എം.എൽ.എ പി.സി.ജോർജ് വീണ്ടും ബിഗ്സ്‌ക്രീനിൽ എത്തുന്നു. ഇത്തവണ പോലീസ് കമ്മീഷണർ ആയാണ് പി.സി.ജോർജ് വേഷമിടുന്നത്. തീക്കുച്ചിയും പനിത്തുള്ളിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിത്രൻ നൗഫൽ ആണ്. കനി കുസൃതി, കൃഷ്‌ണകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
അച്ചായൻസ് എന്ന ജയറാം ചിത്രത്തിൽ ഇതിനുമുൻപ് അതിഥി താരമായി പി.സി.ജോർജ് വേഷമിട്ടിട്ടുണ്ട്. തീക്കുച്ചിയും പനിത്തുള്ളിയും ജൂലൈ 27ന് തിയറ്ററുകളിലെത്തും.