HomeEntertainmentപ്രേക്ഷക ഹൃദയം കീഴടക്കി 'തടിയന്റെ ജാനേമൻ'; ഗ്രാമീണ പശ്ചാത്തലത്തിലെ പ്രണയകഥയെന്ന് സോഷ്യൽ മീഡിയ പ്രശംസ

പ്രേക്ഷക ഹൃദയം കീഴടക്കി ‘തടിയന്റെ ജാനേമൻ’; ഗ്രാമീണ പശ്ചാത്തലത്തിലെ പ്രണയകഥയെന്ന് സോഷ്യൽ മീഡിയ പ്രശംസ

തിരുവനന്തപുരം: മികച്ച മേക്കിങ്ങും ഗംഭീര തിരക്കഥയും അഭിനേതാക്കളുടെ അസാമാന്യ പ്രകടനങ്ങളും കൊണ്ട് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രശംസ നേടി മുന്നേറുകയാണ് ‘തടിയന്റെ ജാനേമൻ’ എന്ന ഷോർട്ട് ഫിലിം. കഴിഞ്ഞ ദിവസം സൈന മൂവിസ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഷോർട്ട് ഫിലിം ഇതിനോടകം വൻ കാഴ്ചക്കാരുമായി മുന്നേറുകയാണ്.

ഗ്രാമീണ പശ്ചാത്തലത്തിൽ മഹേഷിന്റെയും സ്റ്റെഫിയുടെയും മനോഹരമായ പ്രണയമാണ് ചിത്രം പറയുന്നത്. സിനിമയുടെ കഥാന്ത്യം ഓരോരുത്തരുടെയും കണ്ണുകൾ നനയിക്കുമെന്ന് തീർച്ചയാണ്. നമുക്ക് പരിചിതമായ ചുറ്റുപാടുകളെയും കഥാപാത്രങ്ങളെയും അതേപോലെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകൻ ശംഭു താരാനാഥിന് സാധിച്ചിട്ടുണ്ട്. സിനിമ കഴിയുമ്പോഴും ഈ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഒപ്പം ചേർന്നുനിൽക്കുന്നതാണ് ഈ ഷോർട്ട് ഫിലിമിന്റെ വിജയം.

നവരസ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ശംഭു താരാനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മനു സുന്ദർ ആണ്. മനു സുന്ദറും ഭൂമിക മാധുരിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷാരൂഖ്, ഐശ്വര്യ, അജയ്‌രാജ്, നിർമൽ ഗോപിനാഥ്‌, ഗോകുൽ, രാധിക, അനുഷ്‌, കൗസല്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീഹരി രാധാകൃഷ്ണൻ ക്യാമറയും, താഹിർ എഡിറ്റിങ്ങും, നോയൽ മ്യൂസിക്കും നിർവഹിച്ചിരിക്കുന്നു. ഏബൽ ഫിലിപ്പ് മിക്സിങ്ങും ടിറ്റോ ഫ്രാൻസിസ് കളറിങ്ങും കൈകാര്യം ചെയ്തു. വിമൽ, ഐശ്വര്യ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരായും നന്ദു, അഭിഷേക് ലാൽ, ഗോകുൽ എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരായും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.

English Summary: Malayalam short film ‘Thadiyante Janeman’, directed by Shambhu Taranath and starring Manu Sundar and Bhoomika Madhuri in lead roles, is receiving overwhelming praise from audiences on YouTube’s Saina Movies channel for its touching rural romance narrative and exceptional performances.

RELATED ARTICLES
- Advertisment -

Most Popular