സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിൽ വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തി .എന്നാൽ വിരലടയാളങ്ങളോ മറ്റു തെളിവുകളോ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല .ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത് .ആക്രമികളുടെ ദൃശ്യങ്ങളോ മൊഴികളോ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.ഭീഷണികൾ ഉള്ളതിനാൽ സന്ദീപാനന്ദഗിരിയുടെ സുരക്ഷക്കായി ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു.
ഫെഡറൽ ബാങ്ക് റീജിയണൽ ഓഫീസ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും ചേർന്ന് ഉപരോധിച്ചു
കേരളത്തിലെ കശുവണ്ടി മേഖലക്ക് ഉണ്ടായ പ്രതിസന്ധി വക വെക്കാതെ ഫെഡറൽ ബാങ്കിലെ നാല് കശുവണ്ടിവ്യവസായികളുടെ താമസിക്കുന്ന വീട് ഉൾപ്പടെ ഉള്ള പണയ വസ്തുക്കൾ മുംബൈ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ARC ( Asset Reconstruction Company) ക് വിറ്റിരുന്നു ബഹു. കേരള മുഖ്യമന്ത്രിയുടെയും, ചീഫ് സെക്രട്ടറിയുടെയും SLBC യുടെയുംബാങ്ക്കളുടെയും യോഗത്തിലെ തീരുമാനം അനുസരിച് വ്യവസായികളുടെ വീടുകൾ ജപ്തി ചെയ്യരുത് എന്നും , ജപ്തിചെയ്ത ഒരു കശുവണ്ടി വ്യവാസായുടെ വീട് തിരികെ നൽകണം എന്ന് ആവശ്യപ്പെട്ടിട്ടും കേരള സർക്കാരിന്റെവാക്കുകൾക് ഫെഡറൽ ബാങ്ക് നിഷേധാത്മക നിലപാട് കയ്കൊണ്ടതിനെതിരെ കേരള കശുവണ്ടി വ്യവസായ സംയുക്തസമരസമിതി യുടെ നേതൃത്വത്തിൽ ഇന്ന് വ്യവസായികളും തൊഴിലാളികളുംകുടുംബസമേതം കൊല്ലം കടപ്പാക്കടയിൽ സ്ഥിതി ചെയുന്ന ഫെഡറൽ ബാങ്ക് റീജിയണൽ ഓഫീസ് ഉപരോധിച്ചു. കേരളകശുവണ്ടി വ്യവസായ സംയുക്ത സമരസമിതി യുടെ സംസ്ഥന കൺവീനർ ശ്രി.രാജേഷ് കെ ഉത്‌ഘാടനം നിർവഹിക്കുകയുംശ്രി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു . “കേരളം ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക്ബഹു.മുഖ്യമത്രിയുടയും ചീഫ് സെക്രട്ടയുടയും വാക്കുകൾക് ഫെഡറൽ ബാങ്ക് നിഷേധാത്മകമായ നിലപാട് തിരുത്തിഇല്ലങ്കിൽ ശക്തമായ സമരപരുപാടികൾ സങ്കടിപ്പിക്കും എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ കൺവീനർ ഉന്നയിച്ചു “. തുടർന്അംഗങ്ങൾ എല്ലാവരും ചേർന്നു കൊല്ലം ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ശ്രി.ടോം തോമസ് തെക്കതിലെന കണ്ട്നിവേദനം സമർപ്പിക്കുകയും ചെയ്തു .
പ്രധാന ആവശ്യങ്ങൾ
- ഫെഡറൽബാങ്ക് മുംബയിൽ ഉള്ള മാർവാടി കമ്പനിക് (ARC) വിറ്റ വ്യവസായികളുടെ സ്വത്ത് വകകൾ തിരികെ വാങ്ങുക .
2 . കേന്ദ്ര -സ്ഥാന സർക്കാരുകൾ കശുവണ്ടി മേഖലക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഫെഡറൽ ബാങ്ക് മാർവാടികമ്പനിക് (ARC) വിറ്റ എല്ലാ യൂണിറ്റുകൾക്കും ലഭ്യമാകുക.
- മാർവാടികമ്പനി (ARC) കളുടെ പീഡനത്തിൽ നിന്നും വ്യവസായികളെ ഫെഡറൽ ബാങ്ക് സംരക്ഷിക്കുക .
- ബഹു.മുഖ്യമന്ത്രി,വകുപ്പ് മന്ത്രി,ചീഫ് സെക്രട്ടറി എന്നിവർ ഫെഡറൽ ബാങ്കിനോട് നിർദേശിച്ചട്ടുള്ളതും ബാങ്ക് പൂട്ടിയഒരു വ്യവസായിയുടെ വീട് തുറന്ന് നൽകാത്ത മനുഷ്യത്തരഹിത നടപടിയിൽനിന്നും പിൻമാറി വീട് തുറന്നു നൽകുക.
- ഫെഡറൽബാങ്കിന്റെ കശുവണ്ടി മേഖലയോട് ഉള്ള അവഗണന അവസാനിപ്പിക്കുക.
പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രം പങ്കുവെച്ച് അസിൻ
ഏറെ നാളുകൾക്ക് ശേഷമാണ് അസിൻ മാധ്യമ ശ്രദ്ധ നേടുന്നത്. തന്റെ മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അസിൻ. രണ്ടു വർഷങ്ങൾക്ക് മുൻപാണ് അസിൻ ബിസിനസ്സ്കാരനായ രാഹുൽ ശർമയെ വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയിൽനിന്നും മാറി നിന്ന അസിൻ പൊതുവേദിയിൽ വരുന്നതും കുറവായിരുന്നു.
ഇപ്പോൾ മകൾ എറിന്റെ ചിത്രങ്ങൾ പങ്കുവച്ച് വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ് അസിൻ.
A year ago we welcomed a Gorgeous, bright eyed, little angel into this world. She just turned ONE!!! Where does time fly? Happy Birthday ARIN, my daughter! Why do u have to grow up so fast? Happy 1st Birthday!#Arinturnsone #ArinsFirstBirthday pic.twitter.com/Iklqpnf98w
— Rahul Sharma (@rahulsharma) October 25, 2018
‘ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
രജീഷ് ലാൽ വംശ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, വിഷ്ണു വംശ ആണ് സംഭാഷണം. പിക്സീറൊ യുടെ ബാനറിൽ ശ്രീജിത്ത് എസ് പിള്ള ആണ് നിർമ്മാണം.
ചിത്രത്തെക്കുറിച്ചു നീരജ്ന്റെ വാക്കുകൾ ഇങ്ങനെ “ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാരുണ്ട് ഞങ്ങളുടെ അണിയറയിൽ. സംഗീത സംവിധാനം ജേക്സ് ബിജോയാണ്. ആൽബം ചെയ്തിരുന്ന കാലം മുതൽ അദ്ദെഹത്തിന്റെ പാട്ടുകളുടെ ആരാധകനായിരുന്നു ഞാൻ . ഇപ്പൊൾ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം,”
പത്മിനി മേക്കിങ് വീഡിയോ കാണാം
പ്രശസ്ത ചിത്രകാരി പത്മിനിയുടെ ജീവിത കഥ പറയുന്ന ചിത്രം “പത്മിനി”യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ പത്മിനിയായി വേഷമിടുന്ന അനുമോൾ ആണ് തന്റെ പേജിലൂടെ മേക്കിങ് വീഡിയോ പുറത്തുവിട്ടത്.
ടി കെ പദ്മിനി മെമ്മോറിയൽ ട്രസ്റ്റ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുസ്മേഷ് ചന്ദ്രോത് ആണ്.അനുമോളോടൊപ്പം ഇർഷാദ്, സഞ്ജു ശിവറാം എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം പകരുന്നത് ശ്രീവത്സൻ ജെ മേനോൻ ആണ്.
അനുമോളുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പത്മിനി.
ഒരു വയസിന് താഴെയുള്ള കുട്ടികളുടെ ഭിന്നശേഷി നിര്‍ണയത്തിന് സമഗ്രപദ്ധതി
പ്രളയം ; വീട് തകർന്നവർക്കുള്ള നഷ്ടപരിഹാരതുക പ്രഖ്യാപിച്ചു
പ്രകൃതി ദുരന്തങ്ങളില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനുമേലേയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയില്‍ നിന്നും നല്‍കുന്നത്. ഏതു മേഖലയിലായാലും മഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും നല്‍കും. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയും ദുരന്തപ്രതികരണനിധിയില്‍ നിന്നുളള തുകയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.
പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ ഒഴികെ മറ്റുളളവയെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4,800 രൂപ അടക്കം 10,000 രൂപ നല്‍കും.
16-29 ശതമാനം നഷ്ടം – മൊത്തം 60,000 രൂപ
30-59 ശതമാനം നഷ്ടം – മൊത്തം 1,25,000
60-74 ശതമാനം നഷ്ടം – മൊത്തം 2,50,000
ഇതനുസരിച്ച് നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുമ്പോള്‍ ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയില്‍ ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ചെലവഴിക്കുക. കേന്ദ്ര ദുരന്തപ്രതികരണനിധിയില്‍ നിന്ന് 450 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. നാശനഷ്ടത്തിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കാന്‍ തീരുമാനിച്ചത്. മൊത്തം 2.43 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തമായി വീട് നിര്‍മിക്കുന്നവര്‍ക്കാണ് നാലു ലക്ഷം രൂപ നല്‍കുന്നത്.


