മസാല ബ്രഡ്

ചേരുവകൾ

  1. മൈദ – 500 ഗ്രാം

2. ഉപ്പ് – 5 ഗ്രാം

യീസ്റ്റ് – 5 ഗ്രാം

3. മസാലകൾ പൊടിച്ചത് – 5 ഗ്രാം

സവാള അരിഞ്ഞത് – 20 ഗ്രാം

വെളുത്തുള്ളി ചതച്ചത് – 5 ഗ്രാം

4. എള്ള് – 10 ഗ്രാം

തയ്യാറാക്കുന്ന വിധം

മൈദ അരിച്ച് ഉപ്പും യീസ്റ്റും വെള്ളവും ചേർത്ത് മൃദുവായി കുഴക്കുക. മൂന്നാമത്തെ ചേരുവകൾ ചേർത്ത് കുഴക്കുക. കഷണങ്ങളാക്കി നീളത്തിൽ ഉരുട്ടി മാവ് പൊങ്ങാൻ വെക്കുക. മുകളിൽ എള്ള് വിതറി 200 ഡിഗ്രി ചൂടിൽ 15 മിനിട്ട് ഓവനിൽ ബെയ്ക്ക് ചെയ്യുക. ബെയ്ക്ക് ചെയ്ത് തുടങ്ങുന്നതിനു മുൻപും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെളളം സ്പ്രേ ചെയ്ത് കൊടുക്കണം. മസാല ബ്രഡ് തയ്യാർ.

thoufeeq:
Related Post