അന്തരിച്ച നടൻ സുധിയുടെ കുടുംബത്തിലെ തർക്കങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ്. റീൽസ് താരം രേണു സുധിയും സുധിയുടെ മൂത്ത മകൻ കിച്ചു സുധിയും (രാഹുൽ ദാസ്) തമ്മിലുള്ള വാക്പോരാണ് പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കിച്ചു പങ്കുവെച്ച വെളിപ്പെടുത്തൽ വീഡിയോയ്ക്ക് പിന്നാലെ ഇപ്പോൾ താരം തന്നെ ഒരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
താൻ ഈ വീഡിയോ ചെയ്തത് ആരെയും കുറ്റപ്പെടുത്താനല്ലെന്നും തന്റെ സാഹചര്യങ്ങൾ കൊണ്ട് പറഞ്ഞുപോയതാണെന്നും കിച്ചു വ്യക്തമാക്കുന്നു. വീഡിയോയുടെ താഴെ വന്ന കമന്റുകൾക്ക് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. “ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ഒന്നും ഞാൻ വിചാരിച്ചതല്ല. എന്റെ അവസ്ഥ കൊണ്ട് പറഞ്ഞതാ.. ഞാൻ ആരെയും കുറ്റപ്പെടുത്താൻ ഇട്ടതല്ല” എന്നായിരുന്നു കിച്ചുവിന്റെ വാക്കുകൾ.
കഴിഞ്ഞ ദിവസം ‘അപ്പോൾ പോകാൻ തീരുമാനിച്ചു. വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ’ എന്ന് പറഞ്ഞുകൊണ്ട് കിച്ചു ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ചില ചാറ്റുകളും അമ്മയ്ക്ക് വേഗം അസുഖം മാറട്ടെ എന്ന വാക്കുകളും കിച്ചു ഇതിനൊപ്പം പുറത്തുവിട്ടു. ഇതിന് പിന്നാലെ കിച്ചുവിനെതിരെ കടുത്ത ആരോപണങ്ങളുമായി രേണു സുധി ലൈവിൽ എത്തിയിരുന്നു. തന്നെ ഇനിയെങ്കിലും വെറുതെ വിടണമെന്നും, താൻ മരിച്ചാൽ പോലും കിച്ചു തന്റെ ശവം കാണാൻ വരരുതെന്നും രേണു ആക്രോശിച്ചിരുന്നു. കിച്ചുവിനെ പറ്റി പോലീസിൽ ചോദിച്ചാൽ അറിയാമെന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങളും രേണു ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ പുതിയ വിശദീകരണത്തിന് പിന്നാലെ കിച്ചുവിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. കിച്ചു അനുഭവിച്ച മാനസിക വിഷമങ്ങൾ അവന് മാത്രമേ അറിയൂ എന്നും, അവനെക്കൊണ്ട് പറയിപ്പിച്ചതാണെന്നുമാണ് ആരാധകരിൽ പലരും കമന്റ് ചെയ്യുന്നത്.
Kichu Sudhi clarifies after emotional video goes viral



