കമൽ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വലിയ ഒരു മീനിനെ വേട്ടയാടി കൊണ്ടുവരുന്ന വിനായകന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ ഉള്ളത് . വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടൽ. മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറൂം ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരവുമായ അക്കിനേനി നാഗാര്‍ജുന ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആകെ 141 ഷോറൂമുകളായി.
വന്‍ ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തിയാണ് അക്കിനേനി നാഗാര്‍ജുന ഉദ്ഘാടന വേദിയിലെത്തിയത്. കല്യാണ്‍ ജൂവലേഴ്‌സുമായി തനിക്ക് ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്നും തന്‍റെ സ്വന്തം നഗരമായ ഹൈദരാബാദിലെ കല്യാണ്‍ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ അത്യധികമായ ആഹ്ലാദമുണ്ടെന്നും നാഗാര്‍ജുന പറഞ്ഞു. ഹൈദരാബാദ് നിവാസികളില്‍ നിന്നും കല്യാണ്‍ ജൂവലേഴ്‌സിന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കല്യാണ്‍ ഉപയോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന സ്വര്‍ണത്തിന്‍റെ ശുദ്ധത എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ സൗജന്യമായി ചെയ്തു കൊടുക്കും.
വിവാഹാവസരത്തില്‍ അണിയുന്നതിനും ഉത്സവാഘോഷങ്ങള്‍ക്കായും നിത്യവും അണിയുന്നതിനുമുള്ള നവീനവും പരമ്പരാഗതവുമായ ഒരു ലക്ഷത്തിലധികം ആഭരണരൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ സവിശേഷവും ജനപ്രിയവുമായ ബ്രൈഡല്‍ ആഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോകി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് തുടങ്ങിയ ശേഖരങ്ങളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം
കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി നിർമ്മിച്ച ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയായി വേഷമിട്ട് ശ്രദ്ധനേടിയ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു. വളരെ ലളിതമായ ചടങ്ങുകളോടെ ഗുരുവായൂരിൽ ആയിരുന്നു വിവാഹം.
സീരിയൽ രംഗത്ത് സജീവമായിരുന്ന സെന്തിൽ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ രാജാമണി ആയതോടെയാണ് ശ്രദ്ധ നേടിയത്, അടുത്ത് ഇറങ്ങിയ വൈറസ് എന്ന ചിത്രത്തിലും സെന്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു .
മുന്‍ കേന്ദ്രമന്ത്രിയുo മുതിർന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഉച്ചയോടെ വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ മോദി മന്ത്രിസഭയിലെ ശക്തനായ പ്രതിനിധിയായിരുന്നു അരുൺ ജെയ്റ്റ്ലി, വാജ്‌പേയി മന്ത്രിസഭയിലും അംഗമായിരുന്നു.
രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
കൊല്ലം :- കേരള സർക്കാർ തകർന്നടിഞ്ഞ കേരളത്തിലെ അതിപുരാതനവും മൂന്നു ലക്ഷത്തിലധികം സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെയുംഉപജീവനമാർഗ്ഗം കൂടിയായ കശുവണ്ടി മേഖലയിൽ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഇരുപത്തിമൂന്നോളം ബാങ്കുകൾ ഉൾപ്പെടുന്നഈ പ്രതിസന്ധിയിൽ ഭൂരിഭാഗം ബാങ്കുകളും സഹകരിച്ചു തുടങ്ങിയെങ്കിലും കാത്തോലിക് സിറിയൻ ബാങ്ക് മാത്രം കേരള സർക്കാരിനെ പോലുംവെല്ലുവിളിക്കുന്ന വിധത്തിൽ സർക്കാർ പാക്കേജിനെ അവഗണിച്ചു പൂട്ടിപ്പോയ ഒരു വ്യവസായ സ്ഥാപനം പോലും തുറക്കാൻ സഹായിക്കാതെ ഉള്ള നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നത്.
ഇതിൽ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികളും വ്യവസായികളും അവരുടെ കുടുംബങ്ങളും മേഖലയുമായിബന്ധപ്പെട്ട മറ്റുള്ള വ്യക്തികളും അടങ്ങുന്ന രജിസ്ട്രേഡ് സംഘടനയായ “കശുവണ്ടി വ്യവസായ സംരക്ഷണ സമിതി” (Cashew Industry Protection Council, CIPC)കൊല്ലം മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന കാത്തോലിക് സിറിയൻ ബാങ്ക് കൊല്ലം മെയിൻ ബ്രാഞ്ച് 26/8/2019 രാവിലെ 10 മണി മുതൽ ഉപരോധിക്കും.
ഉപരോധശേഷവും കാത്തോലിക് സിറിയൻ ബാങ്ക് നിലപാടുകൾ തുടരുകയാണെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമതിപ്രസിഡന്റ് രാജേഷ്.കെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇത്തവണ ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി ഒരുങ്ങി ഉണ്ണി കണ്ണനമോരോടുപ്പം ചിത്രങ്ങളെടുത്ത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന.
അതുപോലെ , കഴിഞ്ഞതവണ ഭാരതമാതാവായി ഘോഷയാത്രയിൽ പങ്കെടുത്ത് വിവാദങ്ങൾ ഉണ്ടായെങ്കിലും ഇത്തവണയും ഭാരതമാതാവായി ഘോഷയാത്രയിൽ പങ്കെടുത്തിരിക്കുകയാണ് അനുശ്രീ . ഇത് രാഷ്ട്രീയവൽക്കരിക്കരുത് എന്ന് ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ പറയുന്നു.
തമിഴിൽ‘സോംബി’ എന്ന പേരിൽ ഒരു സിനിമ പ്രദർശനത്തിനെത്തുന്നു . ഹോളിവുഡ് സിനിമകളിൽ സോംബി ( ZOMBIE ) വിഭാഗം സിനിമകൾ പ്രസിദ്ധമാണ്. ശവങ്ങൾക്ക് ജീവൻ വെച്ച് അവ പ്രതികാര ദാഹവുമയി അലയും. ഇതാണ് സോംബി. സോംബികൾക്ക് വിശപ്പോ, ദാഹമോ മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.അതിനായി അവർ അലഞ്ഞു കൊണ്ടിരിക്കും. ബോളിവുഡിൽ നേരത്തേ തന്നെ ഈ ജോണറിലുള്ള സോംബി സിനിമകൾ നിർമ്മക്കപ്പെട്ട് വിജയം വരിച്ചിട്ടുണ്ട്.
“ഇരുട്ടു അറയിൽ മുരട്ട് കുത്ത്” എന്ന സിനിമയിലൂടെ ഗ്ലാമർ താരമായി അവതാരമെടുത്ത് യുവാക്കളുടെ മനസ്സ് കീഴടക്കിയ യാഷികാ ആനന്ദ് നായികയാവുന്ന‘സോംബി’യിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വർത്തമാന കാല തമിഴ് സിനിമയിലെ മുൻനിര ഹാസ്യ താരം യോഗി ബാബുവാണ്. . ഈ സിനിമയിലെ ഒരു കരാട്ടെ സംഘട്ടന രംഗത്തിൽ മാർഷ്യൽ ആർട്ട്സ് പഠിച്ചിട്ടുള്ള യാഷിക ഡ്യൂപ്പില്ലാതെ റിയലിസ്റ്റിക്കായി തന്നെ സാഹസികമായി അഭിനയിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു .നിരൂപകരുടെ പ്രശംസ നേടിയ ” മോ” എന്ന സിനിമയിലൂടെ മികവ് തെളിയിച്ച ഭുവൻ നല്ലൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സോംബി’(ZOMBIE ) അവതരണം കൊണ്ടു വ്യത്യസ്തവും നർമ്മരസപ്രദവുമായ ഹൊറർ സിനിമ മാത്രമല്ല സസ്പെൻസ് ത്രില്ലറും കൂടിയാണത്രെ .
തന്റെ ചിത്രത്തെ കുറിച്ച് സംവിധായകൻ ഭൂവൻ നല്ലന്റെ വാക്കുകൾ …
” പ്രേത സിനിമകളുടെ പെരുമഴ കാലമാണിപ്പോൾ തമിഴിൽ.ഈ മഴവെള്ള പാച്ചിലിൽ പത്തോട് പതിനൊന്നായി ഒരു ഹൊറർ സിനിമ ചെയ്യണോ എന്ന് വളരെയധികം ആലോചിച്ചു.പ്രേത കഥയിൽ എന്ത് വ്യത്യസ്തത കാണിക്കാൻ കഴിയും എന്ന് ചിന്തിച്ചപ്പോഴാണ് ‘സോംബി’ മനസിൽ തെളിഞ്ഞത്. തിരക്കഥ പൂർത്തിയാക്കി നിർമ്മാതാവിന് സമർപ്പിച്ചു.’ സോംബി വിത്ത് യോഗി ബാബു’ എന്ന എന്റെ ആശയം അദ്ദേത്തിന് ഇഷ്ട്ടപെട്ടു. പതിവു സിനിമയായിരിക്കില്ല ഇത് എന്ന് അദ്ദേഹത്തിന് ബോധ്യമായി.ഉടൻ തന്നെ ഷൂട്ടിംഗ് തുടങ്ങി.ഈ സോംബി ആദ്യന്തം നർമ്മരസ്പ്രദമായിരിക്കും.ജിജ്ഞാസ നിലനിർത്തുന്ന ത്രില്ലറുമാണ് … യോഗി ബാബുവിനൊപ്പം ടി.എം.കാർത്തിക്, ‘യു ടുബി’ൽ ഹാസ്യ പ്രകടനങ്ങളിലൂടെ പ്രശസ്തരായ ഗോപീ – സുധാകർ എന്നിവർ അടങ്ങുന്ന യുവ നടന്മാരുടെ ഒരു സംഘം തന്നെ ചിത്രത്തിലുണ്ട്. യുവാക്കളുടെ ഹൃദയ തുടിപ്പായി മാറിയ യാഷിക മെഡിക്കൽ കോളജ് സ്റ്റുഡൻറ് ആയി നായികാ വേഷമിടുന്നു. ഇവരെല്ലാവരും ഒന്നിച്ച് ഒരു റിസോർട്ടിൽ എത്തുന്നു.അവിടെ താമസിച്ച് ജോളിയടിച്ച് ഉല്ലസിക്കുന്നതിനിടെ, നടക്കുന്ന വിപരീത സംഭവമാണ് കഥയ്ക്ക് ആധാരം . ഒറ്റ രാത്രി നടക്കുന്ന കഥയായിട്ടാണ് ഇത് ദൃശ്യ വൾക്കരിച്ചിരിക്കുന്നത്.പ്രേംജി അമരന്റെ പശ്ചാത്തലം സംഗീതവും വിഷു വിഷ്ണുവിന്റെ ഛായാഗ്രഹണവും സോംബിയ്ക്ക് മുതൽ കൂട്ടാണ്. സോംബിയിലൂടെ നൂറു ശതമാനം എന്റർടൈൻമെന്റ് ഗ്യാരണ്ടി ” എസ് 3 പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോബാല, ചിത്രാ,ബിജിലി രമേഷ്, ലൊള്ളു സഭാ മനോഹർ എന്നിവരാണ്. ആഗസ്റ്റ് 30 നു ‘സോംബി ‘ പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും .
ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടാഭി രാമന്‍ .ചിത്രത്തിനോടനുബന്ധിച്ചു നടന്ന ഒരു അഭിമുഖത്തിലാണ് ജയറാം ഈക്കാര്യം പറഞ്ഞത് .
കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ വേദിയിൽ ഡാൻസ് കളിച്ച് നടി സാനിയ, ആവശത്തോടെയാണ് ആരാധകർ ചടങ്ങിൽ പങ്കെടുത്തത്. ജനങ്ങളെ നിയന്ത്രിക്കാൻ വളരെ പാടുപെട്ടു. സാനിയയെ കാണാനുള്ള തിക്കിലും തിരക്കിലും ചിലർ മറിഞ്ഞു വീഴുകയും ചെയ്തു.
തമിഴ് സിനിമയിൽ കലാ മൂല്യവും വിനോദ ഘടകങ്ങളും ഒരു പോലെ സമന്വയിപ്പിച്ച് സിനിമകൾ അണിയിച്ചൊരുക്കി വിജയം നേടിയ മുൻനിര സംവിധായകനാണ് സുശീന്ദ്രൻ. വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ല , പാണ്ഡ്യനാട്, പായും പുലി, അഴകർ സാമിയിൻ കുതിരൈ എന്നിവ ഉദാഹണങ്ങളാണ്. സുശീന്ദ്രൻ , ശശി കുമാറിനെ നായകനും സംവിധായകരിൽ ജാംബവാനായ ഭാരതിരാജയെ കേന്ദ്ര കഥാപാത്രവുമാക്കി അണിയിച്ചൊരുക്കിയ പുതിയ ചിത്രമായ ” കെന്നഡി ക്ലബ് ” പ്രദർശനത്തിനെത്തുന്നു. കബഡി മത്സരത്തെ പാശ്ചാത്തലമാക്കിയുള്ള ഒരു ആക്ഷൻ എന്റർടെയിനറാണ് ചിത്രം. കബഡിയിൽ വിജയം നേടാൻ പരിശ്രമിക്കുന്ന പെൺകുട്ടികൾക്ക് പ്രതിബന്ധങ്ങൾ,അവഗണനകൾ , അവഹേളനങ്ങൾ എന്നിവയെ അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ പ്രചോദനവും ആത്മവിശ്വാസവും നൽകുന്ന ജീവിത ഗന്ധിയായ , വൈകാരികതയും സംഘർഷവും നർമ്മവും നിറഞ്ഞ വിനോദ ചിത്രമാണ് ‘കെന്നഡി ക്ലബ് ‘.
സുശീന്ദ്രൻ തന്റെ പ്രസ്റ്റീജ് സിനിമയെ കുറിച്ച് ഇങ്ങനെ വിവരിച്ചു…
“നേരത്തേ ഞാൻ ക്രിക്കറ്റിലെ രാഷ്ട്രീയത്തെ കുറിച്ച് ജീവാ എന്ന സിനിമയിലൂടെ പറഞ്ഞിരുന്നു . അതിനേക്കാൾ വ്യത്യസ്തമായി 2017 – ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് കബഡിയുടെ പശ്ചാത്തലത്തിൽ കെന്നഡി ക്ലബ് ദൃശ്യവൽക്കരിച്ചിരിക്കുന്നത് . കബഡിയെ സംബന്ധിച്ചിടത്തോളം ഗ്രാമീണ പെൺകുട്ടികൾ ട്രൗസർ ധരിച്ചു കൊണ്ട് കളിക്കാൻ പോകുന്നത് വിവാദ വിഷയമാണ് . നാട്ടിൽ പലരും അവരെ കുറിച്ച് പലതരത്തിൽ മോശമായി സംസാരിക്കും . ബന്ധപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അത് വളരെയധികം മാനസിക പീഡനമായിരിക്കും . ഇതു പോലെ ഒട്ടേറെ അപമാനങ്ങൾ സഹിച്ചു കൊണ്ടാണ് അവർ കബഡി കളിക്കാൻ ഇറങ്ങുന്നത് .അവർ ഇതെല്ലം സഹിച്ചു കളിക്കാൻ വന്ന ശേഷം, ഈ കളിയിൽ നടക്കുന്ന രാഷ്ട്രീയം , ചതി , അസൂയ ഇതെല്ലാം സഹിച്ചും അതിജീവിച്ചും പെൺകുട്ടികൾ വിജയിക്കേണ്ടിയിരിക്കുന്നു .ഈ വിഷയങ്ങളെല്ലാം പ്രതിപാദിക്കുന്ന ഒരു കായിക വിനോദ ചിത്രമാണ് കെന്നഡി ക്ലബ് .
ഇന്ന് ലോകത്ത് മുപ്പത്തിരണ്ടു നാടുകളിൽ കബഡി കാളി നടക്കുന്നു.രാഷ്ട്രീയക്കാർക്കും സിനിമക്കാർക്കും പ്രായം ഒരിക്കലും തടസമാകില്ല .പക്ഷെ സ്പോർട്സ് അങ്ങനെയല്ല.നിശ്ചിത വയസു വരെ മാത്രമേ കളിക്കാൻ കഴിയു .ആ പ്രായം കഴിഞ്ഞാൽ കളിക്കാൻ കഴിയില്ല .ഈ പ്രശ്‍നം പെൺകുട്ടികൾക്കുമുണ്ട് .അവർ പല അവഹേളനങ്ങളും വിമർശനങ്ങളും കേട്ട് ആ പ്രായത്തിനുള്ളിൽ നേട്ടം കൈവരിക്കണം .പുരുഷന്മാർക്ക് ആ പ്രശ്നമില്ല .അതുകൊണ്ട് പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ,അവരെ മഹത്വവൽക്കരിക്കുന്ന ഒരു സിനിമയായിട്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത് . അങ്ങനെ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്ന റിയൽ കബഡി താരങ്ങളായ പെൺകുട്ടികളെയാണ് ഇതിൽ അഭിനയിപ്പിച്ചിരിക്കുന്നത് .
ഭാരതി രാജയും ശശികുമാറും കബഡി കോച്ചുകളായി മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .നായകൻ ശശികുമാറിന്റെ ഗുരുവായി വൈകാരികമായ ഒരു കഥാപാത്രത്തെയാണ് ഭാരതിരാജ അവതരിപ്പിക്കുന്നത് . അദ്ദേഹം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. ഗുരുവും ശിഷ്യനും ചേർന്ന് കബഡി ടീമിനെ എങ്ങനെ സജ്ജമാക്കുന്നു എന്നതാണ് പ്രമേയം . നായിക മീനാക്ഷി രാജേന്ദ്രൻ പുതുമുഖമായത് കൊണ്ട് അവർക്കു മാത്രം പ്രത്യേക പരിശീലനം നൽകി . അഭിനയിക്കുന്നത് യഥാർത്ഥ കബഡി താരങ്ങളാണ് . കളിയും ചിരിയും വൈകാരിക മുഹൂർത്തങ്ങളുമുള്ള ഒരു കംപ്ലീറ്റ് എന്റർടൈനറായിരിക്കും കെന്നഡി ക്ലബ് .”
ആർ .ബി . ഗുരുദേവ് ഛായാഗ്രഹണവും , ഡി. ഇമാൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ‘ തുപ്പറിവാളൻ ‘, ‘സുട്ടു പുടിക്ക ഉത്തരവ് ‘ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ദിനേശ് കാശിയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കബഡി മത്സരങ്ങൾ റിയലിസ്റ്റിക്കായിട്ടാണ് ചിത്രീകരിച്ചിരി lക്കുന്നത് എന്നതും ഈ ചിത്രത്തിന്റെ സവിശഷതയാണ്. പുതുമുഖം മീനാക്ഷി രാജേന്ദ്രനാണ് നായിക. സൂരി, ‘പാണ്ഡ്യനാട് ‘ നന്ദകുമാർ, മുരളി ശർമ്മ, മാക് ബന്ദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കെന്നഡിക്ലബ് ‘ സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി ആഗസ്റ്റ് 22 ന് /നാളെ കേരളത്തിൽ റിലീസ് ചെയ്യും.
പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 19/08/2019 മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു
പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയാണ് ലഭ്യമാക്കാൻ നിർദ്ദേശം നല്കിയിട്ടുള്ളത്. .
നിരൂപക പ്രശംസ നേടിയ ചോലയ്ക്കും എസ് ദുർഗയ്ക്കും ശേഷം സംവിധായകൻ സനാൽ കുമാർ ശശിധരൻ തന്റെ അടുത്ത ചിത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയർ കേന്ദ്രകഥാപാത്രമാകും .
കഴിഞ്ഞയാഴ്ച ഹിമാലയത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മഞ്ജുവും ഷെഡ്യൂളിന്റെ ഭാഗമാണ്.