ആലിയയും ഉറ്റസുഹൃത്ത് ആകാൻഷ രഞ്ജൻ കപൂര്‍ പുറംതിരിഞ്ഞുനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുകയാണ്. ചിത്രം വൈറലാവാൻ മറ്റൊരു കാരണംകൂടിയുണ്ട്, ആ ചിത്രം പകർത്തിയത് രൺബീർ ആണ്.
ആലിയയും രൺബീറും തമ്മിലുള്ള പ്രണയം ബോളിവുഡിൽ സംസാരവിഷയമാണ്. രൺബീർ താൻ ആലിയയുമായി പ്രണയത്തിലാണെന്ന് പറയുകയും ചെയ്തു. ഇപ്പോൾ ഇരുവരും അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിരക്കിലാണ്.
