ജീവാണു കുമിള്‍ നാശിനികള്‍

ജീവാണു കുമിള്‍നാശിനികള്‍ ചെടികളില്‍ നല്ലതുപോലെ നനയുന്ന രീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം.

തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിന് സഹായിക്കും. ജീവാണു കുമിള്‍നാശിനികള്‍ മണ്ണില്‍ പ്രയോഗിക്കുമ്പേള്‍ മണ്ണില്‍ ജൈവവളം ചേര്‍ത്ത് ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ജൈവിക രോഗനിയന്ത്രണത്തിന് പലതരം മിത്രകുമിളായ ട്രൈക്കോഡെര്‍മാ, മിത്രബാക്ടീരിയമായ സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് എന്നിവയെ ഉപയോഗിക്കുന്നു

  1. ട്രൈക്കോഡെര്‍മ

പച്ചക്കറികളില്‍ മണ്ണിലൂടെ പകരുന്ന കുമിള്‍രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണ് ഈ കുമിള്‍. ചെടികളുടെ വേരുപടലത്തോട് ചേര്‍ന്നാണ് ട്രൈക്കോഡെര്‍മ വളരുന്നത്. ഇവ ഉല്പാദിപ്പിക്കുന്ന ആന്‍റിബയോട്ടിക്കുകളും മറ്റ് വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. കൂടാതെ ചെടികളുടെ വളര്‍ച്ചക്കും വിളവ് വര്‍ദ്ധനവിനും സഹായിക്കുന്ന ചില ഹോര്‍മോണുകളും ട്രൈക്കോഡെര്‍മ ഉലപാദിപ്പിക്കുന്നു.

പ്രയോഗരീതി

പച്ചക്കറികളുടെ വേര്ചീയല്‍, വള്ളിപ്പയറിന്‍റെ പ്രധാന രോഗങ്ങളായ വള്ളിപ്പഴുപ്പ്, വള്ളിഉണക്കം, ചുവടുവീക്കം, കരിവള്ളി, തക്കാളിയുടെ വാട്ട രോഗം എന്നിവയുടെ ഫലപ്രദമായ നിയന്ത്രണത്തിന് ട്രൈക്കോഡെര്‍മ പ്രയോഗിക്കാവുന്നതാണ്. വഴുതന വര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറികളുടെ തൈചീയല്‍ നിയന്ത്രിക്കുന്നതിനായി ഇവയുടെ വിത്തുകള്‍ പാകുന്നതിനു മുമ്പ് ട്രൈക്കോഡെര്‍മ ( 4 ഗ്രാം ഒരു കിലോ വിത്തിന്) പുരട്ടി നടുന്നതും മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നതും നല്ലതാണ്. വിളകള്‍ക്ക് നല്കേണ്ട ജൈവവളം എല്ലായ്പോഴും ട്രൈക്കോഡെര്‍മ വളര്‍ത്തി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തൈകള്‍ നടുമ്പോള്‍ വേരുകള്‍ ട്രൈക്കോഡെര്‍മ ലായനിയില്‍ (250 ഗ്രാം 500മില്ലി ലിറ്റര്‍ വെള്ളത്തില്‍) 15 മിനിട്ട് നേരം മുക്കി വച്ച ശേഷം നടുന്നത് വളരെ പ്രയോജനകരമാണ്. ഒരു ശതമാനം വീര്യമുള്ള ട്രൈക്കോഡെര്‍മ ലായനി തവാരണയിലും വിളകളുടെ ചുവട്ടിലും ഒഴിക്കുന്നത് നല്ലതാണ്.

2.സ്യൂഡോമോണാസ് ഫ്ലുറസെന്‍സ്

സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും എന്‍സൈമുകളും ഉല്പാദിപ്പിക്കുന്നതിനു പുറമേ രോഗ ഹേതുക്കളായ ബാക്ടീരിയയെയും കുമിളിനേയും പോലും തുരത്താന്‍ കഴിവുള്ള പ്രത്യേക സവിശേഷതകളുള്ള ഒരു ബാക്ടീരിയമാണ് സ്യൂഡോമോണാസ് ഫ്ലുറസെന്‍സ്. വിളകളെ സാധാരണയായി ബാധിക്കുന്ന ബാക്ടിരിയ കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കവാന്‍ സ്യൂഡോമോണാസ് ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. സ്യൂഡോമോണാസ് രോഗാണുക്കള്‍ക്കെതിരെ മാരകമായ ആന്‍റിബയോട്ടിക്കുകള്‍ ഉല്പാദിപ്പിക്കുകയും രാസവസ്തുക്കളുടെ ഉല്പാദനത്തില്‍ രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറക്കുകയും തന്മൂലം അവയുടെ നശീകരണം സാദ്ധ്യമാക്കുകയും ചെയ്യുന്നു. സ്യൂഡോമോണാസ് ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടിയുടെ ആന്തരികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊടി രൂപത്തിലും ദ്രവരൂപത്തിലുമാണ് ഇന്നിതു കമ്പോളത്തില്‍ ലഭിക്കുന്നത്.

ഉപയോഗക്രമം

വിത്തില്‍ പുരട്ടിയും പറിച്ചു നടുന്ന തൈയുടെ വേരുകള്‍ സാന്ദ്രത കൂടിയ ലായനിയില്‍ മുക്കിയും ജൈവ വളത്തില്‍ കൂട്ടിക്കലര്‍ത്തിയും രണ്ട് ശതമാനം ലായനി ഇലകളില്‍ സ്പ്രേ ചെയ്തും രണ്ട് ശതമാനം ലായനി ചെടികളുടെ ചുവട്ടില്‍ ഒഴിച്ചും സ്യൂഡോമോണാസ് ഉപയോഗിക്കാവുന്നതാണ്. രണ്ട് ശതമാനം സ്യൂഡോമോണാസ് വിത്തില്‍ പുരട്ടി വിതക്കുന്നതുകൊണ്ട് വിളകളെ ബാധിക്കുന്ന വാട്ട രോഗം തടയുവാന്‍ സാധിക്കും. ലിറ്ററിന് 20 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ 10-15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തു വെച്ചതിനു ശേഷം നടാവുന്നതാണ്. ചെടികളില്‍ രണ്ടോ മുന്ന് ഇലകള്‍ വന്നതിനുശേഷം രണ്ടു ശതമാനം വീര്യമുള്ള ലായനി (20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍) സ്പ്രേയര്‍ ഉപയോഗിച്ച് രണ്ടാഴ്ച ഇടവിട്ട് തളിക്കേണ്ടതാണ്.

തവാരണകളില്‍ വിത്ത് കിളിര്‍ത്ത ശേഷം രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതിലൂടെ തൈകളിലുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. മണ്ണുവഴി പകരുന്ന ചീയല്‍ രോഗങ്ങള്‍ക്ക് മണ്ണില്‍ ലായനി ഒഴിക്കുന്നത് വളരെ ഫലപ്രദമാണന്ന് കണ്ടിട്ടുണ്ട്. പച്ചക്കറികളുടെ ഇലപ്പുള്ളി രോഗം , ബാക്ടീരിയല്‍വാട്ടം, പാവല്‍,പടവലം വെള്ളരി എന്നിവയുടെ മുരടിപ്പ് (വൈറസ്) രോഗം മുതലായവയ്ക്കെതിരെയും ഫലപ്രദമമാണ്. പറിച്ചു നടുമ്പോള്‍ തൈകളുടെ വേരുകള്‍ സാന്ദ്രതകൂടിയ ലായനിയില്‍ (250 ഗ്രാം സ്യൂഡോമോണാസ് 750 മി.ലി. വെള്ളത്തില്‍ കലര്‍ത്തി) 15 മിനിട്ട് സമയം മുക്കി വച്ച ശേഷം നടുക. ജൈവവളത്തില്‍ കൂട്ടിക്കലര്‍ത്തിയും (20 കി.ഗ്രാം ചാണകത്തില്‍ ഒരു കി.ഗ്രാം സ്യൂഡോമോണാസ്)  വിളകളില്‍ പ്രയോഗിക്കാം.

മഞ്ഞുകാലങ്ങളില്‍ ചീരയെ ബാധിക്കുന്ന ഇലപ്പുള്ളി രോഗവും ഈ ബാക്ടീരിയം മുഖേന നിയന്ത്രിക്കാന്‍ സാധിക്കും. വെള്ളരി, തക്കാളി എന്നിവയില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങളെയും സ്യൂഡോമോണാസ് ഫ്ലുറസെന്‍സ് മുഖേന നിയന്ത്രിക്കാന്‍ സാധിക്കും.

. വിളകളെ സാധാരണയായി ബാധിക്കുന്ന ബാക്ടിരിയ കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കവാന്‍ സ്യൂഡോമോണാസ് ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. സ്യൂഡോമോണാസ് രോഗാണുക്കള്‍ക്കെതിരെ മാരകമായ ആന്‍റിബയോട്ടിക്കുകള്‍ ഉല്പാദിപ്പിക്കുകയും രാസവസ്തുക്കളുടെ ഉല്പാദനത്തില്‍ രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറക്കുകയും തന്മൂലം അവയുടെ നശീകരണം സാദ്ധ്യമാക്കുകയും ചെയ്യുന്നു. സ്യൂഡോമോണാസ് ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടിയുടെ ആന്തരികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊടി രൂപത്തിലും ദ്രവരൂപത്തിലുമാണ് ഇന്നിതു കമ്പോളത്തില്‍ ലഭിക്കുന്നത്.

ഉപയോഗക്രമം

വിത്തില്‍ പുരട്ടിയും പറിച്ചു നടുന്ന തൈയുടെ വേരുകള്‍ സാന്ദ്രത കൂടിയ ലായനിയില്‍ മുക്കിയും ജൈവ വളത്തില്‍ കൂട്ടിക്കലര്‍ത്തിയും രണ്ട് ശതമാനം ലായനി ഇലകളില്‍ സ്പ്രേ ചെയ്തും രണ്ട് ശതമാനം ലായനി ചെടികളുടെ ചുവട്ടില്‍ ഒഴിച്ചും സ്യൂഡോമോണാസ് ഉപയോഗിക്കാവുന്നതാണ്. രണ്ട് ശതമാനം സ്യൂഡോമോണാസ് വിത്തില്‍ പുരട്ടി വിതക്കുന്നതുകൊണ്ട് വിളകളെ ബാധിക്കുന്ന വാട്ട രോഗം തടയുവാന്‍ സാധിക്കും. ലിറ്ററിന് 20 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ 10-15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തു വെച്ചതിനു ശേഷം നടാവുന്നതാണ്. ചെടികളില്‍ രണ്ടോ മുന്ന് ഇലകള്‍ വന്നതിനുശേഷം രണ്ടു ശതമാനം വീര്യമുള്ള ലായനി (20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍) സ്പ്രേയര്‍ ഉപയോഗിച്ച് രണ്ടാഴ്ച ഇടവിട്ട് തളിക്കേണ്ടതാണ്.

തവാരണകളില്‍ വിത്ത് കിളിര്‍ത്ത ശേഷം രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതിലൂടെ തൈകളിലുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. മണ്ണുവഴി പകരുന്ന ചീയല്‍ രോഗങ്ങള്‍ക്ക് മണ്ണില്‍ ലായനി ഒഴിക്കുന്നത് വളരെ ഫലപ്രദമാണന്ന് കണ്ടിട്ടുണ്ട്. പച്ചക്കറികളുടെ ഇലപ്പുള്ളി രോഗം , ബാക്ടീരിയല്‍വാട്ടം, പാവല്‍,പടവലം വെള്ളരി എന്നിവയുടെ മുരടിപ്പ് (വൈറസ്) രോഗം മുതലായവയ്ക്കെതിരെയും ഫലപ്രദമമാണ്. പറിച്ചു നടുമ്പോള്‍ തൈകളുടെ വേരുകള്‍ സാന്ദ്രതകൂടിയ ലായനിയില്‍ (250 ഗ്രാം സ്യൂഡോമോണാസ് 750 മി.ലി. വെള്ളത്തില്‍ കലര്‍ത്തി) 15 മിനിട്ട് സമയം മുക്കി വച്ച ശേഷം നടുക. ജൈവവളത്തില്‍ കൂട്ടിക്കലര്‍ത്തിയും (20 കി.ഗ്രാം ചാണകത്തില്‍ ഒരു കി.ഗ്രാം സ്യൂഡോമോണാസ്)  വിളകളില്‍ പ്രയോഗിക്കാം.

മഞ്ഞുകാലങ്ങളില്‍ ചീരയെ ബാധിക്കുന്ന ഇലപ്പുള്ളി രോഗവും ഈ ബാക്ടീരിയം മുഖേന നിയന്ത്രിക്കാന്‍ സാധിക്കും. വെള്ളരി, തക്കാളി എന്നിവയില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങളെയും ഫ്ലുറസെന്റ് സ്യൂഡോമോണാസ് മുഖേന നിയന്ത്രിക്കാന്‍ സാധിക്കും.

കടപ്പാട് : കാർഷിക വിവര സങ്കേതം

admin:
Related Post