൾ, അല്ലെങ്കിൽ മനുഷ്യശരീരം നിർമ്മിതമായിരിക്കുന്ന ഏഴ് ഘടകങ്ങളെയാണ്. ഇവയുടെ കേന്ദ്രത്തിലാണ്‌ ആത്മാവ് കുടികൊള്ളുന്നത് എന്ന് അവർ വിശ്വസിക്കുന്നു.

പ്രധാന ദേവതയായ രംഗനാഥ പ്രഭുവിനെ കൂടാതെ ഈ ക്ഷേത്ര സമുച്ചയത്തിൽ മറ്റനവധി സന്നതികളും ഏതാണ്ട് 53 ഉപ സന്നതികളും ഉണ്ട്.

ക്ഷേത്രത്തിലെ സന്നതികൾ ഇവയാണ്.:

  • തായാർ സന്നതി
  • ചക്രതസ്വാർ സന്നതി
  • ഉദയാവർ (രാമാനുജർ സന്നതി)
  • ഗരുഡൽവാർ സന്നതി
  • ധന്വന്തരി സന്നതി
  • ഹയഗ്രീവർ സന്നതി

ശാരീരിക/മാനസിക വൈകല്യങ്ങളുള്ളവർ, പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളുള്ളവർ, മാരകരോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പ്രവേശന കവാടത്തിലൂടെ ശ്രീകോവിലിൽ ദർശനം നടത്തുവാൻ സാധിക്കും. ഇവരുടെ കൂടെ ഒരു സഹായിയെ കൂടി അനുവദിക്കുന്നതാണ്. ശാരീരിക അവശതകളുള്ളവർക്കായി തികച്ചും സൗജന്യമായി ബാറ്ററികാർ, ക്ഷേത്ര പരിസരത്ത് ലഭ്യമാണ്.

ബാംഗ്ലൂരിൽ നിന്നും പാലക്കാട് നിന്നും വരുന്നവർക്ക് സേലം വഴി ഇവിടെ എത്തിച്ചേരാം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ഏഴു കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. തിരുച്ചിയിൽ വിമാനത്തവളമുണ്ട്. ഇപ്പോഴും ബസ് ലഭ്യമാണ്.  ദക്ഷിണേന്ത്യയിലെ മിക്ക ഭാഗങ്ങളിൽനിന്നും തിരുച്ചിറപ്പള്ളിക്ക് ട്രെയിൻ, ബസ് സൗകര്യങ്ങൾ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 

തിരു. പി ജയരാമൻ ബി എസ് സി., ബി എൽ
ജോയിന്റ് കമ്മീഷണർ/എക്സിക്യൂട്ടീവ് ഓഫീസർ
ശ്രീ രംഗനാഥസ്വാമി ക്ഷേത്രം
ശ്രീരംഗം, തിരുച്ചിറപ്പള്ളി-620006
തമിഴ്നാട്, ഇന്ത്യ
ഫോൺ: : +91 431 -2432246
ഫാക്സ് : +91 431 -2436666
ഇമെയിൽ : [email protected]

ഒറയൂർ : +91 431 -2762446
തിരുവെള്ളറൈ : 9486482246
യാത്രി നിവാസ് : +91 431 -2562246

ഉർവശി തീയേറ്റേഴ്സ്ന്റെ പുതിയ ചിത്രം “ഡാകിനി”

0

തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഉർവശി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്  “ഡാകിനി”. സൂരജ് വെഞ്ഞാറന്മൂട് , ചെമ്പൻ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ ) അലെൻസിർ , ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി തുടങ്ങിയവരാണ് അഭിനേതാക്കൾ.

കഥ തിരക്കഥ സംവിധാനം രാഹുൽ റിജി നായർ ചിത്രം നിർമ്മിക്കുന്നത് ബി. രാകേഷ് , സന്ദീപ് സേനൻ , അനീഷ് എം തോമസ് എന്നിവർ ചേർന്നാണ്.  ഛായാഗ്രഹണം അലക്സ് പുളിക്കൽ , ചിത്രസംയോജനം  അപ്പു ഭട്ടതിരി , സംഗീതം  രാഹുൽ രാജ്.

ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ്  വിതരണം ചെയ്യും. 

ഫേസ്ബുക്ക് ആപ്പ് വഴി ഇനി മൊബൈൽ റീചാര്‍ജ് ചെയാം

0

സോഷ്യൽ നെറ്റ്വർക്കിലൂടെയുള്ള ഡാറ്റ ദുരുപയോഗം സംബന്ധിച്ച വിവാദങ്ങൾക്കിടയിൽ ഉപയോക്താക്കൾക്കായി  പുതിയ സൗകര്യം ഒരുക്കി  ഫേസ്ബുക്ക് .അൻറോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ ഫേസ്ബുക്ക് ആപ്പ് വഴി  ഇനി മൊബൈൽ റീചാർജ് ചെയ്യാൻ സാധിക്കും . ഈ സൗകര്യം ലഭ്യമാകണമെങ്കിൽ ഫേസ്ബുക്ക്  ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം . ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നോട്ടിഫിക്കേഷൻ ഐക്കണിന് സമീപമുള്ള ഹാംബർഗർ ഐക്കണിൽ ക്ലിക്ക് ചെയ്ത് റീചാർജ് ഓപ്ഷൻ സെലക്ട് ചെയാം .ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും വഴി പയ്മെന്റ്റ് ചെയാവുന്നതാണ് . പയ്മെന്റ്റ് വാലറ്റിലേക്കുള്ള ഫേസ്ബുക്കിന്റെ ചുവടുവെപ്പാണ് ഇതെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത് .

അതാണ് സച്ചിൻ

0

ബാന്ദ്രയിൽ തെരുവിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. താരജാഡ ഇല്ലാതെ തിരക്കേറിയ ട്രാഫിക്കിനിടയിലെ റോഡ്‌സൈഡിലാണ് കുട്ടികളോടൊപ്പം താരത്തിന്റെ കളി.