ശബരിമല കർമ്മസമിതി തീരുമാനിച്ചിരുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഉപേക്ഷിച്ചു. ജനുവരി 18 ന് അഞ്ച് ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധിക്കാനായിരുന്നു തീരുമാനം പകരം 20ന് അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സമ്മേളനം നടത്തുമെന്നും കർമ്മസമിതി. ശബരിമല പ്രക്ഷോഭത്തിലെ പോലീസ് കേസുകളാണ് ഉപരോധം ഉപേക്ഷിക്കാൻ കാരണമെന്ന് സൂചന.
രാം ചരൺ തേജയുടെ “വിനയ വിധേയ രാമ ” മലയാളത്തിൽ
തെലുങ്ക് സൂപ്പർ ഹീറോ രാം ചരൺ തേജ , ‘ രംഗസ്ഥലം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ആക്ഷൻ ഫാമിലി എന്റർടെയ്നറായ ‘വിനയ വിധേയ രാമ’ മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്കിലെ പ്രശസ്തനായ , ബ്രഹ്മാണ്ഡ സംവിധായകൻ എന്ന് ഖ്യാതി നേടിയ ബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ഡി വി വി എന്റർടെയ്ൻമെന്റ്സ്നിർമ്മിച്ച്, പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന ‘വിനയ വിധേയ രാമ’യിൽ കിയാരാ അദ്വാനി യാണ് രാം ചരണിന്റ നായിക. വിവേക് ഒബറോയാണ് പ്രതിനായകൻ. പ്രശാന്ത്, സ്നേഹ, മധുമിത, മുകേഷ് ഋഷി,ജേപി, ഹരീഷ് ഉത്തമൻ,,ആര്യൻ രാജേഷ്, രവിവർമ്മ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.
ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും ഋഷി പഞ്ചാബി , ബണ്ടി രമേശ് എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് കനൽ കണ്ണനാണ് . നൂറ്റി ഇരുപത്തിയഞ്ച് കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ചിത്രത്തിലെ ക്ലൈമാക്സ് സ്റ്റണ്ട് രംഗം പതിനൊന്നു കോടി രൂപയും , ഗാന രംഗങ്ങൾ ദശകോടികൾ ചിലവഴിച്ച് തയ്യാറാക്കിയ വർ്ണശബളമായ പടു കൂറ്റൻ സെറ്റുകളിലും വെച്ചാണ്ചിത്രീകരിച്ചിരിക്കുന്നത്.
സംഭാഷണം സതീഷ് മുതുകുളം, ഗാനരചന സിജു തുറവൂർ.പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി എന്റർടൈനറായ ‘വിനയ വിധേയ രാമ ‘ നെ പ്രകാശ് ഫിലിംസ്, ശിവഗിരി ഫിലിംസ് എന്നിവർ ചേർന്ന് ഫെബ്രുവരി 1ന് പ്രദർശനത്തിനെത്തിയ്ക്കുന്നു . കേരളത്തിൽ മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലും ചിത്രം പ്രദർശിപ്പിക്കും.
സി.കെ.അജയ് കുമാർ, പി ആർ ഒ
ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ്
ശബരിമല യുവതീ പ്രവേശനത്തിന് ശേഷമുണ്ടായ എല്ലാ അക്രമണങ്ങൾക്കും പിന്നിൽ ആർഎസ്എസ് എന്ന് സർക്കാർ റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഗവർണർക്ക് റിപ്പോർട്ട് നൽകി. ആക്രമമുണ്ടാക്കാൻ ആസൂത്രിത ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ. ഹർത്താലിനോടനുബന്ധിച്ച അകമങ്ങളിൽ 1137 കേസുകൾ രജിസ്റ്റർ ചെയ്യുകയും 10024 പ്രതികളെ തിരിച്ചറിഞ്ഞതിൽ 9193 പേർ സംഘപരിവാർ സംഘടനയിലുള്ളവരെന്നും റിപ്പോർട്ടിൽ സർക്കാർ പരാമർശിച്ചു.
ബ്രഡ് ഇഡലി
ചേരുവകൾ
ബ്രഡ് – 5 സ്ലൈസ്
വറുത്ത റവ – 1 കപ്പ്
തൈര് – 1/2 കപ്പ്
ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കേണ്ട വിധം
ബ്രഡ് കഷ്ണങ്ങൾ ആക്കി മിക്സിയുടെ ജാറിൽ ഇട്ട് പൊട്ടിച്ചെടുക്കുക.ഇതിലേക്ക് വറുത്ത റവ, തൈര്, ബേക്കിംഗ് സോഡ, ഉപ്പ്, പാകത്തിനു വെള്ളം എന്നിവ ചേർത്ത് കട്ടി ആയി കുഴച്ചെടുക്കുക.25 മിനിട്ട് മാറ്റി വെക്കുക. ശേഷം നന്നായി ഒന്ന് ഇളക്കി ഇഡ്ലി തട്ടിൽ ഒഴിച്ച് ആവിയിൽ ഒരു ആറ് മുതൽ എട്ട് മിനിറ്റ് വരെ വേവിക്കുക. ശേഷം ഇറക്കിവെച്ച് സാമ്പാറിനോ ചമ്മന്തിക്കോ ഒപ്പം കഴിക്കാം.
ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യയ്ക്ക് തോൽവി
ഏഷ്യ കപ്പ് ഫുട്ബോളിൽ യുഎഇയോട് തോൽവി സമ്മതിച്ച് ഇന്ത്യ. തോൽവി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്. അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചിട്ടും അവസരങ്ങൾ കിട്ടിയിട്ടും ഭാഗ്യം തുണയ്ക്കാക്കാത്ത തോൽവിക്ക് കാരണം.യുഎഇക്ക് വേണ്ടി കഫ്ലാൻ മുബാറക്കും മഖ്ബൂബുമാണ് ഇന്ത്യൻ വലഭേദിച്ച് ഗോൾ വലയിൽ പന്തെത്തിച്ചത്.
“പേട്ട” മൂവി റിവ്യൂ
താരസാന്നിധ്യംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം പേട്ട തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. രജനികാന്ത് നായകനാകുന്നു എന്നതുതന്നെയാണ് ആരാധകരുടെ ആവേശം. കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം.
ഹോസ്റ്റൽ വാർഡനായി എത്തുന്ന രജനികാന്ത് ആദ്യപകുതിയിൽ ഒരു കോളേജ് പയ്യനെപ്പോലെ അല്പം പൈക്കിളിയായെങ്കിലും രണ്ടാം പകുതിയിൽ രജനികാന്തിന്റെ മാസ്സ് കാണാം. ചിത്രത്തിൽ ചുറുചുറുക്കുള്ള ആ പഴയ സ്റ്റയിൽ മന്നൻ രജനികാന്തിനെ കാണാം.
നായകൻറെ ഭൂതകാലത്തിലേക്ക് പോകുമ്പോഴാണ് ചിത്രം ട്വിസ്റ്റുകളിലേക്ക് മാറുന്നത്. അത്ര പുതുമയുള്ള കഥ എന്ന് പറയാൻ സാധിക്കില്ല. എന്നാൽ അഭിനേതാക്കളുടെ മികവും കഥയുടെ അവതരണവും ഈ ചിത്രത്തെ മികച്ചതാക്കുന്നു.
രജനികാന്തിനൊപ്പം വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദീഖി, ബോബി സിന്‍ഹ, ശശികുമാർ , സിമ്രാൻ, തൃഷ എന്നിവർ വേഷമിട്ടിരിക്കുന്നു. കൂടാതെ മലയാളിതാരം മണികണ്ഠനും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.
പശ്ചാത്തലസംഗീതവും അനുരുദ്ധിന്റെ ഗാനങ്ങളും മികച്ചതുതന്നെ. രജനി ആരാധകർക്ക് സന്തോഷിക്കാം നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ഇത്രയും എനർജിയുടെ രജനികാന്തിനെ സ്‌ക്രീനിൽ കാണുന്നത്.
നല്ല ഒരു രജനി പടം തന്നെയാണ് “പേട്ട”. ഒരു ഇടവേളയ്ക്കു ശേഷം ആരാധകരെ തൃപ്തിപ്പെടുത്താൻ പേട്ടയ്ക്ക് സാധിച്ചു . തീർച്ചയായും ടിക്കറ്റ് എടുക്കാം.
റേറ്റിംഗ് – 3 .5 / 5
സിബിഐയിൽ അഴിച്ചുപണി
സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ മാറ്റി. ഫയർ സർവീസ് & ഹോം ഗാർഡ് ഡയറക്ടർ ജനറലായി അലോക് വർമയെ നിയമിച്ചു. സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. സുപ്രീം കോടതിയാണ് സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്.എന്നാൽ സെലക്ഷൻ കമ്മറ്റി തീരുമാനത്തോട് വിയോജിച്ച് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി.അലോക് വർമയെ മാറ്റിയ നടപടിയിൽ അത്ഭുതമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഭരണഘടന സ്ഥാപനങ്ങൾ മോദി തകർക്കുകയാണെന്നും മോദിയുടെത് ഏകാധിപത്യ ഭരണമെന്നും കോൺഗ്രസ്. അലോക് വർമയെ കൂടാതെ അഞ്ച് ഉദ്യോഗസ്ഥരെ കൂടി സിബിഐ സ്ഥലം മാറ്റിയിരുന്നു.
സാമ്പത്തിക സംവരണ ബിൽ പാസാക്കി
മുന്നോക്ക സാമ്പത്തിക സംവരണ ബിൽ രാജ്യസഭയും പാസ്സാക്കി.165 പേർ അനുകൂലിക്കുകയും ഏഴ് പേർ എതിർക്കുകയും ചെയ്തു. മുസ്ലീം ലീഗ് , ഡിഎംകെ, ആം ആദ്മി പാർട്ടി എന്നിവർ എതിർത്തപ്പോൾ അണ്ണാ ഡിഎംകെ വിട്ടുനിന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തളളുകയായിരുന്നു. സ്വകാര്യ മേഖലകളിലും സംവരണം വേണമെന്ന സി പി എം ഭേദഗതിയും തള്ളി.
ശബരിമലയിൽ ദർശനം നടത്തിയെന്ന് അവകാശവാദവുമായി യുവതി
ശബരിമലയിൽ ദർശനം നടത്തിയെന്ന് അവകാശപ്പെട്ട് യുവതി.ഇന്നലെ പുലർച്ചെ ദർശനം നടത്തിയെന്ന് അവകാശം ഉന്നയിച്ച് കൊല്ലം ചാത്തന്നൂർ സ്വദേശിനി മഞ്ജു.പോലീസ് സുരക്ഷയില്ലാതെയാണ് താൻ ദർശനം നടത്തിയതെന്നും മറ്റ് തീർത്ഥാടകർക്കൊപ്പമാണ് പതിനെട്ടാം പടി ചവിട്ടിയതെന്നും മഞ്ജു പറഞ്ഞു. കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവാണ് മഞ്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു മലകയറിയ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. എന്നാൽ വേഷം മാറിയാണ് മഞ്ജു മല കയറിയതെന്ന് ആരോപണം ഉയർന്നു. എന്നാൽ താൻ വേഷം മാറിയല്ല കയറിയതെന്നും സന്നിധാനത്ത് നെയ്യഭിഷേകം ഉൾപ്പെടെ വഴിപാടുകൾ ചെയ്തു എന്നും അയ്യപ്പ സേവാ സംഘത്തിലുള്ളവരാണ് തന്നെ സഹായിച്ചതെന്നും മഞ്ജു പറഞ്ഞു.
മിഖായേൽ ട്രെയിലർ എത്തി
നിവിൻ പോളിയെ നായകനാക്കി അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും ഒരുക്കുന്ന മിഖായേലിന്റെ ട്രെയിലർ പുറത്തിറങ്ങി. ആറ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആറ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.ഗോപി സുന്ദർ സംഗീതവും മഹേഷ് നാരായൺ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു പണിക്കരാണ്. നിവിൻ പോളിയെ കൂടാതെ ഉണ്ണി മുകുന്ദനും, സിദ്ധിഖും, സുദേവ് നായർ, മഞ്ജിമ മോഹൻ എന്നിവരടങ്ങുന്ന അഭിനേതാക്കളുടെ നിരയും സിനിമയിലുണ്ട്.
‘മുതിര’യുടെ ഗുണങ്ങൾ
വയറ് കുറയ്ക്കാൻ ഏറ്റവും നല്ല ഔഷധതുല്യമായ ആഹാരമാണ് മുതിര. മുതിര വെള്ളത്തിൽ കുതിർത്തുവെച്ച് ആ വെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറംതള്ളപ്പെടുന്നു. അതുപോലെ ദുർമേദസിനെ കുറയ്ക്കുവാനുള്ള കഴിവും മുതിരയ്ക്കുണ്ട്.
മുതിര കുതിർത്തുവെച്ചും വറത്തും കഴിക്കാം. മുതിര തിളപ്പിച്ച വെള്ളം കുടിച്ചാൽ ജലദോഷത്തിന് ശമനം കിട്ടുന്നു.
ശരീരവങ്ങൾക്ക് ബലം കിട്ടാനും, വയറിളക്കം , ഉദര വൈഷമ്യം, നേത്രരോഗങ്ങൾ എന്നിവയ്കും മുതിര നല്ലതാണ്.
സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് മുതിര നിയന്ത്രിക്കുന്നു, ആർത്തവത്തെ ക്രമപ്പെടുത്തുന്നു. മുതിരക്കഞ്ഞി വിശപ്പിനെ ഉത്തേജിപ്പിക്കുന്നു. പുരുഷന്മാർക്ക് ധാതുപുഷ്ടി, എല്ലിനും ഞരമ്പിനും ബലമേകാനും മുതിര നല്ലതാണ്.
തണുപ്പ് കാലത്തും മഴക്കാലത്തും മുതിര സൂപ്പുവെച്ചു കുടിച്ചാൽ ജലദോഷം പിടിപെടില്ല.
മുതിര വാരത്തുപൊടിച്ച് രസത്തിൽ ഇത് ഒരു ടീസ്പൂൺ ചേർത്താൽ രസത്തിന്റെ രുചിയും ഗുണവും വർദ്ധിക്കും.
ദിവസേനയുള്ള ആഹാരത്തിൽ ഏതെങ്കിലും ഒരു തരത്തിൽ മുതിര ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.
“9” ട്രെയ്‌ലർ എത്തി
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ 9 ന്റെ ട്രെയ്‌ലർ എത്തി. പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ട്രെയ്‌ലർ പുറത്തുവിട്ടത്.
സംവിധായകൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദാണ് 9 സംവിധാനം ചെയ്തിരിക്കുന്നത്. വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങൾ.
മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രമായ 9 പൃഥ്വിരാജ് പ്രൊഡക്ഷന്‍സി നൊപ്പം സോണി പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 7 ന് ചിത്രം തീയറ്ററുകളിൽ എത്തും.
ട്രെയ്‌ലർ കാണാം











