Home Blog Page 542

ജിയോ ജിഗാ ഫൈബർ, ജിയോഫോൺ 2 ആഗസ്ത് 15 മുതൽ വിപണിയിൽ

0

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അമ്പാനി പോയവർഷത്തെ കണക്കുകളും ലാഭവിഹിതവും അവതരിപ്പിച്ചു . റിലയൻസ് പവർ, റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയൊ എന്നിവയുടെ പുതിയ പദ്ധതികളും മുകേഷ് അംബാനി അവതരിപ്പിച്ചു . 22 മാസങ്ങൾക്കുള്ളിൽ റിലയൻസി ജിയോ 215 മില്യൺ കണക്ഷൻ മറികടന്നെന്ന് ചെയർമാൻ മുകേഷ് അംബാനി സ്ഥിതീകരിച്ചു  .

പുതിയ  പദ്ധതികളുടെ പ്രഖ്യാപനത്തിൽ തങ്ങളുടെ  ഫൈബർ ബ്രോഡ്ബാൻഡ് സേവനമായ ജിയോജിഗാ ഫൈബർ , JioPhone ന്റെ അപ്ഗ്രേഡ് പതിപ്പ് JioPhone2 പുറത്തിറക്കി .

ജിയോ ഗിഗ ഫൈബർ സർവീസ് ഓഗസ്റ്റ് 15 മുതൽ നിലവിൽ വരും.ജിയോ ഗിഗാ ഫൈബർ ഉപയോഗിക്കുന്നതു വഴി ഇന്ത്യയ്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസരീതി ഉണ്ടാകുമെന്നും . ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലയ്ക്കും ജിയോ ഗിഗാ ഫൈബർ അവിഭാജ്യഘടകമായി മാറും എന്നും വാർഷിക പൊതുയോഗത്തിൽ മുകേഷ് അമ്പാനി പറഞ്ഞു .ജിയോ ജിഗാ ഫൈബറിന്റെ കൂടെ ജിയോ പുതിയ സ്മാർട് ഹോം പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതിൽ പ്രധാനം സെറ്റ് ടോപ്പ് ബോക്സ്, മീഡിയ സ്ട്രീമിങ് ഉപകരണം ജിയോ ജിഗാ ടിവി എന്നിവയാണ്.

ജിയോ ജിഗാ ഫൈബർ ഇന്റ സവിശേഷതകൾ :

ജിയോ സെറ്റ് ടോപ്ബോക്സ് :  ജിയോ സെറ്റ് ടോപ് ബോക്സിൽ 600 ചാനലും ആയിരിക്കണക്കിന് സിനിമയും ലഭ്യമാണ് .റിമോട്ട് വഴിയും  വോയ്‌സ് കമാന്റിലൂടെയും സെറ്റ് ടോപ്പ് ബോക്‌സ് നിയന്ത്രിക്കാൻ സാധിക്കും .

ജിയോ ജിഗാ ടിവി :ജിയോ ജിഗാ ടിവിയുടെ പ്രധാന പ്രതേകത ഇതിന്റെ വീഡിയോ കോളിംഗ് സവിശേഷതയാണ് . ജിയോ നെറ്റ്‌വർക്കിലുള്ള സ്മാർട്ട്ഫോൺ, ടാബ്ലറ്റ് , മറ്റൊരു ജിഗാ ടിവി സബ്സ്ക്രൈബർ എന്നിവയിലേക്ക് വീഡിയോ കോളിംഗ് നടത്താൻ സാധിക്കും . ഇതെല്ലാ സാധ്യമാക്കാൻ ജിഗാ ടിവിയുടെ കൂടെ തന്നെ ജിയോയുടെ ജിഗാ ഫൈബർ റൂട്ടർ നൽകുന്നു . 

ജിയോജിഗാ ഫൈബർ, ജിയോ ജിഗാ ടി.വി എന്നിവയുടെ രജിസ്ട്രേഷൻ ആഗസ്ത് 15 തുടങ്ങും .ജിയോ ആപ്പ് , ജിയോ വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ .ഇതിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല .

ജിയോ ഫോൺ 2 ഇന്റെ സവിശേഷതകൾ

ജിയോ ഫോൺ 2ന്റെ അവതരിപ്പിച്ചത്  ഇഷ അംബാനിയും ആകാശ് അംബാനിയും ചേർന്നാണ് .ഇതിന്റെ പ്രധാന പ്രതേകത QWERTY കീപാഡും വലിയ ഡിസ്പ്ലേയുമാണ് .2.4 ഇഞ്ച് QVGA ഡിസ്പ്ലേയാണ് ഇതിനുള്ളത് . ഇതിന്റെ വില Rs. 2,999 രൂപയാണ് .ഫേസ്ബുക്ക്, വാട്സാപ്പ്, യൂ ട്യൂബ് എന്നിവ ജിയോ ഫോൺ 2 വിൽ ഉപയോഗിക്കാൻ കഴിയും  .ആഗസ്ത് 15 മുതൽ ജിയോ ഫോൺ 2 വിപണിയിൽ ലഭ്യമാകും .

 

 

 

ചിന്താ ജറോമിനെതിരെ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍

0

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ  കൊലപാതകത്തെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്കില്‍ ചിന്താ ജെറോമിന്റെ കുറിപ്പിനെതിരെ സോഷ്യല്‍ മീഡിയയിൽ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു . ഇടതുപക്ഷ അനുഭാവികള്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു . ഇപ്പോൾ മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ യുടെ ഭാര്യ  സീന ഭാസ്കര്‍ ഇതിനെതിരെ തന്റെ ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുകയാണ് .

” അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും…

കാരണം അവർ ചവിട്ടിക്കായറാനുള്ള പടവുകൾ തീർക്കുന്ന തിരക്കിലാണ്…

രക്തസാക്ഷികളും സഖാക്കളും ” ഉയരുപതാ കെ പാറുപതാകെ വാനിലുയർന്ന് പാറുപതാകെ ” എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോൾ ഇവർ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയർച്ച…
ഉയരും ഞാൻ…. പടരും ഞാൻ നാടാകെ…

പക്ഷേ ഈ പടർച്ച ഒരു അർബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവർക്കുണ്ട്… ഇവരെ ഉയർത്തിയവർക്ക് തിരിച്ചറിയാനാവും…

സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അർബുദങ്ങളെ ഭേദമാക്കാൻ സമയമതിക്രമിച്ചിരിയ്ക്കുന്നു…

” Come and see blood on the Street ” എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയിൽ ഇപ്പോൾ ഭ്രാന്താണൊ???

ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം…  ”

 

അമ്മ – ഡബ്ലു .സി.സി ചർച്ച 19 ന് നടക്കാൻ സാധ്യത

0

നടൻ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തെ തുടർന്ന് പ്രശ്നങ്ങൾ നിലനിന്ന സിനിമ സംഘടനയിൽ ജൂലായ് 19 ന് വീണ്ടും യോഗം ചേരാൻ സാധ്യത.

അമ്മ എക്സിക്യൂട്ടീവ് യോഗത്തോടൊപ്പം വിമന്‍ ഇന്‍ സിനിമ കലക്ടീവുമായുള്ള ചര്‍ച്ചയും 19ന് നടന്നേക്കും. മോഹന്‍‌ലാല്‍ ലണ്ടനില്‍ നിന്നെത്തിയശേഷം യോഗത്തിന്റെ  അജന്‍ഡ തീരുമാനിക്കും. ചര്‍ച്ചയ്ക്ക് ക്ഷണിച്ച് WCCക്ക് കത്തുനല്‍കും.

 

ഫിഷ് ഹബ്ബുമായി ധർമജൻ

0

മലയാളിക്ക് വിഷം ഇല്ലാത്ത മീൻ കഴിക്കാൻ ഫിഷ് ഹബ്ബുമായി ധർമജൻ. ധർമ്മൂസ് ഫിഷ് ഹബ്ബ് എന്നാണ് സംരംഭത്തിന്റെ പേര്. അഭിനയത്തിനുപുറമെ ബിസ്സിനസ്സിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ് ധർമജൻ.

ജൂലൈ അഞ്ചിന് ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പനകേന്ദ്രം കൊച്ചി അയ്യപ്പന്‍കാവിന്സമീപം പ്രവര്‍ത്തനം തുടങ്ങും. നടന്‍ കുഞ്ചാക്കോബോബന്‍ ഉദ്ഘാടനം ചെയ്യും.

ചാക്കോച്ചന് പുറമെ  സലിം കുമാർ, കലാഭവൻ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ, നടി മാനസ എന്നിവരുൾപ്പെടെ സിനിമാ–സീരിയൽ രംഗത്തെ നിരവധി താരങ്ങൾ ഉദ്ഘാടന ചടങ്ങിന് എത്തുന്നുണ്ട്.

ചെടിച്ചട്ടിയിൽ ചെടികൾ നേടേണ്ടുന്ന വിധം

0

നാമെല്ലാം നമ്മുടെ വീട്ടിൽ ചെടിച്ചട്ടിയിൽ എന്തെകിലും ചെടികൾ നാടാറുണ്ട്. എന്നാൽ എങ്ങനെയാണ് ചെടിച്ചട്ടിയിൽ ചെടി നടേണ്ടത് എന്ന് ഇന്ന് പലർക്കും അറിയില്ല. ഇത് എങ്ങനെ എന്ന് നോക്കാം.

സാധാരണയായി ഒരടി വലിപ്പമുള്ള മൺചട്ടികളാണ് ചെടി നടാൻ അനുയോജ്യം. ചട്ടിയിൽ 2 :1 :1 എന്ന അനുപാതത്തിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ അടങ്ങിയ മിശ്രിതം നിറയ്ക്കണം.

മണ്ണുനിറച്ച ചട്ടിയിൽ വെള്ളമൊഴിക്കുക. മൺ മിശ്രിതം ശരിയായി അമർന്നിരിക്കാൻ വേണ്ടിയാണിത്. തുടർന്ന് തൈകളോ തണ്ടിൻ കഷ്ണങ്ങളോ ചട്ടിയുടെ മധ്യഭാഗത്ത് നടണം. ആദ്യത്തെ രണ്ടു ദിവസം രണ്ടു നേരം വെള്ളമൊഴിക്കണം. അതിനുശേഷം ഓരോ നേരം ആവശ്യം നോക്കി ഒഴിച്ചാൽ മതി.

ഓരോ മാസവും ഓരോ ചട്ടിയിലും രണ്ടു പിടി ചാണകപ്പൊടിയും ഒരു പിടി വേപ്പിൻപിണ്ണാക്കും ഇടുന്നത് ചെടികൾ നല്ല കരുത്തോടെ വളരാനും പ്രതിരോധശേഷി കിട്ടാനും സഹായിക്കും. ഒരു വർഷം കഴിഞ്ഞു ചെടികൾ മാറ്റി നടുന്നില്ലങ്കിൽ നല്ലവണ്ണം കൊമ്പുകൾ മുറിച്ച് മാറ്റി കൂടുതൽ ചാണകമിട്ട് വെള്ളമൊഴിക്കണം. ചെടികൾ വീണ്ടും നല്ല പുഷ്ടിയോടെ വളരും.

അസിഡിറ്റി ഒഴിവാക്കാൻ

അസിഡിറ്റി ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • ഭക്ഷണം കഴിക്കുന്നതിൽ ശരിയായ സമയക്രമം പാലിക്കുക. വിശന്നിരിക്കുകയോ വയർ കാലിയാക്കി ഇടുകയോ ചെയ്യരുത്. അമിത ഭക്ഷണവും പാടില്ല.
  • ആഹാരസാധനങ്ങൾ ശരിയായി വേവിച്ചു കഴിക്കണം.എണ്ണയും കൊഴുപ്പും അമിതമായി അടങ്ങിയ വിഭവങ്ങൾ ഒഴിവാക്കുക.
  • ഭക്ഷണം നന്നായി ചവച്ചരച്ചു ആസ്വദിച്ചു കഴിക്കണം.
  • ദിവസവും 8 ക്ലാസ് വെള്ളമെങ്കിലും കുടിക്കണം. ആഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കോടിക്കരുത്. ആമാശയത്തിലേക്കു കൂടുതൽ വായു എത്താൻ ഇത് കാരണമാകും.
  • രാത്രി ഉറങ്ങാൻ കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. അത്തഴം വയർ നിറച്ചു വേണ്ട.
  • സോഫ്റ്റ് ഡ്രിങ്ക്സ്, ചിപ്സ്, ചോക്ലേറ്റ്, തണുത്തതും പഴകിയതുമായ വിഭവങ്ങൾ എന്നിവ ഒഴിവാക്കുക.
  • പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളമായി ഉപയോഗിക്കണം.
  • പുകവലി മദ്യപാനം എന്നീ ശീലങ്ങൾ ഒഴിവാക്കുക.

ആം ആദ്മി വിജയം, ലഫ്റ്റനന്റ് ഗവർണറുടെ അധികാരം പരിമിതം

0

ന്യൂഡൽഹി : ഡൽഹിയുടെ പരമാധികാരി ആരാണെന്ന ഹർജിയിൽ കേജരിവാൾ സർക്കാരിന് അനുകൂലമായി സുപ്രിംകോടതി വിധി. ഭരണപരമായ തീരുമാനങ്ങൾ ലഫ്റ്റനന്റ് ഗവർണർ വൈകിക്കരുതെന്നും ലഫ്റ്റനന്റ് ഗവർണറുടെ അധികാരം പരിമിതമാണെന്നും ഡൽഹിയുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

എന്നാൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകാനാകില്ല, എന്തെകിലും അഭിപ്രായ വത്യാസങ്ങൾ ഉണ്ടായാൽ അവ ചർച്ചയിലൂടെ പരിഹരിക്കണം എന്നും ജസ്റ്റിസ് പറഞ്ഞു. ഈ വിധിയോടെ 2016ൽ ഡൽഹിയുടെ ഭരണതലവൻ ലഫ്. ഗവർണറാണെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി  മറികടന്നത്.

അഡ്വ. ബി. എ ആളൂർ ചിത്രം ‘അവാസ്തവം’

0

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു .കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ. ബി. എ ആളൂർ സംഭവം സിനിമയാക്കുന്നത്  .സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയുന്നത് .പത്ത് കോടി മുതൽ മുടക്കിൽ അഡ്വ. ആളൂരിന്റെ മേൽനോട്ടത്തിലുള്ള ഐഡിയൽ ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നതെന്നാണ് വിവരം. ‘അവാസ്തവം’ എന്നാണ് ചിത്രത്തിന്റെ പേര് .ചിത്രത്തിൽ ദിലീപ് ,മമ്മൂട്ടി ,വരലക്ഷ്മി ശരത്കുമാർ എന്നിവർ അഭിനയിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപെടുന്നത് .എന്നാൽ മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ സഹായികളുമായികളുമായി ബെന്ധപെട്ടപ്പോൾ ഇങ്ങനെ ഒരുകാര്യം മമ്മൂട്ടി അറിഞ്ഞിട്ടു പോലുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . ആക്രമിക്കപ്പെട്ട നടിയായി വിദ്യാ ബാലനോ അനുഷ്ക ഷെട്ടിയോ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപെടുന്നത്. അഡ്വ. ആളൂരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കേരള ബിജെപിയെ വിമര്‍ശിച്ച് അമിത് ഷാ

0

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കോര്‍കമ്മിറ്റി യോഗത്തില്‍  ദേശീയ അധ്യക്ഷന്‍റെ വിമര്‍ശനം. സംസ്ഥാനത്തിന് നല്‍കിയ നിയമനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലും വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതിലും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്ര നേതാക്കളായ വി.മുരളീധര്‍ റാവു, വി.എല്‍ സന്തോഷ്, എച്ച് രാജ, എല്‍. ഗണേഷ്, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം കേരള നേതൃത്വം വിമർശനം നേരിട്ടത്.

കുമ്മനം മിസോറാമിലേക്കു പോയതിനുശേഷം അധ്യക്ഷനില്ലാതായ കേരള ബിജെപി യ്ക്ക് അമിത് ഷാുടെ മടങ്ങിപ്പോക്കിന് പിന്നാലെ പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്നാണ് സൂചന.

മഞ്ജു വാര്യര്‍ ഇതുവരെ രാജി വെച്ചിട്ടില്ല : രേവതി

0

മഞ്ജു വാര്യര്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് രാജിവെച്ചതായുള്ള വാർത്തകൾ സത്യമല്ലെന്ന് നടി രേവതി . മഞ്ജു ഇപ്പോളുള്ള പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞപ്പോൾ എല്ലാ അംഗങ്ങളും അത് ശെരിവെച്ചെന്നും .മഞ്ജു ഇപ്പോൾ ഡബ്ല്യുസിസിയിൽ  ചർച്ചയിലോ എന്തെങ്കിലും തീരുമാനങ്ങളെടുക്കുന്നതിലോ ഭാഗമല്ലെന്നും രേവതി പറഞ്ഞു .

മഞ്ജു വാര്യര്‍ രാജിവെച്ചതായുള്ള വാർത്തകളെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു രാജി വെച്ചിട്ടുണ്ടെങ്കിൽ അത് പറയണമെന്നും  ഇക്കാര്യത്തിൽ  ഔപചാരികമായ ഒരു സൂചന പോലും മഞ്ജുവിൽ നിന്ന് ഡബ്ല്യൂസിസി ക്ക്  ലഭിച്ചിട്ടില്ല എന്നും രേവതി പറഞ്ഞു .

ഗോമൂത്രം ക്യാൻസർ സെല്ലുകളെ നശിപ്പിക്കും : ഗുജറാത്ത് ശാസ്ത്രജ്ഞർ

0

 

 

 

 

 

 

 

ഗോമൂത്രം ഉപയോഗിച്ച് ക്യാൻസർ സെല്ലുകളെ നശിപ്പിക്കാൻ കഴിയുമെന്ന്  ഗുജറാത്തിലെ ജുനാഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജി ശാസ്ത്രജ്ഞർ .എല്ലാത്തരം ക്യാൻസർ രോഗങ്ങളെയും ഗോമൂത്രം ഉപയോഗിച്ച്  ചികിത്സിക്കാൻ കഴിയുമെന്നാണ് ഇവർ അവകാശപ്പെടുന്നത് .അസിസ്റ്റന്റ് പ്രൊഫസർമാരായ  ശ്രാധാ ഭട്ട്, രുക്സാംസിത് തോമർ, ഗവേഷകയായ  കവിതാ ജോഷി എന്നിവർ ഒരു വർഷം പരീക്ഷണം നടത്തിയാണ് ഈ കണ്ടത്തെൽ നടത്തിയിരിക്കുന്നത് .

“ഈ ഗവേഷണം വളരെ അപകടകരമായിരുന്നു എന്നും , കാരണം ബോട്ടിലിൽ ശേഖരിച്ച ക്യാൻസർ കോശങ്ങളെ നേരിട്ട് പരീക്ഷിച്ച്  ഒരു ദിവസം പ്രത്യേക കാൻസർ സെല്ലുകളെ കൊല്ലാൻ ആവശ്യമായ ഗോമൂത്രത്തിന്റെ കൃത്യമായ അളവ് കണ്ടെത്തിയതായും  എലികളിൽ പരീക്ഷണം നടത്തി  വിജയിച്ചാൽ ക്യാൻസറിനു വേണ്ടിയുള്ള മരുന്നു പുറത്തിറക്കും എന്നും ഇവർ അവകാശപ്പെടുന്നു .കൂടാതെ ഇതിന്റെ പ്രധാന പ്രതേകത കീമോതെറാപ്പി ആരോഗ്യമുള്ള കോശങ്ങളെയും കൊല്ലുമെന്നും . എന്നാൽ ഈ മരുന്ന്  ക്യാൻസർ സെല്ലുകളെ മാത്രമേ നശിപ്പുകയുള്ളു എന്നും ഇവർ അവകാശപ്പെടുന്നു .

ഇലയട തയ്യാറാക്കാം

0

ചേരുവകൾ 

1. അമൃതം പൊടി വറുത്തത്                 –  ഒരു കപ്പ്

2. ചെറുപയർ മുളപ്പിച്ചു പുഴുങ്ങിയത്  – മൂന്ന് സ്പൂൺ

3. ഏത്തയ്ക്ക ചെറുതായി അരിഞ്ഞത്   – രണ്ടു സ്പൂൺ

4. അവൽ                                              – ഒരു സ്പൂൺ

5. ശർക്കര                                             – ആവശ്യത്തിന്

6. ഏലയ്ക്ക പൊടിച്ചത്                         – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം  

വറുത്ത പൊടിയിൽ തിളച്ച വെള്ളമൊഴിച്ചു വാട്ടി കുഴക്കുക. ശർക്കര പാനി ഉണ്ടാക്കി അതിലേക്കു രണ്ടു മുതൽ നാലുവരെ ഉള്ള സാധനങ്ങൾ ഇട്ടു വരട്ടി എടുക്കുക.  ഏലയ്ക്കായും ചേർക്കുക. കുഴച്ചുവച്ച പൊടി വാഴയിലയിൽ കനം കുറച്ചു പരത്തുക. അതിലേക്ക് വരട്ടിവച്ച സാധനങ്ങൾ നിരത്തി മടക്കി, ആവിയിൽ പുഴുങ്ങുകയോ ചട്ടിയിൽ ചുട്ടെടുക്കുകയോ ചെയ്യാം