കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് വെബ്സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്മെന്‍റ് പ്ലാറ്റ്ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെബ്സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ ശരാശരി 189 ശതമാനം വളര്‍ച്ച നേടിയ കല്യാണ്‍ ജൂവലേഴ്സ് ഡിജിറ്റല്‍ സാന്നിദ്ധ്യം ശക്തമാക്കി. 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ശരാശരി 702,791 വെബ്സൈറ്റ് വോളിയമാണ് കല്യാണ്‍ വെബ്സൈറ്റ് നേടിയത്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനുവേണ്ടി മാര്‍ക്കറ്റിംഗ്, പരസ്യ ബജറ്റ് കല്യാണ്‍ ജൂവലേഴ്സ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു വരികയായിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് നടത്തിയ മുതല്‍മുടക്ക് ഫലം കാണിച്ചുതുടങ്ങിയെന്ന് കല്യാണ്‍ ജൂവലേഴ്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ട്രെന്‍ഡുകളെക്കുറിച്ച് തികഞ്ഞ അറിവുള്ള, സാങ്കേതികവിദ്യകളില്‍ അവഗാഹമുള്ള അടുത്ത തലമുറ മില്ലേനിയല്‍ ഉപയോക്താക്കളിലേയ്ക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതിനായി അവരെ സ്വാധീനിക്കുകയും പര്‍ച്ചേസ് തീരുമാനമെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നതിന് അവരിലേക്ക് എത്തിപ്പെടുന്ന പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കണം. ഞങ്ങളുടെ ഡിജിറ്റല്‍ സ്ട്രാറ്റജി മില്ലേനിയല്‍ തലമുറയോട് അവരുടെ ഭാഷയിലും ശൈലിയിലും സംസാരിക്കാനും അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ അനുഭവം നല്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്യാണ്‍ ജൂവലേഴ്സിന്‍റെ പുരോഗതി വിലയിരുത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിപണിയില്‍ ആരോഗ്യകരമായ മത്സരം നിലനിര്‍ത്താനും ഗുണമേന്മയ്ക്ക് മുന്‍തൂക്കം നല്കാനും കല്യാണിന് സാധിച്ചുവെന്നും എസ്ഇഎം കമ്യൂണിക്കേഷന്‍സ് മേധാവി ഫെര്‍ണാന്‍ഡോ അംഗുലോ പറഞ്ഞു.
ഉത്സവകാലത്തിനായി കല്യാണ്‍ ജൂവലേഴ്സ് പുതിയ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ്. ദസറ, ദുര്‍ഗാ പൂജ, ദീപാവലി എന്നീ ആഘോഷവേളകള്‍ വരാനിരിക്കെ സമഗ്രമായ പ്രചാരണപരിപാടികളാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ പ്രഭു, നാഗാര്‍ജുന, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരനിരയായിരിക്കും അണിനിരക്കുക. ദക്ഷിണേന്ത്യയ്ക്കു പുറത്ത് ഒന്നിലധികം താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രചാരണ പരിപാടിയില്‍ ആഗോള അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, എന്നിവിടങ്ങളിലെ താരങ്ങളായ വാമിഖ ഗാബി, കിഞ്ചാള്‍ രാജ്പ്രിയ, പൂജ സാവന്ത്, റിതാഭാരി ചക്രബര്‍ത്തി എന്നിവരും അണിചേരും.
വിവിധ ചാനലുകളിലൂടെ ബ്രാന്‍ഡിന്‍റെ സന്ദേശം എല്ലാവരിലേയ്ക്കും എത്തുന്നതിനാണ് കല്യാണ്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ രംഗത്ത് ഒരിക്കല്‍കൂടി ശക്തമായ സാന്നിദ്ധ്യമാകുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ത്രൈമാസത്തെ കല്യാണിന്‍റെ ഡിജിറ്റല്‍ റീച്ച് മുന്‍വര്‍ഷങ്ങളെ മറികടന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.
വെബ്സൈറ്റ് ട്രാഫിക് വളര്‍ച്ചാനിരക്കില്‍ കല്യാണ്‍ ജൂവലേഴ്സ് ഒന്നാമത്
തെലുങ്കിൽ ലൂസിഫർ ആകാൻ ചിരഞ്ജീവി ; പ്രസ്സ്മീറ്റ് ഫുൾ വീഡിയോ കാണാം
ചിരഞ്ജീവി നായകനാകുന്ന ചിത്രo സൈറ നരസിംഹ റെഡ്ഢിയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ ചിരഞ്ജീവി താൻ പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഹിറ്റ് ചിത്രം ലൂസിഫർ തെലുങ്കിൽ ഉടൻ എടുക്കുമെന്നും അതിനുള്ള റൈറ്റ്സ് സ്വന്തമാക്കി എന്നും അറിയിച്ചു.
നടൻ പ്രിത്വിരാജുo സംവിധായകൻ അരുൺഗോപിയും ചടങ്ങിൽ പങ്കെടുത്തു.
പ്രസ്സ് മീറ്റിന്റെ ഫുൾ വീഡിയോ കാണാം
അകാലത്തിൽ മരണമടഞ്ഞ കലാകാരന് ലാൽജോസ് ന്റെ പ്രണാമം
തന്റെ 41 എന്ന തന്റെ ചിത്രത്തിന് വേണ്ടി പോസ്റ്റർ തയ്യാറാക്കിയ കലാകാരൻ മഹേഷിന് സ്മരണകൾ അറിയിച്ച് ലാൽ ജോസ് ന്റെ കുറിപ്പ്
പ്രിയ മഹേഷ്,
ഞാൻ നിന്നെ കണ്ടിട്ടില്ല. എന്നാൽ അകാലത്തിൽ തേടിയെത്തിയ മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ഛായചിത്രമായിരുന്നുവെന്ന് ഓൾഡ് മോങ്കിലെ സിബി കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഉളളു വിറച്ചു. കർമ്മബന്ധങ്ങളുടെ ഉൾക്കനമുളള ഏത് നൂലാണ് നിന്നേയും എന്നേയും ഇങ്ങനെ വരിഞ്ഞിട്ടത്.
എന്ന് തുടങ്ങുന്ന വരികളിലൂടെ നീളുന്നു കുറിപ്പ്
ലാൽ ജോസ് ന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമാണ് 41. അതിന്റെ പോസ്റ്റർ തയ്യാറാക്കാനാണ് ലാൽ ജോസ് മഹേഷിനെ ഏൽപ്പിക്കുന്നത് ഇരുവരും നേരിട്ട് കണ്ടിട്ടില്ല. പോസ്റ്ററിൽ ലാൽജോസ് ന്റെ ഛായാചിത്രവും മഹേഷ് ഉൾപ്പെടുത്തിയിരുന്നു.
ഹൗസ്‌ഫുൾ 4 ൻ്റെ ട്രെയിലർ ദശലക്ഷം കാണികളെ രസിപ്പിച്ചു കൊണ്ട് തരംഗം സൃഷ്ടിക്കുന്നു!
ബോളിവുഡ് സിനിമകളിൽ വൻ വിജയം നേടിയ ഹൗസ്‌ഫുൾ സീരീസ് സിനിമകളിൽ നാലാമത്തേതായ ‘ഹൗസ്‌ഫുൾ4’ ൻ്റെ പുറത്തിറങ്ങി ഒരു ദിവസം തികയുന്നതിനു മുമ്പായി തന്നെ ദശ ലക്ഷം(20M) കാണികളെ നേടി തരംഗമായി മുന്നേറുകയാണ്.
അക്ഷയ് കുമാർ, ഋതേഷ് ദേശ്‌മുഖ് ,റാണാ ദഗുബട്ടി ,ബോബി ഡിയോൾ ,കൃതി സനോൻ ,പൂജാ ഹെഗ്‌ഡേ ,കൃതി ഖാർബന്ധ , ചുങ്കി പാണ്ഡെ ,ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ .1419 മുതൽ 2019 വരെയുള്ള അറുന്നൂറു വർഷത്തെ പുനർജന്മത്തെ കുറിച്ചുള്ള ആദ്യന്ത നർമ്മരസപ്രദമായ ഒരു ഫാന്റസി പ്രമേയമാണ് ‘ഹൗസ്‌ഫുൾ 4 ‘ ന്റേത്.
ഫർഹാദ് സംജിയാണ് സംവിധായകൻ .നിർമ്മാതാവ് കൂടിയായ സജിത്ത് നദിയാദ്‌വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുള്ളത് . സജിത്ത് സംജിയാണ് . ദേവി ശ്രീപ്രസാദ് ,സോഹലീ സെൻ ,വിപിൻ പട്ട്വാ,തനിഷ്ക് ഭഗച്ചി ,ഗുരു റാന്തവെ ,രജത് നാഗ് പാൽ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിവഹിച്ചിരിക്കുന്നത് . ഫോക്‌സ് സ്‌റ്റാർ സ്ററുഡിയോസും നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിച്ച ‘ഹൗസ്‌ഫുൾ 4 ‘ ദീപാലിയോടനുബന്ധിച്ചു ഒക്ടോബർ 25 ന് പ്രദർശനത്തിനെത്തും .
#സി .കെ. അജയ് കുമാർ, പി ആർ ഒ
കാർത്തിയുടെത് “സുൽത്താൻ” ; ടിപ്പു സുൽത്താനല്ല !

കാർത്തിയെ നായകനാക്കി ‘റെമോ’ ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തമിഴ് നാട്ടിലെ ദിണ്ടിക്കല്ലിൽ നടന്നു വരികയായിരുന്നു . ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് സുൽത്താൻ എന്നാണ് നിശ്ചയിച്ചിരിക്കുന്നത് എങ്കിലും അത് പരസ്യപ്പെടുത്തി യിരുന്നില്ല. ഷൂട്ടിംഗ് സ്ഥലത്ത് ഒരു പറ്റം ആളുകൾ എത്തി ഷൂട്ടിംഗ് തടയുകയുണ്ടായി . ചിത്രം ടിപ്പു സുൽത്താനെ കുറിച്ച് മഹത്വവൽക്കരിക്കുന്ന , ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന കഥയാണെന്ന് പറഞ്ഞു കൊണ്ടാണ് ഒരു സംഘം ആളുകൾ ഷൂട്ടിംഗ് തടഞ്ഞത്. ഇൗ സാഹചര്യത്തിൽ ” സിനിമയുടെ പേര് ‘സുൽത്താൻ ‘എന്നു തന്നെയാണ് .ഇത് ചരിത്ര പശ്ചാത്തലത്തെയോ ടിപ്പു സുൽത്താൻറെ ചരിത്ര പശ്ചാത്തലത്തെയോ അവലംബിച്ചുള്ള സിനിമയല്ല.സ്വയം പബ്ളിസിറ്റി നേടാനുള്ള ചില വ്യക്തികളും സംഘടനകളുമാണ് ചിത്രത്തിനെതിരായി എത്തിയിട്ടുള്ളത് . ” എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കയാണ് നിർമ്മാതാക്കൾ . തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ഗീതാ ഗോവിന്ദത്തിലൂടെ ശ്രദ്ധേയയായ രാഷ്‌മികാ മന്ദാന്നയാണ് സുൽത്താനിൽ കാർത്തിയുടെ നായിക .
കല്യാണ്‍ ജൂവലേഴ്‌സ് യുഎഇയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു

കൊച്ചി: മധ്യപൂര്‍വദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലും അബുദാബിയിലും പുതിയ ഷോറൂമുകള്‍ തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഏറെ ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ സഫാരി മാളിലും അബുദാബിയിലെ വ്യവസായ കേന്ദ്രമായ മസാഫയിലുമാണ് ആഡംബരപൂര്‍ണമായ പുതിയ ഷോറൂമുകള്‍. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആഗോളതലത്തില്‍ 141 ഷോറൂമുകളായി.
കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ രണ്ട് ഷോറൂമുകളുടെയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കല്യാണ്‍ ഷോറൂമുകളുടെ ഉദ്ഘാടനപരിപാടിക്ക് മാത്രമായി എത്തിയ പ്രഭു ഗണേശനും മഞ്ജു വാര്യരും തടിച്ചുകൂടിയ ആരാധകര്‍ക്ക് വിരുന്നായി. കല്യാണിന്‍റെ ആറാമത്തെ ഷോറൂം മുതല്‍ സഹകരിക്കുന്നതാണെന്നും ഇതിപ്പോള്‍ 141 ഷോറൂമായെന്നും പ്രഭു ആരാധകരോട് പറഞ്ഞു. ‘കല്യാണ്‍ ജൂവലേഴ്‌സുമായി പങ്കുചേരുന്നത് എപ്പോഴും സന്തോഷകരമാണ്, ഒപ്പം നിങ്ങളെയെല്ലാം കാണാനും അവസരം ലഭിക്കുന്നു. കഴിഞ്ഞ കാലത്ത് എന്നതുപോലെ ഈ ബ്രാന്‍ഡ് തുടര്‍ന്നും നിങ്ങളില്‍നിന്ന് അതിശയിപ്പിക്കുന്ന പ്രതികരണം ഏറ്റുവാങ്ങുമെന്ന് ആത്മവിശ്വാസമുണ്ട്.’ മഞ്ജു വാര്യര്‍ പറഞ്ഞു.
ആരാധകരോട് സംസാരിച്ചതിനുശേഷം ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ നാടമുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഷോറൂം ചുറ്റിനടന്ന് കാണുകയും ചെയ്തു.
കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി ഇന്ത്യയിലെങ്ങുനിന്നുമായി കണ്ടെത്തിയ സവിശേഷ വിവാഹാഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണ ശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറി ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹത്തിന് അണിയുവാനുള്ള ഡയമണ്ട് ആഭരണശേഖരമായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം പുതിയ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ നവീനവും പരമ്പരാഗതവുമായ ഒരു ലക്ഷത്തിലധികം വരുന്ന ആഭരണ രൂപകല്‍പ്പനകളില്‍ എല്ലാദിവസവും അണിയുന്നതിനും വധുക്കള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്കും അണിയുന്നതിനുമുള്ള ആഭരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കാവ്യൻ ; ഷാമിൻറെ തിരിച്ചു വരവിന്റെ സിനിമ ,ആത്മീയയുടേയും !
ഷാം നായകനായി അഭിനയിച്ച ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു. മലയാളിയായ കെ .വി .ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ രചയിതാവും സംവിധായകനും നവാഗതനായ സാരഥിയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ ലിംഗുസാമി പുറത്തിറക്കിയ കാവ്യന്റെ ട്രെയിലറിന് നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.ഹോളിവുഡ് ശൈലിയിലുള്ള ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ നായിക ആത്മീയയാണ് . ശ്രീദേവി കുമാറാണ് മറ്റൊരു നായിക .ഈ ചിത്രത്തിലൂടെ ജോസഫിന് ശേഷം ആത്മീയ തമിഴിലേക്കും തിരിച്ചെത്തുകയാണ് .
ലോകത്തു ഏറ്റവും അധികം തോക്കു കൈവശം വെച്ചിട്ടുള്ളവരുടെ പട്ടികയിൽ ആദ്യ സ്ഥാനം അമേരിക്കക്കാണ് .അവിടെ നടക്കുന്ന വെടിവെപ്പുകളിൽ അധികവും ഇരയാവുന്നവർ ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .ഇതിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് കാവ്യൻ. വലിയ മുതൽ മുടക്കിൽ തമിഴ് -തെലുങ്കു ഭാഷകളിലായി പൂർണമായും അമേരിക്കയിലെ ലാസ് വേഗാസിൽ വെച്ച് ഹോളിവുഡ് നിലവാരത്തിലാണത്രെ ചിത്രീകരിച്ചിരിക്കുന്നത് . ഹോളിവുഡ് താരങ്ങളായ ജസ്റ്റിൻ വികാഷ് , ലൂക്കസ് ,ജെനിഫർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഹോളിവൂഡിലെയും കോളിവുഡിലെയും വിദഗ്ദ്ധരാണ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത് .എൻ .എസ് .രാജേഷ് കുമാർ ഛായാഗ്രഹണവും ശ്യാം മോഹൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ‘സ്റ്റണ്ട്’ ശിവയാണ് സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . കാവ്യനിലൂടെ തമിഴ് സിനിമയിലെ നായക നിരയിൽ ശക്തമായൊരു സ്ഥാനം ലഭിക്കുമെന്ന ആത്മ വിശ്വാസമാണ് നായകൻ ഷാമിന് . സാഹസികമായ ആക്ഷൻ – ചേസിങ് രംഗങ്ങളിൽ ജീവൻ പണയം വെച്ചാണത്രെ ഷാം അഭിനയിച്ചത് .
# സി .കെ .അജയ് കുമാർ , പിആർ ഓ
ജോസഫ് തമിഴിലേക്ക്
ഏറെ പ്രശംസകളും അവാർഡുകളും വാങ്ങിക്കൂട്ടിയ ജോജു കേന്ദ്രകഥാപാത്രമായ ജോസഫ് തമിഴിലേക്ക് എം പദ്മകുമാർ ആണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്.
ജോജു അവതരിപ്പിച്ച ശക്തമായ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് നടനും നിർമ്മാതാവും ആയ ആർ കെ സുരേഷ് ആണ്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നടൻ സുരേഷ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
നവംബറിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വർഷം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് സിനിമ നിർമിക്കുന്നത്.
ബീഫ് വറുത്തെടുത്തത്
എളുപ്പത്തിൽ തയ്യാറാക്കാം ബീഫ് വറുത്തെടുത്തത്
ആവശ്യമായ സാധനങ്ങൾ
ബീഫ് – ഒരു കിലോ കഷ്ണങ്ങൾ ആക്കിയത്
മുട്ട – രണ്ടെണ്ണം
മുളക് ചതച്ചത് – 3 ടേബിൾ സ്പൂൺ
മുളക് പൊടി – 1 ടേബിൾ സ്പൂൺ
കറിവേപ്പില – 2 തണ്ട്
ഗരം മസാലപ്പൊടി – ഒരു ടീസ് സ്പൂൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ഒരു ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
# ബീഫ് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക
# ചേരുവകളെല്ലാം വേവിച്ച ഇറച്ചിയിൽ നന്നായി പുരട്ടി വെളിച്ചെണ്ണയിൽ വറുത്ത് കോരി എടുക്കുക
പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി
പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇ ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പാലം സ്ഥായിയായി നിലനിൽക്കാൻ പുതുക്കി പണിയുന്നതാണ് നല്ലതെന്ന ഇ ശ്രീധരന്റെ അഭിപ്രായവും ചെന്നൈ ഐഐടി റിപ്പോർട്ടും പരിഗണിച്ചാണ് നടപടി.
പാലത്തിന്റെ പുനര്‍നിര്‍മാണം സാങ്കേതികമികവുള്ള ഏജന്‍സിയെ ഏല്‍പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സിയുണ്ടാവും. ഇതിന്‍റെയെല്ലാം പൊതുവായ മേല്‍നോട്ടം ഇ ശ്രീധരന്‍ തന്നെ നിര്‍വഹിക്കും. പാലത്തിന്‍റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവയെല്ലാം ഇ ശ്രീധരന്‍ തന്നെ തയ്യാറാക്കും. സമയബന്ധിതമായി പാലം പുതുക്കിപ്പണിയാനാണ് തീരുമാനം. ഒക്ടോബര്‍ ആദ്യവാരം തന്നെ നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധകരെ ആവേശത്തിലാഴ്ത്തി വിശാലിന്റെ ആക്ഷൻ ടീസർ!
വിശാല്‍ നായകനാവുന്ന സുന്ദർ.സി ചിത്രം ‘ആക്ഷ’ന്റെ ടീസര്‍ പുറത്തെത്തി. പേരു പോലെ തന്നെ രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയുടെ 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഗ്ലാമർ രംഗങ്ങളാലും ചിത്രം സമൃദമായിരിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. തമന്നയും മലയാളി താരം ഐശ്വര്യാ ലക്ഷ്മിയുമാണ് നായികമാർ. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ഇത്.
യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ്‌ഹോപ് തമിഴയുടേതാണ് സംഗീതം. ഛായാഗ്രഹണം ഡുഡ്‌ലീ. അന്‍പറിവാണ് സംഘട്ടന സംവിധാനം. ഹിറ്റ് മേക്കേഴ്സായ ട്രൈഡന്റ് ആർട്സാണ് ‘ആക്ഷ’ന്റെ നിർമ്മാതാക്കൾ.
#സി.കെ. അജയ് കുമാർ,
നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി വീഡിയോ കാണാം
ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്
hemanth menon marriage and wedding reception video


