HomeMoviesരൺവീർ സിംഗ് ഗുജറാത്തിയാവുന്നു!

രൺവീർ സിംഗ് ഗുജറാത്തിയാവുന്നു!

ൺവീർ സിംഗ്  ഗുജറാത്തിയാവുന്ന പുതിയ ചിത്രമാണ് ‘ജയേഷ് ഭായി ജോർദ്ദാൻ’. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഇൗ കോമഡി എന്റർടെയ്നർ  ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതായ ദിവ്യാങ്ങ് തക്കറാണ്.1983  ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ  ലോക കപ്പ് വിജയത്തെ ആസ്പദമാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 എന്ന സിനിമയുടെ ചിത്രീകരണത്തിൽ വ്യാപൃതനായിരിക്കുന്ന രൺവീർ സിംഗ് ഒക്ടോബറിൽ ബ്രഹ്മാണ്ഡ സിനിമയായ ‘ജയേഷ് ഭായ് ജോർദ്ദാനി’ൽ അഭിനയിച്ചു തുടങ്ങും എന്നറിയുന്നു.

ചിത്രത്തെ കുറിച്ച് രൺവീർ സിംഗ്
“ഈ സിനിമ നല്ല കഥയും ആശയവും അടങ്ങിയതാണ്. സിനിമാ പ്രേമികൾക്ക് എന്റെ ആരാധകർക്കും ഇൗ സിനിമ ഇഷ്ടപ്പെടും.ഒരു അടിപൊളി കഥയാണ് സംവിധായകനും യാഷ് രാജ് ഫിലിംസും എനിക്ക് സമ്മാനിച്ചിരിക്കുന്നു. എഴുത്ത് കാരൻ കൂടിയായ ദിവ്യാ തക്കറിന്റെ കഥയും അതിലെ കഥാപാത്രവുമാണ് എനിക്ക് ഇൗ സിനിമയിൽ അഭിനയിക്കാൻ പ്രചോദനമായത്.”
# സി.കെ.അജയ്കുമാർ

RELATED ARTICLES
- Advertisment -
Google search engine

Most Popular