Home Blog Page 544

ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീയുടെ മൊഴി

0

കത്തോലിക സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കോട്ടയം കുറവിലങ്ങാടി മഠത്തിൽ എത്തി പൊലീസ് കന്യാസ്ത്രീയുടെ മൊഴിഎടുത്തു .വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘംമാണ് മൊഴി രേഖപ്പെടുത്തിയത് .പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായാണ് കന്യാസ്ത്രീയുടെ മൊഴി.രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ജലന്ധറിലേക്ക് പോകും എന്നും അന്വേഷണ സംഘം അറിയിച്ചു.കൂടാതെ സമൂഹമാധ്യമങ്ങളില്‍ തന്നെ ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന് കാട്ടി കന്യാസ്ത്രീ പുതിയ പരാതിയും നല്‍കിയിട്ടുണ്ട് .

ഇതിനിടയിൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതി മറച്ചുവെച്ചു എന്നാരോപിച്ച് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ സംഘടനയായ ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട് .

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

0

കണ്ണൂര്‍ മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമിസംഘം കാര്‍ അടിച്ചുതകര്‍ത്തിനു ശേഷം  ലതീഷ്, ലനീഷ്, ശരത്ത്, ഷായൂഷ് എന്നിവരെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു .ആര്‍എസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ്  സിപിഎം ഏരിയ നേതൃത്വം ആരോപിക്കുന്നത് .അക്രമികൾ സഞ്ചരിച്ച വടിവാളും ഇവര്‍ എത്തിയ ഒരു ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട് .

നിരോധിച്ച 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണയുടെ പേരുകൾ 

0

ഗുണനിലവാരമില്ലാത്ത 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണ കൂടി കേരള ഭക്ഷ്യസുരക്ഷവകുപ്പ് നിരോധിച്ചു .സര്‍ക്കാര്‍ ബ്രാന്‍ഡായ കേര വെളിച്ചെണ്ണയെന്ന പേര് തുടക്കത്തിൽ ഉപയോഗിച്ചാണ് ഇതില്‍ 22 ബ്രാന്‍ഡുകള്‍ വിൽപനടത്തിയിരുന്നത് .ഇപ്പോൾ ഒരുമാസത്തിനിടെ 96  ബ്രാന്‍ഡുകളാണ് ഭക്ഷ്യസുരക്ഷവകുപ്പ് നിരോധിച്ചിരിക്കുന്നത് .നിരോധിച്ച 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണയുടെ പേരുകൾ ഉൾപ്പെടുത്തിയ ഭക്ഷ്യസുരക്ഷവകുപ്പിന്റെ ഓർഡർ കാണാം

 

മോഹൻലാൽ-രഞ്ജിത്ത് ചിത്രം “ഡ്രാമ” ആഗസ്റ്റ് 24ന്

0


മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി മൂന്നു വർഷത്തെ ഇടവേളക്കു ശേഷം രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഡ്രാമ’ ഓണത്തിന്, ആഗസ്റ്റ് 24ന് പ്രദർശനത്തിനെത്തുന്നു. ഭൂരിഭാഗവും ലണ്ടനില്‍ ചിത്രീകരിച്ച ഈ ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രഞ്ജിപണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ഏന്‍റെണി ബൈജു, കനിഹ,ആശാ ശരത്ത്, അരുന്ധതി നാഗ്, ബേബി ലാറ, തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
വർണ്ണചിത്ര, ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്ച്ചേഴ്സ് യു.കെ ലിമിറ്റഡിൻ്റെ ബാനറിൽ എം കെ നാസ്സർ, മഹാസുബൈർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം അഴകപ്പൻ നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ കൺഡ്രോളർ – ബാദുഷ, കലാ – മോഹൻദാസ്, മേക്കപ്പ് – സജി സൽപ്പള്ളി, വസ്ത്രാലങ്കാരം – ലിജി പ്രേമൻ, സ്റ്റിൽസ്- പോൾ ബത്തേരി
ഡ്രാമയിലെ മോഹൻലാൽ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് റിലീസായി. കണ്ണാടിയിൽ വേറിട്ട പുതിയ ഭാവരുപത്തിലാണ് ലാൽ ഡ്രാമയിൽ പ്രത്യക്ഷപ്പെടുന്നത്. വാർത്താപ്രചരണം- എ.എസ്. ദിനേശ്

ദിനേശ് പി ർ ഓ

മോഹന്‍ലാൽ രഞ്ജിത്ത് ചിത്രം ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി

0


മോഹന്‍ലാൽ രഞ്ജിത്ത് ചിത്രം ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .ഒരു ബിസിനസ്കാരന്റെ ലുക്കിലാണ് ടീസറിൽ മോഹൻലാൽ എത്തുന്നത് .ഓടി വന്നു കാറിലേക്ക് ചാടികയറുന്ന രംഗമാണ് ടീസറിൽ കാണിച്ചിരിക്കുന്നത് .ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്.കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫെഫ്കക്ക് ആഷിഖ് അബുവിന്റെ മറുപടി

0

ഫെഫ്ക തങ്ങളുടെ ഫേസ്ബുക്ക് പേജിൽ നിരത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു.ഫെഫ്കയുടെ ഓരോ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു കൊണ്ടാണ് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രസ്ഥാപന ഇറക്കിയത് .

പ്രിയ ഫെഫ്ക ഭാരവാഹികളേ,

തുറന്ന കത്തിനുള്ള മറുപടി.

യൂണിയന്റെ വേദി നിങ്ങൾ തന്നില്ല എന്ന് എന്റെ വരികളിൽ എവിടെയും പറഞ്ഞിട്ടില്ല. ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സംഘടനക്ക് പേരുദോഷമുണ്ടാക്കിയെന്ന് കാണിച്ചു വിശദീകരണം ചോദിക്കുകയും അതിന് ഞാൻ മറുപടി തരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരംഗം എന്ന നിലയിൽ ഞാൻ ആ വേദി ഉപയോഗിക്കുന്നതിലെ ഒചിത്യം കണക്കിലെടുത്താണ് അങ്ങനെ എഴുതിയത്. ഇപ്പോഴും ആ വേദി എനിക്ക് വേണ്ടി തുറന്നുവെച്ചിട്ടുണ്ടെന്നറിഞ്ഞതിൽ സന്തോഷം.

2009 ൽ ഡാഡികൂൾ എന്ന എന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായ സംഭവങ്ങളുടെ ഫെഫ്ക വിശദീകരണത്തിലെ പിശക് ചൂണ്ടികാണിക്കട്ടെ. സിനിമാ സംഘടനകൾ ചേരിതിരിഞ്ഞു പോരാടുന്ന ( മാക്ട ഫെഡറേഷൻ – ‘അമ്മ – ഫെഫ്ക ) കാലയളവിലാണ് ഒരു സഹ സംവിധായകനായിരുന്ന ഞാൻ ആദ്യ സിനിമ ചെയ്യുന്നത്. ചേർത്തല തണ്ണീർമുക്കം ബണ്ടിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കേ (മാക്ട ഫെഡറേഷൻ ) ആണെന്ന് തോന്നുന്നു ശ്രി ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തിൽ ഒരു പ്രകടനം ഷൂട്ടിംഗ് തടസപ്പെടുത്തികൊണ്ട് പൊടുന്നനെ അങ്ങോട്ടെത്തുന്നു, മമ്മുക്ക സെറ്റിൽ ഉള്ളതുകൊണ്ടാണ് അവരങ്ങോട്ടെത്തിയത്, അല്ലാതെ ആഷിഖ് അബു എന്നയാൾ അന്ന് ഒരു സഹ സംവിധായകൻ മാത്രമാണ്. പ്രകടനം നയിച്ചവരുടെ ലക്ഷ്യം മമ്മുക്കയാണെന്ന് തിരിച്ചറിഞ്ഞ ഞങളുടെ സെറ്റിലെ ഞാനടക്കം എല്ലാവരും മമ്മുക്കക് ചുറ്റും മനുഷ്യ വലയം തീർത്തു. അന്ന് ബൈജു കൊട്ടാരക്കരക്ക് ഞാൻ ആരാണെന്നു പോലും അറിയാൻ സാധ്യതയില്ല. അവരുടെ ലക്ഷ്യം ആഷിഖ് അബു ആയിരുന്നോ എന്ന് ബൈജു കൊട്ടാരക്കര പറയട്ടെ. എങ്കിൽ നിങ്ങളുടെ വാദം ഞാൻ അംഗീകരിക്കുകയും, സംഘടനയുടെ സംരക്ഷണം സ്വീകരിച്ചു എന്ന സമ്മതിക്കുകയും ചെയ്യാം. അങ്ങനെ ഒരു പ്രകടനം സെറ്റിലേക്ക് വന്നതിന് ശേഷമാണ് ഞങ്ങൾ എല്ലാവരും അവരെ കാണുന്നത്. മുൻകൂട്ടി സുരക്ഷ ഒരുക്കാൻ പറ്റാതിരുന്നതും അതുകൊണ്ടാണ്. പിന്നീട് പോലീസെത്തിയാണ് സെറ്റിൽ സംരക്ഷണം ഒരുക്കിയത്.

രണ്ടാമത്തെ ചിത്രം സാൾട് ആൻഡ് പെപ്പറിന്റെ അന്യഭാഷാ നിർമാണ അവകാശങ്ങൾ വിറ്റ പണം മുഴുവൻ ആ സിനിമയുടെ നിർമാതാവ് കൈക്കലാക്കുകയും, നിയമപരമായി സംവിധായകനും എഴുത്തുകാർക്കും കിട്ടേണ്ട വിഹിതം കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഞാനും ആ സിനിമയുടെ തിരക്കഥകൃത്തുക്കളായ ശ്യാം പുഷ്കരനും ദിലീഷ് നായരും ഫെഫ്കയിൽ പരാതി നൽകുന്നു. ഇതേ നിര്മാതാവിന്റ അടുത്ത ചിത്രം റിലീസിന് തയ്യാറാകുന്ന സമയതാണ് ഞങ്ങൾ പരാതി നൽകിയത്. ആ ചിത്രം ഇറങ്ങുന്ന അവസരത്തിൽ പണം കിട്ടാൻ സാധ്യതയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പരാതി സ്വീകരിക്കുകയും പ്രശ്നത്തിൽ അന്നത്തെ ഫെക്ഫാ ഡിറക്ടർസ് യൂണിയൻ ഭാരവാഹികൾ ഇടപെടുകയും ചെയ്തു. പണമിടപാട് തീർക്കാതെ, പരാതി പൂർണമായും പരിഹരിക്കാതെ ആ നിർമാതാവിന്റെ തന്നെ മറ്റൊരു പടം പുറത്തിറക്കാൻ സിനിമ സംഘടനക ക്ലീറെൻസ് കൊടുക്കാറില്ല. മണ്മറഞ്ഞ മഹാനായ ഒരു ചലച്ചിത്രകാരന്റെ മകൻ സംവിധാനം നിർവഹിച്ച സിനിമയായിരുന്നു അത്. കുറച്ചു പണം റിലീസിന് മുൻപും ബാക്കി റിലീസിന് ശേഷവും തരാമെന്ന നിർമാതാവിന്റെ ഒത്തുതീർപ്പ് നിർദേശം ശ്രി സിബി മലയിൽ ഞങ്ങളോട് പറയുകയും, നമ്മുടെ സുഹൃത്തിന്റെ സിനിമ തടസം കൂടാതെ റിലീസ് ചെയ്യാനും ഫെഫ്ക മുന്നോട്ടു വെച്ച ധാരണ പൂർണ മനസോടെ ഞങ്ങൾ അംഗീകരിച്ചു. പടം റിലീസായി. പിന്നീടൊരുപാട് കാലം പണം കിട്ടാനായി നടന്നു. എനിക്ക് കിട്ടാനുള്ള തുകയുടെ പകുതിയും ശ്യാമിനും ദിലീഷിനും ഏകദേശം മുഴുവനായും പണം കിട്ടിയ പുറകെ തന്നെ ഫെഫ്കയുടെ ഓഫീസിൽ നിന്ന് ദിവസവും വിളി വരും. സംഘടന ഇടപെട്ട് കിട്ടിയ തുകയുടെ 20 ശതമാനം ഫെഫ്കയിൽ അടക്കണമെന്നായിരുന്നു ആവശ്യം. അത് അന്യായമാണെന്ന് ഞാൻ പലയാവർത്തി അവരോടു പറഞ്ഞു. മാക്ട, മാക്ട ഫെഡറേഷൻ, ഫെഫ്ക എന്നിങ്ങനെ മലയാള സിനിമയുടെ പ്രധാന സംഘടനകളിൽ സഹ സംവിധായകൻ ആയ കാലം മുതൽ ഞാൻ അംഗമാണ്. വരി സംഖ്യയും ലെവിയും മുടക്കിയിട്ടില്ല എന്നാണ് ഓര്മ. സിനിമയിൽ എത്തുന്നതിനു മുൻപ് സജീവ വിദ്യാർത്ഥിരാഷ്ട്രീയത്തിലും പങ്കാളിയായിട്ടുണ്ട്. തൊഴിൽപരമായ വിഷയങ്ങളിൽ ഇടപെടുന്ന, വരി സംഖ്യയും ലെവിയും അടക്കുന്ന സ്വന്തം സംഘടന 20 ശതമാനം സർവീസ് ചാർജ് ചോദിച്ചത് ഞെട്ടലുണ്ടാക്കി, എന്നിട്ടും ഞങ്ങൾ മുഴുവൻ തുക കിട്ടുന്നത് വരെ കാത്തിരുന്നു. മുഴുവൻ തുകയും കിട്ടിയ മുറക്ക് ശ്യാമും ദിലീഷും 20 ശതമാനം തുക ഫെഫ്കയിൽ അടച്ചു. എനിക്ക് മുഴുവൻ പണം കിട്ടിയില്ല ( ഇപ്പോഴും ). എന്നാൽ പിന്നെ കിട്ടിയ അത്രെയും തുകയുടെ 20 അടക്കണം എന്ന് പറഞ്ഞു ഫെഫ്കയിലെ ഓഫീസിൽ നിന്ന് സ്ഥിരം വിളികൾ വന്നുകൊണ്ടിരുന്നു. സഹികെട്ട് ഞാൻ പ്രതികരിച്ചു, ശ്രി ബി ഉണ്ണിക്കൃഷ്ണനുമായും ശ്രി സിബി മലയിലുമായും ഫോണിൽ കലഹിച്ചു. അവസാനം ഗതികെട്ട് ഞാൻ കിട്ടിയ അത്രെയും തുകയിൽ ഫെഫ്കയുടെ വിഹിതം ചെക്കായി എഴുതി ഫെഫ്ക ഓഫീസിൽ കൊടുത്തുവിട്ടു. എന്നാൽ ഞാൻ ധിക്കാരപരമായി പെരുമാറിയെന്ന് പറഞ്ഞുപിണങ്ങി ഫെഫ്ക ചെക്ക് മേടിച്ചില്ല. അകൽച്ച അവിടെ തുടങ്ങി. പിന്നീട് കമൽ സർ ഭാരവാഹിയാകുന്ന സമിതിയിൽ പുതിയ തലമുറയുടെ പ്രാതിനിധ്യം വേണമെന്ന ആവശ്യം മുൻനിർത്തി ഞാൻ നിർവാഹാക സമിതിയിൽ അംഗമായി. നിർവാഹക സമിതിയുടെ 3 യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവിടെ എനിക്ക് തുടരാൻ വ്യക്തിപരമായി തോന്നിയില്ല. ഒഴിഞ്ഞു നിൽക്കുകയാണ് പിനീട് ചെയ്തത്. ഫെഫ്കയുടെ സജീവ പ്രവർത്തകനാകാൻ എനിക്ക് സാധിക്കുമായിരുന്നില്ല.

വിയോജിപ്പുകൾ പലതുണ്ടെങ്കിലും ഫെഫ്ക നേതൃത്വവുമായും അംഗങ്ങളുമായും വ്യക്തിപരമായി നല്ല ബന്ധം തന്നെ സൂക്ഷിച്ചുപോന്നു. പല കാര്യങ്ങളിലും ശ്രി ബി ഉണ്ണിക്കൃഷ്ണനുമായി സംസാരിക്കാറുണ്ട്. ഏറ്റവും ഒടുവിൽ ഒരു സഹപ്രവർത്തകയുടെ ചികിത്സാ ചിലവിന്റെ കാര്യത്തിൽ സഹായം ചെയ്യണമെന്ന് പറയാനും സംസാരിച്ചു. ശ്രി ബി ഉണ്ണികൃഷ്ണൻ ആശുപത്രിയിൽ പോകുകയും കഴിയാവുന്ന സഹായങ്ങൾ ചെയ്യുകയും ചെയ്തു. അതെല്ലാം നല്ല കാര്യങ്ങൾ എന്നുതന്നെ ശ്രി ഉണ്ണികൃഷ്ണനോട് പറഞ്ഞിട്ടുമുണ്ട്.
പ്രശ്നം അതൊന്നുമല്ല. കഴിഞ്ഞ വര്ഷം നമ്മുടെ കൂട്ടത്തിൽ ഒരാൾക്ക് നേരെ നടന്ന, സമാനതകളില്ലാത്ത കുറ്റകൃത്യം സമൂഹത്തിൽ വലിയ രീതിയിൽ ചർച്ചകൾക്ക് തുടക്കമിട്ടു. സ്ത്രീകൾ മുന്നോട്ടുവന്ന് സിനിമയിൽ അവർക്ക് അരക്ഷിതാവസ്ഥയുണ്ടെന്ന് പറഞ്ഞു. സിനിമാ രംഗം സാംസ്കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിലും ഫെഫ്കയുടെ മൗനം അപാരമായിരുന്നു. നിങ്ങളുടെ മൗനത്തിന് ഈ സന്ദർഭത്തിൽ പല അർഥങ്ങൾ വരാം.

എനിക്കുള്ള വിമർശനം ആയിട്ടാണെങ്കിൽ പോലും മൗനം വെടിഞ്ഞത്‌ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇരക്കൊപ്പം തന്നെയാണെന്ന് ആർക്കും സംശയത്തിന് ഇടകൊടുക്കാതെ പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങളും ! തന്ത്രപരമായി നിങ്ങളയച്ച കത്ത് മറച്ചുവെച്ചു, വ്യാജവാദം എന്നൊക്കെ പറയുന്നതിന്റെ യുക്തി നിങ്ങളും പരിശോധിക്കുമല്ലോ.

* ഒരു യാത്രയിലായത്കൊണ്ടാണ് മറുപടി വൈകിയത്.

വൈറലായി ഇഷ തല്‍വാറിന്‍റെ ഇടിയപ്പം ഉണ്ടാക്കൽ വീഡിയോ കാണാം

0

താരജാഡകളൊന്നുമില്ലാത്ത ഇഷ ചെയ്ത ഫിറ്റ്നസ് ചലഞ്ച് ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു .എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആയികൊണ്ടിരിക്കുന്നത് ഇഷ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ഇടിയപ്പം ഉണ്ടാക്കൽ വീഡിയോയാണ് .വീഡിയോ കാണാം

അമ്മ’ക്ക് ഉപദേശം നൽകി സി.പി.ഐ (എം) പത്രക്കുറിപ്പ്

0

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സി.പി.ഐ (എം)  .സി.പി.ഐ (എം) പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഈക്കാര്യം സൂചിപ്പിച്ചിരിക്കുന്നത് .അതേസമയം അമ്മ വിഷയത്തില്‍ എം.എല്‍.എമാരായ മുകേഷിഷിനേയും ഗണേഷ്കുമാറിനെയും തള്ളിപറയേണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു .ഇതിനിടെ അമ്മ വിഷയത്തില്‍ പ്രതികരിക്കാനില്ലെന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .

സി.പി.ഐ (എം)  പത്രക്കുറിപ്പ് വായിക്കാം

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ 
പുറപ്പെടുവിക്കുന്ന പ്രസ്‌താവന
——————————————————–
കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക്‌ നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്ത്‌ മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ-നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ `അമ്മ’ സ്‌ത്രീവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

ഒരു നടിക്ക്‌ നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന ദിലീപിനെ, നേരത്തെ `അമ്മ’യില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ദിലീപ്‌ പ്രതിയായ കേസ്‌ നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക്‌ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന്‌ രാജിവെയ്‌ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത്‌ ഈ നടപടിയാണ്‌. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന്‌ കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌ ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാര്‍ത്ഥ്യം `അമ്മ’ ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിയ്‌ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന്‌ ഇരയായ സ്‌ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന്‌ കരുതുന്നു.
ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്‌ത്രീസുരക്ഷയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണ്‌. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌.

ഏത്‌ മേഖലയിലായാലും സ്‌ത്രീകള്‍ക്ക്‌ മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ്‌ ഇടതുപക്ഷ നിലപാട്‌. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച്‌, നിഷ്‌പക്ഷവും ധീരവുമായ നിലപാടാണ്‌ ഇടതുപക്ഷവും, എല്‍.ഡി.എഫ്‌ സര്‍ക്കാരും കൈക്കൊണ്ടത്‌. ഈ കാര്യങ്ങള്‍ കേരള ജനതയ്‌ക്ക്‌ നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്‌ക്കുന്നവരുടെ നിഗൂഢ താത്‌പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്‌പര്യപൂര്‍വ്വം അംഗീകരിക്കുന്ന `സിനിമ’ എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും `അമ്മ’ എന്ന സംഘടന പരിശ്രമിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പി ബാലചന്ദ്രൻ

0

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രൻ .തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രേതിഷേധം അറിയിച്ചത് .

മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പൊടുന്നനെ അറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാതെ പോയതിൽ പശ്ചാത്താപമുണ്ട്. ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നു. മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നും ഉണ്ടാകും.
പി ബാലചന്ദ്രൻ.

 

2016ൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ വീഡിയോ പുറത്തുവന്നു

0

2016ൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിക്ക് സത്യമല്ലെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെ സർജിക്കൽ സ്ട്രൈക്കിന്റെ വീഡിയോ പുറത്തുവന്നു.മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി 2016ൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് സത്യമല്ലന്ന് ഇന്നലെ പറഞ്ഞിരുന്നു . 2016ൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ വീഡിയോ കാണാം

ലെനോവ ഐഡിയപാഡ് 530S ഐഡിയപാഡ് 330S ഇന്ത്യന്‍ വിപണിയില്‍

0

ചൈനീസ് കമ്പിനിയായ ലെനോവ തങ്ങളുടെ ഏറ്റവും പുതിയ അൾട്രാ സ്ലിം ലാപ്ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി .ലെനോവ ഐഡിയപാഡ് 530S ഐഡിയപാഡ് 330S യും ആണ് പുറത്തിറക്കിയ പുതിയ മോഡലുകൾ .

ഇതിൽ ഐഡിയപാഡ് 530S മുൻനിരയിൽ ഉള്ള മോഡലും ഐഡിയപാഡ് 330S മിഡ് റേഞ്ച് മോഡലും ആണ് .കൂടാതെ ലെനോവ ഒരു വർഷത്തെ പ്രീമിയം കെയർ സപ്പോർട്ടും ,ഒരു വർഷത്തെ ആക്‌സിഡന്റൽ ഡാമേജ് പ്രൊട്ടക്ഷനും ഇതിന്റെ കൂടെ നൽകുന്നുണ്ട് .

എട്ടാം തലമുറ ഐ 7 ഇന്റൽ കോർ പ്രോസസ്സറാണ് ഐഡിയപാഡ് 530Sൽ   ഉപയോഗപ്പെടുത്തിയിരിക്കുന്നത് .16 GB/8 GB/4GB ജിബിയുടെ റാം ആണ് ഈ മോഡലിന് നൽകിയിരിക്കുന്നത് .512/256/128  ജിബി സ്​റ്റോറേജും ഈ മോഡലിൽ  നൽകിയിട്ടുണ്ട് .14 ഇഞ്ച്​ എച്ച്​ഡി ഡിസ്​​പ്ലേയാണ് ഇതിനുള്ളത് .എൻവിഡിയ ജിഫോഴ്സ് MX130 / MX150 ഡിസ്ക്രീറ്റ് ഗ്രാഫിക്സ് ആണ് ഇതിൽ നൽകിയിരിക്കുന്നത്  . കൂടാതെ ബാക്ക് ലൈറ്റ് കീബോർഡ് ,ഫിംഗർ പ്രിന്റ് റീഡർ ,രണ്ട് USB 3.0 പോർട്ട് ,ഒരു USB-C 3.1 പോർട്ട് ,SD കാർഡ് റീഡർ എന്നിവയെല്ലാം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട് . എട്ട് മണിക്കൂർ ബാറ്ററി ലൈഫ് കമ്പിനി അവകാശപെടുന്നുണ്ട് .കൂടാതെ 15 മിനിറ്റു ചാർജ് ചെയ്താൽ 2 മണിക്കൂർ ബാറ്ററി ലൈഫ് കിട്ടും .1.49 kg ആണ് ഇതിന്റെ ഭാരം . 67,990 രൂപയിലാണ് ഇതിന്റെ വില തുടങ്ങുന്നത് .

ഐഡിയപാഡ് 330Sലും എട്ടാം തലമുറ ഐ 7 ഇന്റൽ കോർ പ്രോസസ്സറാണ് ലെനോവ നൽകിയിരിക്കുന്നത്.14/ 15 ഇഞ്ച്​ എച്ച്​ഡി ഡിസ്​​പ്ലേയാണ് ഇതിനുള്ളത്.4GB of ഓൺ ബോർഡ് DDR4 + 8GB SODIMM റാം ആണ് ഈ മോഡലിന് നൽകിയിരിക്കുന്നത്.2TB SATA HDD സ്റ്റോറേജ് ആണ് ഇതിനുള്ളത് .7 മണിക്കൂർ ബാറ്ററി ലൈഫ് കമ്പിനി അവകാശപെടുന്നുണ്ട് .കൂടാതെ യുഎസ്ബി ടൈപ്പ്- സി 3.1, 2 യുഎസ്ബി 3.0, എച്ച്ഡിഎംഐ, 4 ഇൻ 1 കാർഡ് റീഡർ, ഓഡിയോ ജാക്ക്, വൈഫൈ, ബ്ലൂടൂത്ത് 4.1 എന്നിവയെല്ലാം കമ്പിനി ഇതിൽ ഉള്പെടുത്തിയിട്ടുണ്ട് .ഇതിന്റെ ഭാരം 1.67 kg ആണ് .ഐഡിയപാഡ് 330Sന്റെ വിപണി വില 35,990 രൂപയാണ് .

താരസംഘടനയായ അമ്മയിൽ കൂട്ട രാജി

0

താരസംഘടനയായ അമ്മയിൽ കൂട്ട രാജി .ഭാവന, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ അമ്മയിൽ നിന്ന് രാജിവെച്ചു .വിമന്‍സ് ഇന്‍ സിനിമാ കളക്ടീവിവിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത് .

അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു.
എന്ന്
ഭാവന
_________________________

അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു.

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യിൽ നിന്ന് ഞങ്ങളിൽ ചിലർ രാജി വെക്കുന്നു.

1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ.
ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരങ്ങൾ നേടി തരുന്ന മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു

പക്ഷേ,സ്ത്രീ സൗഹാർദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.
ഒട്ടേറേ സ്ത്രീകൾ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓർക്കണം. മാത്രമല്ല വിമൻ ഇൻ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാൻസ് അസോസിയേഷനുകളുടെ മസിൽ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. ഞങ്ങൾക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോൾ, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങൾ ഓർത്തില്ല!
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിന് കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ”അമ്മ’യിൽ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളിൽ കുറച്ചു പേർ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു .
,_____________

”അമ്മ’ യിൽ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു . നീതി പുലരട്ടെ .
രമ്യാ നമ്പീശൻ

”അമ്മ’യിൽ നിന്ന് ഞാൻ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്‌. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുൻ നിർവ്വാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാൻ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്തു നിന്നു പോരാടും.
ഗീതു മോഹൻ ദാസ്

ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല ഞാൻ ‘അമ്മ’ വിടുന്നത്.
അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
റീമ കല്ലിങ്കൽ

അമ്മ ജനറൽ ബോർഡ് മീറ്റിംഗ് ചിത്രങ്ങൾ കാണാം ഇവിടെ ക്ലിക്ക് ചെയുക