10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്ര ലക്ഷ്മണ്‍ തിരിച്ചെത്തുന്നു

മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ചന്ദ്ര ലക്ഷ്മണ്‍. സിനിമയിലൂടെ എത്തിയ ചന്ദ്ര ലക്ഷ്മണ്‍ പിന്നീട് മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയനടിയായി മാറുകയായിരുന്നു.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്താന്‍ തയാറെടുക്കുകയാണ് ചന്ദ്ര. ഗോസ്റ്റ്‌റൈറ്ററാണ് ചന്ദ്രയുടെ തിരിച്ചു വരവ് ചിത്രം. ചന്ദ്ര തന്നൊണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘എന്റെ പുതിയ സിനിമ ഗോസ്റ്റ് റൈറ്ററിന്റെ ഷൂട്ടിംഗ് ഇന്നുമുതല്‍ തുടങ്ങുകയാണ്. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നില്‍. ഞാനിതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമാണിതില്‍. അതുകൊണ്ടു തന്നെ വളരെയധികം ആകാംക്ഷാഭരിതയാണ് ഞാന്‍. തൊടുപുഴയിലാണ് ചിത്രീകരണം. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളായ ദൃശ്യം, കഥ പറയുമ്പോള്‍ എന്നിവ ഷൂട്ട് ചെയ്ത സ്ഥലമാണ് തൊടുപുഴ. കേരളത്തിന്റെ ഹോളിവുഡ് എന്നറിയപ്പെടുന്ന പ്രദേശം.. ഒരുപാട് സ്‌നേഹമുള്ളയാളുകള്‍.. ഇത്രയും വര്‍ഷങ്ങള്‍ മലയാളസിനിമയില്‍ ഇല്ലാതിരുന്നിട്ടും ഇന്നും എനിക്ക് ലഭിക്കുന്ന സ്‌നേഹം.. അതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. എന്നെ നടിയാക്കിയതിന് ഈ ലോകത്തോടു തന്നെ നന്ദി പറയുന്നു. എന്തെന്നാല്‍ നടിയെന്ന നിലയില്‍ പ്രേക്ഷകരില്‍ നിന്നും ഈ സ്‌നേഹവും പിന്തുണയും എന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. നന്ദിയുണ്ട്.. ഒരുപാടു നന്ദി..’ ചന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

2002ല്‍ മനസ്സെല്ലാം എന്ന ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തിയത്. ചക്രം, ബോയ്ഫ്രണ്ട്, ബല്‍റാം വിഎസ് താരാദാസ്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.

admin:
Related Post