Home Blog Page 515

വിജയ്‌ ആൻ്റണിയുടെ ആദ്യ മാസ്സ് ആക്ഷന്‍ എന്റർടൈനർ ‘തിമിരു പുടിച്ചവൻ’

0

വിജയ്‌ ആൻ്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എൻ്റര്‍ടൈനറായ  തിമിരു പുടിച്ചവന്‍ നവംബര്‍ 9 മുതല്‍  കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ്‌ ആൻ്റണി നായകനായി അഭിനയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത . നിവേദാ പെത്തുരാജാണ് നായിക . ഒരു സാധാരണ പോലീസുകാരനായ  മുരുകവേല്‍ എന്ന നായക കഥാപാത്രത്തിന്‍റെ അത്യുന്നത പദവികള്‍ കീഴടക്കാനുള്ള  സാഹസിക യാത്രയാണ്  തിമിരു പുടിച്ചവന്‍റെ ഇതിവൃത്തം .

വിജയ് ആൻ്റണി ഫിലിം കോർപറേഷന്  വേണ്ടി ഫാത്തിമാ വിജയ് ആൻ്റണി നിർമ്മിച്ച ഉദ്വേഗ ഭരിത ആക്ഷന്‍  വിനോദ ചിത്രമായ തിമിരു പുടിച്ചവൻ പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ്  ചെയ്യന്നു .നമ്പ്യാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഗണേശാ ആണ് സംവിധായകന്‍.ഒരു സംഭവ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമത്രേ തിമിരു പുടിച്ചവന്‍. തിരുനെല്‍വേലി,ചെന്നൈ എന്നിവിടങ്ങളാണ് കഥാ പശ്ചാത്തലം .

സംവിധായകൻ ഗണേശായോട്  ചിത്രത്തെക്കുറിച്ച്  ആരായവേ..

“ഞാൻ ശ്രീകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത നമ്പ്യാർ എന്ന സിനിമയുടെ സംഗീത സംവിധായകൻ വിജയ് ആൻറണി ആയിരുന്നു. ആ സിനിമ നടക്കുമ്പോൾ അദ്ദേഹത്തോട് പറഞ്ഞ കഥയാണ് തിമിരു പുടിച്ചവൻ .ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് അന്ന് ഞാനീ കഥ വിവരിച്ചത് . കഥ ഇഷ്ടപ്പെടവേ അന്ന് തന്നെ അത് സ്ക്രിപ്റ്റാക്കാൻ പറഞ്ഞു. പിന്നീടു തിരക്കുകൾക്കിടയിൽ പല പ്രോജക്റ്റുകളും മാറ്റിവെച്ചു കൊണ്ട് വിജയ് ആൻറണി അഭിനയിച്ചതും  അദ്ദേഹം തന്നെ ഈ സിനിമ നിർമ്മിക്കാൻ തയ്യാറായതും സ്ക്രിപ്റ്റിലും, മുരുകവേൽ എന്ന പോലീസ് ഇൻസ്‌പെക്ടർ  നായക കഥാപാത്രത്തോടുള്ള ആത്മവിശ്വാസത്താലുമാണ്.

വിജയ് ആൻ്റണി ആദ്യമായി  മാസ്സ് ആക്‌ഷൻ ഹീറോ അവതാരമെടുക്കുന്ന  സിനിമയെന്ന സവിശേഷതയുമുണ്ട് തിമിരു പുടിച്ചവന് .തിരുനെൽവേലിയിലെ സാത്വിക മുരുക ഭക്തനായ ഒരു പോലീസ് കോൺസ്റ്റബിൾ  മുരുകവേൽ, ഒരു എൻകൗണ്ടറിലൂടെ പ്രമാദമായ ഒരു കേസിന് തുമ്പുണ്ടാക്കുന്നു . ഇതോടെ മുരുകവേൽ ഇൻസ്‌പെക്ടർ പ്രമോഷനോടെ ചെന്നൈയിൽ എത്തുന്നു .

ചെന്നൈയിൽ എത്തി വടപളനി മുരുകന് വൃതമനുഷ്ഠിച്ചു മാല ധരിച്ചു ഭക്തി പൂർവം ഔദ്യോദിക കൃത്യ നിർവഹണം തുടങ്ങുന്നു മുരുകവേൽ . പിന്നീടയാൾ ഔദ്യോദിക ജീവിതത്തിൽ തൻ്റെ കഴിവ് കൊണ്ട് പടിപടിയായി പോലീസ് കമ്മീഷണറായി എത്തുന്നത്  വരെയുള്ള വളര്‍ച്ചക്കിടെയുള്ള അസുര സംഹാര  പ്രയാണമാണ് കഥാ തന്തു .ഒരു മാസ്സ് സിനിമയാവുമ്പോൾ പലപ്പോഴും ലോജിക്ക് പരിഗണിക്കാറില്ല .

എന്നാൽ ഇതിൽ നായക കഥാപാത്രത്തിൻ്റെ കരിയറിലെ ഓരോ വളർച്ചയും പരിണാമവും ലോജിക്കോടു കൂടിയാണ് അവതരിപ്പിക്കുന്നത് . ഓരോ ഫ്രൈമും ലോജിക്കോട് കൂടിയാണ് ദൃശ്യവല്‍ക്കരിച്ചിരുക്കുന്നത്.  വൈകാരികതയും , സാഹസികതയും ,ഉദ്വേഗവും നിറഞ്ഞ റിയലിസ്റ്റിക്കായ ആദ്യന്ത ആക്ഷൻ സിനിമ … എന്ന് വിശേഷിപ്പിക്കാം .  നായിക നിവേദാ പെത്തുരാജ്  പോലീസ് ഇൻസ്പെക്ടറായി വേഷമിടുന്നു . ഇതിലെ പ്രണയ മുഹൂർത്തങ്ങളും റിയലിസ്റ്റിക്കാണ് .”  ഗണേശാ പറഞ്ഞു .

സംഗീത സംവിധായകനില്‍ നിന്നും നടനായി ,നായക നടനായി നാന്‍ ,സലിം, പിച്ചൈക്കാരന്‍, സൈത്താന്‍, യമന്‍ ,കാളി, അണ്ണാദുരൈ എന്നീ സിനിമാകളിലൂടെ മുന്‍ നിര താരമായി മാറിയ വിജയ്‌ ആൻ്റണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരിക്കും ഈ സിനിമ എന്നാണ് തമിഴ് സിനിമാ നിരീക്ഷകരുടെ നിഗമനങ്ങള്‍ . അതിന്‍റെ ദൃഷ്ടാന്തമാണ് ചിത്രത്തിന്‍റെ ട്രൈലറിനും ഗാനങ്ങള്‍ക്കും ആരാധകരില്‍ നിന്നും ലഭിച്ച വന്‍ സ്വീകരണം എന്ന് കരുതപ്പെടുന്നു . അതുകൊണ്ട് തന്നെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് തിമിരു പുടിച്ചവനെ കാത്തിരിക്കുന്നത് .

# സി .കെ .അജയ് കുമാര്‍ , പി ആര്‍ ഒ.
https://youtu.be/ly1NUHHTCH0

രാഹുൽ ഈശ്വറിന്റെ ജ്യാമാപേക്ഷ തള്ളി

0

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പമ്പയില്‍ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മാറ്റിവെച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത് .

ജയിലിൽ നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ബന്ധുക്കൾ കോടതിയെ അറിയിച്ചതിനെ തുടർന്ന് രാഹുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

0

ശബരിമല വിശ്വാസികൾക്കെതിരെ സത്യമല്ലാത്ത വാർത്തകൾ കൊടുത്തു എന്നാരോപിച്ച് അജ്ഞാതർ ഏഷ്യാനനെറ്റിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു . ഏഷ്യാനെറ്റിന്റെ http://asianet.co.in/ http://asianetbroadband.in/, https://www.asianetdigital.co.in/ എന്നീ വെബ്സൈറ്റിലുകളാണ് ഹാക്ക് ചെയ്യപ്പെട്ടത് .ഹാക്ക് ചെയ്തപേജുകളിൽ സാമി ശരണം എന്നും മാധ്യമധർമ്മം പാലിക്കണമെന്നും രേഖപെടുത്തിയിട്ടുണ്ട് . ഹാക്ക് ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതിൽ രേഖപ്പെടുത്തിയിട്ടില്ല .

എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചു

0

കാസര്‍കോട്:  മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗവും ആയ പി.ബി അബ്ദുല്‍ റസാഖ്(63) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2011 മുതൽ നിയമസഭാ അംഗമാണ്.  2016-ല്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്.

പൊതുദര്‍ശനം സ്വവസതിയിൽ നടക്കും. വൈകിട്ട് 6 മണിക്ക് ആലമ്പാടി ജുമാ മസ്ജിദില്‍ ആണ് കബറടക്കം.

ദേവസ്വംബോർഡ് കോടതിയിലേക്ക്

0

ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവസ്വംബോർഡ് സുപ്രീം കോടതിയിലേക്ക്. നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിക്കും, മനു അഭിഷേക് സിംഗ്‌വിയെ ഇതിനായി ദേവസ്വംബോർഡ് ചുമതലപ്പെടുത്തും.

ബോര്‍‌ഡ് പ്രത്യേകം പുനപരിശോധനാഹര്‍ജി നല്‍കില്ല. 24 പുനപരിശോധനാഹര്‍ജികളിലും ദേവസ്വംബോര്‍ഡ് കക്ഷിയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഏത് രീതിയിൽ കോടതിയെ സമീപിക്കണം എന്നുള്ളത് ആലോചിച്ച് തീരുമാനിക്കും.

ശബരിമലയുടെ കാര്യത്തില്‍ രാഷ്ടീയം കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. ശബരിമല പൂങ്കാവനം സമാധാനത്തിന്റെ കേന്ദ്രമാണ് എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

എന്നാൽ ദേവസ്വംബോർഡിന്റെ തീരുമാനം തൃപ്തികരമല്ലെന്നും അതിനാൽ നാമജപ യജ്ഞo തുടരുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു

ആരാണ് വിഷ്ണുപ്രിയയുടെ രാജകുമാരൻ ?

0

നടി വിഷ്ണുപ്രിയ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ എല്ലാവരും ആകാംഷയോടെ നോക്കുന്നത്. ഞാൻ എന്റെ രാജകുമാരനെ കണ്ടെത്തി എന്ന വാക്കുകളോടെയാണ് വിഷ്ണുപ്രിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

എന്നാൽ, ചിത്രത്തിൽ പങ്കാളിയുടെ മുഖം വ്യക്തമല്ല, എന്തായാലും വിഷ്ണുപ്രിയയുടെ വിവാഹം ഉടൻ ഉണ്ടാകും എന്നാണ് ഈ പോസ്റ്റ് സൂചിപ്പിക്കുന്നത്.

ദിലീപിന്റെ സ്പീഡ് ട്രാക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് വിഷ്ണുപ്രിയ.

 

അമ്മ അവൈലബിൾ കമ്മറ്റി ചേർന്നു

0

സിനിമ സംഘടനയായ “അമ്മ”യുടെ അവൈലബിൾ എക്സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയിൽ ചേർന്നു. അസോസിയേഷനിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡൻറ് എന്ന നിലയിൽ എല്ലാവരോടും ആലോചിച്ച് തീരുമാനങ്ങൾ എടുക്കും എന്ന് മോഹൻലാൽ പറഞ്ഞു.

ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ പ്രധാനം ദിലീപിന്റെ രാജിയാണ്. ദിലീപിനോട് താൻ ഇതിനെപറ്റി സംസാരിച്ചതിനെത്തുടർന്ന് ദിലീപ് രാജികത്ത് തന്നു ഇപ്പോൾ എല്ലാവരുംകൂടി ആലോചിച്ച് ദിലീപിന്റെ രാജി അംഗീകരിച്ചു. രാജി വച്ചവരെ തിരിച്ചെടുക്കണമെങ്കിൽ അവർ അപേക്ഷ നൽകണം, എല്ലാവരോടും ആലോചിക്കേണ്ടതിനാലാണ് തീരുമാനങ്ങൾ വൈകിയത് എന്നും മോഹൻലാൽ പറഞ്ഞു.

ഡബ്ല്യൂ സി സി അംഗങ്ങളെ നടിമാർ എന്ന് എന്നവർത്തിച്ച മോഹൻലാൽ ഇത് ഞാനും ഡബ്ല്യൂ സി സി യും തമ്മിലുള്ള പ്രശ്‌നമല്ലെന്നും എന്നാൽ വാർത്ത വരുന്നത് മോഹൻലാൽ എന്ന പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

 

കാവ്യ മാധവൻ അമ്മയായി

0

കാവ്യാമാധവൻ ദിലീപ് ദമ്പതികൾക്ക് പെൺകുഞ്ഞു ജനിച്ചു. ദിലീപ് ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുഞ്ഞുജനിച്ച വാർത്ത പങ്കുവച്ചത്.

2016 ൽ ആണ് ഏറെ വിവാദങ്ങൾക്കൊടുവിൽ ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽനിന്നും വിട്ടു നിൽക്കുകയായിരുന്നു. അടുത്തിടെ കാവ്യയുടെ ബേബി ഷവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് കാവ്യ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരും അറിഞ്ഞത്.

തന്ത്രി കണ്ഠര് രാജീവരുടെ ശക്തമായ തീരുമാനം : യുവതികള്‍ മടങ്ങുന്നു

0

കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിൽ സന്നിധാനത്തെത്തിയ യുവതികൾ  പതിനെട്ടാം പടി കടന്നാൽ നട അടക്കും എന്ന് തന്ത്രി കണ്ഠര് രാജീവര് ശക്തമായ തീരുമാനം എടുത്തതോടെ യുവതികൾ മലയിറങ്ങുന്നു  .താൻ ഭക്തരുടെ കൂടിയാണെന്നും ആചാരം ലെങ്കിക്കാൻ താൻ തയ്യാറല്ലെന്നും തന്ത്രി പറഞ്ഞു .

ആന്ധ്ര സ്വദേശിനി കവിത, കൊച്ചി സ്വദേശിനി രഹന ഫാത്തിമ എന്നിവരാണ് പോലീസിന്റെ സഹായത്തോടെ ശബരിമല സന്നിധാനത്ത് എത്തിയത് .സ്ഥിതി ബോധ്യപ്പെടുത്തി യുവതികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു എന്നാൽ അവർ അതിന് തയാറായില്ല . തന്ത്രി കടുത്ത തീരുമാനം എടുത്തതോടെ യുവതികൾ മലയിറങ്ങുകയായിരുന്നു .

ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: മന്ത്രി ഇ. പി. ജയരാജന്‍

0

ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വിശ്വാസികളെ തടയുകയും അക്രമിക്കുകയും ചെയ്യുന്ന നടപടി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയെ കുരുതിക്കളമാക്കി മാറ്റാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എല്ലാ വിഭാഗം തീര്‍ത്ഥാടകര്‍ക്കും ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കും. ക്രമസമാധാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ദേവസ്വം മന്ത്രി സന്നിധാനത്ത് തുടരുകയാണ്. സംഘര്‍ഷ മേഖലയില്‍ പോലും പൊതുവെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ അക്രമം ഉണ്ടാവാറില്ല. എന്നാല്‍ ഇവിടെ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. തങ്ങള്‍ പറയും പോലെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അക്രമികള്‍ ആക്രോശിക്കുന്നത് ചാനലുകളിലൂടെ എല്ലാവരും കണ്ടു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അക്രമത്തിന് ഇരയായി. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വ്യവസ്ഥ പ്രകാരം നടപടി സ്വീകരിക്കും. പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. അഞ്ച് തീര്‍ത്ഥാടകര്‍ക്കും 15 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പത്ത് കെ. എസ്. ആര്‍. ടി. സി ബസുകള്‍ തകര്‍ത്തു. പോലീസ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ വാഹനം തടഞ്ഞ് കുടുംബത്തെ ആക്രമിക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇത്തരം നടപടികള്‍ക്കു പിന്നില്‍ ആര്‍. എസ്. എസ് ക്രിമിനലുകളാണ്. വിശ്വാസത്തെ അലങ്കോലപ്പെടുത്താനുള്ള ദുഷ് ശ്രമമാണ് നടത്തുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തീര്‍ത്ഥാടകരെ തടങ്കലില്‍ വച്ചും രാഷ്ട്രീയ ലക്ഷ്യം സ്ഥാപിക്കാനുള്ള അജണ്ടയാണ് നടക്കുന്നത്. വിശ്വാസി സമൂഹം ഇതിനെതിരെ അണിനിരന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ മാലാഖ ചമയുകയാണെന്ന് മന്ത്രി പറഞ്ഞു.

വിശ്വാസികൾക്കെതിരെ പോലീസ് ആക്രമണം : നാളെ ഹർത്താൽ

0

പത്തനംതിട്ട : ശബരിമല വിശ്വാസികൾക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു . രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് .സമാധാനപരമായി പ്രതിഷേധിച്ച ഭക്തർക്കുനേരേ പൊലീസ് ലാത്തി വീശുകയും വിശ്വാസികളുടെ വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു .ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ . പന്തളം രാജകുടുംബത്തിലെയും തന്ത്രി കുടുംബത്തിലെയും പ്രമുഖരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുതിരുന്നു .

സന്നിധാനത്ത് പ്രതിക്ഷേധം ശക്തം

0

ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയിൽ വ്യാപക പ്രതിക്ഷേധം. തുലാം മാസ പൂജയ്ക്കായി നട തുറക്കുമ്പോൾ മലകയറാൻ എത്തും എന്ന് പ്രഖ്യാപിച്ച സ്ത്രീകളെ തടയാൻ ശബരിമലയിൽ കോടതി വിധിയെ എതിർക്കുന്നവരുടെ സമരം അക്രമശക്തമായി.

നിലയ്ക്കലിൽ ലാത്തിചാർജുo പോലീസിനെതിരെ കല്ലേറും ഉണ്ടായി. വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്കെതിരെയും സംഘർഷം ഉണ്ടായി. സന്നിധാനത്ത് അഖില ഭാരത് ഹിന്ദു മഹാസഭയുടെ നേതൃത്തത്തിൽ നാമജപ യജ്ഞo നടക്കുന്നു.

നിലയ്ക്കലില്‍ പ്രതിക്ഷേധം ശക്തമായി തുടരുകയാണ്. നേരത്തെ സമരപന്തല്‍ പൊളിച്ച് പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചെങ്കിലും ഇവര്‍തിരിച്ചെത്തി പൊളിച്ച പന്തൽ പുനസ്ഥാപിച്ചു.