മംഗളാദേവി കണ്ണകി ക്ഷേത്രം
കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. വർഷത്തിൽ ചിത്രപൗർണമി ദിവസമാണ് ക്ഷേത്രം തുറക്കുന്നതും പൂജകൾ നടക്കുന്നതും. മധുര...
ക്ഷേത്രദർശനത്തിന് ലളിതവേഷം
ദേവാലയദർശനത്തിന് പോകുമ്പോൾ ശരീരവും മനസ്സും പരിശുദ്ധവും തികച്ചും ലളിതവുമായിരിക്കണം എന്നത് ആചാരമായിത്തന്നെ പണ്ടുള്ളവർ നിഷ്കർഷിച്ചിരുന്നു. ആഡംബരവേഷവും പൊങ്ങച്ചവുമൊന്നും പ്രകടിപ്പിക്കേണ്ട വേദിയല്ല ദേവാലയം. ഈശ്വരനുമുന്പിൽ നാം ഒന്നുമല്ല എന്ന ബോധ്യം നമുക്കുണ്ടാകണം.
ഏറ്റവും ലളിതമായ...
ദീപാരാധന ദർശനഫലം
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് ദീപാരാധന. ഓരോ ദീപാരാധനയുടെയും സവിശേഷതകൾ നോക്കാം .
അലങ്കാര ദീപാരാധന രാവിലെ അഭിഷേക ശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയിട്ട് നടത്തുന്ന ദീപാരാധനയാണ്...
ഏക പാദ മൂർത്തി
തമിഴ്നാട്ടിൽ തിരുഒറ്റിയൂർ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശിവരൂപമാണ് ആദിപുരീശ്വരർ. ഇത് സ്വയംഭൂലിംഗമാണ്. പുറ്റായി വളർന്നുവന്ന അതിൽ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ ഒരേ ഉടലും മൂന്നുപേർക്കുംകൂടി ഒരു പാദവുമായി ഒറ്റ വിഗ്രഹമായി സ്ഥിതി ചെയ്യുന്നു.
ഏകപാദമൂർത്തിയെന്നാൽ സൃഷ്ടിക്കുമുമ്പും സർവ്വസംഹാരത്തിനുശേഷം...
തിരിഞ്ഞിരിക്കുന്ന നന്ദി
ശിവക്ഷേത്രങ്ങളിൽ നന്ദി ശിവനഭിമുഖമായിരിക്കുന്നതായിട്ടാണ് നമുക്ക് എവിടെയും കാണാനാവുക. എന്നാൽ തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുവൈഗാവൂരിലെ ജനരക്ഷകി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ശ്രീകോവിൽ മൂർത്തിക്കുനേരെ പുറംതിരിഞ്ഞിരിക്കുന്ന നന്ദിയെയാണ് കാണാനാവുക.
നന്ദിദേവൻ ഇങ്ങനെ വ്യത്യസ്തനായി തിരിഞ്ഞിരിക്കുന്നതിന് ഒരു കാരണവും...
ഇന്ന് സ്വർഗവാതിൽ ഏകാദശി
ഇന്ന് സ്വർഗവാതിൽ ഏകാദശി ആണ്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. വിഷ്ണുക്ഷേത്രത്തിലെല്ലാം സ്വര്ഗവാതില് ഏകാദശി ഇന്ന് അനുഷ്ടിക്കും.
ശ്രീകൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണ് സ്വര്ഗവാതില് ഏകാദശി എന്നാണ് വിശ്വാസം. ഈ ദിവസം...
നരമുഖ വിനായകൻ
ഗണപതിയെ ധർമ്മവിനായകൻ എന്നും ആദിവിനായകൻ എന്നും നരമുഖ വിനായകനെന്നും വിശേഷിപ്പിക്കാറുണ്ട്. ആദ്യം വിനായകന് മനുഷ്യമുഖം ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. വിനായകൻ തന്റെ സഹോദരൻ മുരുകനെപോലെ സുന്ദരനായിരുന്നു.
തമിഴ്നാട്ടിൽ മായുരത്തുനിന്നും നണ്ണിലത്തേക്കു പോകുന്ന വഴിയിൽ ശിലാദർപ്പണപുരി...
ഇരുമുടിക്കെട്ടിന്റെ പ്രാധാന്യം
അയ്യപ്പസന്നിധിയിലെത്താൻ പതിനെട്ടാംപടി കയറുന്നതിന് ഭക്തന്റെ ശിരസ്സിൽ ഇരുമുടിക്കെട്ട് നിർബന്ധമാണ്. ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രാധാന്യവും ഇതുതന്നെ. പരംപൊരുൾ തേടിയുള്ള ഈ യാത്രയിൽ സ്വന്തം പുണ്യപാപങ്ങളുടെ ഭാരമാണ് തലയിലേറ്റുന്നതെന്നാണ് സകല്പം. ഇരുമുടിക്കെട്ട് എന്ന വാക്കിൽ...
കന്നിമാസപൂജയ്ക്കായി ശബരിമല നട 16ന് തുറക്കും
പത്തനംതിട്ട : തുറക്കുന്ന സാഹചര്യത്തില് പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താത്ക്കാലിക സംവിധാനങ്ങളും പൂര്ത്തിയാക്കാന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് വിവിധ വകുപ്പുകള്ക്ക് നിര്ദേശം നല്കി. കന്നിമാസ പൂജകള്ക്ക് ഏര്പ്പെടുത്തേണ്ട താത്ക്കാലിക സംവിധാനങ്ങളും...
നാലമ്പലദർശനം പുണ്യം
കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് പുണ്യo. ശ്രീരാമനും ലക്ഷമണനും ഭരതനും ശത്രുഘ്നനും പ്രതിഷ്ഠയുള്ള ക്ഷേത്രദർശനത്തെയാണ് നാലമ്പലദർശനം എന്ന് പറയുന്നത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമിക്ഷേത്രം, അമനകര ഭാരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം...
ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും
ആറന്മുള പാര്ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള് ജൂലൈ 15 മുതല് ഒക്ടോബര് രണ്ട് വരെ നടക്കും. വള്ളസദ്യ വഴിപാടുകളുടെ ബുക്കിംഗ് ഇതിനോടകം 325 കവിഞ്ഞു. ഈ വര്ഷവും വള്ളസദ്യ ക്രമീകരിക്കുന്നത് ഏകജാലക സംവിധാനത്തില്...
ഇഷ്ടകാര്യ പ്രാപ്തിക്ക് ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗ്ഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം.
ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ധിഷ്ടകാര്യ സാധ്യം വരുത്തുമെന്നാണ് വിശ്വാസം.
പൂയം, അനിഴം,...