ഇങ്ങോട്ട് ആക്രമിച്ചാൽ കണക്കു തീർത്ത് കൊടുക്കണമെന്ന് അണികളോട് കോടിയേരി. തിരിച്ചടിക്കുമ്പോൾ മറ്റൊന്നും ആലോചിക്കരുതെന്നും കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതു പോലെ പ്രതികരിക്കണം എന്നും കോടിയേരി.മലപ്പുറത്തെ ചങ്ങരംകുളത്ത് സി പി എം പൊതുയോഗത്തിൽ ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രപോകാം വർക്കലയിലേക്ക്
സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല. രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്. ആത്മീയ പ്രസക്്തിയുള്ള ശിവഗിരി മഠവും വര്‍ക്കലയ്ക്ക് തൊട്ടടുത്താണ്.
സാന്ത്വനം പകരുന്ന കടല്‍ക്കാറ്റിനൊപ്പം ധാതു സമ്പന്നമായ നീരുറവകള്‍ വര്‍ക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നു. ഇവിടത്തെ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.
ബീച്ചിന് സംരക്ഷണം നല്‍കുന്ന കുന്നിന്‍ മുകളിലാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണഗുരു (1856- 1928 ) സ്ഥാപിച്ച ശിവഗിരി മഠം ഇവിടെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വീക്ഷണം പ്രചരിപ്പിച്ച ഗുരുവിന്റെ അന്ത്യവിശ്രമസ്ഥാനമെന്ന നിലയില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്കെത്തുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നു.
ടൂറിസ്റ്റുകള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഇവിടെ ലഭ്യമാണ്. നിരവധി മികച്ച ഹോട്ടലുകളും റിസോര്‍ട്ടുകളും ആയുര്‍വേദ മസാജ് സെന്ററുകളും വര്‍ക്കലയില്‍ ഉണ്ട്.
മുഖ്യ ആകര്‍ഷണങ്ങള്‍ : ബീച്ച്, നീരുറവകള്‍, ശിവഗിരിമഠം, രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം.
സ്ഥാനം : തിരുവനന്തപുരം ജില്ലയില്‍, തിരുവനന്തപുരം നഗരത്തില്‍ നിന്ന് 51. കിലോ മീറ്റര്‍ വടക്കും കൊല്ലത്ത് നിന്ന് 37 കി.മി. തെക്കും
യാത്രാ സൗകര്യം
- സമീപ റെയില്‍വേസ്റ്റേഷന്‍ , വര്‍ക്കല, 3 കി.മി.
- സമീപ വിമാനത്താവളം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 57. കി.മി.
കടപ്പാട് : കേരള ടൂറിസം
ദൃഷ്ടിദോഷം മാറാൻ
ഒരാളുടെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം.
സുദർശനം , ഗണപതി , നരസിംഹം എന്നീ യന്ത്രങ്ങൾ എഴുതി സ്ഥാപിക്കുന്നത് സ്ഥാപനങ്ങളുടേയും വീടിന്റെയും ദൃഷ്ടിദോഷത്തിന് പരിഹാരമാണ്.
സുബ്രഹ്മണ്യന് നാരങ്ങാമാലയും ഹനുമാൻസ്വാമിക്ക് വെറ്റിലമാലയും ചാർത്തുന്നത് നല്ലതാണ്.
അഘോരമന്ത്രം കൊണ്ട് പൂജിച്ച് പ്രസാദമായ ഭസ്മം ഗൃഹത്തിൽ വിതറുന്നതും കുടുംബാംഗങ്ങൾ ധരിക്കുന്നതും നല്ലത്.
ഏഷ്യ കപ്പ്: ബഹറൈനോട് തോറ്റ് ഇന്ത്യ പുറത്തേക്ക്
അവസാന മിനിട്ടിലെ പെനൽറ്റി ഗോളിലൂടെ ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്ത് ബഹറൈൻ. മുഴുനീളെ നോർരഹിത മത്സരമായി മാറിയ കളി ഇഞ്ചുറി ടൈമിലെ പെനൽറ്റി ഗോളിൽ 0-1 ന് അവസാനിക്കുകയായിരുന്നു. മത്സരം സമനിലയെങ്കിലും നേടാനായിരുന്നെങ്കിൽ ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പ് ഫുട്ബോൾ നോക്കൗട്ടിൽ ഇന്ത്യ എത്തുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തായ്ലാന്റിനെ 4-l ന് തകർത്ത ഇന്ത്യ രണ്ടാം മത്സരം യു എ ഇയോട് കീഴടങ്ങുകയായിരുന്നു.
സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു
പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. 1982-ൽ നോവൽ എന്ന ചിത്രത്തിലൂടെയാണ് ലെനിൻ രാജേന്ദ്രൻ സിനിമയിൽ അരങ്ങേറിയത്. പി. എ.ബക്കറിന്റെ സഹസംവിധായകനായാണ് സിനിമയിൽ എത്തിയത്.ചില്ല്, പ്രേംനസീറിനെ കാൺമാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുന്നാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വൃകൃതികൾ, കുലം, മഴ, അന്യർ, രാത്രിമഴ, ഇടവപ്പാതി, മകരമഞ്ഞ് എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് സിനിമകൾ.
എൻ ജീ കേ പൂർത്തിയായി സമ്മാനമായി സൂര്യയുടെ വക സ്വർണ നാണയങ്ങൾ !
ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിച്ച് ശെൽവ രാഘവൻ സംവിധാനം ചെയ്യുന്ന , നടൻ സൂര്യയുടെ NGK എന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ പൂർത്തിയായി. ചിത്രീകരണം കഴിഞ്ഞു മടങ്ങവേ സൂര്യ ഈ ചിത്രത്തിന് വേണ്ടി തന്നോടൊപ്പം പ്രവർത്തിച്ച നൂറ്റി ഇരുപതിൽ പരം ടെക്നീഷ്യൻമാർക്ക് ഓരോ പവൻ വീതമുളള സ്വർണ നാണയങ്ങൾ സമ്മാനമായി നൽകി ഏവരെയും അത്ഭുതപ്പെടുത്തി.
ഈ സിനിമ തുടങ്ങിയത് മുതൽ ചിത്രം മുടങ്ങിയതായി ഒരുപാട് കിംവദന്തികൾ പ്രചരിപ്പിച്ചു വന്നിരുന്നു. എന്നാൽ അവയൊക്കെ അസ്ഥാനത്താക്കിയിരിക്കയാണ് സൂര്യ – ശെൽവ രാഘവൻ ടീം.
#സി.കെ.അജയ്കുമാർ,PRO
ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍
പി.എസ്.സി ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ II തസ്തികയിലെ ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പര്‍: 276/2018) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍വഴി ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്. നേരിട്ടുള്ള നിയമനം ആണ്.
യോഗ്യതകള്‍: കുറഞ്ഞത് 40% മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി. പാസായിരിക്കുകയോ, തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കുകയോ വേണം. എല്ലാ യോഗ്യതകളും അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതിക്ക് മുന്‍പ് നേടിയിരിക്കണം.
പ്രായം: 19-36, ഉദ്യോഗാര്‍ഥികള്‍ 2.01.1982-നും 1.01.1999-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
ശമ്പളം: 20,000-45,800 രൂപ
ജീവാണു കുമിള്‍ നാശിനികള്‍
ജീവാണു കുമിള്‍നാശിനികള്‍ ചെടികളില്‍ നല്ലതുപോലെ നനയുന്ന രീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം.
തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിന് സഹായിക്കും. ജീവാണു കുമിള്‍നാശിനികള്‍ മണ്ണില്‍ പ്രയോഗിക്കുമ്പേള്‍ മണ്ണില്‍ ജൈവവളം ചേര്‍ത്ത് ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ജൈവിക രോഗനിയന്ത്രണത്തിന് പലതരം മിത്രകുമിളായ ട്രൈക്കോഡെര്‍മാ, മിത്രബാക്ടീരിയമായ സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് എന്നിവയെ ഉപയോഗിക്കുന്നു
- ട്രൈക്കോഡെര്‍മ
പച്ചക്കറികളില്‍ മണ്ണിലൂടെ പകരുന്ന കുമിള്‍രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണ് ഈ കുമിള്‍. ചെടികളുടെ വേരുപടലത്തോട് ചേര്‍ന്നാണ് ട്രൈക്കോഡെര്‍മ വളരുന്നത്. ഇവ ഉല്പാദിപ്പിക്കുന്ന ആന്‍റിബയോട്ടിക്കുകളും മറ്റ് വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. കൂടാതെ ചെടികളുടെ വളര്‍ച്ചക്കും വിളവ് വര്‍ദ്ധനവിനും സഹായിക്കുന്ന ചില ഹോര്‍മോണുകളും ട്രൈക്കോഡെര്‍മ ഉലപാദിപ്പിക്കുന്നു.
പ്രയോഗരീതി
പച്ചക്കറികളുടെ വേര്ചീയല്‍, വള്ളിപ്പയറിന്‍റെ പ്രധാന രോഗങ്ങളായ വള്ളിപ്പഴുപ്പ്, വള്ളിഉണക്കം, ചുവടുവീക്കം, കരിവള്ളി, തക്കാളിയുടെ വാട്ട രോഗം എന്നിവയുടെ ഫലപ്രദമായ നിയന്ത്രണത്തിന് ട്രൈക്കോഡെര്‍മ പ്രയോഗിക്കാവുന്നതാണ്. വഴുതന വര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറികളുടെ തൈചീയല്‍ നിയന്ത്രിക്കുന്നതിനായി ഇവയുടെ വിത്തുകള്‍ പാകുന്നതിനു മുമ്പ് ട്രൈക്കോഡെര്‍മ ( 4 ഗ്രാം ഒരു കിലോ വിത്തിന്) പുരട്ടി നടുന്നതും മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നതും നല്ലതാണ്. വിളകള്‍ക്ക് നല്കേണ്ട ജൈവവളം എല്ലായ്പോഴും ട്രൈക്കോഡെര്‍മ വളര്‍ത്തി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തൈകള്‍ നടുമ്പോള്‍ വേരുകള്‍ ട്രൈക്കോഡെര്‍മ ലായനിയില്‍ (250 ഗ്രാം 500മില്ലി ലിറ്റര്‍ വെള്ളത്തില്‍) 15 മിനിട്ട് നേരം മുക്കി വച്ച ശേഷം നടുന്നത് വളരെ പ്രയോജനകരമാണ്. ഒരു ശതമാനം വീര്യമുള്ള ട്രൈക്കോഡെര്‍മ ലായനി തവാരണയിലും വിളകളുടെ ചുവട്ടിലും ഒഴിക്കുന്നത് നല്ലതാണ്.
2.സ്യൂഡോമോണാസ് ഫ്ലുറസെന്‍സ്
സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും എന്‍സൈമുകളും ഉല്പാദിപ്പിക്കുന്നതിനു പുറമേ രോഗ ഹേതുക്കളായ ബാക്ടീരിയയെയും കുമിളിനേയും പോലും തുരത്താന്‍ കഴിവുള്ള പ്രത്യേക സവിശേഷതകളുള്ള ഒരു ബാക്ടീരിയമാണ് സ്യൂഡോമോണാസ് ഫ്ലുറസെന്‍സ്. വിളകളെ സാധാരണയായി ബാധിക്കുന്ന ബാക്ടിരിയ കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കവാന്‍ സ്യൂഡോമോണാസ് ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. സ്യൂഡോമോണാസ് രോഗാണുക്കള്‍ക്കെതിരെ മാരകമായ ആന്‍റിബയോട്ടിക്കുകള്‍ ഉല്പാദിപ്പിക്കുകയും രാസവസ്തുക്കളുടെ ഉല്പാദനത്തില്‍ രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറക്കുകയും തന്മൂലം അവയുടെ നശീകരണം സാദ്ധ്യമാക്കുകയും ചെയ്യുന്നു. സ്യൂഡോമോണാസ് ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടിയുടെ ആന്തരികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊടി രൂപത്തിലും ദ്രവരൂപത്തിലുമാണ് ഇന്നിതു കമ്പോളത്തില്‍ ലഭിക്കുന്നത്.
ഉപയോഗക്രമം
വിത്തില്‍ പുരട്ടിയും പറിച്ചു നടുന്ന തൈയുടെ വേരുകള്‍ സാന്ദ്രത കൂടിയ ലായനിയില്‍ മുക്കിയും ജൈവ വളത്തില്‍ കൂട്ടിക്കലര്‍ത്തിയും രണ്ട് ശതമാനം ലായനി ഇലകളില്‍ സ്പ്രേ ചെയ്തും രണ്ട് ശതമാനം ലായനി ചെടികളുടെ ചുവട്ടില്‍ ഒഴിച്ചും സ്യൂഡോമോണാസ് ഉപയോഗിക്കാവുന്നതാണ്. രണ്ട് ശതമാനം സ്യൂഡോമോണാസ് വിത്തില്‍ പുരട്ടി വിതക്കുന്നതുകൊണ്ട് വിളകളെ ബാധിക്കുന്ന വാട്ട രോഗം തടയുവാന്‍ സാധിക്കും. ലിറ്ററിന് 20 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ 10-15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തു വെച്ചതിനു ശേഷം നടാവുന്നതാണ്. ചെടികളില്‍ രണ്ടോ മുന്ന് ഇലകള്‍ വന്നതിനുശേഷം രണ്ടു ശതമാനം വീര്യമുള്ള ലായനി (20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍) സ്പ്രേയര്‍ ഉപയോഗിച്ച് രണ്ടാഴ്ച ഇടവിട്ട് തളിക്കേണ്ടതാണ്.
തവാരണകളില്‍ വിത്ത് കിളിര്‍ത്ത ശേഷം രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതിലൂടെ തൈകളിലുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. മണ്ണുവഴി പകരുന്ന ചീയല്‍ രോഗങ്ങള്‍ക്ക് മണ്ണില്‍ ലായനി ഒഴിക്കുന്നത് വളരെ ഫലപ്രദമാണന്ന് കണ്ടിട്ടുണ്ട്. പച്ചക്കറികളുടെ ഇലപ്പുള്ളി രോഗം , ബാക്ടീരിയല്‍വാട്ടം, പാവല്‍,പടവലം വെള്ളരി എന്നിവയുടെ മുരടിപ്പ് (വൈറസ്) രോഗം മുതലായവയ്ക്കെതിരെയും ഫലപ്രദമമാണ്. പറിച്ചു നടുമ്പോള്‍ തൈകളുടെ വേരുകള്‍ സാന്ദ്രതകൂടിയ ലായനിയില്‍ (250 ഗ്രാം സ്യൂഡോമോണാസ് 750 മി.ലി. വെള്ളത്തില്‍ കലര്‍ത്തി) 15 മിനിട്ട് സമയം മുക്കി വച്ച ശേഷം നടുക. ജൈവവളത്തില്‍ കൂട്ടിക്കലര്‍ത്തിയും (20 കി.ഗ്രാം ചാണകത്തില്‍ ഒരു കി.ഗ്രാം സ്യൂഡോമോണാസ്) വിളകളില്‍ പ്രയോഗിക്കാം.
മഞ്ഞുകാലങ്ങളില്‍ ചീരയെ ബാധിക്കുന്ന ഇലപ്പുള്ളി രോഗവും ഈ ബാക്ടീരിയം മുഖേന നിയന്ത്രിക്കാന്‍ സാധിക്കും. വെള്ളരി, തക്കാളി എന്നിവയില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങളെയും സ്യൂഡോമോണാസ് ഫ്ലുറസെന്‍സ് മുഖേന നിയന്ത്രിക്കാന്‍ സാധിക്കും.
. വിളകളെ സാധാരണയായി ബാധിക്കുന്ന ബാക്ടിരിയ കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കവാന്‍ സ്യൂഡോമോണാസ് ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. സ്യൂഡോമോണാസ് രോഗാണുക്കള്‍ക്കെതിരെ മാരകമായ ആന്‍റിബയോട്ടിക്കുകള്‍ ഉല്പാദിപ്പിക്കുകയും രാസവസ്തുക്കളുടെ ഉല്പാദനത്തില്‍ രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറക്കുകയും തന്മൂലം അവയുടെ നശീകരണം സാദ്ധ്യമാക്കുകയും ചെയ്യുന്നു. സ്യൂഡോമോണാസ് ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടിയുടെ ആന്തരികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊടി രൂപത്തിലും ദ്രവരൂപത്തിലുമാണ് ഇന്നിതു കമ്പോളത്തില്‍ ലഭിക്കുന്നത്.
ഉപയോഗക്രമം
വിത്തില്‍ പുരട്ടിയും പറിച്ചു നടുന്ന തൈയുടെ വേരുകള്‍ സാന്ദ്രത കൂടിയ ലായനിയില്‍ മുക്കിയും ജൈവ വളത്തില്‍ കൂട്ടിക്കലര്‍ത്തിയും രണ്ട് ശതമാനം ലായനി ഇലകളില്‍ സ്പ്രേ ചെയ്തും രണ്ട് ശതമാനം ലായനി ചെടികളുടെ ചുവട്ടില്‍ ഒഴിച്ചും സ്യൂഡോമോണാസ് ഉപയോഗിക്കാവുന്നതാണ്. രണ്ട് ശതമാനം സ്യൂഡോമോണാസ് വിത്തില്‍ പുരട്ടി വിതക്കുന്നതുകൊണ്ട് വിളകളെ ബാധിക്കുന്ന വാട്ട രോഗം തടയുവാന്‍ സാധിക്കും. ലിറ്ററിന് 20 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ 10-15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തു വെച്ചതിനു ശേഷം നടാവുന്നതാണ്. ചെടികളില്‍ രണ്ടോ മുന്ന് ഇലകള്‍ വന്നതിനുശേഷം രണ്ടു ശതമാനം വീര്യമുള്ള ലായനി (20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍) സ്പ്രേയര്‍ ഉപയോഗിച്ച് രണ്ടാഴ്ച ഇടവിട്ട് തളിക്കേണ്ടതാണ്.
തവാരണകളില്‍ വിത്ത് കിളിര്‍ത്ത ശേഷം രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതിലൂടെ തൈകളിലുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. മണ്ണുവഴി പകരുന്ന ചീയല്‍ രോഗങ്ങള്‍ക്ക് മണ്ണില്‍ ലായനി ഒഴിക്കുന്നത് വളരെ ഫലപ്രദമാണന്ന് കണ്ടിട്ടുണ്ട്. പച്ചക്കറികളുടെ ഇലപ്പുള്ളി രോഗം , ബാക്ടീരിയല്‍വാട്ടം, പാവല്‍,പടവലം വെള്ളരി എന്നിവയുടെ മുരടിപ്പ് (വൈറസ്) രോഗം മുതലായവയ്ക്കെതിരെയും ഫലപ്രദമമാണ്. പറിച്ചു നടുമ്പോള്‍ തൈകളുടെ വേരുകള്‍ സാന്ദ്രതകൂടിയ ലായനിയില്‍ (250 ഗ്രാം സ്യൂഡോമോണാസ് 750 മി.ലി. വെള്ളത്തില്‍ കലര്‍ത്തി) 15 മിനിട്ട് സമയം മുക്കി വച്ച ശേഷം നടുക. ജൈവവളത്തില്‍ കൂട്ടിക്കലര്‍ത്തിയും (20 കി.ഗ്രാം ചാണകത്തില്‍ ഒരു കി.ഗ്രാം സ്യൂഡോമോണാസ്) വിളകളില്‍ പ്രയോഗിക്കാം.
മഞ്ഞുകാലങ്ങളില്‍ ചീരയെ ബാധിക്കുന്ന ഇലപ്പുള്ളി രോഗവും ഈ ബാക്ടീരിയം മുഖേന നിയന്ത്രിക്കാന്‍ സാധിക്കും. വെള്ളരി, തക്കാളി എന്നിവയില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങളെയും ഫ്ലുറസെന്റ് സ്യൂഡോമോണാസ് മുഖേന നിയന്ത്രിക്കാന്‍ സാധിക്കും.
കടപ്പാട് : കാർഷിക വിവര സങ്കേതം
കേന്ദ്ര സർക്കാരിന് നോട്ടീസ്
കമ്പ്യൂട്ടർ നിരീക്ഷണ ഉത്തരവിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്.ആറ് ആഴ്ചക്കുള്ളിൽ സർക്കാർ മറുപടി നൽകണം എന്നാണ് ഉത്തരവിനെതിരായ പൊതുതാൽപര്യ ഹർജികളിലെ നോട്ടീസിൽ പറയുന്നത്. എന്നാൽ സർക്കാർ ഉത്തരവ് സ്വകാര്യതയുടെ ലംഘനത്തിന് കാരണമാകുമെന്ന് ഹർജിക്കാർ. ഉത്തരവിന് ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.
ഗ്ലാമറസായി പ്രിയ വാര്യർ
ഒറ്റ ഗാനരംഗം കൊണ്ട് ലോക ശ്രദ്ധനേടിയ നടി പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അതീവ ഗ്ലാമറസായാണ് ചിത്രത്തിൽ പ്രിയ എത്തുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്.
ട്രെയിലറിൽ പ്രിയയുടെ ലുക്ക് ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. ഇത്ര ഗ്ലാമറാണോ പ്രിയ എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. അഭിനേത്രിയായ ശ്രീദേവി എന്ന കഥാപാത്രമാണ് പ്രിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിട്ടും അവർ അനുഭവിക്കുന്ന ഏകാന്തതയും മറ്റും പ്രമേയമാക്കിയുള്ള ചിത്രമാണ് ഇത്.
ആദ്യ ചിത്രം തീയറ്ററുകളിൽ എത്തുന്നതിനുമുമ്പ് തന്നെ പ്രിയ പ്രശസ്ത ആയി. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന മലയാള ചിത്രമാണ് ആണ് പ്രിയയുടെ ആദ്യ ചിത്രം. ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടുകയായിരുന്നു പ്രിയ.
കപ്പലണ്ടി ചമ്മന്തി
ചേരുവകൾ
കപ്പലണ്ടി – 100 ഗ്രാം
തേങ്ങ – കാൽ കപ്പ്
സവാള – ഒന്ന്
പുളി – ചെറിയ ഉരുള
പച്ചമുളക് – മൂന്ന് എണ്ണം
കറിവേപ്പില – ഒരു കതിർപ്പ്
മല്ലിയില – കാൽ കപ്പ്
ഉപ്പ് – ഒരു ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
കപ്പലണ്ടി വറുത്തെടുക്കുക.പുളി കാൽ കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുക്കുക. ബാക്കി ഉള്ള ചേരുവകളും ഒന്നിച്ചാക്കി പേസ്റ്റ് രൂപത്തിൽ മിക്സിയിൽ അരച്ചെടുക്കുക. ചമ്മന്തി തയ്യാർ.















