ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ റിലീസ് ചെയ്ത് മൂന്ന് വർഷങ്ങൾക്കു ശേഷം ഒടിടിയിൽ റിലീസിനൊരുങ്ങുന്നു.നവംബർ 13 മുതൽ മലയാളം ZEE5ഇൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.ഉദയകൃഷണ തിരക്കഥയെഴുതിയ ചിത്രത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക്ക് എന്ന അലയായാണ് ദിലീപ് എത്തിയത്. തെന്നിന്ത്യൻ സൂപ്പർതാരം തമന്ന ഭാട്ടിയ ആയിരുന്നു നായികയായി എത്തിയിരുന്നത്.
മുംബൈ അധോലോകത്തിന്റെയും സിനിമാ ലോകത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ബാന്ദ്ര’,1993 ൽ മുംബൈയിലെ തന്റെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ച പഴയകാല നടി ദിവ്യ ഭാരതിയുടെ ജീവിതത്തിൽ നിന്നാണ് ബാന്ദ്ര പ്രചോദനം ഉൾക്കൊണ്ടത്.ബോളിവുഡ് താരമായി താര ജാനകിയുടെ ഉയർച്ചയും മരണവുമാണ് ബാന്ദ്രയുടെ കാതൽ .
ദിലീപിനും തമന്നയ്ക്കും പുറമെ ഡിനോ മോറിയ, മംമത മോഹൻദാസ്, കലാഭൻ ഷാജോൺ, ശരത്കുമാർ, ലെൻ, ഗണേഷ് കുമാർ, സിദ്ധിഖ് തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.ഷാജി കുമാറാണ് ഛായാഗ്രാഹകൻ. സാം സി എസാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷനായിരുന്നു എഡിറ്റിങ്.
വിവിധ ഭാഷകളിലും വ്യത്യസ്ത വിഭാഗങ്ങളിലുമുള്ള മികച്ച കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനാണ് ZEE5 എപ്പോഴും മുൻഗണന നൽകുന്നത്.’ബാന്ദ്ര’ മലയാളം ZEE5-ലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
‘ബാന്ദ്ര’ നവംബർ 13 മുതൽ സീ5 മലയാളത്തിൽ സ്ട്രീമിങ് ആരംഭിക്കും.


