HomeEntertainmentകാത്തിരിപ്പിന് വിരാമം: 38 വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ-ലിസി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഒപ്പം മകൾ കല്യാണിയും!

കാത്തിരിപ്പിന് വിരാമം: 38 വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ-ലിസി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഒപ്പം മകൾ കല്യാണിയും!

അഭിനയരംഗത്തു നിന്നുള്ള നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് പ്രശസ്ത നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു. കല്യാൺ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ ഈ മടങ്ങിവരവ്. പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ അപൂർവ കൂടിച്ചേരലിന് മാറ്റുകൂട്ടി ഇരുവരുടെയും മകളും നടിയുമായ കല്യാണി പ്രിയദർശനും തെന്നിന്ത്യൻ താരം പ്രഭു ഗണേശനും പരസ്യത്തിൽ ലിസിക്കൊപ്പം അണിനിരക്കുന്നു.

1988-ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. പ്രിയദർശന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയാണ് ലിസി ആദ്യമായി നായികയാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചു. 1990-ൽ വിവാഹിതരായ ഇരുവരും 26 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2016-ൽ വേർപിരിഞ്ഞിരുന്നു. എന്നാൽ ഈയടുത്ത കാലത്തായി ഇരുവരും വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയതായി വാർത്തകൾ വന്നിരുന്നു.

പരസ്യചിത്രീകരണത്തിന്റെ ഭാഗമായി സെറ്റിലെത്തിയ ലിസിയെ മകൾ കല്യാണി ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതും, ഷൂട്ടിങ്ങിന് മുൻപ് പ്രിയദർശനെ ലിസി കെട്ടിപ്പിടിച്ച് സംസാരിക്കുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

Lissy Returns to Screen Under Priyadarshan’s Direction After 38 Years

RELATED ARTICLES
- Advertisment -
Google search engine

Most Popular