Home Blog

കേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

0

തിരുവനന്തപുരം: കേരളത്തിന്‍റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരം രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി സ്ഥലംമാറിപ്പോയ ഒഴിവിലേക്കാണ് ഓം പ്രകാശ് മാഥൂർ എത്തിയിരിക്കുന്നത്. സിക്കിം ഗവർണറായി സേവനം അനുഷ്കരിച്ചു വരവെയാണ് അദ്ദേഹം കേരളത്തിന്റെ പുതിയ ഗവർണറായി നിയമിതനാകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണവും നൽകിയിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്ര ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കി.

ഭൈരവ തിരിച്ചെത്തുന്നു, പ്രഭാസിന് ജന്മദിനാശംസകളുമായി ‘കൽക്കി 2898 എഡി’ ടീം; മേക്കിങ് വീഡിയോ പുറത്ത്

0

തെലുങ്ക് സൂപ്പർതാരം പ്രഭാസിന് ജന്മദിനാശംസകൾ നേർന്ന് ‘കൽക്കി 2898 എഡി’യുടെ അണിയറപ്രവർത്തകർ. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറക്കി. ‘ഭൈരവ തിരിച്ചെത്തുന്നു’ എന്ന സന്ദേശത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിർമ്മിച്ച സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് ആശംസകളുമായി അണിയറപ്രവർത്തകർ എത്തിയത്.

‘കൽക്കി 2898 എഡി’യിൽ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. പുരാണങ്ങളും സയൻസ് ഫിക്ഷനും സമന്വയിപ്പിച്ച ചിത്രം, തകർച്ചയുടെ വക്കിലുള്ള ഭാവിലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വമ്പൻ സിനിമാറ്റിക് അനുഭവമായിരുന്നു. ഭൈരവയുടെ യാത്രയ്ക്കൊപ്പം അമിതാഭ് ബച്ചൻ അവതരിപ്പിച്ച അശ്വത്ഥാമ, കമൽ ഹാസൻ അവതരിപ്പിച്ച സുപ്രീം യാസ്കിൻ തുടങ്ങിയ കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥയിൽ നിർണായകമായി. പുരാതന ഇന്ത്യൻ ഇതിഹാസങ്ങളിലെ ആശയങ്ങളെ ഭാവികാല സാങ്കൽപ്പിക ലോകവുമായി കൂട്ടിയിണക്കിയ ചിത്രത്തിന്റെ ദൃശ്യവിസ്മയവും പ്രമേയവുമാണ് പ്രേക്ഷകശ്രദ്ധ നേടിയത്.

2024ൽ തിയേറ്ററുകളിലെത്തിയ ‘കൽക്കി 2898 എഡി’ ആഗോള ബോക്സ് ഓഫീസിൽ 1200 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ വമ്പൻ വിജയമായിരുന്നു. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരവും ചിത്രം സ്വന്തമാക്കി. ഇന്ത്യൻ സിനിമയിൽ സയൻസ് ഫിക്ഷൻ വിഭാഗത്തിന് പുതിയ മുഖം സമ്മാനിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഭാഗം കൂടുതൽ വിപുലമായ കഥാലോകവുമായി ആണ് ഒരുങ്ങുന്നത്. ഈ വർഷം ആരംഭിച്ച രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം അടുത്ത വർഷം പകുതിയോടെ പൂർത്തിയാവും എന്നാണ് സൂചന. രണ്ടാം ഭാഗത്തിന്റെ കഥാവിവരങ്ങളും റിലീസ് തീയതിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭൈരവയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന പുതിയ മേക്കിങ് വീഡിയോയോടെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ വീണ്ടും വർധിച്ചിരിക്കുകയാണ്. പിആർഒ : ശബരി

ലിജോ ജോസ് പെല്ലിശ്ശേരി – ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ‘നായകന്‍’: 4K റീറിലീ സ് ഒക്ടോബർ 30ന് തിയേറ്ററുകളിലേക്ക്

0

ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമ ‘നായകന്‍’ റീറിലീസ് ചെയ്യുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ ഒക്ടോബർ 30ന് ആണ് ഇത്തവണ ചിത്രം തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.

പി.എസ് റഫീക്കിൻ്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിൻ്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.

റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബത്ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺ-ഇൻട്രൂസീവ് സ്കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു പ്രേക്ഷകന്.

എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്: ബോണി അസനാർ, പ്രോജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ് & സപ്ത റെക്കോർഡ്സ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, റീസ്റ്റോറേഷൻ: അരുൺ സി.എസ്, മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സൂര്യ-ജിത്തു മാധവൻ ചിത്രം സീനിൽ ‘ഈശ്വരൻ’ ആയി നസ്‌ലൻ, ക്യാരക്ടർ ടീസർ പുറത്ത്

0

ഏറെ പ്രത്യേകതകൾ നിറഞ്ഞ രീതിയിൽ, രസകരമായാണ് ഈ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും, രണ്ടു ഗാനങ്ങളും നേരത്തെ പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ “ആതി ഇവ യാരാ” എന്ന ഗാനവും, “‘എയ്റോപ്ലെയിൻ ‘ എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. ജിത്തു മാധവനും സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘സീനി’നുണ്ട്. മലയാളത്തിൽ ചെയ്ത ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്.
സൂര്യയ്ക്കൊപ്പം മലയാളി താരം നസ്‌ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ലക്ഷ്യമിട്ടാണ് സീനുമായി സൂര്യ എത്തുന്നത്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

കീർത്തി സുരേഷ് – രാധിക ആപ്‌തെ ടീമിൻ്റെ “അക്ക” ട്രെയ്‌ലർ പുറത്ത്; നെറ്റ്ഫ്ലിക്സ് സീരീസ് ആഗോള സ്ട്രീമിംഗ് ഒക്ടോബർ 30 മുതൽ

0

കീർത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ധർമരാജ് ഷെട്ടിയാണ് സീരീസ് രചിച്ച് സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന സീരീസ് ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ ആഗോളതലത്തിൽ സ്ട്രീമിങ് ആരംഭിക്കും. അധികാരവും പാരമ്പര്യവും പ്രതികാരവും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റർ ലോകത്തിന്റെ പശ്ചാത്തലത്തിൽ, വ്യത്യസ്തമായ ലക്ഷ്യങ്ങളും വിശ്വാസങ്ങളുമുള്ള രണ്ട് കരുത്തുറ്റ സ്ത്രീകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ട്രെയ്‌ലർ മുന്നോട്ടുവയ്ക്കുന്നത്.

1980കളുടെ പശ്ചാത്തലത്തിലുള്ള പെർണുരു എന്ന സാങ്കൽപ്പിക രാജ്യമാണ് ‘അക്ക’യുടെ കഥാപരിസരം. തലമുറകളായി സ്ത്രീകൾ അധികാരം കൈയാളുകയും തങ്ങളുടെ പാരമ്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന ഈ രാജ്യത്ത്, പുറത്തുനിന്നെത്തുന്ന ഒരാളുടെ ഇടപെടൽ നിലവിലുള്ള അധികാരക്രമത്തെ വെല്ലുവിളിക്കുന്നതോടെ സംഘർഷങ്ങൾ രൂക്ഷമാകുന്നു. വിശ്വാസങ്ങളും കൂറും കുടുംബബന്ധങ്ങളും പഴയ വൈരങ്ങളും പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, പെർണുരുവിന്റെ ഭാവി തന്നെ നിർണയിക്കുന്ന ഏറ്റുമുട്ടലുകളിലേക്കാണ് കഥ നീങ്ങുന്നത്.

കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്‌തെ രുദ്രയായും എത്തുന്നു. സ്വന്തം അധികാരവും പാരമ്പര്യവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ള സ്ത്രീയാണ് ഭവാനി. നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്യുകയും സ്വന്തം ലക്ഷ്യങ്ങൾക്കായി നിലകൊള്ളുകയും ചെയ്യുന്ന രുദ്രയാകട്ടെ, പെർണുരുവിലെ അധികാരസമവാക്യങ്ങൾക്ക് വെല്ലുവിളിയാകുന്നു. ഇരുവരുടെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളും വ്യക്തിപരമായ താൽപര്യങ്ങളും തമ്മിലുള്ള സംഘർഷമാണ് സീരീസിന്റെ പ്രധാന ആകർഷണം. തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ എന്നിവരും പ്രധാന താരനിരയിലുണ്ട്.

സീരീസിനെക്കുറിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യ സീരീസ് ഹെഡ് താന്യ ബാമി, ധർമരാജ് ഷെട്ടി, കീർത്തി സുരേഷ്, രാധിക ആപ്‌തെ എന്നിവരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. സ്ത്രീകൾ കഥയിലെ കഥാപാത്രങ്ങൾ മാത്രമല്ല, അധികാരത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്ന വ്യത്യസ്തമായ ലോകമാണ് പെർണുരുവിലൂടെ അവതരിപ്പിക്കുന്നതെന്ന് താന്യ ബാമി പറഞ്ഞു. ഗ്യാങ്സ്റ്റർ വിഭാഗത്തിന് തനതായ നിയമങ്ങളും പശ്ചാത്തലവുമുള്ള ഒരു ലോകം സൃഷ്ടിക്കാനും, സാധാരണയായി ഇത്തരം കഥകളുടെ കേന്ദ്രത്തിൽ വരാത്ത കഥാപാത്രങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും വലിയൊരു കഥ പറയാനുമുള്ള അവസരമാണ് ‘അക്ക’യെന്ന് സംവിധായകൻ ധർമരാജ് ഷെട്ടി വ്യക്തമാക്കി. തന്റെ പാരമ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന സ്ത്രീയാണ് ഭവാനിയെന്നും, അധികാരത്തിനും ശക്തിക്കും പിന്നിൽ എളുപ്പമല്ലാത്ത തീരുമാനങ്ങൾ അവളെ കാത്തിരിക്കുന്നുണ്ടെന്നും കീർത്തി സുരേഷ് പ്രതികരിച്ചു. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം നിർവചിക്കപ്പെടാൻ തയ്യാറാകാത്ത, സ്വന്തം ലക്ഷ്യങ്ങൾക്കായി നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന കഥാപാത്രമാണ് രുദ്രയെന്ന് രാധിക ആപ്‌തെ പറഞ്ഞു. ഭവാനിയും രുദ്രയും തമ്മിലുള്ള ഏറ്റുമുട്ടൽ അധികാരത്തിനായുള്ള പോരാട്ടം മാത്രമല്ലെന്നും, കഥാപാത്രങ്ങളുടെ വിശ്വാസങ്ങളും കൂറും വ്യക്തിപരമായ താൽപര്യങ്ങളും കൂടിച്ചേരുന്ന സംഘർഷമാണെന്നും താരങ്ങൾ അഭിപ്രായപ്പെട്ടു.

ഗ്യാങ്സ്റ്റർ കഥകളെ വ്യത്യസ്തമായൊരു ലോകത്തിലൂടെ അവതരിപ്പിക്കാനാണ് ‘അക്ക’യിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ധർമരാജ് ഷെട്ടി വ്യക്തമാക്കുന്നു. സ്ത്രീകൾ അധികാരകേന്ദ്രങ്ങളായി നിലകൊള്ളുന്ന പെർണുരുവിന്റെ പശ്ചാത്തലത്തിൽ, അധികാരം, പാരമ്പര്യം, വൈരാഗ്യം എന്നിവയ്ക്കൊപ്പം കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഭവാനിയുടെയും രുദ്രയുടെയും ഏറ്റുമുട്ടലിന് പിന്നിലെ വ്യക്തിപരമായ കാരണങ്ങളും അവരുടെ വിശ്വാസങ്ങളും തീരുമാനങ്ങളും കഥയിൽ നിർണായകമാകും. നെറ്റ്ഫ്ലിക്സും വൈആർഎഫ് എന്റർടെയ്ൻമെന്റും ഒന്നിക്കുന്ന പുതിയ സീരീസ് എന്ന നിലയിലും ‘അക്ക’ ശ്രദ്ധ നേടുന്നു.

സംവിധാനം, തിരക്കഥ: ധർമരാജ് ഷെട്ടി
നിർമ്മാണം: വൈആർഎഫ് എന്റർടെയ്ൻമെന്റ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ആദിത്യ ചോപ്ര, യോഗേന്ദ്ര മൊഗ്രെ, അക്ഷയ് വിധാനി, പിആർഒ : ശബരി

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

0

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു.

ജയൻ വന്നേരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം കാടിന്റെ വന്യതയും ആകാംഷയും നിറഞ്ഞ ഒരു ത്രില്ലർ അനുഭവമായിരിക്കും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് പുറത്തിറങ്ങിയിരുന്നു. ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ പെൺകുട്ടിയുടെ രൂപമടങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശരിക്കും പ്രതീക്ഷ നൽകുന്നതായിരുന്നു.

മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്:
ഛായാഗ്രഹണം ജോമോൻ തോമസും
പശ്ചാത്തല സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു.
വിഎഫ് എക്സ് സൂപ്പർവൈസർ അരുൺ ലാൽ വാസു എഫ് പ്രൊഡ്യൂസർ ഗായത്രി പന്തലങ്ങാട്ടിൽ
ചിത്രസംയോജനം സോബിൻ കെ. സോമൻ
പ്രൊഡക്ഷൻ ഡിസൈനർ മനു ജഗത്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ഇടവണ്ണപ്പാറ. കോസ്റ്റിമ്സ് അനീഷ് തൊടുപുഴ. മേക്കപ്പ് ജോൺ വിക്റ്റർ. സ്റ്റിൽസ് റഫീഖ് പട്ടേരി
PRO : ബിജിത്ത് വിജയൻ & വാഴൂർ ജോസ് അരുൺ പൂക്കാടൻ

അഭിനയിക്കുന്നവർ അഞ്ജലി രാജ്, സൂര്യ ദേവ്, ഡിനീഷ് ആലപ്പി പ്രോമോദ് വെലിയനാട്, മാർട്ടിൻ മുരുകൻ, മനോജ്‌ കെ യു, മേജർ രവി, സജൽ സുദർശൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതംബിക

അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം 2026 നവംബർ 5 ന് പാലക്കാട്‌ വാഗമൺ ബാംഗ്ലൂർ എന്നിവിടങ്ങളിലായി ആരംഭിക്കും.

കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്; പറവൂരിലെ വീട്ടിൽ കുരുന്നുകളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0

കൊച്ചി: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂരിലെ അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലുമായി നടന്ന വിദ്യാരംഭ ചടങ്ങുകളിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങളാണ് കുട്ടികളുമായി എത്തിയത്.

മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ചടങ്ങ് കൂടുതൽ ജനശ്രദ്ധ നേടി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ഇരുപത്തിയഞ്ചിലധികം കുരുന്നുകളാണ് വി.ഡി. സതീശനിൽ നിന്ന് ആദ്യാക്ഷരം കുറിക്കാനായി പറവൂരിലെത്തിയത്. രാവിലെ 6 മണി മുതൽ തന്നെ കുട്ടികളുമായി രക്ഷിതാക്കൾ വസതിയിലും ഓഫീസിലും എത്തിച്ചേർന്നിരുന്നു.

കുട്ടികളെ മടിയിലിരുത്തി, അരിയിൽ കൈവിരൽ പിടിച്ച് ‘ഹരിശ്രീ ഗണപതയേ നമഃ’ എന്ന് എഴുതിച്ചാണ് അദ്ദേഹം കുരുന്നുകളെ അറിവിന്റെ ആദ്യാക്ഷരങ്ങളിലേക്ക് ആനയിച്ചത്. ദക്ഷിണേന്ത്യയിൽ കുട്ടികളുടെ ആദ്യ വിദ്യാഭ്യാസ ചടങ്ങ് പരമ്പരാഗത രീതിയിൽ ആഘോഷമാക്കുന്നതിന്റെ ഭാഗമായി നിരവധി മാധ്യമങ്ങളും ഈ ചടങ്ങ് കവർ ചെയ്യാൻ എത്തിയിരുന്നു.

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് 5ന്

0

ദസറ ആഘോഷങ്ങളുടെ ഭാഗമായി ‘യെല്ലമ്മ’യുടെ ആഗോള തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ചിത്രം 2027 മാർച്ച് 5ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘ബലഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വേണു യെൽദണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഷിരീഷ് നിർമ്മിക്കുന്ന ചിത്രം ദിൽ രാജുവാണ് അവതരിപ്പിക്കുന്നത്. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

സംഗീത സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായ ദേവി ശ്രീ പ്രസാദ് നായകനായി എത്തുന്നു എന്നതാണ് ‘യെല്ലമ്മ’യുടെ പ്രധാന പ്രത്യേകത. റോക്ക്‌സ്റ്റാർ എന്നറിയപ്പെടുന്ന താരം ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ട്. ‘ബലഗം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വേണു യെൽദണ്ടി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും ‘യെല്ലമ്മ’ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചും മറ്റു താരങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ദിൽ രാജുവിന്റെ അവതരണവും ഷിരീഷിന്റെ നിർമ്മാണവും കരുത്താകുന്നു. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ചിത്രം വമ്പൻ പാൻ-ഇന്ത്യൻ തിയേറ്റർ റിലീസിനായാണ് ഒരുങ്ങുന്നത്. 2027 മാർച്ച് 5ന് ചിത്രം തിയേറ്ററുകളിലെത്തും.

സംവിധാനം: വേണു യെൽദണ്ടി, അവതരണം: ദിൽ രാജു, നിർമ്മാണം: ഷിരീഷ്, ബാനർ: ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, സംഗീതം: റോക്ക്‌സ്റ്റാർ ദേവീശ്രീ പ്രസാദ്, പിആർഒ : ശബരി

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ആഗോള റിലീസ് നവംബർ 27 ന് ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

0

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” റിലീസ് തീയതി പുറത്ത്. ചിത്രം 2026 നവംബർ 27 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സഹരചയിതാവ് അഭികേർഷ് വസന്ത് ആണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം.

ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകിയത്. മാത്രമല്ല ഒരു സൂപ്പർഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ആകാംഷയും ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ കഥാപശ്‌ചാത്തലം, കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകൾ എന്നിവ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായാവും “കോസ്മിക് സാംസൺ” എത്തുക എന്നാണ് ടീസർ, പോസ്റ്ററുകൾ എന്നിവ നൽകിയ സൂചന.

ടീസർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ വലിയ ശ്രദ്ധ നേടിയതോടെ, പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഈ ചിത്രം കാത്തിരിക്കുന്നത്. സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഒരിക്കൽ കൂടെ ഏറെ രസകരവും ആവേശകരവുമായ ഒരു ചിത്രവുമായാണ് എത്തുന്നത്. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് “കോസ്മിക് സാംസൺ”.

വമ്പൻ വിജയവും നിരൂപക പ്രശംസയും നേടിയ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുകയാണ് എന്ന പ്രത്യേകതയും ഉണ്ട്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് റിപ്പോർട്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ രണ്ടാം ഗാനം ‘എയ്റോപ്ലെയിൻ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

0

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ രണ്ടാം ഗാനമായ ‘എയ്റോപ്ലെയിൻ ‘ ലിറിക്കൽ വീഡിയോ പുറത്ത്. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് തമിഴിൽ വരികൾ രചിച്ചത് രാജ് പ്രിയൻ ആണ്. ഗാന ബാലയാണ് ഗാനത്തിൻ്റെ. തമിഴ് പതിപ്പ് ആലപിച്ചത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

രാകേന്ദു മൗലിവ് രചിച്ച്, മുകേഷ് മുഹമ്മദ് ആലപിച്ച, ഗാനത്തിൻ്റെ തെലുങ്ക് പതിപ്പും പുറത്ത് വന്നിട്ടുണ്ട്. സൂര്യ, നസ്രിയ എന്നിവരാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന സൂചനയാണ് ലിറിക്കൽ വീഡിയോയിലെ ദൃശ്യങ്ങൾ നൽകുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ “ആതി ഇവ യാരാ” എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. ജിത്തു മാധവനും സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘സീനി’നുണ്ട്. മലയാളത്തിൽ ഒരുമിച്ച ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ആദ്യമായി തമിഴിൽ ഒന്നിക്കുകയാണ്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്

സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

സൂര്യയ്ക്കൊപ്പം മലയാളി താരം നസ്‌ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ലക്ഷ്യമിട്ടാണ് സീനിലൂടെ സൂര്യ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പൊൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

ദിലീപ് – ഉല്ലാസ് കൃഷ്ണ ചിത്രം ‘ഹെനോക്’ ടൈറ്റിൽ ലുക്ക് പുറത്ത്, നിർമ്മാണം എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, വിതരണം ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

0

ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ ഒരുക്കുന്ന ചിത്രം ‘ഹെനോക് – ദി മാൻ ഇൻ ദ മിസ്റ്റ് ‘ ൻ്റെ ടൈറ്റിൽ ലുക്ക് പുറത്ത്. എം സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് ആലപ്പുഴയിൽ വെച്ച് നടന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഓരോ സൂചനയും പുതിയ ചോദ്യങ്ങളിലേക്ക് നയിക്കുന്ന ‘ഹൂ ഡൺ ഇറ്റ്’ മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന സൂചനയാണ് ടൈറ്റിൽ ലുക്ക് നൽകുന്നത്.

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദുരൂഹമായ ഒരു സംഭവത്തിന് പിന്നിലെ സത്യവും അതിലേക്ക് നയിക്കുന്ന സൂചനകളും അന്വേഷിക്കുന്ന മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ‘ഹെനോക്’ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്നു. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ദിലീപും ശ്രദ്ധേയരായ മറ്റു താരങ്ങളും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പുതിയൊരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

നിർമ്മാണം: എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, സംവിധാനം: ഉല്ലാസ് കൃഷ്ണ, രചന: റോബിൻ, ഉല്ലാസ് കൃഷ്ണ, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്: നന്ദു, വിതരണം: ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി

13 മില്യൺ ഡിജിറ്റൽ വ്യൂസ് സ്വന്തമാക്കി ‘ആകാശംലോ ഒക താര’ ടീസർ; ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 20ന്

0

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ടീസറിന് ഇതിനോടകം 13 മില്യൺ ഡിജിറ്റൽ വ്യൂസ് ആണ് ലഭിച്ചത്. യൂട്യൂബിൽ ടോപ് ട്രെൻഡിങ് ആയാണ് ടീസർ തുടരുന്നത്. നവംബർ 20ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രദർശനത്തിനെത്തുന്നത്.

പുത്തൻ കഥപറച്ചിൽ രീതിക്കും തനതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ, ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സാത്വിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കൃഷ്ണ, സാത്വിക അവതരിപ്പിക്കുന്ന കല്പന എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങൾ, പ്രണയം, ഫീൽ ഗുഡ് നിമിഷങ്ങൾ എന്നിവയും കോർത്തിണക്കി പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുകയെന്നും ടീസർ കാണിച്ചു തരുന്നു. സമൂഹം കൽപ്പിച്ചു നൽകിയ ജീവിതത്തിൻ്റെ, സ്വപ്നങ്ങളുടെ അതിർവരമ്പുകൾ എല്ലാം ഭേദിച്ചു കൊണ്ട് തൻ്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും, അതിനായി കൈ, മെയ് മറന്ന് അവൾക്കൊപ്പം നിൽക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിൻ്റെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

തമിഴ് നടി ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയിരുന്നു.

‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ നായകനായുള്ള ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയും പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലെ ശ്രദ്ധേയമായ അതിഥി വേഷത്തിലൂടെയും തെലുങ്ക് സിനിമയിൽ വലിയ ജനപ്രീതി നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്.

രചന, തിരക്കഥ – ഗുന്നം ഗംഗരാജു, കഥ – പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ – വസന്ത് ജുറു, ഛായാഗ്രഹണം – സുജിത് സാരംഗ്, സംഗീതം – ജി വി പ്രകാശ് കുമാർ, എഡിറ്റർ – പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ – ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ – സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ – യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം – ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം – ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ – പല്ലവി സിംഗ്, കലാസംവിധാനം – വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ – സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ – അനിൽ ഭാനു, വിഎഫ്എക്സ് – എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ – തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് – ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ – ശബരി