വളരെ ചുരുക്കം സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ. 2016ല്‍ ദൂരം എന്ന ചിത്രത്തിലൂടെയായിരുന്നു ഐമ വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീട് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയിലൂടെ ശ്രദ്ധ നേടി. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കികയാണ് ഐമ. നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിമാണ് ഐമയെ വിവാഹം കഴിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ ജീവിതത്തിലെ കാര്യങ്ങള്‍ സോഷ്യല്‍ മീഡയിലൂടെ പങ്കുവയ്ക്കറുമുണ്ട് താരം. ഐമയുടെ ഒരു ഡാന്‍സാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
അല്ലു അര്‍ജുന്‍ ചിത്രമായ അങ്ങ് വൈകുണ്ഡാപുരത്തിലെ ഓ മൈ ഗോഡ് ഡാഡി എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനാണ് ഐമ ചുവടുവച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ ഗാനരംഗത്ത് ചുവടുവച്ച അതേ സ്റ്റെപ്പുകളാണ് ഐമ അനായാസം ആവര്‍ത്തിച്ചിരിക്കുന്നത്. കെവിനാണ് ഐമയുടെ ഡാന്‍സ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നേരത്തെ പരമ്പരം കണക്കെ എന്ന റാപ്പ് സോങ്ങിനും ഐമ ചുവടുവച്ചിരുന്നു. ഐമയുടെ കിടിലന്‍ ഡാന്‍സിന് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. പിന്നാലെ സിനിമ താരങ്ങളും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

