ബട്ടർ – നാലു ടേബിൾ സ്പൂൺ
തേൻ – നാലു ടേബിൾ സ്പൂൺ
വെളുത്തുള്ളി കഷ്ണങ്ങളാക്കിയത് – മൂന്നെണ്ണം
ലൈം ജ്യൂസ് – രണ്ടു ടേബിൾ സ്പൂൺ
സാൽമൺ / ബാസ ഫിഷ് – 5 കഷ്ണം
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – അല്പം
തയ്യാറാക്കുന്ന വിധം
ഒരു നോൺസ്റ്റിക് പാൻ എടുത്ത് അതിലേക്കു ബട്ടർ ചേർത്ത് ചൂടാക്കുക. ബട്ടർ തവിട്ടുനിറത്തിലാകുമ്പോൾ അതിലേക്കു തേൻ, വെളുത്തുള്ളി, ഉപ്പ്, കുരുമുളക്, ലൈം ജ്യൂസ് എന്നിവ ചേർക്കുക. ചേരുവകൾ എല്ലാം നന്നായി ഇളക്കി ചേർക്കുക. മീൻ കഷ്ണങ്ങൾ ഈ സോസിലേക്കു ചേർത്ത് കുറഞ്ഞ തീയിൽ വേവിക്കുക. തവിട്ടുനിറമാകുന്നതുവരെ വേവിക്കണം. ഇരുവശങ്ങളും നന്നായി മൊരിച്ചെടുക്കുക.