Home Blog Page 543

ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നു ?

0

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും വിവാഹ ശേഷം നീണ്ട ഇടവേള കഴിഞ്ഞു നസ്രിയ വീണ്ടും സിനിമയിൽ എത്തുകയാണ്. അഞ്ജലിമേനോന്റെ ചിത്രം “കൂടെ”യിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. വിവാഹത്തിന് മുൻപ് നസ്രിയ അവസാനമായി അഭിനയിച്ചതും അഞ്ജലിമേനോൻ ചിത്രം ബാംഗ്ലൂർ ഡേയ്സ് ൽ ആണ്.

നസ്രിയയുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന ആരാധകർക്ക് സന്തോഷം നൽകുന്ന പുതിയവാർത്തയാണ് നസ്രിയയും ഫഹദും ഒരുമിച്ചുള്ള ചിത്രം എത്തുന്നു എന്നുള്ളത്.  ഞങ്ങൾ ഒരുമിച്ചുള്ള ഒരു ചിത്രം ഉടൻ ഉണ്ടാകും എന്ന് നസ്രിയയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചിത്രത്തെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംസ്ഥാനത്ത് നിപാ വിതച്ചത് പഴംതീനി വവ്വാലുകൾ

0

സംസ്ഥാനത്ത് നിപാ വിതച്ചത് പഴംതീനി വവ്വാലുകൾ. രണ്ടാം ഘട്ടത്തിൽ പരിശോധനക്കയച്ച 55 വവ്വാലുകളിൽ നിപ്പ വയറസ് കണ്ടെത്തി .സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റേതാണ് കണ്ടെത്തൽ.കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 17 പേരായിരുന്നു നിപാ ബാധിച്ച് മരിച്ചത്.

വീണ്ടും ആഷിക്ക് അബുവിനെതിരെ ഫെഫ്ക്ക

0

ഫെഫ്കക്കയുടെ തുറന്ന കത്തിന് മറുപടിയായി  ആഷിക്ക് അബുപറഞ്ഞ കാര്യങ്ങൾ നുണകളാണെന് പറഞ്ഞുകൊണ്ട് ഫെഫ്ക. ആഷിക്ക് അബുവിനയച്ച കത്തിന്റെ പകർപ്പും ചില രേഖകളും ഫെഫ്ക പുറത്തുവിട്ടു

ഫെഫ്കയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം

പ്രിയ ആഷിക്ക് അബു,

സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റി ആറുമാസം കഴിഞ്ഞിട്ടും മറുപടി തരാത്ത താങ്കൾ ഫെഫ്കക്കയുടെ തുറന്ന കത്തിന് മണിക്കൂറുകൾക്കുള്ളിൽ മറുപടി തന്നു എന്നതിൽ തന്നെ താങ്കൾക്ക്‌ സംഘടനയോടുള്ള സമീപനം വ്യക്തമാണ്‌. പക്ഷെ, അപ്പോഴും താങ്കൾ ചെയ്യുന്നത്‌ നുണകൾ ആവർത്തിക്കുക എന്നത്‌ മാത്രമാണ്‌.

നുണ 1: സാൾട്ട്‌ ആന്റ്‌ പെപ്പർ എന്ന ചിത്രത്തിന്റെ പകർപ്പവകാശ വിഹിതം വാങ്ങി തന്ന വകയിൽ താങ്കളോടും തിരക്കഥാകൃത്തുക്കളോടും 20% സർവ്വിസ്‌ ചാർജ്ജ്‌ ഫെഫ്ക്ക ആവശ്യപ്പെട്ടു.

സത്യം: ഫെഫ്‌ക്ക ചട്ടപ്പടി താങ്കളോട്‌ ആവശ്യപ്പെട്ടത്‌ 10% മാത്രം. താങ്കൾക്കയച്ച കത്തിന്റെ പകർപ്പ്‌ താഴെ കൊടുക്കുന്നു.

നുണ 2: മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ അഭിമുഖത്തിൽ ഫെഫ്ക്ക താങ്കളോട്‌ 20% കമ്മീഷൻ വാങ്ങിയെന്നു പറയുന്നു. ഇത്‌ നുണയായിരുന്നു, താങ്കളുടെ ചെക്ക്‌ ഫെഫ്ക്ക താങ്കൾക്ക്‌ തന്നെ മടക്കിയെന്നും ഒരു രൂപ പോലും ഫെഫ്ക്ക താങ്കളോട്‌ വാങ്ങിയിട്ടില്ലെന്നും കഴിഞ്ഞ ദിവസത്തെ മറുപടിയിലൂടെ താങ്കൾ സമ്മതിക്കുന്നുണ്ട്‌. പിന്നെന്തിനായിരുന്നു, അഭിമുഖത്തിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയത്‌? ഈ വിഷയത്തിൽ താങ്കൾ ആത്മപരിശോധന നടത്തുമെന്ന് കരുതുന്നു.

നുണ 3.
കമ്മിഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ താങ്കൾ ശ്രീ. സിബി മലയിലും ശ്രീ.ബി ഉണ്ണിക്കൃഷ്ണനുമായി കലഹിച്ചിരുന്നുവത്രെ!

സത്യം: താങ്കൾ ഫെഫ്കയിൽ അടക്കാനുള്ള 10% എന്ന തുകയെ കുറിച്ചോർമ്മിപ്പിക്കാനായി ഫെഫ്ക ഓഫിസിൽ നിന്ന് താങ്കളെ വിളിച്ചപ്പോൾ, താങ്കൾ ശ്രീ.സിബി മലയിലിനെ ഫോണിൽ വിളിച്ച്‌‌ അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. താങ്കൾ ഈ ഇനത്തിൽ കൊടുക്കുന്ന തുക യൂണിയൻ ചിലവഴിക്കുന്നത്‌ ജോലിയില്ലാത്ത, വരുമാനമില്ലാത്ത അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക്ക ഇടപെട്ട്‌ വാങ്ങിതന്ന തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ്ണ മനസ്സോടെ താങ്കൾ തരാൻ തയ്യാറായില്ല. അതുകൊണ്ട്‌ തന്നെ, താങ്കൾ “വിഷമിച്ച്‌” അയച്ചു തന്ന ചെക്ക്‌ താങ്കൾക്ക്‌ തന്നെ യാതൊരു പരിഭവുമില്ലാതെ യൂണിയൻ തിരിച്ചയച്ചു തന്നു. തങ്കളോ, ആ തുക എന്തിനുവേണ്ടിയാണ്‌ ചിലവഴിക്കപ്പെടുക എന്നൊരു വിചാരവുമില്ലാതെ അത്‌ കൈപറ്റുകയും ചെയ്തു.

നുണ 3.
ഫെഫ്‌ക്ക, ശ്യാം പുഷ്ക്കരൻ ദിലീഷ്‌ നായർ എന്നീ തിരക്കഥാകൃത്തുക്കളോട്‌‌ 20% കമ്മീഷൻ വാങ്ങിയത്രെ.

സത്യം

തിരക്കഥാകൃത്തുക്കളായ ശ്രീ ശ്യാം പുഷ്കരനും ശ്രീ ദിലീഷ് നായർക്കും അന്യഭാഷാ അവകാശമായി പ്രൊഡ്യൂസറിൽ നിന്നും ഏറെ നീണ്ട നാളത്തെ ശ്രമഫലമായി ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ വീതം രണ്ട് പേർക്കും ഫെഫ്ക വാങ്ങി കൊടുത്തപ്പോൾ ഇരുവരും സ്വമേധയാ സന്തോഷപൂർവ്വം തൊഴിലാളി സംഘടനയുടെ ക്ഷേമ പ്രവർത്തനങ്ങളിലേക്ക് 5% ആയ മുപ്പത്തി മൂവ്വായിരത്തി എഴുന്നൂറ്റി അമ്പത് രൂപ വീതം അടച്ചു. സമാന സന്ദർഭങ്ങളിൽ ഇതുപോലെ പണം നൽകി സംഘടനയെ സഹായിച്ച ധാരാളം അംഗങ്ങളുണ്ട്. ശ്രീ. സിദ്ദിഖ്‌, ശ്രീ.ഉദയകൃഷ്ണൻ, ശ്രീ കലവൂർ രവികുമാർ, ശ്രീ വി കെ പ്രകാശ് തുടങ്ങി ചില പേരുകൾ സന്ദർഭവശാൽ സ്മരിക്കുന്നു.

നുണ 4.

ഡാഡി കൂൾ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സഹസംവിധായകനായിട്ടല്ല സംവിധായകനായിട്ട് തന്നെയാണ് പൊതുസമൂഹവും ചലച്ചിത്ര ലോകവും താങ്കളെ പരിഗണിച്ചത്. പുതുമുഖ സംവിധായകരെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളിക്ക് അത്രയും തിരിച്ചറിവില്ലെന്നാണോ താങ്കൾ കരുതുന്നത്..?

മറ്റൊരു സംഘടന ആ സിനിമയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി ലൊക്കേഷനിൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ (ആ സംഘടന ഏതാണെന്ന് താങ്കൾക്കിപ്പോൾ 100% ഉറപ്പില്ല?!! അത്‌ ഒരു സൗകര്യപ്രദമായ മറവിയാണ്‌..!!) ചിത്രീകരണം പൂർത്തിയാക്കാൻ ഫെഫ്ക നൽകിയ പൂർണപിന്തുണയും സുരക്ഷയും ഇപ്പോൾ അംഗീകരിക്കണമെങ്കിൽ അന്ന് ആക്രമണത്തിന് നേതൃത്വം നൽകിയ സംഘത്തിന്റെ നേതാവ് സത്യവാങ്മൂലം നൽകണമെന്ന താങ്കളുടെ വിചിത്ര വാദം ഈ വിഷയത്തിൽ താങ്കൾ പുലർത്തുന്ന അസത്യ പ്രചാരണങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ്.

ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ അംഗങ്ങൾ രശീതി വാങ്ങി പ്രവർത്തന ഫണ്ടിലേക്ക് സ്വമേധയാ സംഭാവനകൾ നൽകുന്ന പതിവ് ട്രേഡ് യൂണിയൻ ചരിത്രത്തിന്റെ ഭാഗമാണ്. ശരിയായ ദിശക്ക് രാഷ്ട്രീയ ശിക്ഷണം ലഭിച്ചവർക്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമായി വരില്ല. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവർത്തിക്കുന്ന ഈ രീതി അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത്.

നുണ 5.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ അഭിമുഖത്തിൽ, പ്രസ്തുത വിഷയത്തിന്റെ വിശദീകരണത്തിനിടയിൽ, തെന്നിന്ത്യൻ സിനിമയിലെ പുരോഗമന ആശയങ്ങളുടെ ശക്തനായ പ്രതിനിധി ചലച്ചിത്ര നടൻ ശ്രീ പ്രകാശ് രാജിനെ താങ്കൾ വിശേഷിപ്പിച്ചത് ചതിയനും വഞ്ചകനും ആയിട്ടാണ്. എന്നാൽ, താങ്കൾ ഫെഫ്കക്ക്‌ തന്ന പരാതിയിൽ പ്രകാശ് രാജിനെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല, പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഫെഫ്ക്ക ഒരിക്കൽ പോലും ശ്രീ പ്രകാശ് രാജുമായി ഇടപെട്ടിട്ടുമില്ല. ഫെഫ്ക്ക ആശയവിനിമയം നടത്തിയതും താങ്കൾക്ക്‌ പണം വാങ്ങി തന്നതും Lucsam Creations -ൽ നിന്നാണ്‌. പിന്നെന്തിനാണ് ശ്രീ.പ്രകാശ്‌ രാജിനെ ഇതിലേക്ക്‌ വലിച്ചിഴക്കുന്നത്‌?

ഇങ്ങനെയെല്ലാം പ്രവർത്തിച്ച താങ്കളെ യൂണിയനിൽ നിന്ന് അകറ്റി നിറുത്തുകയല്ല ഫെഫ്ക്‌ നേതൃത്വം ചെയ്തത്‌. പകരം, സംഘടനയെ മനസ്സിലാക്കാനും പ്രവർത്തനങ്ങളുമായി അടുത്തിടപെടാനും അതിന്റെ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനും അന്ന് പുതുതായി നിലവിൽ വന്ന ശ്രീ കമലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ താങ്കൾ മുമ്പ്‌ അപമാനിച്ച ശ്രീ.സിബി മലയലിന്റെ നിർദ്ദേശപ്രകാരം, താങ്കളെ അംഗമാക്കി. പക്ഷെ താങ്കൾ കമ്മറ്റികളിൽ പോലും വരാറില്ലായിരുന്നു. വന്നിരുന്നുവെങ്കിൽ താങ്കൾ ഫെഫ്കക്ക് എതിരെ നിരന്തരം വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുന്നയിക്കുമ്പോൾ,
ഓരോ മാസവും ഈ സംഘടനയുടെ പെൻഷനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സിനിമ പ്രവർത്തകരുടെയെങ്കിലും ദൈന്യമുഖം മനസ്സിൽ വന്നേനെ. അങ്ങിനെയുള്ള ഒരുപാട് പേരുടെ ജീവിതത്തിലെ കരുതലും സംഘടനാ ബോധവുമാണ് പ്രിയ അംഗമെ, ഫെഫ്ക എന്ന ഈ തൊഴിലാളി സംഘടന.

ഫെഫ്കയോട് വിയോജിപ്പുള്ളത് കൊണ്ട് വിട്ടുനിന്നു എന്ന് പറയുന്ന താങ്കൾ ഒരൊറ്റ വിയോജിപ്പെങ്കിലും എന്നെങ്കിലും ഏതെങ്കിലും കമ്മറ്റിയിൽ അറിയിച്ചിട്ടുണ്ടോ..?

ഒരു ഫെഫ്ക അംഗം അടക്കേണ്ട വാർഷിക വരിസംഖ്യ 500 രൂപയാണ് എല്ലാ അംഗങ്ങൾക്കും ഓരോ വർഷവും മൂവ്വായിരത്തി അഞ്ഞൂറ് രൂപയോളം പ്രിമീയം വരുന്ന മെഡിക്കൽ ഇൻഷുറൻസ് വർഷങ്ങളായി സൗജന്യമായി നൽകുന്നു, പെൻഷൻ പദ്ധതി, അടിയന്തിര ചികിത്സാ സഹായം, കേന്ദ്ര സംസ്ഥാന ക്ഷേമ നിധികളിൽ അംഗങ്ങളെ ചേർക്കുവാൻ വേണ്ട സഹായങ്ങൾ, പ്രതിഫല, തൊഴിൽ തർക്ക പരിഹാരം, മരണാനന്തരം അംഗങ്ങളുടെ കുടുംബത്തിന് നൽകുന്ന ഒരു ലക്ഷം രൂപ തുടങ്ങി ഓരോ മാസവും വൻതുക ക്ഷേമപ്രവർത്തനങ്ങൾക്ക് ഫെഫ്ക കണ്ടെത്തുന്നത് അംഗങ്ങൾ നൽകുന്ന മെമ്പർഷിപ്പ് തുകയിൽ നിന്നും ലെവിയിൽ നിന്നുമാണ്.

പ്രശ്നം പരിഹരിക്കാൻ സംഘടനയെ സമീപിക്കാതെ ഏതെങ്കിലും കൊട്ടേഷൻ സംഘത്ത ഏൽപ്പിച്ചിരുന്നെങ്കിൽ കമ്മീഷൻ കുറഞ്ഞു കിട്ടിയേനെ എന്ന് കൊട്ടേഷൻ സംഘങ്ങളുടെ ശതമാന കണക്ക് ഉദ്ധരിച്ചു കൊണ്ട് മാതൃഭൂമി അഭിമുഖത്തിൽ താങ്കൾ പരിഹസിക്കുന്നുണ്ട്.
ഗുണ്ടകൾക്ക് കൊടുത്താലും തൊഴിലാളി വർഗ്ഗത്തിന് കിട്ടരുത്, എന്നതാണോ താങ്കളുടെ നിലപാട്‌?

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ദിലീപിനെ ആദ്യം പുറത്താക്കുന്ന സംഘടന ഫെഫ്കയാണെന്നും, കോടതിയിൽ ദിലീപ് നിരപരാധിത്വം തെളിയിച്ചാൽ മാത്രമെ അതിൽ പുനഃവിചിന്തനം ഉണ്ടാകൂ എന്നും ദൃഢ നിശ്ചയത്തോടെ ഫെഫ്ക പ്രഖ്യാപിച്ചതാണ്. അംഗങ്ങളും പൊതു സമൂഹവും ആ തീരുമാത്തോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുമ്പോൾ സംഘടന മൗനം പാലിക്കുന്നുവെന്ന ആരോപണം താങ്കൾ ദുരുദ്ദേശത്തോടെ ആവർത്തിക്കുന്നു. ഫെഫ്ക വേദികളിലും ഫെഫ്ക അംഗങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലും ഈ വിഷയത്തിൽ സജീവമായ ചർച്ചകൾ നടന്നപ്പോൾ ആ ഗ്രൂപ്പിൽ ഉണ്ടായിട്ട് പോലും ഒരു വാക്ക് കൊണ്ട് പോലും എന്തേ താങ്കൾ പ്രതികരിക്കാത്തത്‌? ഇന്ത്യൻ ജുഡീഷ്യറിയിലും കേരള സർക്കാരിലും വിശ്വാസമർപ്പിച്ച്, അതിജീവനത്തിന്റെ പോരാട്ട മുഖമായ ആ പെൺകുട്ടിക്കൊപ്പം പ്രസ്തുത വിഷയത്തിലെ തുടർ നടപടികൾക്കായി ഞങ്ങളും കാത്തിരിക്കുകയാണ്.

ഫെഫ്കയ്ക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ചില ഭാഗങ്ങളിൽ നിന്ന് ഉയരുമ്പോൾ ഞങ്ങൾ മറുപടി നൽകി സമയം പാഴാക്കാറില്ല. ആ നേരം കൂടി ക്രിയാത്മകമായി വിനിയോഗിക്കുക എന്നതാണ് ഫെഫ്കയുടെ പ്രവർത്തന രീതി.

ഇതാ ഇവിടെ ഒരു സംവിധായകൻ കൂലിപ്പണി ചെയ്ത് ജീവിക്കുന്നു, സിനിമാ സംഘടനകൾ കൊണ്ട് എന്ത് കാര്യം.., എവിടെയവർ എന്നൊക്കെ മുറവിളി കൂട്ടി,
അന്തരിച്ച സംവിധായകൻ എം കെ മുരളിധരന്റെ ജീവിതം മാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ ഫെഫ്ക എവിടെയും വിളിച്ചു പറഞ്ഞിട്ടില്ല അദ്ദേഹത്തിന് വർഷങ്ങളായി ഞങ്ങൾ പെൻഷൻ നൽകുന്നുണ്ടെന്ന സത്യം.

നിപ്പ പനി ബാധിത സമയത്ത് കോഴിക്കോട് പേരാമ്പ്രയിലെ അദ്ദേഹത്തിന്റെ വാടക വീട്ടിലെത്തി ഫെഫ്കയുടെ ഭാരവാഹികൾ മരണാനന്തര സഹായമായ ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് നേരിട്ട് കൈമാറുമ്പോഴും ആ വിവരം ഞങ്ങൾ മാധ്യമങ്ങളിൽ ആഘോഷിച്ചിട്ടില്ല. ഇതുപോലെ നൂറുകണക്കിന് കാര്യങ്ങൾ പറയാനുണ്ടാകും എന്നാൽ അതിനു ഞങ്ങൾ തയ്യാറല്ല.

കാരണം സംഘടന പ്രവർത്തനം എന്നത് ഞങ്ങൾക്ക് വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള സൂത്രപ്പണിയല്ല; വ്യാജപ്രതിച്ഛായാ നിർമ്മിതിയുമല്ല. തൊഴിലിനോടും സഹപ്രവർത്തകരോടും പുലർത്തുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും കാതലും കരുത്തുമുള്ള തൊഴിലാളി വർഗ്ഗ സംഘടനാ ബോധമാണ്.

ചലച്ചിത്ര പ്രവർത്തകരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമപ്രവർത്തനങ്ങൾക്ക് മാത്രമല്ല ഒരു സിനിമ ചിത്രീകരണം പൂർത്തിയാക്കി റിലീസ് ചെയ്യുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളിൽ ഫെഫ്ക്കയുടെ സേവനം സമയബന്ധിതമായി ചലച്ചിത്ര രംഗം ഉപയോഗപ്പെടുത്തുന്നു. ഒപ്പം സഹകരിക്കുന്ന ഇതര സംഘടനകളെ കൂടി ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

ആഷിക്ക് അബുവിന്റെ തന്നെ ആദ്യ സിനിമയായ ഡാഡികൂളിന്റെ പ്രതിഫലയുമായി ബന്ധപ്പെട്ട് ആ ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടർ അരസകുമാർ FEFSI (തമിഴ് നാട്ടിലെ ചലച്ചിത്ര സംഘടന) വഴി തന്ന പരാതിയും മെസ്സ് കോൺട്രാക്ടർ ജോമോൻ ജോർജ്, ആർട്ട് ഡയറക്ടർ സാബു കൊല്ലം, സംവിധായകനായ താങ്കളും, ക്യാമറാമാൻ സമീർ താഹിറും, എഡിറ്റർ സാജനും, പ്രൊഡക്ഷൻ കൺട്രോളർ സഫീർ സേട്ടും പരാതി നൽകുകയും അത് ഫെഫ്ക ഇടപെട്ട് പരിഹരിച്ച് നൽകുകയുമുണ്ടായി. ഇതിന്റെ രേഖകളെല്ലാം ഫെഫ്കയിൽ ലഭ്യമാണ്, വർഷത്തിൽ 150 ലേറെ സിനിമകൾ റിലീസാകുന്ന പുതിയ കാലത്ത് ഫെഫ്ക്കയുടെ ഉത്തരവാദിത്വവും പ്രസക്തിയും ഏറെ വർദ്ധിക്കുകയാണെന്ന തിരിച്ചറിവും സംഘടനാ ബോധവും ഞങ്ങൾക്കുണ്ട്.

വിമർശനങ്ങളെയും വിയോജന അഭിപ്രായങ്ങളെയും എക്കാലവും ഫെഫ്ക സ്വാഗതം ചെയ്തിട്ടുണ്ട് . താങ്കളെ നേരിട്ട് കേൾക്കാനും, താങ്കളുടെ സാർത്ഥകമായ വിമർശ്ശനങ്ങളാൽ തിരുത്തപ്പെടാനും ഞങ്ങൾ തയ്യാറാണെന്ന് സൗമ്യമായി ഓർമ്മപ്പെടുത്തി കുറിപ്പ് അവസാനിപ്പിക്കുന്നു .

പകർപ്പ് 1
ആഷിക്ക് അബുവിന്റെ രണ്ടാമത്തെ ചിത്രമായ സാൾട്ട് ആൻഡ് പേപ്പറിന്റെ പ്രതിഫല ബാക്കി വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആഷിക്ക് അബുവും മറ്റ് സാങ്കേതിക പ്രവർത്തകരും നൽകിയ പരാതി . പതിവ് പോലെ ഇതും ഫെഫ്‌കയാണ് പരിഹരിച്ചത് .
ഇത്തരം പരാതികൾ ഉണ്ടെങ്കിൽ അത് ഫെഫ്ക ഇടപെട്ട് പരിഹരിച്ച് NOC കിട്ടിയ ശേഷമാണ് നമ്മൾ കാണുന്ന ഓരോ സിനിമയും റിലീസ് ചെയ്ത് പ്രേക്ഷകന് മുമ്പിൽ എത്തുന്നത് .
പകർപ്പ് 2

ആഷിഖ് അബുവിന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അയച്ച കത്ത് . സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ പ്രവർത്തനഫണ്ടിലേക്ക് അംഗങ്ങൾ സംഭാവനയായി നൽകാറുള്ള 10 % ചോദിച്ചുകൊണ്ടുള്ള കത്ത് .
ആഷിക്ക് അബു 20% എന്ന് ആവർത്തിച്ചു പറയുന്നത് നുണയാണെന്ന് തെളിയിക്കുന്ന കത്ത് . കത്തിൽ സൂചിപ്പിക്കുന്നത് 10% ആണെങ്കിലും ശ്രീ ശ്യാം പുഷ്കരനിൽ നിന്നും ദിലീഷ് നായരിൽ നിന്നും 5% ആണ് വാങ്ങിയത് .
ഒരു സിനിമയുടെ രണ്ട് എഴുത്തുകാരെന്ന നിലക്ക് രണ്ടുപേരെയും ചേർത്ത് 10 % ആക്കി സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു .

പകർപ്പ് 3
ശ്രീ സിബി മലയിലിനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഫെഫ്ക ആഷിക് അബുവിന്റെ ചെക്ക് തിരിച്ചയച്ച കത്ത് . ഈ ഇനത്തിൽ ഒരു രൂപ പോലും നൽകാതെ ഈ ചെക്ക് തിരികെ സ്വീകരിച്ചിട്ടാണ് ആഷിക് അബു 20 % ത്തിന്റെ കള്ളക്കണക്ക് പറഞ്ഞു നടക്കുന്നത് .

ബേക്കല്‍ ഫോർട്ട്

0

കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും മാത്രമല്ല ദൈവങ്ങളുടെ കൂടി നാടാണിതെന്ന് പറയാറുണ്ട്. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമെന്ന നിലയില്‍ ബേക്കല്‍ കോട്ടയുടെ സാന്നിദ്ധ്യം കാസര്‍കോടിനെ ശ്രദ്ധേയമാക്കുന്നു. കാസര്‍കോട് നിന്ന് 16 കി. മീ. തെക്ക് ദേശീയ പാതയിലാണ് കോട്ട. കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച് ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നാണറിയപ്പെടുന്നത്. ഈ പ്രദേശത്തിന്റെ വികസനത്തിനായി ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ രണ്ട് തെയ്യങ്ങളുടെ ചെങ്കല്‍ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. സമീപത്ത് ഒരു ഭിത്തിയില്‍ നിലമ്പൂരില്‍ നിന്നുള്ള കലാകാരന്മാര്‍ പരമ്പരാഗത രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഒരു റോക്ക് ഗാര്‍ഡന്‍ പാര്‍ക്കിംഗ് ഏരിയയ്ക്കു സമീപത്തായി സജ്ജീകരിച്ചിരിക്കുന്നു. സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ നട്ടു പിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങള്‍ സദാ തണല്‍ നല്‍കുന്നു.

കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം നടപ്പാത ഒരുക്കിയിരിക്കുന്നു. ഇവിടെ നിന്ന് ബേക്കല്‍ കോട്ടയും കാണാം. വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയും. ഇതുമൂലം അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ സാധിക്കുന്നു. കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളുണ്ട്. കൂടാതെ 14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്കുo ഉണ്ട് ഇവിടെ.

ബേക്കൽ ഫോട്ടിൽ എത്തിച്ചേരാൻ 

  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കാസര്‍കോട്
  • സമീപ വിമാനത്താവളങ്ങള്‍ : മംഗലാപുരം, കാസര്‍കോട് നിന്ന് 50 കി. മീ. / കരിപ്പൂര്‍, കോഴിക്കോട് കാസര്‍കോട് നിന്ന് 200 കി. മീ.

മീൻ പുട്ട് തയ്യാറാക്കാം

0

ആവശ്യമുള്ള സാധനങ്ങൾ 

പുട്ടുപൊടി              –  2 കപ്പ്

തേങ്ങ ചിരവിയത്    – അരമുറി

മീൻ അധികം മുള്ളില്ലാത്തത്

സവാള                    – 4 കൊത്തി അരിഞ്ഞത്

പച്ചമുളക്              – 2 എണ്ണം വട്ടത്തിൽ അരിഞ്ഞത്

ഇഞ്ചി പേസ്റ്റ്            – 1 ടീസ്പൂൺ

മഞ്ഞൾപൊടി            – അരടീസ്‌പൂൺ

മുളകുപൊടി               – 2 ടീസ്പൂൺ

വെളിച്ചെണ്ണ                – ആവശ്യത്തിന്

കറിവേപ്പില               – രണ്ടു തണ്ട്

ഉപ്പ്                            – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

കഴുകിയ മീൻ ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് വറുത്ത് മുള്ളുകളഞ്ഞു പൊടിച്ചെടുക്കുക. ചൂടായ പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക്,ഇഞ്ചി പേസ്റ്റ്, കറിവേപ്പില അരിഞ്ഞത് എന്നിവ ഉപ്പുചേർത്ത് വഴറ്റുക ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി എന്നിവ കൂടി ചേർത്ത് എണ്ണ തെളിഞ്ഞുവരുന്നതുവരെ മൂപ്പിക്കുക. നേരത്തെ തയ്യാറാക്കിവച്ച മീൻ ഈ കൂട്ടിൽ ചേർത്ത് നല്ലതുപോലെ ഇളക്കി അടുപ്പിൽനിന്നുo ഇറക്കി വയ്ക്കുക.

ഉപ്പും തേങ്ങയും ചേർത്ത് വെള്ളമൊഴിച്ച് പുട്ട് പൊടി നനയ്ക്കുക. സാധാരണ പുട്ട് ചുടുന്ന രീതിയിൽ തേങ്ങയ്ക് പകരം ഈ മീന്കൂട്ട് വെച്ച് ആവിയിൽ വേവിക്കുക.

ചുണങ്ങ് മാറാൻ

ചർമ്മത്തിൽ പൂപ്പല്‍ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ചുണങ്ങ്. തുളസിയും പച്ച മഞ്ഞളും കഴുകി ചതച്ചു ചെറുനാരങ്ങാനീരിൽ അരച്ചു പേസ്റ്റാക്കി ചുണങ്ങിനുമേൽ തുടർച്ചയായി രണ്ടാഴ്ച പുരട്ടുക. ചുണങ്ങ് മാറും.

ഇഷ്ടകാര്യ പ്രാപ്തിക്ക് ഹനുമാൻ ക്ഷേത്രദർശനം

0

കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗ്ഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ്‌ ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം.

ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ്‌ ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ധിഷ്ടകാര്യ സാധ്യം വരുത്തുമെന്നാണ് വിശ്വാസം.

പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാർ പതിവായി ഹനുമാനെ ഭജിക്കുന്നത് ശ്രേയസ്കരങ്ങളായ ഫലങ്ങൾ നൽകും. ചൊവ്വ, ശനി ദോഷ കാലം അനുഭവിക്കുന്നവർ ദുരിതങ്ങളുടെ കാഠിന്യം കുറയാൻ ചൊവ്വ, ശനി ദിവസങ്ങളിലും ജന്മനക്ഷത്ര ദിവസവും ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നതും പ്രാർത്ഥനാമന്ത്രം ജപിക്കുന്നതും ഉത്തമമെന്ന് കരുതുന്നു.

നോക്കിയ ഫോണുകളിൽ ആൻഡ്രോയിഡ് പി അപ്ഡേറ്റ് ഓഗസ്റ്റ് മുതൽ ലഭിക്കും

0

ആൻഡ്രോയിഡ്​ ഫോണുകളുടെ കടന്ന്​ കയറ്റത്തിൽ വിപണിയിൽ തകർന്ന കമ്പനിയാണ്​ നോക്കിയ .  ലോക വിപണിയിൽ തിരിച്ചുവരവ് നടത്തിയപ്പോൾ പ്രധാനമായും നോക്കിയ തങ്ങളുടെ കസ്റ്റമേഴ്സിന് നൽകിയ വാഗ്ദാനം എല്ലാ ആൻഡ്രോയിഡ് അപ്ഡേറ്ററുകളും നൽകും എന്നതാണ് .വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ട് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 3യ്ക്കു വരെ ഓറിയോ അപ്‌ഡേറ്റുകള്‍ നോക്കിയ നൽകിയിരുന്നു .ഇപ്പോൾ പുതുതായി കിട്ടുന്ന റിപോർട്ടുകൾ ആൻഡ്രോയിഡ് പി അപ്ഡേറ്റ് ഓഗസ്റ്റ് മുതൽ എല്ലാ നോക്കിയ ഫോണുകൾക്കും ലഭിക്കും എന്നതാണ് .നോക്കിയ പവർ യൂസേഴ്സ് ലഭിച്ച ഇമെയിൽ പ്രകാരം ഓഗസ്റ്റ് മുതൽ എല്ലാ നോക്കിയ ഫോണുകൾക്കും അപ്ഡേറ്റ് ലഭിക്കും എന്നാണ് .എന്നാൽ ആൻഡ്രോയിഡ് പി അപ്ഡേറ്റിന്റെ ലഭ്യതയെക്കുറിച്ച് ഇപ്പോൾ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല .

കന്നടയിൽ പുനീതിന്റെ നായികയാകാനൊരുങ്ങി അനുപമ

0

പ്രേമം എന്ന മലയാളചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സ്ഥാനമുറപ്പിച്ച അനുപമ കന്നടയിൽ പുനീതിന്റെ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

നടനസർവഭൗമ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പവൻ വാഡയാർ ആണ്. ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം ദസറ റിലീസായി തീയറ്ററുകളിൽ എത്തും.

സംവിധായകൻ കമലിനെതിരെ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത

0

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ നടത്തിയ പ്രസ്ഥാപനക്കെതിരെ മലയാള സിനിമാ പ്രവർത്തകരായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന് കത്തുനല്കി .

കത്തിന്റെ പൂർണരൂപം

ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ അവർകളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവർത്തകരായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ ബോധിപ്പിക്കുന്നത്.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ.കമൽ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിർന്ന അംഗങ്ങളെ കുറിച്ച്‌ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ്‌ ഞങ്ങൾ വായിച്ചത്‌. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നിൽക്കുന്നവരാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദശാബ്ദങ്ങളായി മലയാള സിനിമയിൽ അഭിനേതാക്കളായി പ്രവർത്തിക്കുന്നവരാണ്‌ ഞങ്ങൾ. എത്രയോ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിച്ചു. ആ വേഷപകർച്ചകളിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക ജീവിതത്തിൽ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്‌. ആ നിലയിൽ തന്നെയാണ്‌ കേരളത്തിലെ ജനങ്ങൾ ഞങ്ങളെ കാണുന്നതും സ്നേഹിക്കുന്നതും. ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങൾക്ക്‌ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങൾ കാണുന്നത്‌. അത്‌ ഒരു സ്നേഹസ്പർശ്ശമാണ്‌. തുകയുടെ വലിപ്പത്തേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ ഞങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാൻ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്‌ ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവർത്തകർക്ക്‌ ചികിത്സാ-മരണാനന്തര സഹായങ്ങളും പെൻഷനും അക്കാദമി നൽകുന്നുണ്ട്‌. ഇതെല്ലാം താൻ നൽകുന്ന ഔദാര്യമായും അത്‌ വാങ്ങുന്നവരെ തനിക്ക്‌ മുമ്പിൽ കൈനീട്ടി നിൽക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമൽ കാണുന്നത്‌. കമിലിനോട്‌ തെറ്റ്‌ തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങൾ പറയുന്നില്ല. കാരണം 35 വർഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ ഞങ്ങൾക്കും അറിയാം, വ്യക്തമായി.

അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങൾക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചൂ എന്ന് മാത്രമേ ഉളളൂ, ഇതേ തുടർന്ന് എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ടത് താങ്കൾ ആണല്ലോ

സ്നേഹപൂർവ്വം

മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത

ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ല : എസ്ഡിപിഐ നേതാവ്

0

ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ലെന്നും എസ്ഡിപിഐ ക്ക് വിദ്യാർത്ഥി സംഘടനയില്ലെന്നും എസ്ഡി പിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത്. കോളേജിൽ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചതിലുള്ള സ്വാഭാവിക പ്രതികരണമാകാം കൊലപാതകമെന്നും .എസ്ഡിപിഐ ഒരാക്രമണത്തെയും അനുകൂലിക്കുന്നില്ലെന്നും, ആക്രമണത്തിൽ എസ്ഡിപിഐ പ്രവത്തകർ ഉണ്ടെകിൽ അവക്കെതിരെ നടപടി എടുക്കുമെന്നും ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു .

എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം : എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

0

എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ  കൊലപാതകവുമായി ബന്ധപെട്ട്  എസ്ഡിപിഐ പ്രവർത്തകരായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബിലാല്‍, ഫറൂഖ്, റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് .അക്രമത്തിനിടെ  അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന അർജുന്‍ എന്ന വിദ്യാര്‍ഥിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .

തിങ്കളാഴ്ച കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രമാണിച്ച് പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതത്തിൽ എത്തിയത് .അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്.കാമ്പസിലെ വിദ്യാര്‍ഥിയുടെ  ആവശ്യ പ്രകാരമാരം പുറത്തു നിന്നുള്ളവര്‍ എത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്.