Home Blog Page 562

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം ‘ദിയ’ എന്ന പേര് മാറ്റത്തോടെ ഏപ്രിൽ 27 ന് പ്രദർശനത്തിനെത്തുന്നു

0

‘പ്രേമ’ത്തിലൂടെ ആരാധക മനസ്സുകളെ കീഴടക്കിയ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണ്  ‘ദിയ’. ആദ്യം ‘കരു’ എന്നായിരുന്നു ഈ ചിത്രത്തിന്  പേരിട്ടിരുന്നത് .കിരീടം,ദൈവ തിരുമകള്‍,മദിരാശി പട്ടണം,വനമകന്‍,എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഏ.എൽ.വിജയ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ലൈക്കാ പ്രൊഡക്ഷൻസാണ്.നായികാ  പ്രാധാന്യമുള്ള ‘ദിയ’ ഒരു ഹൊറർ ത്രില്ലർ സിനിമയാണ്. നായിക സായ് പല്ലവിയും ബാലതാരം വെറോനിക്ക അറോറയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. തമിഴിലെ സൂപ്പർ താര ചിത്രത്തിങ്ങളിലേയ്ക്ക് ക്ഷണമുണ്ടായിട്ടു പോലും  തന്റെ തമിഴ് അരങ്ങേറ്റ ചിത്രമായി ‘ദിയ’ തിരഞ്ഞെടുത്തത് ,തനിക്ക് ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമായതു കൊണ്ടും  വൈകാരികമായ കഥയാണിതിന്റേത്  എന്നതു കൊണ്ടുമാണെന്ന് സായ് പല്ലവി .

നാഗാ ഷൗര്യാ,ആർ.ജെ.ബാലാജി, രേഖ,കക്ക രവി,സന്താന ഭാരതി,സ്റ്റണ്ട് ശിൽവാ എന്നിവരാണ്  ദിയ’ യിലെ മറ്റു പ്രധാന അഭിനേതാക്കൾ .അണിയറ സാങ്കേതിക വിദഗ്ദരും പ്രഗത്ഭരാണ്.നീരവ് ഷാ ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു. പ്രകാശ് ഫിലിംസ് ഏപ്രിൽ 27  ന്  ഈ ചിത്രം  കേരളത്തിൽ പ്രദർശനത്തിനെത്തിയ്ക്കുന്നു..

                                                                                                                                  സി.കെ.അജയ്കുമാര്‍, പിആര്‍ഓ

കെ മാറ്റ് കേരള പരീക്ഷ : ജൂണ്‍ ഏഴുവരെ അപേക്ഷ സ്വീകരിക്കും

0

തിരുവനന്തപുരം:കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷക്ക് https://kmatkerala.in/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം.

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍ : സഞ്ജു ടീസര്‍ പുറത്തിറങ്ങി

0

നടൻ സഞ്ജയ് ദത്തിന്റെ ജീവിത കഥപറയുന്ന ചിത്രം ” സഞ്ജു “ന്റെ ടീസര്‍ പുറത്തിറങ്ങി. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ അതേപോലെ തന്നെ രണ്‍ബീര്‍ ചിത്രത്തിൽ അവതരിപികുന്നു .ചില ലുക്കിൽ സഞ്ജയ് ദത്ത് തന്നെയാണോ എന്ന് സംശയിക്കും വിധമാണ് രണ്‍ബീര്‍ഇന്റെ മേക്ക്ഓവർ .രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയുന്നത് .ജൂണ്‍ 29 ന് ചിത്രം  റിലീസ് ചെയ്യും

 

അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 പുറത്തിറക്കി

0

 

ആസ്യൂസിന്‍റെ സെന്‍ഫോണ്‍ പരമ്പരയിലെ സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 പുറത്തിറക്കി .അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1ന്റെ എടുത്തുപറയാവുന്ന സവിശേഷതകൾ  5.99 ഇഞ്ച് ഫുള്‍ എച്ച്ഡി 18:9 അനുപതം ഫുള്‍ വ്യൂ ഡിസ്‌പ്ലേയും ,5,000 എംഎഎച്ച് ബാറ്ററിയും , ഇരട്ട ക്യാമറ സംവിധാനവും ആണ് .സ്നാപ്ഡ്രാഗണ്‍ 636 എസ്ഒഎസ് പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .അൻറോയ്ഡ് 8.1 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്‌റ്റം .

ഇരട്ട ക്യാമറ സംവിധാനത്തിൽ എത്തുന്ന ഫോണിന്‍റെ  മൂന്ന് ജിബി നാല് ജിബി വേരിയന്റുകളിൽ 13 മെഗാപിക്‌സലിന്റേതാണ് റെയര്‍ പ്രൈമറി ക്യാമറ രണ്ടാമത്തെ ക്യാമറ 5 എംപിയുമാണ് . ആറ് ജിബി റാം വേരിയന്റിൽ  16 മെഗാപിക്‌ൽ പ്രൈമറി ക്യാമറയും രണ്ടാമത്തെ ക്യാമറ 5 എംപിയുമാണ്  .സെന്‍സറുള്ള 8 മെഗാപിക്‌സല്‍  സെല്‍ഫി ക്യാമറയും  ഫ്‌ലാഷ് ലൈറ്റും എല്ലാ വേരിയന്റിന്റെ കൂടെയും ലഭ്യമാണ് . 5 എംപി രണ്ടാമത്തെ ക്യാമറ ഉപയോഗിച്ച കൂടുതൽ ഡെപ്ത് ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും .

5,000 എംഎഎച്ച് ബാറ്ററി ശേഷി  199 മണിക്കൂര്‍ മ്യൂസിക് പ്ലേ ബാക്ക്, 25.3 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക്, 28 മണിക്കൂര്‍ വൈഫൈ ബ്രൗസിങ്, 42 മണിക്കൂര്‍ ടോക്ക് ടൈംമും ലഭ്യമാകുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത് .കൂടാതെ അതിവേഗ ബാറ്ററി ചാര്‍ജിങ് സൗകര്യംവും കമ്പിനി നൽകിയിട്ടുണ്ട് .

സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1ൽ  ട്രിപ്പിള്‍ സ്ലോട്ട് സിംകാര്‍ഡ് ആണുള്ളത്. രണ്ട് സിംകാര്‍ഡുകളും, മൈക്രോ എസ്ഡി കാര്‍ഡും ഒരേസമയം ഇതിൽ ഉപയോഗിക്കാം .റെഡ്മി നോട്ട് 5വും ഹോണർ 7X ആണ്  സെന്‍ഫോണ്‍ മാക്സ് പ്രൊയുടെ  വിപണിയിലെ പ്രധാന എതിരാളികൾ .

വില 

സെന്‍ഫോണ്‍ മാക്‌സ് പ്രോ (എംവണ്‍) ന്റെ മൂന്ന് ജിബി റാം 32 ജിബി പതിപ്പിന് 10,999 രൂപയാണ് വില, നാല് ജിബി റാം 64 ജിബി പതിപ്പിന് 12,999 രൂപയും,6 ജിബി റാം 64 ജിബി പതിപ്പിന് 14,999 രൂപയുമാണ് വില.

ഓഫാറുകൾ 

49 രൂപയ്ക്ക്ഉള്ള  മൊബൈല്‍ പ്രോട്ടക്ഷന്‍ പ്ലാൻ ആണ് പ്രധാന ഓഫർ .കൂടാതെ  നോ കോസ്റ്റ് ഇ എം ഐ , 1000 രൂപ എക്സ്ചേഞ്ച്‌ ഓഫർറും മാക്സ് പ്രോ എം1 വാങ്ങുമ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൊഡാഫോൺ സെന്‍ഫോണ്‍ ഉപയോക്താക്കള്‍ക്ക് 3200 രൂപ വരെയുള്ള ഓഫറുകള്‍ നല്‍കുന്നുണ്ട്.

മെയ് മൂന്നാം തീയ്യതി മുതല്‍ അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാവുന്നതാണ്.

സച്ചിന്റെ മോഷന്‍ ടൈറ്റില്‍ എത്തി

0

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറായ മലയാള ചിത്രം സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങി. അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ ടൈറ്റില്‍ പുറത്തുവിട്ടത്.  ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചിൻ. രേഷ്മ രാജനാണ് നായിക.

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധീറും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. ധര്‍മജന്‍, അപ്പാനി ശരത്, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, ജൂബി നൈനാന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.

ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം പുനലൂരിൽ ഉടൻ ആരംഭിക്കും.

വിവിധതരം ജ്യൂസ്കൾ

0

ഈ വേനൽ കാലത്ത് കുടിക്കാൻ വിവിധതരം ജ്യൂസ്കൾ പരീക്ഷിക്കാം.

  1. കോക്കനട്ട് റോസ് സർബത്ത് 

തണുപ്പിച്ച ഇളനീർ വെള്ളം     :   രണ്ടര കപ്പ്

റോസ് സിറപ്പ്                         : രണ്ടു ടേബിൾ സ്പൂൺ

ഇളനീർ കഷ്ണങ്ങൾ                : കാൽ കപ്പ്

എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് നന്നായി അടിക്കണം. എന്നിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

2. മസ്ക്മെലൺ സ്മൂത്തി

തയ്ക്കുമ്പളം മുറിച്ചത്            :  രണ്ടു കപ്പ്

വാനില ഐസ്ക്രീം                : ഒരു കപ്പ്

തണുപ്പിച്ച പാൽ                    : ഒരു കപ്പ്

പഞ്ചസാര                             : മുക്കാൽ കപ്പ്

എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് നന്നായി അടിക്കണം. ആവശ്യമെങ്കിൽ     ഐസ്‌ക്യൂബ് ചേർത്ത് ഉപയോഗിക്കാം.

3 . പേരക്ക ലൈം കൂളർ

പച്ച പേരയ്ക്ക     : രണ്ട്

ചെറുനാരങ്ങ       : ഒന്ന്

പഞ്ചസാര           : ആവശ്യത്തിന്

ഉപ്പ്                    : ഒരു നുള്ള്

പേരയ്ക്ക നുറുക്കിയ ശേഷം അല്പം വെള്ളം ചേർത്ത് മിക്സിയിൽ അരയ്ക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കണം. അരിക്കുമ്പോൾ അല്പം വെള്ളവും ചേർക്കണം. ചെറുനാരങ്ങ നീരും പഞ്ചസാരയും ഉപ്പും ആവശ്യമെങ്കിൽ ഐസ്‌ക്യൂബും ചേർത്ത് ഉപയോഗിക്കാം.

കാർഷികസമൃദ്ധിക്ക് പത്താമുദയം

0

കൃഷി ആരംഭത്തിന്റെ ആഘോഷമാണ് വിഷു. എന്നാൽ വിഷു കഴിഞ്ഞു വരുന്ന പത്താമുദയവും പഴമക്കാർക്കു കാർഷികാചാരങ്ങളുടെ ഉത്സവമായിരുന്നു. മേടം പത്തിനാണ് പത്താമുദയം. ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്.

പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്ത് ചാലുകീറലാണ് വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തുവിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്തമുദായത്തിനു വിതയ്ക്കാനും തൈ നടാനും നല്ല നേരം നോക്കേണ്ടതില്ല എന്നാണ് പഴമക്കാരുടെ വിശ്വാസം.

സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായ പത്താമുദയദിനത്തിൽ ഭക്തിയോടെ.സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ അകന്നുപോവും എന്നാണ് വിശ്വാസം.

കാ​ളി​യ​ന്‍റെ മാ​സ് ഡ​യ​ലോ​ഗ് സ്റ്റേ​ജി​ൽ ലൈ​വാ​യി പ​റ​ഞ്ഞ് പൃ​ഥ്വി​രാജ്

0

അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയിൽ ആൺബലം ഇനിയുമുണ്ടെങ്കിൽ കല്പിച്ചോളൂ…പത്തുക്ക് ഒന്നോ നൂറുക്കൊന്നോ…
പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാൻ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ ‘കാളിയൻ’

കാളിയൻ എന്ന ചിത്രത്തിലെ ഈ മാ​സ് ഡ​യ​ലോ​ഗ് സ്റ്റേ​ജി​ൽ ലൈ​വാ​യി പ​റ​ഞ്ഞ് കൈ​യ​ടി നേടിയിരിക്കുകയാണ് പൃ​ഥ്വി​രാജ്. കല്യാൺ സിൽക്‌സ് ന്റെ ചടങ്ങിന് വേണ്ടി എത്തിയതായിരുന്നു പൃ​ഥ്വി.  പോ​സ്റ്റ​ർ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​പ്പോ​ൾ മു​ത​ൽ ഏ​റെ ശ്രദ്ധനേടിയ ചി​ത്ര​മാ​ണ് കാളിയൻ. എ​സ്. മ​ഹേ​ഷ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹ ബിജെപി വിട്ടു

0

മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ബിജെപി ൽ നിന്ന് പുറത്ത് പോകുന്നു. കഴിഞ്ഞ കാലങ്ങളായി പാർട്ടിയുമായി നടത്തിയ ചർച്ചകളെല്ലാം പരാജയമായതിനാൽ താൻ ബിജെപി വിടുന്നതായി അദ്ദേഹം പറഞ്ഞു.

ഏതു തരത്തിലുള്ള പാർട്ടി രാഷ്ട്രീയത്തിൽ നിന്നും ഞാൻ സന്യാസം സ്വീകരിക്കുന്നു. ഇന്ന് ഞാൻ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങൾ എൻ ഡി എ ഭരണകൂടത്തിന് കീഴിൽ തകരുകയാണെന്നും രാജ്യത്ത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും സിൻഹ പറഞ്ഞു. ബിജെപി ഇതര പാർട്ടികളെ ഒന്നിപ്പിക്കാൻ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ വില റെക്കോഡ് നിരക്കിൽ

0

തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോഡ് നിരക്കിൽ പെട്രോൾ, ഡീസൽ വില. ഇന്ന് പത്ത് പൈസ കൂടി തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് വില 78.47 രൂപയിലെത്തി. ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ ഒ​ന്നി​നാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ പ്ര​തി​ദി​നം മാ​റ്റാ​ൻ ആ​രം​ഭി​ച്ച​ത്. പ്ര​തി​ദി​നം വില മാറ്റിത്തുടങ്ങിയതിനുശേഷം ഡീസൽ, പെട്രോൾ വില കുതിച്ചുയരുകയാണ്.

“ഷിബു” : ജനപ്രിയനായകൻറെ ആരാധകന്റെ കഥ

0

ഏതൊരു നടന്റെയും നിലനിൽപ് ആരാധകരുടെ സ്നേഹമാണ്. സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് സിനിമയുടെ വിജയം. മോഹൻലാലിൻറെ ആരാധകരുടെ കഥ പറയുന്ന ചിത്രം തിയേറ്ററിൽ നിറഞ്ഞോടുമ്പോൾ ദിലീപ് ആരാധകർക്കും സന്തോഷിക്കാൻ ഒരു ചിത്രം വരുന്നു.

ജനപ്രിയ നടൻ ദിലീപിന്റെ ആരാധകന്റെ കഥ പറയുന്ന ചിത്രമാണ് “ഷിബു”. ഗോകുലും അർജുനും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ കടുത്ത ആരാധകനും സിനിമ പ്രേമിയുമായ യുവാവിന്റെ കഥയാണ് ഷിബു. പുതുമുഖം കാർത്തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ നായകൻ.

എയർ ഇന്ത്യ വിമാനത്തിന്റെ ജനൽ ഇളകി മൂന്നുപേർക്ക് പരുക്ക് – വീഡിയോ കാണാം

0

അമൃത്സറിൽ നിന്ന് ഡൽഹിയിൽ പോയ എയർ ഇന്ത്യ വിമാനത്തിന്റെ ജനൽ ഇളകി മൂന്ന്‌ യാത്രക്കാർക്ക് പരുക്കേറ്റു .
സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവന ഒന്നും ഇറക്കിയിട്ടില്ല . വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ കാണാം .