HomeMoviesഗ്ലാമറസായി പ്രിയ വാര്യർ

ഗ്ലാമറസായി പ്രിയ വാര്യർ

ഒറ്റ ഗാനരംഗം കൊണ്ട് ലോക ശ്രദ്ധനേടിയ നടി പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അതീവ ഗ്ലാമറസായാണ് ചിത്രത്തിൽ പ്രിയ എത്തുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്.

ട്രെയിലറിൽ പ്രിയയുടെ ലുക്ക് ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. ഇത്ര ഗ്ലാമറാണോ പ്രിയ എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. അഭിനേത്രിയായ ശ്രീദേവി എന്ന കഥാപാത്രമാണ് പ്രിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിട്ടും അവർ അനുഭവിക്കുന്ന ഏകാന്തതയും മറ്റും പ്രമേയമാക്കിയുള്ള ചിത്രമാണ് ഇത്.

ആദ്യ ചിത്രം തീയറ്ററുകളിൽ എത്തുന്നതിനുമുമ്പ് തന്നെ പ്രിയ പ്രശസ്ത ആയി. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന മലയാള ചിത്രമാണ് ആണ് പ്രിയയുടെ ആദ്യ ചിത്രം. ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടുകയായിരുന്നു പ്രിയ.

RELATED ARTICLES
- Advertisment -
Google search engine

Most Popular