HomeEntertainment'പ്രസവിക്കാന്‍ പറ്റുമോന്ന് ചോദിച്ച് പ്രണയം നഷ്ടമായി, എവിടെ തൊട്ടാലും കടുത്ത വേദന'; വർഷങ്ങളായുള്ള ദുരിതത്തെക്കുറിച്ച് അനശ്വര...

‘പ്രസവിക്കാന്‍ പറ്റുമോന്ന് ചോദിച്ച് പ്രണയം നഷ്ടമായി, എവിടെ തൊട്ടാലും കടുത്ത വേദന’; വർഷങ്ങളായുള്ള ദുരിതത്തെക്കുറിച്ച് അനശ്വര രാജന്റെ സഹോദരി ഐശ്വര്യ

താൻ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ശാരീരിക വേദനകളെക്കുറിച്ചും അവഗണനകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനശ്വര രാജന്റെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യ രാജൻ. കൗമാരപ്രായത്തിൽ തുടങ്ങിയ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ ഇപ്പോൾ ‘ഫൈബ്രോമയാൾജിയ’ (Fibromyalgia) എന്ന കടുത്ത വേദന നൽകുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണെന്ന് ഐശ്വര്യ വെളിപ്പെടുത്തി.

16-ാം വയസ്സിൽ ഉണ്ടായ സങ്കീർണ്ണമായ അപ്പെൻഡിസൈറ്റിസ് സർജറിയോടെയാണ് ഐശ്വര്യയുടെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുന്നത്. തുടർന്ന് ഇരുപതാം വയസ്സിൽ കടുത്ത ഡിസ്ക് പ്രൊലാപ്സ് ബാധിച്ചു. “ഡിഗ്രി ഫൈനൽ ഇയർ സമയത്ത് എനിക്ക് 30 മിനിറ്റിൽ കൂടുതൽ ഇരിക്കാൻ പറ്റില്ലായിരുന്നു. നിന്നു കൊണ്ടാണ് ക്ലാസിൽ പങ്കെടുത്തതും പരീക്ഷ എഴുതിയതുമെല്ലാം,” ഐശ്വര്യ പറഞ്ഞു. ലക്ഷങ്ങൾ ചിലവഴിച്ചുള്ള ആയുർവേദ ചികിത്സകളും ഫിസിയോതെറാപ്പിയുമെല്ലാം പരാജയപ്പെടുകയാണുണ്ടായത്.

നിലവിൽ 28 വയസ്സുള്ള ഐശ്വര്യ ഫൈബ്രോമയാൾജിയ എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ശരീരത്തിലെ കോശങ്ങൾക്കെല്ലാം കടുത്ത വേദന നൽകുന്ന അവസ്ഥയാണിത്. ചുണ്ടും ചെവിയും ഒഴികെ ശരീരത്തിൽ എവിടെ തൊട്ടാലും അതിശക്തമായ വേദനയാണ് അനുഭവപ്പെടുന്നത്. പെയിൻ കില്ലറുകൾ പോലും ഇതിന് ആശ്വാസം നൽകുന്നില്ല.

ഈ രോഗാവസ്ഥ തന്റെ പ്രണയബന്ധത്തെപ്പോലും ബാധിച്ചതായി ഐശ്വര്യ തുറന്നുപറഞ്ഞു. “പ്രസവിക്കാൻ പറ്റുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നു. ഗർഭിണിയാകുക എന്നതാണല്ലോ ഒരു പെർഫെക്ട് വുമൺ എന്ന രീതിയിൽ സമൂഹം കാണുന്നത്. അത്തരം ചോദ്യങ്ങൾ കാരണം എനിക്ക് പ്രണയബന്ധം വരെ നഷ്ടമായി. ‘നടുവേദനയുള്ള കുട്ടി’ എന്ന ഐഡന്റിറ്റി എന്നെ വല്ലാതെ വേദനിപ്പിച്ചു. ആരുടെയും സിംപതിക്ക് വേണ്ടിയല്ല ഇതൊന്നും പറയുന്നത്, ഞാൻ ഇപ്പോൾ ഒരു ഹീലിങ് ഘട്ടത്തിലാണ്,” ഐശ്വര്യ വ്യക്തമാക്കി.

Actress Anaswara Rajan’s sister Aishwarya opens up about her painful battle with Fibromyalgia

RELATED ARTICLES
- Advertisment -
Google search engine

Most Popular