Home Blog Page 514

കോഹ്‌ലിക്ക് പതിനായിരം റൺസ്

0

ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച് വീരാട് കോഹ്ലി. പതിനായിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ ബാറ്റ്സ്മാനും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് കോഹ്ലി. ഈ നേട്ടത്തോടെ കോഹ്ലി സച്ചിനെയും കടത്തിവെട്ടി.

കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത് 213 ഏകദിനത്തിൽനിന്നാണ്, സച്ചിൻ 259 ഏകദിനത്തിൽനിന്നാണ് പതിനായിരം റൺസ് തികച്ചത്. വിൻഡീസിനെതിരെ വിശാഖപട്ടണം ഏകദിനത്തിലാണ് കോഹ്ലി നേട്ടം കൈവരിച്ചത്

ശബരിമല ; ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകില്ല

0

ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പുനഃപരിശോധനയ്ക്കായി സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകില്ല. കോടതി ആവശ്യപ്പെട്ടാൽ മാത്രം റിപ്പോർട്ട് നൽകും. ഇന്ന് കൂടാനിരുന്ന ബോർഡ് മീറ്റിങ്ങും വേണ്ടെന്നുവച്ചു. റിപ്പോർട്ട് നൽകുന്നതിനെ മുഖ്യമന്ത്രി ശക്തമായി എതിർത്തിരുന്നു.

അതെ സമയം സ്ത്രീ പ്രവേശനത്തിന് പോലീസ് സംരക്ഷണ വേണം എന്നാവശ്യപ്പെട്ട് യുവതികൾ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും.

നവാഗതർക്കൊപ്പം മോഹൻലാലിന്റെ അടുത്ത ചിത്രം ; ഇട്ടിമാണി മേഡ് ഇൻ ചൈന

0

മോഹൻലാലിന്റെ അടുത്ത പടം നവാഗതർക്കൊപ്പം. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “ഇട്ടിമാണി മേഡ് ഇൻ ചൈന” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

ഒടിയൻ, ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങൾക്കു ശേഷം ആശീർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രം ആണ് ഇത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ജിബിയും ജോജുവും.

മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുതിയ ചിത്രത്തിന്റെ വിവരം പങ്കുവച്ചത്.

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

0

മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തിൽവച്ചായിരുന്നു അനൂപിന്റെയും വിജയലക്ഷ്മിയുടെയും വിവാഹം. പാലാ സ്വദേശിയായ അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്..

സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി മലയാളസിനിമാ രംഗത്തെത്തിയത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരo നേടിയിട്ടുള്ള വിജയലക്ഷ്മി എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

 

മലകയറാനെത്തിയ യുവതിയെ തടഞ്ഞു

0

ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തിയ യുവതിയെ വട്ടപ്പാറയില്‍ അയ്യപ്പഭക്തരും ബിജെപി പ്രവർത്തകരും ചേർന്ന് തടഞ്ഞു. കോഴിക്കോട് സ്വദേശി ബിന്ദുവിനെയാണ് തടഞ്ഞത്. പ്രതിക്ഷേധം ശക്തമായതോടെ ബിന്ദു മലകയറാതെ മടങ്ങുന്നു.

ഇന്ന് രാവിലെയാണ് ബിന്ദു എരുമേലി പൊലീസ് സ്റ്റേഷനിലെത്തി മലകയറാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവരെ മുണ്ടക്കയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് എരുമലേയിലെത്തിച്ച് പമ്പയിലേക്ക് ബസില്‍ വിടാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കെ എസ് ആർ ടി സി ബസ് കണമലയ്ക്ക് സമീപം ആളുകൾ തടയുകയായിരുന്നു.

അതേസമയം, ശബരിമല യുവതീപ്രവേശവിധി റദ്ദാക്കണമെന്ന റിട്ട് ഹര്‍ജിയില്‍ എന്നു വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി നാളെ തീരുമാനിക്കും.

അർജുൻ അശോകന്റെ നിശ്ചയം കഴിഞ്ഞു

0

ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചി തമ്മനം സ്വദേശിനി നിഖിതയാണ് വധു. ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് നിഖിത. വിവാഹം ഡിസംബർ രണ്ടാം തിയതി നടക്കും.

പറവ, ബി.ടെക് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് അർജുൻ. അമൽ നീരദ് ചിത്രം വരത്തനിൽ അർജുൻ ചെയ്ത ജോണി എന്ന നെഗറ്റീവ് റോൾ ഏറെ ശ്രദ്ധ നേടിയിരുന്നു..

സൈനക്കെതിരേ തായിയുടെ 13-ാം വിജയo

0

ഡെന്മാര്‍ക്ക് ഓപ്പണിലെ ഫൈനലിൽ ഇന്ത്യന്‍ താരം സൈന നേവാളിന് തോല്‍വി. തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങ്ങിനോടാണ് സൈന തോറ്റത്.

ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിം കൈവിട്ട ശേഷം തിരിച്ചുവന്ന് സൈന അതേ സ്‌കോറില്‍ രണ്ടാം ഗെയിം സ്വന്തമാക്കിയിരുന്നു എന്നാൽ മൂന്നാം ഗെയിമില്‍ സൈന വീണ്ടും പരാജയപ്പെട്ടു. സ്കോർ  13-21, 21-13, 6-21.

മെട്രോയ‌്ക്ക‌് അനുബന്ധമായി വൈദ്യുതി ഓട്ടോറിക്ഷകൾ സർവീസ‌് ആരംഭിക്കുo

0

കൊച്ചി മെട്രോയ‌്ക്ക‌് അനുബന്ധമായി വൈദ്യുതി ഉപയോഗിച്ച‌് ഓടുന്ന ഓട്ടോറിക്ഷകൾ സർവീസ‌് ആരംഭിക്കുന്നതു സംബന്ധിച്ച കരാറിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) കൈനറ്റിക‌് ഗ്രീൻ എനർജി ആൻഡ‌് പവർ സൊല്യൂഷൻസും ഒപ്പുവച്ചു. പ്രകൃതിസൗഹൃദ ഗതാഗതമാർഗങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ‌് വൈദ്യുതി ഓട്ടോകൾ ഏർപ്പെടുത്തുന്നത‌്. ഡ്രൈവർമാർക്ക‌് പരിശീലനം നൽകിയശേഷമാകും സർവീസ‌് ആരംഭിക്കുക.

ആദ്യഘട്ടത്തിൽ 20 ഓട്ടോകളാണ‌് ഉണ്ടാകുക. ആലുവ, കളമശേരി, ഇടപ്പള്ളി, കലൂർ, എംജി റോഡ‌്, മഹാരാജാസ‌് സ‌്റ്റേഷനുകൾ കേന്ദ്രീകരിച്ചാകും ഇവയുടെ സർവീസ‌്. ഒരുതവണ ചാർജ‌് ചെയ‌്താൽ 70 കിലോമീറ്റർവരെ ഓട്ടോ ഓടും. മൂന്നുവർഷത്തേക്കാണ‌് കൈനറ്റിക്കിന‌് ലൈസൻസ‌് നൽകിയിരിക്കുന്നത‌്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സംഘടനകൾചേർന്ന‌് രൂപീകരിച്ച സൊസൈറ്റിയുടെ സഹകരണത്തോടെയാണ‌് സർവീസ‌് നടത്തുന്നത‌്. യാത്രക്കാരുടെ സുരക്ഷയ‌്ക്കായി ജിപിഎസ‌് സംവിധാനവും ഓട്ടോകളിൽ ഏർപ്പെടുത്തിയിട്ടുണ്ട‌്. മെട്രോയുടെ ഫീഡർ സർവീസെന്ന‌് സൂചിപ്പിക്കുന്ന സ‌്റ്റിക്കർ ഓട്ടോകളിൽ ഉണ്ടാകും.

ദീപിക-രൺവീർ വിവാഹത്തിയതി പ്രഖ്യാപിച്ചു

0

ആരാധകർ കാത്തിരുന്ന പ്രണയജോഡി ദീപിക രൺവീർ വിവാഹ തീയതി പ്രഖ്യാപിച്ചു. നവംബർ 14, 15 തിയതികളായാണ് തങ്ങളുടെ വിവാഹ ചടങ്ങുകൾ നടക്കുക എന്ന് താരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചു. വിവാഹ തീയതി പുറത്തുവിട്ടെങ്കിലും വിവാഹസ്ഥലം തുടങ്ങി മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


 

ഗർഭകാലത്തെ ഛർദി : ആരോഗ്യ ടിപ്സ്

0

ഗർഭകാലത്തെ ഛർദി മിക്ക ആളുകളിലും ഉണ്ടാകുന്നതാണ്. അതിന് ശമനം കിട്ടാൻ ചില ടിപ്സ് നോക്കാം.

  • കരിക്കിൻ വെള്ളവും മല്ലി വെള്ളവും പഞ്ചസാര ചേർത്ത് ഇടയ്ക്കിടെ കുടിക്കാം .
  • ഗർഭകാലത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഛർദി കുറയ്ക്കുവാനും ക്ഷീണമകറ്റാനും മലർപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം പഞ്ചസാര ചേർത്ത് പലതവണയായി കുടിക്കാം.
  • മലർ ചൂടാക്കി വെള്ളമൊഴിച്ചു തിളപ്പിച്ച് അല്പം ഉപ്പും ചേർത്ത് തവണകളായി കഴിക്കുക .
  • ഇഞ്ചിനീരും ചെറുനാരങ്ങാനീരും സമമെടുത്ത് അല്പം പഞ്ചസാരയും ചേർത്ത് കഴിക്കുക.

സഹ സംവിധായികയായി ലിച്ചി

0

സഹ സംവിധായികയായി നടി അന്ന രേഷ്മാ രാജന്‍. പെൻ & പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ജയറാം  ലിയോ തദ്ദേവൂസ് ചിത്രം ലോനപ്പന്റെ മാമോദ്ദീസയിലാണ് അന്ന സഹ സംവിധായകയായത്. ചിത്രത്തിന്റെ  ഷൂട്ടിംഗ് പൂർത്തിയായി, സംവിധായകൻ സിദ്ധിഖിന്റെ S ടാകീസ് ചിത്രം തിയേറ്ററിൽ എത്തിക്കും.

തനി നാട്ടിൻപുറത്തുകാരനായ ലോനപ്പൻ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്.

“ജോസഫ്” ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

0

നടൻ ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ജോസഫിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ടീസർ പുറത്തുവിട്ടത്.

ടീസർ കാണാം