ബുധൻ. ജൂണ്‍ 29th, 2022

Category: News

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കടുത്ത ശ്വാസകോശ അണുബാധയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. 2009 ൽ ആയിരുന്നു ബംഗളൂരു സ്വദേശിയും വ്യവസായിയുമായിരുന്ന വിദ്യാസാഗറും മീനയും തമ്മിലുള്ള വിവാഹം. നൈനിക എന്ന മകളുണ്ട്.…

തൃക്കാക്കര പിടിച്ച് യുഡിഫ് , ഉമ തോമസ് വിജയിച്ചു

തൃക്കാക്കരയിൽ വൻ ഭൂരിപക്ഷത്തിൽ ഉമ വിജയിച്ചു. പി ടി തോമസ് നേടിയതിനേക്കാൾ വോട്ട് നേടിയാണ് ഉമ വിജയിച്ചത്. LDF സർക്കാരിന്റെ ജനവിരുദ്ധതയ്ക്കുള്ള മറുപടിയാണ് ഈ വിജയം എന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. 24300 വോട്ടുകൾക്കാണ് ഉമ വിജയിച്ചത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും…

നെറ്റ്ഫ്ലിക്സ് റഷ്യയിൽ സംപ്രേക്ഷണം നിർത്തിവച്ചു

യുക്രയിനിലേക്കുള്ള റഷ്യയുടെ അധിനിവേശ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിലെ പ്രവർത്തനങ്ങൾ നെറ്റ്ഫ്ലിക്സ് (Netflix) താൽക്കാലികമായി നിർത്തിവച്ചു. റഷ്യൻ വരിക്കാർക്ക് ഇനി നെറ്റ്ഫ്ലിക്സ് (Netflix) കാണാൻ കഴിയില്ല. റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു. മാർച്ച് ആദ്യവാരം റഷ്യയിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി…

പി സി ജോർജ് കസ്റ്റഡിയിൽ

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് കസ്റ്റഡിയില്‍. അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരായ പി സി ജോര്‍ജിനെ എ.ആര്‍.ക്യാംപിലേക്ക് മാറ്റി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിദ്വേഷ പ്രസംഗക്കേസില്‍ തിരുവനന്തപുരം കോടതി പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു, തുടർന്നാണ് അറസ്റ്റ്.…

വിസ്മയ കേസ് ഡിവൈഎസ്പി പി രാജ്കുമാറിനെ അഭിനന്ദിച്ച് മമ്മൂട്ടി

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്ത വിസ്മയയുടെ കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഇന്ന് രാവിലെ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു രാജ്‌കുമാറിനെ നേരിൽ കണ്ട് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയുമായി സൗഹൃദമുള്ള…

വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവ്

വിസ്മയ കേസിൽ ഭര്‍ത്താവ് കിരണ്‍കുമാറിന് കോടതി പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശിക്ഷ.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്തമാക്കി. ഇതുകൂടാതെ…

നടിയെ ആക്രമിച്ച കേസ്, ജഡ്‌ജി പിന്മാറി

ആക്രമിക്കപ്പെട്ട നടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയത്. കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണം എന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷക ആവശ്യപ്പെടുകയായിരുന്നു. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മറ്റൊരു ബെഞ്ച് ഇനിം ഹർജി പരിഗണിക്കും.…

കിരൺകുമാർ കുറ്റക്കാരൻ , വിസ്‌മയ കേസ് വിധി

ഏറെ വിവാദമായ വിസ്മയ കേസിന്റെ വിധിയെത്തി. പ്രതി കിരൺകുമാർ കുറ്റക്കാരൻ. ശിക്ഷ വിധി നാളെ, കിരണ്കുമാറിന്റെ ജാമ്യം റദ്ധാക്കി. 304 ബി 306,498 എ വകുപ്പുകൾ പ്രകാരം കിരൺകുമാർ കുറ്റക്കാരൻ എന്ന് കോടതി. സ്ത്രീധന മരണം ആത്മഹത്യ പ്രേരണ കുറ്റം എന്നിവ…

കേന്ദ്രം ഇന്ധന വില കുറയ്ക്കുന്നു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ഇന്ധനവില കേന്ദ്രം കുറച്ചു. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. പുതുക്കിയ വില നാളെ രാവിലെ…

യുദ്ധത്തെ അനുകൂലിച്ചു , റഷ്യൻ താരത്തിന് വിലക്ക്

മോസ്‌കോ : റഷ്യൻ ജിംനാസ്റ്റിക്സ് താരം ഇവാൻ കുലിയാകിന് രാജ്യാന്തര ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഒരുവർഷത്തെ വിലക്കേർപ്പെടുത്തി. ഇവാൻ ധരിച്ച യൂണിഫോമിൽ യുദ്ധത്തെ അനുകൂലിക്കുന്ന പ്രതീകം പതിപ്പിച്ചതിനാണ് വിലക്ക്. മാർച്ചിൽ ഖത്തറിൽ നടന്ന മത്സരത്തിൽ വെങ്കലം നേടിയ ഇവാൻ മെഡൽ പോഡിയത്തിൽ “Z”…

ട്രാൻസ്‌ജെൻഡർ യുവതി തൂങ്ങി മരിച്ച നിലയിൽ

കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. വീഡിയോകോൾ ചെയ്തുകൊണ്ടാണ് ഷെറിൻ ആത്മഹത്യ ചെയ്തത്. ഹോർമോണിനുള്ള ഗുളികകൾ കഴിക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ലിപ്പുകൾ മരണസ്ഥലത്തുനിന്നും…

“ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല” സോഷ്യൽ മീഡിയയിലെ പരിഹാസത്തോട് പ്രതികരിച്ച് സുപ്രിയ മേനോൻ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സെലിബ്രറ്റികളിൽ ഒരാളാണ് സുപ്രിയ മേനോൻ. ഏതാനും നാളുകൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ സുപ്രിയ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ കുറിപ്പുകളെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം സോഷ്യൽ…