Home Blog Page 603

ദൃശ്യം രണ്ടാം ഭാഗം വരുന്നു

0

മോഹന്‍ലാലിന്റെ ഹിറ്റു ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു . ജീത്തു ജോസഫ് തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം സംവിധാനംചെയുന്നത് .  സെലക്‌സ് എബ്രഹാമാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.
ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കുടുംബ ബന്ധത്തിന്റെ കഥയാണ് രണ്ടാം ഭാഗത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

സി.ആർ മഹേഷ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തി

0

കൊച്ചി: കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍.മഹേഷ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി.രാജി പിൻവലിച്ച മഹേഷ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി .പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങിവരാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി സിആര്‍ മഹേഷ് പറഞ്ഞു .പാര്‍ട്ടി സ്ഥാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാനഘടകം തീരുമാനമെടുക്കുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മഹേഷ് പറഞ്ഞു.

ഹാപ്പി വെഡ്‌ഡിങ് നായകൻ സിജു വിൽസൺ വിവാഹിതനായി

0

പ്രേമം,നേരം ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടൻ സിജു വിൽസൺ വിവാഹിതനായി. ദീർക്കകാലത്തെ  പ്രണയത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെ തീർത്തും ഒരു ഹാപ്പി വെഡ്ഡിങ് ആയിരുന്നു സിജുവിന്റേത്.

ഇരുവരും വെത്യസ്ത മതക്കാരായതിനാൽ  ക്രിസ്ത്യൻ ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. രാവിലെ ഹിന്ദു ആചാരപ്രകാരവും വൈകിട്ട് ക്രിസ്ത്യൻ ആചാര പ്രകാരവുമായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി അങ്കമാലി കൺവെൻഷൻ സെന്ററിൽവച്ചു വിവാഹസൽക്കാരവും നടത്തിയിരുന്നു. നിവിൻ പോളി ,അൽഫോൻസ് പുത്രൻ ,ശേഖർമേനോൻ കൂടാതെ മറ്റനവധി സഹപ്രവർത്തകരും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

ചിത്രങ്ങൾ കാണാം. ഇവിടെക്ലിക്ക് ചെയ്യുക 

മുകില്‍ വര്‍ണാ മുകുന്ദ : ബാഹുബലിയിലെ വിഡിയോ ഗാനം കാണാം

0

ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളിൽ ഏറെ പ്രിയങ്കരമായത് കൃഷ്ണനെ കുറിച്ചുള്ള  മുകില്‍ വര്‍ണാ മുകുന്ദ എന്ന് തുടങ്ങുന്ന ഗാനം . എം എം കീരവാണി എഴുതി ഈണമിട്ട കണ്ണാ നിദുരിഞ്ചരാ…എന്നു തുടങ്ങുന്ന ഗാനം പാടിയത് ശ്രീനിഥിയും വി.ശ്രീ സൗമ്യയും ചേർന്നാണ്. മലയാളി ഗായിക നയനാ നായരാണ് പാട്ടിന്റെ തമിഴ് വേർഷനാണ് കണ്ണാ നീ തൂങ്കടാ പാടിയത്. വളരെ മനോഹരമായ വരികളാണ് തമിഴിലും മലയാളത്തിലുമുള്ളത്. തമിഴിൽ കർക്കിയും മലയാളത്തിൽ മങ്കൊമ്പ് രാധാകൃഷ്ണനുമാണ് വരികളെഴുതിയത്.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം യുവതിക്കെതിരെ മാതാവും സഹോദരനും രംഗത്ത്‌

0

തിരുവന്തപുരം: ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്കെതിരെ മാതാവും സഹോദരനും സംസ്ഥാന പോലീസ് മേധാവിക്കും വനിതാകമ്മീഷനും പരാതി നല്‍കി.മകൾക്ക് ഒരു പ്രണയുമുണ്ടായിരുന്നുവെന്നും ഇതിനെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എതിർത്തതാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിക്കാൻ കാരണമായതെന്നും ,സ്വാമി മകളെ  ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെനും . മകളുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറയുന്നു.

പരാതി :

ശ്രീഹരി സ്വാമിയുമായി തങ്ങളുടെ കുടുംബത്തിന് വര്‍ഷങ്ങളുടെ പരിചയമുണ്ട്. വളരെ നല്ല രീതിയിലാണ് സ്വാമി തങ്ങളോട് പെരുമാറിയിരുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ എല്ലാം സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

തന്റെ മകള്‍ക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കണം എന്ന് പറഞ്ഞതാണ് സ്വാമിയോട് പെണ്‍കുട്ടിക്ക് വിരോധമുണ്ടാവാന്‍ കാരണം.

സംഭവമുണ്ടായ മെയ് 19-ന് രാവിലെ പെണ്‍കുട്ടി സ്വാമിയോട് ക്ഷമ ചോദിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു. സംഭവം ഉണ്ടായ ദിവസം രാവിലെ പത്ത് മണിയോടെ പുറത്തു പോയ പെണ്‍കുട്ടി വൈകുന്നേരം ആറ് മണിക്കാണ് തിരിച്ച് വീട്ടിലെത്തിയത്. പകല്‍ സമയം കാമുകനൊപ്പമാണ് പെണ്‍കുട്ടി ചെലവിട്ടത്.

രാത്രി ഹാളില്‍ കിടന്ന സ്വാമിക്ക് താന്‍ പാലും പഴങ്ങളും നല്‍കി അതിന് ശേഷം റൂമിലേക്ക് തിരിച്ചു പോകുമ്പോള്‍ ആണ് സ്വാമിയുടെ നിലവിളി കേള്‍ക്കുന്നത്.ചെന്നു നോക്കുമ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന സ്വാമിയേയും ഇറങ്ങിയോടുന്ന മകളേയുമാണ് കണ്ടത്.മകളുടെ മുറിയിലേക്കോ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ സ്വാമി പോയിട്ടില്ല.മകളുടെ കാമുകന്‍ തങ്ങളുടെ പക്കല്‍ നിന്നും 6.6 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും . കൂടാതെ ഭൂമി വാങ്ങുന്നതിനായി ഒന്‍പത്‌ ലക്ഷവും നല്‍കിയതായും . അതിനാല്‍ സംഭവത്തില്‍ കാമുകനും പങ്കുണ്ടെന്നു പരാതിയില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു കാലമായി മകളുടെ മാനസികനില ശരിയല്ല. ഇതിനകം രണ്ട് തവണ അവള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇങ്ങനെ മനോനില തെറ്റിയ സന്ദര്‍ഭത്തിലാണ് മകള്‍ സ്വാമിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ വീട്ടിലേക്കാണു മകള്‍ ഓടിക്കയറിയത്‌. എന്നാല്‍ തങ്ങളെ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചു സ്വാമി മകളെ ബലാല്‍സംഗം ചെയ്‌തെന്നും 40 ലക്ഷം രൂപ വാങ്ങിയെന്നു മൊഴി നല്‍കണമെന്നു നിര്‍ബന്ധിച്ചതായും പരാതിയിൽ പറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനത്തിന് ഇന്ന് തുടക്കം

0

റഷ്യ ഉൾപ്പടെ നാലു രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് ഇന്ന് തുടക്കം.ജർമനി ആണ് മോദി ആദ്യ സന്ദർശനം നടത്തുന്ന രാജ്യം.അവിടെ മോദി ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തും.വ്യാപാരം, നിക്ഷേപം,ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിൽ സഹകരണവും  ഭീകരവാദത്തിനെതിരെ ഒരുമിച്ചു നേരിടുന്ന കാര്യവും ചർച്ചയാകും .

ഈ മാസം 31ന്, സ്പെയിനിൽ എത്തുന്ന മോദി, പ്രസിഡന്റ് മരിയാനോ രജോയുമായി കൂടിക്കാഴ്ച നടത്തും. ജൂൺ  ഒന്നിന്, സെന്‍റ് പീറ്റേഴ്സ്ബർഗിൽ പതിനെട്ടാമത് ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജൂൺ രണ്ടിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

 

 

 

മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയി വിവാഹിതയായി

0

കൊച്ചി: മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്യും മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന്‍ ജേക്കബ്ബും എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയില്‍ വെച്ചു വിവാഹിതരായി . എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സിന്ധു ജോയി സി.പി.എമ്മിനോട് തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിലെത്തിയെങ്കിലും വൈകാതെ രാഷ്ട്രീയം വിടുകയായിരുന്നു .

റംസാൻ വ്രതത്തിന് തുടക്കമായി

0

വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിൽ ഇ​​ന്നു റം​​സാ​​ൻ വ്ര​​തം ആ​​രം​​ഭി​​ക്കു​​മെ​​ന്നു ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍,  കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവവര്‍ അറിയിച്ചു. തിരുവനന്തപുരം പാളയം ഇമാം വ്രതാരംഭം സ്ഥിരീകരിച്ചിട്ടുണ്ട് .

 

സംസ്ഥാനത്ത് അടുത്ത മാസം ഒന്നു മുതൽ മദ്യവില കൂടും

0

കേരളത്തിൽ അടുത്ത മാസം ഒന്നു മുതൽ മദ്യവിലയിൽ വർധനയുണ്ടാകും. ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വിലയിൽ വർധന വരുത്താനുള്ള സർക്കാർ തീരുമാനം. മദ്യത്തിനും ബിയറിനും അഞ്ചു ശതമാനമാണ് വർധനയാണ്​ ഉണ്ടാവുക .കോടതി ഉത്തരവിനെ തുടർന്ന്​ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയതാണ് ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് .

മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല – കുമ്മനം രാജശേഖരന്‍

0

കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാർ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറച്ചു വെച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളും പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്‍റെ ചുവടു പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കൻമാരും പ്രതികരണം നടത്തിയത്. കെപിസിസി അദ്ധ്യക്ഷനാകട്ടെ ഇത് റംസാൻ മാസത്തെ അട്ടിമറിക്കാനാണെന്ന് വരെ പറഞ്ഞു.

ജമ്മു കശ്മീർ അടക്കം 20 സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുള്ളതാണ്. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത തടയൽ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്യേശ ശുദ്ധി വ്യക്തമാണ്. രാജ്യത്തിന്‍റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്‍റേയും കടമയാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തിന്‍റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്നമാണ്. ആഗോള താപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാലി സമ്പത്തിന്‍റെ നാശം കാരണമാകുന്നുണ്ട്. കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്‍റെ ഉത്തരവ്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷിക ചന്തകളാണ്. ഇവിടം വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവിന്‍റെ സാരാംശം. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ ഉദ്യേശിച്ച് പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

നടി ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

0

ലൈഫ് ഒഫ് ജോസൂട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി ജ്യോതി കൃഷ്‌ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു . ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് ജ്യോതിയുടെ വരന്‍.തൃശൂരില്‍ വെച്ചാണ് വിവാഹ നിശ്ചയം നടന്നത് .നവംബര്‍ 19നാണ് വിവാഹം.

ചിത്രങ്ങൾ കാണാം ഇവിടെ ക്ലിക്ക് ചെയ്യു   

രാജ്യത്തെ നീളം കൂടിയ പാലം പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു

0

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു .കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത് .അസമിലെ സാധിയയില്‍ നിന്നും തുടങ്ങുന്ന പാലം ധോളയിലാണ് അവസാനിക്കുന്നത്.  9.15 കിലോമീറ്റര്‍ ആണ് പാലത്തിന്റെ നീളം .പാലം വന്നതോടെ അസാമില്‍ നിന്നും അരുണാചല്‍ പ്രദേശിലേയ്ക്കുള്ള യാത്രാ ദൈര്‍ഘ്യത്തില്‍ നാലു മണിക്കൂറിന്‍റെ കുറവുണ്ടാകും .