Home Blog Page 484

ഇനി മുതൽ രാത്രി യോഗങ്ങളില്ല

0

മാരാമൺ കൺവെൻഷനിൽ രാത്രി യോഗങ്ങൾ ഒഴിവാക്കി. സായാഹ്ന യോഗങ്ങൾ വൈകിട്ട് അഞ്ചിന് തുടങ്ങുമെന്ന് മാർത്തോമ സഭ. ആറര വരെയുള്ള യോഗങ്ങളിൽ ഇനി മുതൽ സ്ത്രീകൾക്കും എങ്കെടുക്കാം. മുമ്പ് രാത്രികാല കൺവെൻഷനിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. മുമ്പ് ഈ യോഗം ആറര മുതൽ എട്ടു മണി വരെയായിരുന്നു. യുവവേദി യോഗങ്ങൾ കോഴഞ്ചേരി പള്ളിയിലേക്കും മറ്റും.എന്നാൽ രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളുടെ സമയത്തിൽ മാറ്റമില്ല.

നിരാഹാര സമരം അവസാനിപ്പിക്കും

0

സെക്രട്ടേറിയേറ്റിനു മുന്നിൽ ബിജെപി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം നാളെ പത്തരയ്ക്ക് അവസാനിപ്പിക്കും. ശബരിമല വിഷയത്തിൽ 48 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിലായിരുന്നു സമരം.എന്നാൽ വിശ്വാസ സംരക്ഷണത്തിൽ പൂർണമായി വിജയിച്ചില്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഉപവാസ സമരത്തിന്റെ സമാപന വേദിയിലാണ് ശ്രീധരൻപിള്ള ഈ പരാമർശം ഉന്നയിച്ചത്.

ഔഷധ കഞ്ഞി ഉണ്ടാക്കിയാലോ ?

0

ആവശ്യമായ സാധനങ്ങൾ

1.ചെറുപനച്ചി അരച്ചത്

2. കുടങ്ങൽ ചതച്ചത്

3. തൊട്ടാവാടി അരച്ചത്

4. ചങ്ങലംപരണ്ട ചുവന്ന ഉള്ളി ( ഒരുമിച്ച് കിഴികെട്ടി ഇടാൻ )

5. ഉണക്കലരി

തയ്യാറാക്കുന്ന വിധം

ഒന്നു മുതൽ നാലുവരെ പറഞ്ഞ ഔഷധങ്ങൾ വെള്ളത്തിലിട്ട് തിളപ്പിക്കുക.വെള്ളം പകുതിയാക്കി വറ്റിച്ച് ഉണക്കലരിയിട്ട് വേവിച്ചെടുക്കുക. രാവിലെയാണ് ഔഷധ കഞ്ഞി കുടിക്കാൻ ഉത്തമം. കുടിക്കുമ്പോൾ ആവശ്യാനുസരണം ഉപ്പും നെയ്യും ഉപയോഗിക്കാവുന്നതാണ്. വിവിധയിടങ്ങളിൽ ഔഷധ കഞ്ഞിയാണ് മരുന്നു കഞ്ഞിയായി ഉപയോഗിക്കുന്നത്.സ്ഥലങ്ങൾ മാറുന്നതനുസരിച്ച് ചേരുവകളിൽ വ്യത്യാസവും വരുന്നതാണ്.

കൃഷിക്കനിയോജ്യമായ മണ്ണിര കമ്പോസ്റ്റ് എങ്ങനെയുണ്ടാക്കാം

0

മറ്റിനം കമ്പോസ്റ്റുകളെക്കാൾ മണ്ണിര കമ്പോസ്റ്റ് പാകപ്പെടാൻ കുറച്ച് ദിവസങ്ങൾ മതിയാകും ഏകദേശം 30-40 ദിവസങ്ങൾ. അര ടൺ കമ്പോസ്റ്റ് തയാറാക്കാൻ അരക്കിലോ അധവ 500 മണ്ണിര വേണം. രണ്ടര മീറ്റർ നീളം ഒരു മീറ്റർ വീതി. 30 സെ.മീ ആഴമുള്ള തടമെടുത്ത് ചുറ്റും അര മീറ്റർ ഉയരത്തിൽ വരമ്പും ഉണ്ടാക്കണം.തടത്തിന്റെ അടിഭാഗം അടിച്ചുറപ്പിച്ച ശേഷം ചാണകം മെഴുകുകയോ പരുക്കനിടുകയോ ചെയ്യാം. തറയിൽ ഉണ്ടാക്കതൊണ്ടുകൾ മലർത്തി അടുക്കണം. ഇത് രണ്ട് നിരയിലായാൽ കൂടുതൽ നല്ലത്.തൊണ്ടുകൾ നന്നായി നനച്ചതിനു ശേഷം 8:1 അനുപാതത്തിൽ ജൈവവസ്തുക്കളും ചാണകവും ചേർത്ത മിശ്രിതം കൊണ്ട് കുഴി നിറക്കുക. തുടക്കത്തിൽ ഈ കുഴിയിൽ ചൂട് ഉണ്ടാകുന്നത് കാരണം മണ്ണിരായ ഉടൻ നിക്ഷേപിക്കാതിരിക്കുക. രണ്ടാഴ്ച കഴിഞ്ഞ് മണ്ണിരകളെ നിക്ഷേപിക്കാം. തുടർന്ന് ഓലത്തുഞ്ചാണി വെട്ടിയിട്ട് കുഴി മൂടണം. കമ്പിവലകൾ കൊണ്ട് കുഴി മൂടുന്നത് പുറത്തു നിന്നുളള ജീവികളുടെ ശല്യം അകറ്റാൻ സഹായിക്കും. ഒന്നര ദിവസം ഇടവിട്ട് കുഴിയിൽ വെള്ളം തളിച്ച് എപ്പോഴും ഈർപ്പം നിലനിർത്തുകയും ഇളക്കുകയും വേണം.പ്രതികൂലമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ മേൽക്കുര കെട്ടുന്നത് നല്ലതായിരിക്കും. ഒന്നര മാസം കൊണ്ട് കമ്പോസ്റ്റ് തയാറാകും. തുടർന്ന് 3-4 ദിവസം വെള്ളം തളിക്കാതെ ഇട്ടാൽ മണ്ണിര താഴേക്ക് നീങ്ങും. മുകളിൽ നിന്നും വളം ചുരണ്ടിയെടുത്ത് കൃഷിക്ക് ഉപയോഗിക്കാം. ബാക്കിയുള്ളത് അരിച്ച് പ്ലാസ്റ്റിക്ക് ചാക്കിലാക്കി സൂക്ഷിക്കാവുന്നതാണ്.

ഉറക്കമുണരുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

0

ഉറക്കമുണർന്ന ഉടനെ ഫോൺ തിരയുന്നവരാണോ നിങ്ങൾ. ഫോൺ കിട്ടിയാൽ ഉടനെ ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയയാണോ നോക്കുന്നത് എങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കുകയാണ്. ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന 165 പേരിൽ ഗവേഷകർ ഒരു സർവേ നടത്തി.സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരുമായി അവർ എത്ര മാത്രം താരതമ്യപ്പെടുത്തുന്നുവെന്നും അവരുടെ ആത്മാഭിമാനം, സന്തോഷം, എന്നീ കാര്യങ്ങളും മനസ്സിലാക്കി. ഫെയ്സ് ബുക്കിൽ മറ്റുള്ളവരുമായി താരതമ്മ്യം ചെയ്യുന്നവർക്ക് ഉറക്കത്തിന്റെ താളം തെറ്റുക, പേശീ വലിവ്, ശരീരഭാരം കൂടുക ,കുറയുക എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. 2. 27 ബില്യൺ യൂസേഴ്സ് ഉള്ള ഫേസ്ബുക്ക് പോലുള്ള ഒരു മാധ്യമം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. വ്യക്തികളിൽ ഇതിന്റെ ദീർഘകാല ഉപയോഗം ഉണ്ടാക്കുന്ന ഫലങ്ങൾ അറിയില്ലെന്നും എന്നാൽ മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമാണെന്നും ഫെയിസ് ബുക്കു പോലുള്ളവ ഉപയോഗിക്കുന്നവർ താരതമ്യം വരുത്തുന്ന അപകടങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഗവേഷകർ പറയുന്നു.സറേ സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പ്രതിപാതിക്കുന്നത്. ഹെലിയോൺ എന്ന ജേണലാണ് ഈ വിവരം ജനങ്ങളിലേക്ക് എത്തിച്ചത്.

മിഖായേൽ ഒരു കാവൽ മാലാഖ; റിവ്യൂ

0

നിവിൻപോളി കേന്ദ്ര കഥാപാത്രമാകുന്ന ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മിഖായേൽ ഗ്രേറ്റ് ഫാദറിനുശേഷം ഹനീഫ് ഒരുക്കുന്ന ചിത്രമാണിത്.

ഒരു ഗ്യാങ്‌സ്റ്റർ യുദ്ധമാണ് കഥ എന്ന് തന്നെ പറയാം. ഗ്രേറ്റ് ഫാദറിൽ മകൾക്കുവേണ്ടി അച്ഛൻ പൊരുതുമ്പോൾ മിഖായലിൽ അനിയത്തിയ്ക്ക് കാവൽമാലാഖയാകുന്ന ചേട്ടന്റെ കഥ പറയുന്നു. ഒരേ സമയം നായകനും വില്ലനുമാകുന്നു മിഖായേൽ. ചിത്രത്തിൽ മൈക്കിൾ എന്ന ഡോക്ടർ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.

വില്ലനായി ഉണ്ണി മുകുന്ദനും സിദ്ധിഖും എത്തുന്നു. സസ്പെൻസുകൾ നിലനിർത്തിയാണ് ഓരോ സീനും കടന്നുപോകുന്നത്. നിവിൻപോളിയുടെ ഒരു ആക്ഷൻ ചിത്രം തന്നെയാണ് മിഖായേൽ.

കെ.പി.എ.സി. ലളിത, ശാന്തികൃഷ്ണ, മഞ്ജിമാ മോഹന്‍, സുദേവ്നായര്‍, ജെ.ഡി. ചക്രവര്‍ത്തി, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, അശോകന്‍ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ അത് സസ്പൻസുകൾ ഇല്ലാതാക്കും. കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രമാണ് മിഖായേൽ.

3/5

ആ പ്രണയം സത്യം, പേളി മാണി ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു

0

നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

ബിഗ്‌ബോസ് റിയാലിറ്റി ഷോ യിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. അന്ന് മത്സരം വിജയിക്കാനുളള ഒരു ഗെയിം മാത്രമാണ് താരങ്ങളുടെ പ്രണയമെന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തോടെ അത്തരം വാർത്തകൾ വെറുതെയാണ് എന്ന് ഇരുവരും തെളിയിച്ചു.

ഈ വർഷം മാർച്ച്- ഏപ്രിലോട് കൂടി വിവാഹം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ലൈം റൈസ്

0

ചേരുവകൾ

പൊന്നി അരി – ഒന്നര കപ്പ്

വെള്ളം – മൂന്ന് കപ്പ്

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

എണ്ണ – കാൽ കപ്പ്

കടുക് – അര ടീസ്പൂൺ

ഉഴുന്നുപരിപ്പ് – അര ടീസ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വറ്റൽ മുളക് – നാലെണ്ണം (ചെറുതായി അരിഞ്ഞത്)

ഉപ്പ് – ആവശ്യത്തിന്

നാരങ്ങനീര് – രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

കഴുകിയ അരി മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കണം. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. പൊട്ടിത്തുടങ്ങുമ്പോൾ ഉഴുന്നുപരിപ്പ് ചേർക്കണം. കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് വഴറ്റി ചോറിന് മുകളിൽ ഇടുക. നാരങ്ങാനീരും ഉപ്പും ചേർത്ത് ചോറിന് മുകളിൽ തിളച്ച് ഇളക്കി എടുക്കുക. റൈസ് തയ്യാർ.

കുമ്പളങ്ങി നൈറ്റ്സ്

0

കുമ്പളങ്ങി നൈറ്റ്സ് ട്രെയിലർ പുറത്തിറങ്ങി. മധു .സി.നാരായൺ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വ്യത്യസ്ഥത കൊണ്ട് വേറിട്ട തിരക്കഥകൾ രചിച്ച ശ്യാം പുഷ്കരന്റെതാണ്. ചിത്രത്തിന്റെ കാഴ്ചകൾ മനോഹാരിതമാക്കാൻ ഷൈജു ഖാലിദിന്റെ ക്യാമറ കണ്ണുകൾ കൂടി ചേരുമ്പോൾ സൂപ്പർ. എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം സുഷിൻ ശ്യാമും നിർവഹിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം എന്നിവരാണ്. ഫഹദ് ഫാസിൽ ആന്റ് ഫ്രൺസ് , വർക്കിംഗ് ക്ലാസ് ഹിറോ എന്നിവയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് നസ്റിയ ഫഹദ്, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ്.

ട്രെയിലർ കാണാം

ചരിത്രം കുറിച്ച് കേരള ക്രിക്കറ്റ് ടീം

0

രഞ്ജി ട്രോഫിയിൽ ചരിത്രം തിരുത്തിക്കുറിച്ച് കേരളം സെമിയിൽ പ്രവേശിച്ചു.കേരളം രഞ്ജി ട്രോഫി സെമിയിൽ കടക്കുന്നത് ഇത് ആദ്യമായാണ്.ക്യാട്ടറിൽ ഗുജറാത്തിനെതിരെ 113 റൺസിന്റെ ജയമാണ് കേരളം കരസ്ഥമാക്കിയത്.മത്സരത്തിൽ ബേസിൽ തമ്പിക്കും സന്ദീപ് വാര്യർക്കും 8 വിക്കറ്റുകൾ. ബേസിൽ തമ്പിയാണ് കളിയിലെ കേമൻ.പേസർമാരുടെ മികവിലാണ് അനായാസ ജയം. 3 ഇന്ത്യൻ താരങ്ങൾ അടങ്ങിയതായിരുന്നു ഗുജറാത്ത് ടീം. സെമി ഫൈനൽ മത്സരവും വയനാട്ടിൽ വെച്ച് തന്നെ നടക്കും.നിലവിലെ ജേതാക്കളായ വിദർഭ ആയിരിക്കും കേരളത്തിന്റെ എതിരാളി.രഞ്ജി ട്രോഫി സെമിയിൽ കടന്ന കേരളാ ടീമിന് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

കാർ വിപണി കീഴടക്കാൻ പുതിയ വാഗൺഅർ ഉടൻ എത്തുന്നു

0

ജനങ്ങളുടെ പ്രിയപ്പെട്ട മാരുതിയുടെ ജനപ്രിയ കാർ വാഗൺആറിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിൽ. അടിമുടി മാറ്റങ്ങളോടെ ടോൾബോയ് ലുക്ക് നിലനിർത്തിയാണ് പുതിയ താരം വരുന്നത്.വീതി കൂടിയ ബോഡി, മികച്ച ഇന്റീരിയർ, സ്പേഷ്യസ് ക്യാമ്പിൽ, ബെസ്റ്റ് ഇൻ ക്ലാസ് ബൂട്ട് സ്പെയിസ് എന്നിവയാണ് പുതിയ പ്രത്യേകതകൾ.1.2 ലിറ്റർ 1.0 ലിറ്റർ എൻജിൻ വകഭേഗങ്ങളിലാണ് വാഗൺആർ എത്തുക.കൂടാതെ മാനുവൽ ഗിയർ ബോക്സും എജിഎസ് വകഭേഗവും ഉണ്ടാകും. പുതിയ വാഹനത്തെ സ്റ്റേബിളും കരുത്തുറ്റതുമാക്കാൻ മാരുതിയുടെ അഞ്ചാം തലമുറ ഹേർട്ട്ടെക്ക് ഫ്ലാറ്റ്ഫോമിലാണ് വാഹനം നിർമ്മിക്കുന്നത്. ഡ്രൈവർ എയർബാഗ്, എ ബി എസ്, ഇബിഡി, ഫ്രഡ് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലാർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസർ എന്നിവ അടിസ്ഥാന വകഭേഗം മുതൽ ഉണ്ടാകും.ഉടൻ വിപണിയിലെത്തുന്ന വാഗൺആറിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ തുടങ്ങിയിരുന്നു. 11000 രൂപ നൽകി മാരുതി ഡീലർഷിപ്പിൽ നിന്നോ മാരുതി വെബ്സൈറ്റിൽ നിന്ന് ഓൺലൈനായോ പുതിയ വാഗൺആർ ബുക്ക് ചെയ്യാവുന്നതാണ്.

കെ എസ് ആർ ടി സി പണിമുടക്ക് പിൻവലിച്ചു

0

ഇന്ന് അർദ്ധരാത്രി മുതൽ നടത്താൻ തീരുമാനിച്ച കെ എസ് ആർ ടി സി പണിമുടക്ക് പിൻവലിച്ചു.തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശ്രീധരനുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്.നേരത്തെ തന്നെ സമരം നടത്തുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.സമരസമിതി ഉന്നയിച്ച എല്ലാ ആവശ്യങ്ങളിലും നടപടി ഉടൻ എടുക്കുമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ ഉറപ്പിൻ മേലാണ് സമരം ഒത്തുതീർപ്പായത്.