സോഷ്യൽ മീഡിയയിൽ രേണു സുധിയും കിച്ചുവും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ, രേണുവിന് ശക്തമായ ഉപദേശവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട (ധന്യ). മാനസിക സമാധാനത്തിനും രോഗമുക്തിക്കും വേണ്ടി രേണു സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കണമെന്ന് ഹെലൻ നിർദ്ദേശിച്ചു.
കിച്ചു പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ രേണു ആക്രോശത്തോടെ മറുപടി നൽകിയതോടെയാണ് ഈ വിഷയം വലിയ ചർച്ചയായത്. ഇതിൽ കിച്ചുവിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് ഹെലൻ രംഗത്തെത്തിയത്. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നതെന്ന് രേണു പറയുമ്പോഴും അവരുടെ പ്രതികരണ രീതിയെ ഹെലൻ വിമർശിച്ചു. “എനിക്കും നിനക്കും അറിയാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്, എന്നെക്കൊണ്ട് അത് പറയിപ്പിക്കരുത് എന്ന് ഏത് അമ്മയാണ് മകനോട് പറയുക? ഒരമ്മയും അങ്ങനെ പറയില്ല ചേച്ചി,” ഹെലൻ വ്യക്തമാക്കി.
സബ്സ്ക്രിപ്ഷൻ പ്ലാറ്റ്‌ഫോമുകളിലൂടെ ശരീരം പ്രദർശിപ്പിച്ചാൽ വലിയ രീതിയിൽ പണവും സബ്‌സ്‌ക്രൈബേഴ്‌സിനെയും ലഭിക്കുമെങ്കിലും, അത് നൽകുന്ന മാനസിക സമ്മർദ്ദം ചെറുതല്ലെന്ന് ഹെലൻ ഓർമ്മിപ്പിച്ചു. വൈകൃതമുള്ളവരുടെ കമന്റുകൾ മനുഷ്യനെ തളർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
“സോഷ്യൽ മീഡിയയേക്കാൾ നശിച്ച ഒരു ലോകം ഈ ദുനിയാവിലില്ല. എല്ലാ കുടുംബത്തിലും പ്രശ്നങ്ങളുണ്ടാകും, അതൊക്കെ വന്ന് സോഷ്യൽ മീഡിയയിൽ തുപ്പിക്കഴിഞ്ഞാൽ പിന്നെ എങ്ങനെ ജീവിക്കും? അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരി എറിഞ്ഞാൽ മാനസിക സംഘർഷം കൂടുമെന്നതല്ലാതെ വേറൊന്നും കിട്ടില്ല. ചികിത്സയുമായി മുന്നോട്ട് പോയി എത്രയും വേഗം സുഖം പ്രാപിക്കാൻ സോഷ്യൽ മീഡിയയിൽ നിന്നും ഒരു ബ്രേക്ക് എടുക്കൂ,” ഹെലൻ രേണുവിനോട് ആവശ്യപ്പെട്ടു.
YouTuber Helen of Sparta Advises Renu Sudhi Amid Controversy with Kichu Sudhi



