കണ്‍മണിക്കൊപ്പം സ്നേഹത്തോടെ സ്‌നേഹ

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകള്‍ക്കൊപ്പമുള്ള സ്നേഹയുടെ ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. ഇതാദ്യമായാണ് മകള്‍ക്കൊപ്പമുള്ള ചിത്രം സ്നേഹ പങ്കുവയ്ക്കുന്നത്. മകളെ കൈകളിലെടുത്ത സ്നേഹയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. അമ്മയും മകളും വെള്ള വസ്ത്രങ്ങളിലാണ്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. അഞ്ചു വയസുള്ള ഒരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും രണ്ടാം വരവില്‍ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലൂടെ പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

By admin