Home Blog Page 564

“മറഡോണ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി : കാതലേ… കണ്ണിന്‍ കാവലേയ്!

0

നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം മറഡോണ യിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. കാതലേ കണ്ണിന്‍ കാവലേ.. എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്രുതി ശശിധരനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.

ചെമ്പന്‍ വിനോദ്, ശരണ്യ, ശാലു റഹിം, റ്റിറ്റോ, നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം മെയ് മാസത്തിൽ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിപിഎം പന്ത്രണ്ടാം പാർട്ടി കോണ്‍ഗ്രസിൽ ബദൽ രേഖ അവതരിപ്പിച്ചുവെന്ന് യെച്ചൂരി

0

ഹൈദരാബാദ്: സിപിഎം പന്ത്രണ്ടാം പാർട്ടി കോണ്‍ഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ നിരവധി ഭേദഗതികൾ കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു വന്നതിനെ തുടർന്ന് പ്രമേയത്തിന്മേൽ ബദൽ രേഖ അവതരിപ്പിച്ചുവെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോണ്‍ഗ്രസിനിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

വിഷയത്തിൽ പിളർപ്പുണ്ടാകുമോ എന്ന ചോദ്യത്തിന്, കരട് രാഷ്ട്രീയ പ്രമേയത്തിേന്മേൽ ഭേഗഗതി വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നും  അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും ആയിരുന്നു സീതാറാം യെച്ചൂരിയുടെ മറുപടി.

കമ്മ്യൂണിസ്ററ് – കോണ്‍ഗ്രസ് സഹകരണ വിഷയത്തിൽ പാർട്ടിയിൽ തർക്കം രൂക്ഷമാണെന്ന് യെച്ചൂരിയുടെ പ്രതികരണത്തോടെ വ്യക്തമായി. കോണ്‍ഗ്രസ് സഹകരണം ആവശ്യമില്ലെന്ന് പറയുന്ന പ്രകാശ് കാരാട്ട് പക്ഷത്തോട് ഒപ്പമാണ് കേരള ഘടകം. എന്നാൽ പശ്ചിമ ബംഗാൾ ഘടകവും തമിഴ്നാട് ഘടകവും യെച്ചൂരി നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്.

പുതിയ മഹീന്ദ്ര എക്സ് യു വി 500 2018 –ചിത്രങ്ങളും വിഡിയോയും കാണാം

0

മഹീന്ദ്ര എക്സ് യു വി 500 ന്റെ പുതിയ മോഡൽ വിപണിയിൽ എത്തി .ജീപ്പ് കോംപസുമായി മത്സരിക്കുക എന്ന ഉദേശത്തിലാണ് മഹീന്ദ്ര എക്സ് യു വി 500  മാറ്റങ്ങൾ വരുത്തി നിരത്തിലെത്തിച്ചത് . അഞ്ച് ഡീസല്‍ മോഡലുകളും ഒരു പെട്രോള്‍ മോഡലുമാണ് പുതിയ മഹീന്ദ്ര എക്സ് യു വി 500ന് ഉള്ളത് .ഓട്ടമാറ്റിക്ക് വകഭേദത്തിലാണ് പെട്രോൾ മോഡൽ ഇറക്കിയിരിക്കുന്നത് .ഡീസല്‍ മോഡൽ എക്സ് യു വി 500 ന് 12.32 ലക്ഷം മുതൽ 17.88 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.പെട്രോൾ മോഡലിന്  15.43 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

അകത്തും പുറത്തും ധാരാളം മാറ്റങ്ങൾ വരുത്തിയാണ്  പുതിയ എക്സ് യു വി പുറത്തിറക്കിയിരിക്കുന്നത് .ഇതിൽ എടുത്തു പറയാവുന്നത് ക്രോം ഇൻസേർട്ടുകളോടുകൂടിയ പുതിയ ഗ്രിൽലും , ഹൊറിസോണ്ടൽ എൽഇഡി ഡേറ്റംറണ്ണിങ് ലാമ്പോടുകൂടിയ പ്രൊജക്റ്റർ ഹെ‍ഡ്‍ലാമ്പും ആണ് .

ടാൻ കളേഡ് സീറ്റുകളും സോഫ്റ്റ് ടച്ച് ഡാഷ്ബോർഡും സെന്റർകൺസോളിലും ഗിയർനോബിലും സ്റ്റീയറിങ് വീലുകളിലുമുള്ള അലുമിനിയം ഫിനിഷുമാണ് ഉള്ളിലെ പ്രധാന മാറ്റങ്ങൾ.

പുതിയ എക്സ് യു വി  എൻജിനിൽ മാറ്റമില്ലെങ്കിലും വാഹനത്തിന്റെ കരുത്ത് കൂടിയാണ് ഇറക്കിയിരിക്കുന്നത് . 2.2 ലീറ്റർ എംഹോക്ക് എൻജിന്റെ കരുത്ത് 15 എച്ച്പി കൂടി 155 എച്ച്പിയായിമാറി. ടോർക്ക് 30 എംഎം കൂടി 360 എംഎമ്മുമായി മാറ്റി .

സുരക്ഷയുടെ കാര്യത്തിലും പുതിയ എക്സ് യു വി പിന്നിലല്ല .6 എയർ ബാഗുകൾ , ഇ സ് പി സംവിധാനം ,എമർജൻസി കാൾ സംവിധാനം എന്നിവ പുതിയ എക്സ് യു വിയിൽ ഒരുക്കിയിട്ടുണ്ട് .കൂടാതെ സ്മാർട്ട് റൈൻ ആൻഡ് ലൈറ്റ് സെൻസേർസ് ,ക്രൂയിസ് കണ്ട്രോൾ സംവിധാനം എന്നിവയും ഉൾപെടുത്തിയിട്ടുണ്ട് .

വില :

ജിഎടി (പെട്രോൾ) – 15.43 ലക്ഷം

ഡബ്ല്യു5– 12.32 ലക്ഷം ഡബ്ല്യു7– 13.58 ലക്ഷം

ഡബ്ല്യു7 എടി– 14.78 ലക്ഷം

ഡബ്ല്യു9– 15.23 ലക്ഷം

ഡബ്ല്യു9 എടി– 16.43 ലക്ഷം

ഡബ്ല്യു11– 16.43 ലക്ഷം

ഡബ്ല്യു11 എടി– 17.63 ലക്ഷം.

ജുറാസിക് വേള്‍ഡ് ഫോളന്‍ കിങ്ഡം ഫൈനൽ ട്രെയിലർ പുറത്തിറങ്ങി

0

ജുറാസിക് പാര്‍ക്ക് ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡ് ഫോളന്‍ കിങ്ഡം ഫൈനൽ ട്രെയിലർ പുറത്തിറങ്ങി.ചിത്രം ജൂൺ 22ന്  തീയേറ്ററുകളിൽ എത്തും

ഇന്ദ്രജിത്ത് മുരളി ഗോപി ചിത്രം താക്കോലിന്റെ പൂജാ ചിത്രങ്ങൾ കാണാം

0

ടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും  മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്നു . നവാഗതനായ കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയുന്ന താക്കോൽ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .സംഗീതത്തിനും ഹാസ്യത്തിനും പ്രാധാന്യം നകിയാനാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .ചിത്രത്തിന്റെ പൂജ ഇന്നലെ ഗോവയിൽ വെച്ചുനടന്നു.എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിചിരിക്കുന്നത് .ഷാജി കൈലാസാണ് ചിത്രം നിര്‍മിക്കുന്നത്.പൂജാചിത്രങ്ങൾ കാണാം .

കത്വ സംഭവം : ഏഴ് ദിവസത്തേക്ക് കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ

0

ഏഴ് ദിവസത്തേക്ക് കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ നിരോധനാജ്ഞ  .കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിചിരിക്കുന്നത് .കത്വ സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിൽ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കുണ്ട്.

ധ്രുവനച്ചത്തിരത്തില്‍ വിക്രമിന്റെ വില്ലനായി വിനായകന്‍ ?

0

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിക്രമിന്റെ വില്ലനായി വിനായകന്‍ എത്തുന്നു എന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഔദ്യാഗിക സ്ഥിരീകരണം നടത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. വിക്രം, ഗൗതം മേനോന്‍  ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധ്രുവനച്ചത്തിരം.

വില്ലന്‍ ആരാണെന്നുളള വിവരം പുറത്തുവിടരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും വില്ലന്റെ പ്രകടനത്തില്‍ വിക്രം സന്തുഷ്ടനാണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞിരുന്നു. തുടർന്നാണ് വില്ലന്‍ വിനായകന്‍ ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

 

 

ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി​യായി വീണ്ടും സുരേഷ്‌ഗോപി

0

രഞ്ജിപണിക്കർ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ത്രില്ലറായ മലയാളം ചിത്രമാണ് ലേലം. ചിത്രത്തിൽ സുരേഷ്‌ഗോപി അവതരിപ്പിച്ച ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി​ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ നില്കുന്നു. ലേലം സിനിമയുടെ രണ്ടാം ഭാഗം ഉടൻ വരുന്നു. രണ്ടാം ഭാഗത്തിലും ആ​ന​ക്കാ​ട്ടി​ൽ ചാ​ക്കോ​ച്ചി​യാ​യി സു​രേ​ഷ് ഗോ​പി ത​ന്നെ അ​ഭി​ന​യി​ക്കുo.

സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ക്കു​ന്ന​തു ര​ൺ​ജി പ​ണി​ക്ക​ർ ആ​ണ്. സം​വി​ധാ​നം നി​ഥി​ൻ ര​ൺ​ജി പ​ണി​ക്ക​ർ. ര​ൺ​ജി പ​ണി​ക്ക​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റിന്‍റെ ബാ​ന​റി​ൽ ര​ൺ​ജി പ​ണി​ക്ക​ർ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണവും. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ്‌ഗോപി നായകനായി എത്തുന്ന ചിത്രം കൂടി ആയിരിക്കും ലേലം 2 .

 

തെങ്ങിൻ തൈ നടുന്ന വിധം

0

9 – 12 മാസം പ്രായമുള്ളതും താഴെ പറയുന്ന സ്വഭാവമുള്ളതുമായ തൈകളാണ്‌ തെരഞ്ഞെടുക്കേണ്ടത്. → നേരത്തെ മുളച്ച, കരുത്തുളള തൈകള്‍. → 6 – 8 ഓലകള്‍10 – 12 മാസം പ്രായമുള്ള തൈകള്‍ള്‍ക്കും , 4 ഓലകള്‍ 9 മാസം പ്രായമുള്ള തൈകള്‍ക്കും ഉണ്ടായിരിക്കണം → കണ്ണാടിക്കനം10തൊട്ടു 12 സെ.മി.വരെ → ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവയായിരിക്കണം. അടിയില്‍ പാറയോടുകൂടിയ വെട്ടുകല്‍ മണ്ണാണെങ്കില്‍ 1.2 x 1.2 x 1.2 മീറ്റര്‍ കുഴികളാണു വേണ്ടത്. ജലവിതാനം കുറഞ്ഞ പശിമരാശി മണ്ണാണെങ്കില്‍ 1 x 1 x 1 മീറ്റര്‍ വലിപ്പത്തില്‍ കുഴിയെടുക്കണം. എന്നാല്‍ മണല്‍ പ്രദേശങ്ങളില്‍ 0.75 x 0.75 x 0.75 മീറ്റര്‍ മതി.വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മണ്‍കൂനകളിലാണ് തൈകള്‍ നടേണ്ടത്. തൈകള്‍ നടുന്നതിന് മുമ്പ് കുഴികളില്‍ പകുതി ഭാഗം ചാണക പൊടിയും ചാരവും മണ്ണും കലര്‍ന്ന മിശ്രിതം നിറക്കേണ്ടതാണ്‌. കുഴിയില്‍ രണ്ടു വരി ചകിരി മലര്‍ത്തി അടുക്കി വയ്ക്കുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഉപ്പുപൊടി വിതറിയാല്‍ ‌ചിതലിന്‍റെ ശല്യം ഒഴിവാകും. ചെങ്കല്‍ പ്രദേശങ്ങളില്‍ 2 കിലോഗ്രാം ഉപ്പ് തെങ്ങിന്‍ തൈ നടുന്നതിന് 6 മാസം മുമ്പ് കുഴികളില്‍ ഇട്ടാല്‍ മണ്ണിന്‍റെ ഘടന മെച്ചപ്പെടും. നട്ട് ആദ്യത്തെ രണ്ടു വര്‍ഷം വേനല്‍ക്കാലത്ത് നനയ്ക്കണം .തൈ കാറ്റില്‍ ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക. കളകള്‍ നീക്കിയും കുഴിയിലേക്ക് ഒലിച്ചിറങ്ങുന്ന മണ്ണ്‍ നീക്കിയും ഇടയ്കിടെ കുഴികള്‍ വൃത്തിയാക്കിയിടണം. തൈകള്‍ വളരുന്നതനുസരിച്ച് തൈക്കുഴിയുടെ വിസ്താരം വര്‍ദ്ധിപ്പിക്കേണ്ടതാണ്‌. കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മുടണം . ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴിയുടെ ആഴം കുറയുകയും തൈകള്‍ വളരുന്നതോടെ കുഴിയ്ക്ക് വലിപ്പം കൂടി നാലഞ്ച് വര്‍ഷം കൊണ്ട് തെങ്ങിനാവശ്യമായ തടം ആയിത്തീരുകയും ചെയ്യുന്നു.

ഇളനീരിന് പറ്റിയ തെങ്ങിനങ്ങള്‍

ചാവക്കാട് ഓറഞ്ച് (ചെന്തെങ്ങ്) :
തൃശൂര്‍ ജില്ലയിലെ ചാവക്കാട് പ്രദേശത്ത് ഉത്ഭവിച്ചതായി കരുതുന്ന ഒരു കുറിയ ഇനമാണിത് .നട്ട് 3-4 വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന ഇവയുടെ പ്രായമായ കരിക്കില്‍ 300 മി .ലി കരിക്കിന്‍ വെള്ളമുണ്ട് .

ചാവക്കാട് ഗ്രീന്‍ (പതിനെട്ടാംപട്ട ) :
കാറ്റു വീഴ്ച രോഗത്തോട് പ്രതിരോധ ശേഷിയുളള ഒരിനമാണിത് .ചെറിയ കൃഷിസ്ഥലങ്ങള്‍ക്ക് യോജിച്ച ഇവയുടെ കരിക്കിന്‍ വെള്ളത്തിന് നല്ല മധുരമാണ് .

ഇതിനു പുറമേ ഗംഗാബോണ്ടം ,കിംഗ് കൊക്കോനട്ട്,കാമറൂണ്‍ ഡ്വാര്‍ഫ് റെഡ് ,വിദേശ ഇനങ്ങളായ മലയന്‍ യെല്ലോ ,ഓറഞ്ച് ,ഗ്രീന്‍ എന്നിവയും ഇളനീരിനായി യോജിച്ചവയാണ് .കുള്ളന്‍ തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ നേര്യമംഗലം ഫാമുമായി ബന്ധപ്പെടുക 0485 2554240

കോംഗോ അഭയാർഥി ക്യാംപുകളിൽ ക്രൂര ആക്രമങ്ങൾ

0

രാത്രിയുടെ മറവിൽ കോംഗോ അഭയാർഥി ക്യാപുകളിൽ ക്രൂരമായ ആക്രമണം നടക്കൂന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ആക്രമണത്തിൽ രണ്ടര വയസുള്ള കുട്ടിക്ക് ക്രൂരമായ അക്രമണമാണ് നേരിടേണ്ടി വന്നത്. പതിനൊന്നു വയസുള്ള മേവ് ഗ്രേസ് എന്ന ബാലിക തന്റെ ഗർഭിണിയായ അമ്മയുടെ വയർ വടിവാൾ കൊണ്ടു കുത്തി പിളർന്ന് ഗർഭസ്ഥ ശിശുവിനെ കൊല്ലുന്ന കാഴ്ചയാണ് ബോധം മറയുന്നതിനുമുന്പ് കണ്ടത് . അക്രമകാരികൾ അവളുടെ ഒരു കൈപ്പത്തിയും മുറിച്ചു മാറ്റി.

കർഷകരും, ഭൂവുടമകളും തമ്മിലുള്ള വംശീയ സംഘർഷത്തെ തുർന്നാണ് ആയിരക്കണക്കിന് ആൾക്കാർക്ക് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നത്. വംശീയ സംഘർഷത്തോടൊപ്പം തന്നെ പട്ടാളക്കാരും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലുകളും രാജ്യത്ത് വ്യാപകമാണ്. പ്രസിഡൻറ് ജോസഫ് കാബില സ്ഥാനമൊഴിയാൻ തയാറാകാത്തതിനെതിരേ നടക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ.

ബി.എസ്.സി./ഡിപ്ലോമാ നഴ്‌സുമാരെ സ്‌കൈപ്പ് ഇന്റര്‍വ്യൂ

0

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ 25 ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം. ഫോണ്‍ : 0471-2329440/41/42/43/45, 9446444522.

ആഭരണങ്ങളിലെ വ്യാജ ഹാള്‍മാര്‍ക്കിംഗ് എങ്ങനെ തിരിച്ചറിയാം

0

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) നിഷ്‌കര്‍ഷിക്കുന്ന ഹാള്‍ മാര്‍ക്കിംഗ് മുദ്രണമുള്ള ആഭരണങ്ങള്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കേരള- ലക്ഷദ്വീപ് മേഖലാ തലവന്‍ ശ്രീ. കെ. കതിര്‍വേല്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണത്തോടൊപ്പം മറ്റു ലോഹങ്ങളും ചേര്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക് പൊതുവേ വിളക്കിച്ചേര്‍ക്കലുകള്‍ കൂടുതലാണ്. അത് കൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യത ഈ മേഖലയില്‍ ഏറെയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ഐ.എസ് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ നാലു അടയാളങ്ങള്‍ നിര്‍ബന്ധമാണെന്നും ഉപഭോക്താക്കള്‍ കടകളില്‍ ലഭ്യമായ ഭൂതക്കണ്ണാടി ഉപയോഗിച്ച് ഇവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ശ്രീ. കതിര്‍വേല്‍ പറഞ്ഞു. ബി.ഐ.എസ് ചിഹ്നം, പരിശുദ്ധിയെ സംബന്ധിക്കുന്ന മൂന്നക്ക നമ്പര്‍ (22 കാരറ്റ് 916, 18 കാരറ്റ്- 750, 14 കാരറ്റ്- 585 എന്നിങ്ങനെ), സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റുരച്ച് ഹാള്‍ മാര്‍ക്ക് ചെയ്ത ബി.ഐ.എസ് അംഗീകൃത കേന്ദ്രത്തിന്റെ ചിഹ്നം, ആഭരണ വ്യാപാരിയുടെ/നിര്‍മ്മാതാവിന്റെ ചിഹ്നം എന്നിവയാണ് ഈ നാല് അടയാളങ്ങള്‍. ഇവ നാലും ഇല്ലെങ്കില്‍ ഹാള്‍മാര്‍ക്കിംഗ് വ്യാജമാണ്.  ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനായി വ്യാപാരികള്‍ ഭൂതക്കണ്ണാടി നിര്‍ബന്ധമായും ലഭ്യമാക്കിയിരിക്കണമെന്ന് ബി.ഐ.എസ് മേധാവി പറഞ്ഞു. ഹാള്‍മാര്‍ക്ക് മുദ്രണത്തെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരാണ് നിലവാരം കുറഞ്ഞ സ്വര്‍ണ്ണം വാങ്ങി വഞ്ചിതരാവുന്നതില്‍ ഏറെയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ സംരക്ഷണത്തിനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) രണ്ടായിരത്തില്‍ തുടങ്ങിയ പദ്ധതിയാണ് ഹാള്‍മാര്‍ക്കിംഗ്. സ്വര്‍ണ്ണാഭരണത്തില്‍ സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ മൂല്യം തിട്ടപ്പെടുത്തിയ ശേഷം അത് ആഭരണത്തില്‍ രേഖപ്പെടുത്തുന്ന രീതിയാണ് ഹാള്‍മാര്‍ക്കിംഗ്. നിലവില്‍ ബി.ഐ.എസ് സ്‌കീം ഗവണ്‍മെന്റ് നിര്‍ബന്ധമാക്കിയിട്ടില്ല. താല്‍പര്യമുള്ളവര്‍ക്ക് സ്വമേധയാ പദ്ധതിയില്‍ചേരാം. സ്വന്തമായി വില്‍പ്പനശാലയുള്ള സ്വര്‍ണ്ണാഭരണ വ്യാപാരികള്‍ക്ക് തങ്ങളുടെ ഉടമസ്ഥാവകാശവും വില്‍പ്പനശാലകളുടെ അവകാശവും സംബന്ധിക്കുന്ന രേഖകളും സഹിതം ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സിന് അപേക്ഷിക്കാവുന്നതാണ്. മൂന്ന് വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. അതിനുശേഷം ലൈസന്‍സ് പുതുക്കാവുന്നതാണ്. ഇത്തരം ബി.ഐ.എസ് അംഗീകാരമുള്ള വില്‍പ്പന ശാലകളില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് സമയാസമയങ്ങളില്‍ ചെന്നെയിലെ  ബി.ഐ.എസിന്റെ ലബോറട്ടറില്‍ അവയുടെ പരിശുദ്ധി പരിശോധിക്കും.

ഹാള്‍മാര്‍ക്കുള്ള ആഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ബി.ഐ.എസിന് സമര്‍പ്പിക്കാമെന്ന് ശ്രീ. കതിര്‍വേല്‍ അറിയിച്ചു. പരാതി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ബി.ഐ.എസിന്റെ വെബ്‌സൈറ്റില്‍ (www.bis.org.in) ലഭ്യമാണ്. ഉപഭോക്താവിന് വാങ്ങിയ ആഭരണങ്ങളുടെ പരിശുദ്ധി ബി.ഐ.എസിന്റെ അംഗീകാരമുള്ള ലബോറട്ടറികളില്‍ പരിശോധിക്കാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. ഹേമലതാ പണിക്കരും പങ്കെടുത്തു.