സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിന്‍ മേച്ചേരി വിവാഹിതയായി. ലാൽ ജോസിന്റെ മകളുടെ വിവാഹ വീഡിയോ കാണാം –
lal jose daughter wedding video
സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിന്‍ മേച്ചേരി വിവാഹിതയായി. ലാൽ ജോസിന്റെ മകളുടെ വിവാഹ വീഡിയോ കാണാം –
lal jose daughter wedding video

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കായുള്ള കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് ഒരു കോടി രൂപ സംഭാവന നല്‍കി. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ കാര്‍ത്തിക് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഈ സംഭാവനയ്ക്കു പുറമെ വിവിധ സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സ് പ്രളയബാധിതകര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നുണ്ട്. 2018-ലെ പ്രളയകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് രണ്ടു കോടിയിലധികം രൂപ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ചെലവഴിച്ചിരുന്നു.
സൂര്യയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ‘കാപ്പാൻ’ സെപ്റ്റംബർ 20 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണത്രേ സൂര്യ എത്തുന്നത്. സയേഷയാണ് നായിക. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹൻലാലിന്റെ മകൻ അഖിൽ വർമ്മയായി ആര്യ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം. ‘അയൻ’ ,’മാട്രാൻ’ എന്നീ സിനിമകൾക്ക് ശേഷം സൂര്യയും കെ .വി .ആനന്ദും ഒന്നിക്കുന്ന സൂര്യാ ചിത്രം എന്ന സവിശേഷതയും ഈ സൂര്യാ ചിത്രത്തിനുണ്ട് . പൂർണാ(ഷംന),ബൊമന്‍ ഇറാനി, സമുദ്രക്കനി, പ്രേം,തലൈവാസൽ വിജയ് ,ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനഅഭിനേതാക്കൾ.
വിദേശത്ത് ലണ്ടന്‍, അമേരിക്ക, ബ്രസീല്‍, റഷ്യ ,ഇൻഡോനേഷ്യയിലെ ജാവാ ദ്വീപ് ഇന്ത്യയിൽ കുളു മണാലി ,പഞ്ചാബ് ,തഞ്ചാവൂർ ,ചെന്നൈ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം പ്രഗത്ഭരാണ് . എം.എസ്.പ്രഭുവാണ് ഛായാഗ്രാഹകൻ. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കുന്നത്. സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പീറ്റർ ഹെയ്‌ൻ എന്നിവർ ചിത്രത്തിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നു.ഡാൻസ് മാസ്റ്റർമാരായ ബാബാ ഭാസ്‌കർ ,ഷോബി,ഗണേഷ് ആചാര്യ എന്നിവർ ചേർന്നാണ് വർണ്ണശബളവും നയനമനോഹരങ്ങളുമായ ഗാന-നൃത്ത രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കാപ്പാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത് . റൊമാൻസും,ഗ്ലാമറും,ആക്ഷനും ഇഴ പിന്നിയ ബ്രഹ്മാണ്ഡ മൾട്ടിസ്റ്റാർ മാസ്സ് എന്റർടൈനറാണ് ചിത്രമെന്ന് ട്രൈലർ വ്യക്തമാക്കുന്നു. ‘യന്തിരന്‍, 2.0’ , ‘കത്തി’ , ‘സെക്ക ശിവന്ത വാനം’, ‘ കോലമാവു കോകിലാ ‘ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ നിർമ്മിച്ച ലൈക്കാ പ്രൊഡക്ഷന്‍സാണ് ‘കാപ്പാൻ’ നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിൽ ഇരുന്നൂറോളം തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും .
സി.കെ.അജയ്കുമാർ, പി ആർ ഓ
ആ ചേട്ടന്മാരെ ഞാൻ ഇപ്പോഴും തേടുന്നു ഉണ്ണിമുകുന്ദൻ പറയുന്നു. മിക്ക താരങ്ങളെയും പോലെ സിനിമയിൽ താൻ എത്തിയത് ഒരുപാട് കഷ്ടപ്പെട്ടാണ്. ദിവസങ്ങളോളം തീവണ്ടി യാത്ര നടത്തിയാണ് താൻ കേരളത്തിൽ ഓരോ സിനിമയുടെയും സീറ്റുകളിലും ഒഡിഷനുകൾക്കും ഒക്കെ എത്തിയത്. ആദ്യമൊക്കെ അച്ഛൻ ടിക്കറ്റ് ബുക്ക് ചെയ്തു തരുമായിരുന്നു, പിന്നീട് ടിക്കറ്റ് ഇല്ലാതെ വരെ യാത്ര ചെയ്തു 5 ദിവസം വേണം കേരളത്തിൽ എത്താൻ. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുമ്പോൾ രാത്രിയിൽ തനിക്ക് കിടക്കാൻ സ്ഥലമൊരുക്കിയത് തീവണ്ടിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ചേട്ടന്മാരാണ്.
വെള്ളകുപ്പികൾ അടുക്കിവെച്ച് തനിക്ക് കിടക്കാൻ അവർ സ്ഥലമൊരുക്കി. മിക്കപ്പോഴും കുപ്പികൾ കേടാകാറുണ്ട്, വിതരണം ചെയ്യാനുള്ള വെള്ളകുപ്പികൾ ആയിട്ടും അവർ പരിഭവപ്പെട്ടില്ല, എന്നോട് ചോദിക്കാറുണ്ടായിരുന്നു എവിടേക്കാണ് ഈ യാത്ര എന്ന്. പിന്നീട് സിനിമയിൽ ഞാൻ എത്തിയതിന് ശേഷം ആ ചേട്ടൻമാരെ കാണാൻ ഞാൻ പോയിരുന്നു , പക്ഷെ കാണാൻ സാധിച്ചില്ല, കരാറിൽ റെയിൽവേ യിൽ ജോലിചെയ്തിരുന്നവരായിരുന്നു അവർ, ആ ചേട്ടന്മാരെ കാണണം എന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട് എന്ന് ഉണ്ണിമുകുന്ദൻ അഭിമുഖത്തിൽ പറയുന്നു.
ഉണ്ണിമുകുന്ദനുമായുള്ള അഭിമുഖത്തിന്റെ വിഡിയോ കാണാം
മത്സ്യങ്ങൾക്കിടയിലൂടെ കടലിൽ നീന്തിത്തുടിക്കാനും അവയ്ക്ക് ആഹാരം നൽകാനും ഒക്കെ ഇഷ്ടമില്ലാത്തവർ കുറവാണ്. സ്രാവുകൾക്കൊക്കെ ഭക്ഷണം കൊടുക്കാൻ അവസരം കിട്ടിയാൽ ആരാണ് വേണ്ടെന്നുവെയ്ക്കുക. അല്ലെ , സ്രാവുകൾക്ക് തീറ്റകൊടുക്കാൻ വെള്ളത്തിനടിയിലേക്ക് ഊളിയിടാൻ അവസരമുള്ള ഒരു നാടുണ്ട് , തെക്കേ ശാന്തസമുദ്രത്തിലെ ദ്വീപായ ബോറ ബോറ ആണ് അത് . 44 ചതുരശ്ര കിലോമീറ്റർ മാത്രണമാണ് ഈ ദ്വീപിന്റെ വിസ്തീർണം.
ഫ്രാൻസിന്റെ കയ്യിലാണ് ഇവിടുത്തെ ഭരണം ഫ്രഞ്ചാണ് ഭാഷ, ഭൂമിയിലെ പറുദീസ എന്നാണ് വിശേഷണം. തഹീതി എന്ന രാജ്യത്തുനിന്നാണ് ബോറ ബോറ യിലേക്ക് വിമാനം ഉള്ളത്.
വളരെ മനോഹരമാണ് ബോറ ബോറ, ദ്വീപുകൾക്ക് ചുറ്റും നീല ലഗൂൺ, ആകാശം മുട്ടി നിൽക്കുന്ന തെങ്ങുകൾ, പച്ച പുതച്ചുനിൽക്കുന്ന പർവത നിരകൾ, പവിഴപ്പുറ്റുകൾ അങ്ങനെ നിരവധി കാഴ്ചകൾ. ചെറുതായി ഓളം ഉള്ള തീരത്ത് വെള്ളത്തിൽ മരക്കാലുകളിൽ ഉയർന്നു നിൽക്കുന്ന കുടിലുകളിൽ താമസിക്കാം.
ബോറ ബോറ ചുറ്റിക്കിടക്കുന്ന കടലിൽ മറ്റു മത്സ്യങ്ങളോടൊപ്പം സ്രാവുകളും ഉണ്ട്, ഈ ഭാഗത്തുള്ള സ്രാവുകൾ ആക്രമിക്കാറില്ല അതിനാൽ ഇവയ്ക്ക് വെള്ളത്തിന് അടിയിൽ വെച്ച് തീറ്റ കൊടുക്കാൻ ഉള്ള ഡൈവിങ് പരിപാടികൾ ചില ഏജൻസികൾ ഏർപ്പാട് ചെയ്യാറുണ്ട് . തിരകൾക്ക് മീതെയുള്ള സർഫിങ്ങും ഇവിടുത്തെ ആകർഷണമാണ്. കയ്യിൽ കാശുനല്ലതുപോലെ ഉണ്ടെങ്കിൽ യോട്ട് വാടകയ്‌ക്കെടുത്ത് അതിൽ പായവിരിച്ചു നീങ്ങാം, അതിൽ തന്നെ താമസിക്കുകയും ചെയ്യാം.
ബോറ ബോറയിൽ എവിടെയും പാമ്പ് എന്ന ഒരു ജീവി ഇല്ല. അതിനാൽ കാട്ടിലൂടെ എല്ലാം ധൈര്യമായി സഞ്ചരിക്കാം. പൊതു ഗതാഗത പരുപാടി ബോറ ബോറയിൽ ഇല്ല, സൈക്കൾ ,കാർ എന്നിവ വാടകയ്ക്ക് ലഭിക്കും. ഇവിടെ ജനുവരി മുതൽ മാർച്ച് വരെയാണ് ചൂട്. അതും പരമാവധിച്ചൂട് 31 ഡിഗ്രി സെൽഷ്യസ് വരെ മാത്രം.
ശാന്തസമുദ്രത്തിനും ഓസ്‌ട്രേലിയയ്ക്കും യുഎസ് നും ഇടയിലാണ് ബോറബോറ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വരാൻ ഫ്രഞ്ച് കോൺസുലേറ്റാണ് വിസ നൽകുക.
കൊച്ചിയിൽ നിന്ന് കൊളംബോ, സിംഗപ്പൂർ ,ഓക്ലൻഡ് വഴി തഹീതിയിൽ എത്താം. ക്വലാലംപൂർ ഓക്ലൻഡ് വഴിയും പോകാം 30 മണിക്കൂറിൽ ഏറെ ഉണ്ട് യാത്ര.
നടൻ അനൂപ് ചന്ദ്രനും ലക്ഷ്മി രാജഗോപാലും കഴിഞ്ഞ ദിവസo ഗുരുവായൂരിൽ വിവാഹിതരായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ചേർത്തലയിൽ വിവാഹ സൽക്കാരം നടത്തി. വിവാഹസൽക്കാരത്തിൽ ശ്രീനിവാസൻ , രഞ്ജിനി ഹരിദാസ്, സാബു തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.
വീഡിയോ കാണാം
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം ഒക്ടോബർ ഒന്നിന് ആരംഭിക്കുന്നു .വടംവലിയെ ആസ്‌പദ മാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്.
‘ഹണീ ബീ’, ‘പ്രേതം 2’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയാനായി ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലൂടെ നായകനായ അമിത് ചക്കാലക്കൽ, ‘ജേക്കബിന്റെ സ്വർഗരാജ്യം’, ‘ധ്രുവങ്കൾ 16’, ‘രണം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാർ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘തരംഗം’, ‘ജെല്ലിക്കെട്ട്’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’എന്നീ ചിത്രങ്ങളിൽ നായികയായ ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി അണി ചേരുന്നു.സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ‘ആഹാ ‘യിൽ പ്രഗത്ഭരായ അഭിനേതാക്കൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു .അൻവർ അലിയും ജുബിത് നംറാടത്തും ചേർന്നു രചിച്ച ഗാനങ്ങൾ ഗായിക സയനോര ഫിലിപ്പ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നു .
# സി .കെ ,അജയ് കുമാർ
നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി ആണ് വധു. ഞായറാഴ്ച്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത് . ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റെയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത് .
മോഹൻലാൽ വേഷമിടുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ട്രെയിലർ പുറത്തിറങ്ങി. തമാശനിറഞ്ഞ ട്രെയിലർ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ ഓണത്തിന് തീയറ്ററുകളിൽ ചിരിനിറക്കാൻ ഇട്ടിച്ചൻ എത്തും.
വീഡിയോ കാണാം
കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വിവാഹിതരായ നടൻ സെന്തിൽ കൃഷ്ണയുടെയും അഖിലയുടെയും വിവാഹസൽക്കാരം തിരുവനന്തപുരത്ത് നടന്നു. സിനിമ സീരിയൽ മേഖലയിൽ നിന്നും ധാരാളം ആളുകൾ സൽക്കാരത്തിൽ പങ്കെടുത്തു.
വീഡിയോ കാണാം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധനുഷ്. പൃഥ്വിരാജിനായി പാട്ടു പാടി ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഒന്നുകൂടി സ്ഥാനം ഉറപ്പിക്കുകയാണ് ധനുഷ്. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിനുവേണ്ടിയാണ് ധനുഷ് പാടിയത് ധനുഷ് എഴുതിയ ഗാനം കൂടിയാണ് ഇത്.
കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് “ബ്രദേഴ്‌സ് ഡേ”. ഐശ്വര്യ ലക്ഷ്മി , പ്രയാഗ , മിയ , മഡോണ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.