Home Blog Page 604

സെക്രട്ടറിയേറ്റ് ഉപരോധത്തിൽ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച സംഘര്‍ഷം

0

പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒരു വര്‍ഷം പരാജയത്തിന്റെ വര്‍ഷമാണെന്നാരോപിച്ച് നടത്തുന്ന ഉപരോധത്തിനിടയിൽ യൂത്ത് കോൺഗ്രസും യുവമോർച്ചയും തമ്മിൽ സംഘർഷം. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും കല്ലേറും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസിന്‍റെ കൊടികളും പോസ്റ്ററുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തകര്‍ത്തു.  നേതാക്കള്‍ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.ഇന്ന് വൈകിട്ട് വരെ സമരം തുടരാനാണ് ഇരു സംഘടനകളുടെയും തീരുമാനം.

സഹീർ ഖാൻ സാഗരിക വിവാഹ നിശ്ചയം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

0

ക്രിക്കറ്റ് താരം സഹീർ ഖാൻന്റെയും  നടി സാഗരികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാവാൻ തീരുമാനിച്ചത് . സഹീർ ഖാൻ തന്റെ ട്വിറ്റർ പേജിലൂടെ വിവാഹിതനാകാൻ പോകുന്ന വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു .ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് .ക്രിക്കറ്റ് താരങ്ങളെലാം വിവാഹ നിശ്ചയത്തിൽ  പങ്കെടുക്കാനെത്തിയിരുന്നു. വിരാട് കോഹ്‌ലി കാമുകിയുമായ അനുഷ്ക ശര്‍മയ്ക്കൊപ്പമാണ് എത്തിയത്.  കൂടാതെ സച്ചിൻ തെൻഡുൽക്കർ പത്നി അഞ്ജലി, , രോഹിത് ശർമ ഭാര്യ റിതിക, യുവരാജ് സിങ്, അജയ് ജഡേജ, മുഹമ്മദ് കൈഫ് തുടങ്ങിയവരും പങ്കെടുത്തിരുന്നു

പുസ്തക രചനയിൽ ചട്ടലംഘനം : ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്

0

പുസ്തക രചനയിൽ ചട്ടലംഘനം എന്ന ആരോപണത്തിന് ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്.അറിയിക്കേണ്ടവരെ അറിയിച്ച ശേഷമാണ് പുസ്തക രചന നടത്തിയതെന്നും . ചട്ടലംഘനം എന്ന ആരോപണം നിലനിൽക്കില്ലെന്നും . തന്‍റെ പുസ്തകം ആത്മകഥാ വിഭാഗത്തിൽ പെട്ട ഒരു സാഹിത്യകൃതിയാണെന്നും . സാഹിത്യ രചനക്ക് അനുമതി ആവശ്യമില്ലെന്നും ജേക്കബ് തോമസ് മീഡിയവൺ എന്ന ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞു .ആത്മകഥ എന്നുപറയുമ്പോൾ  30 വര്‍ഷത്തെ തന്‍റെ സര്‍വ്വീസ് ജീവിതവും  അതിന്‍റെ ഭാഗമാകുന്നത് സ്വാഭാവികമാണെന്നും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും പുതിയ പുസ്തകത്തിന്‍റെ രചനയിലാണെന്നും അദ്ദേഹം പറഞ്ഞു .

ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക്

0

റെഡ് റോസ് ക്രിയേഷന്‍റെ ബാനറിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘ടിയാൻ’ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര ഇന്ദ്രജിത് സിനിമയിലേക്ക് .ഇന്ദ്രജിത് അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ മകൾ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂർത്തങ്ങൾ ടിയാനിൽ ഉണ്ട്.ഇന്ദ്രജിത് താനെ യാണ് ഈക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് .

അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തിരിച്ചു കിട്ടി – ചിത്രങ്ങൾ

0

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും കാ​ണാ​താ​യ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കണ്ടുകിട്ടി . ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ​നി​ന്നാ​ണ് തി​രുവാ​ഭ​ര​ണ​ങ്ങ​ൾ കണ്ടുകിട്ടിയത് . ര​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും ചെ​റി​യ കേ​ടു പാ​ടു​ക​ൾ പറ്റിയിട്ടുണ്ട് . ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കാ​ണി​ക്ക വ​ഞ്ചി​ക​ളി​ൽ​നിന്നും കണ്ടെത്തിയത് .ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു തരുവാഭരങ്ങൾ ക്ഷേത്രത്തിൽ നിന്നും നഷ്ടമായത് .തി​രു​വാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട ശേ​ഷം ര​ണ്ടു വ​ട്ടം ഭ​ണ്ഡാ​രങ്ങൾ തുറന്നിരുനെകിലും ആ​ഭ​ര​ണ​ങ്ങ​ൾ അപ്പോൾ ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

 

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ‘വാനാക്രൈ’ ആക്രമണം

0

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ഡിവിഷണൽ ഓഫീസിലെ കംപ്യൂട്ടറുകളെയാണ് ‘വാനാക്രൈ വൈറസ് ബാധിച്ചത് .അക്കൗണ്ട്സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു കംപ്യൂട്ടറും തകരാറിലായത് . പൊതുജന സേവനങ്ങൾക്കുള്ള കംപ്യൂട്ടറുകളെ തകരാർ ബാധിച്ചിട്ടില്ല. ലോകത്താകമാനം വലിയ നാശം വിതച്ച വാനാക്രൈ ആക്രമണം കേരളത്തിൽ ചില പഞ്ചായത്തുകളിലെ കമ്പ്യൂട്ടറുകളിൽ മാത്രമാണ് തകരാർ ഉണ്ടാക്കിയത് .

 

പൃഥ്വിരാജ്,ഇന്ദ്രജിത് ചിത്രം ടിയാൻന്‍റെ ട്രെയിലർ പുറത്തിറങ്ങി

0

 

റെഡ് റോസ് ക്രിയേഷന്‍റെ ബാനറിൽ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മുരളി ഗോപി തിരക്കഥ എഴുതി  കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘ടിയാൻ’ എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.മലയാള സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ദൃശ്യങ്ങളാണ് ട്രെയിലറിൽ കാണാനാകുന്നത്.അസ്ലാന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അസ്ലാന്റെ സഹോദരന്‍ പട്ടാമ്പിരാമന്‍ എന്ന കഥാപാത്രത്തെ ഇന്ദ്രജിത്ത് അവതരിപികുനത് . മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.കൂടാതെ പത്മപ്രിയ, ഷൈന്‍ ടോം, രാഹുൽ, അനന്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും  ചിത്രത്തിൽ അഭിനയിക്കുന്നു .ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.സതീഷ് കുറുപ്പ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.ഹൈദരാബാദ്, മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത് .

 

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെ സ്‌ഫോടനം

0

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപെടുകയും 59 പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തു .

ചാവേറാക്രമണനാണ് സംശയിക്കുന്നതെന്നു പോലീസ് പറഞ്ഞു. യുഎസ് പോപ്പ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിയുടെ അവസാനം വലിയ ഒരു ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായത് . ഗായിക അരീന ഗ്രാന്‍ഡെ സുരക്ഷിതയാണ്. പ്രദേശിക സമയം തിങ്കളാഴ്ച രാത്രി 10.35 ന് ആയിരുന്നു സ്‌ഫോടനമുണ്ടായത്.

വീഡിയോ ദൃശ്യങ്ങൾ കാണാം

 

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനൊപ്പം സോഷ്യല്‍ മീഡിയ

0

ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം തീയറ്ററുകളില്‍ നിന്നും മാറ്റാൻ ശ്രമിക്കുന്നതായി പരാതി .ചിത്രം തീയറ്ററുകളില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ രോഹിത് ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു .

“കാണണമെന്ന് ആഗ്രഹമുള്ളവര്‍ പെട്ടന്ന് കണ്ടോ ഇപ്പോള്‍ തെറിക്കും തീയറ്ററുകളില്‍ നിന്ന്- ഇങ്ങനെയായിരുന്നു രോഹിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ” സംവിധായകന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലൂടെ ആഷിക് അബു, ബേസില്‍ ജോസഫ്, റിമാ കല്ലിങ്കല്‍, ഒമര്‍ ലുലു തുടങ്ങിയവരും ചിത്രത്ത പിന്തുണച്ച് രംഗത്തെത്തി.

ഫേസ്ബുക് കമെന്റുകൾ കാണാം

തീവ്രത്തിലെ നായിക ശിഖ നായരുടെ വിവാഹം കഴിഞ്ഞു

0

ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രമായ തീവ്രത്തിലെ നായിക ശിഖ നായരുടെ വിവാഹം കഴിഞ്ഞു . മ്യൂസിക് കമ്പോസർ ആയ  നിഖിലിനെയാണ്  ശിഖ വിവാഹം കഴിച്ചത് .ഇന്ന് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെച്ചുനടന്ന ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത് . ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് .

ചിത്രങ്ങൾ കാണാം 

 

മഞ്ജു വാര്യർ ലാല്‍ ഫാനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0

ലാലേട്ടന് പിറന്നാള്‍ സമ്മാനമായി ഒരു ചലച്ചിത്രം.മോഹന്‍ലാല്‍ എന്നുതന്നെയാണ് ചിത്രത്തിന്റെ പേരും .മഞ്ജു വാര്യര്‍ കട്ട മോഹന്‍ലാല്‍ ഫാനാവുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്നു പുറത്തിറങ്ങി. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില് ഇന്ദ്രജിത്താണ് നായകനായി എത്തുന്നത് . ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് .”സേതുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം മീനുവായിരുന്നു…..
എന്നാൽ മീനുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം……….???” എന്ന ചോദ്യത്തോടെയാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത് .

മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ നിന്ന് പുതിയ സിനിമകൾ പിൻവലിച്ചു

0

വരുമാന വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് മൾട്ടിപ്ലക്സ് തിയേറ്ററിൽ നിന്ന് വിതരണക്കാരും നിർമ്മാതാക്കളും പ്രദർശിപ്പിച്ചുകൊണ്ടിരുന്ന ബാഹുബലി, അച്ചായന്‍സ്, ഗോദ തുടങ്ങിയ ചിത്രങ്ങൾ പിൻവലിച്ചു . വെള്ളിയാ‍ഴ്ച റിലീസ് ചെയ്ത ഗോദ, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മൾട്ടിപ്ലക്സുകളിൽ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ നല്‍കുന്ന വരുമാന വിഹിതം വെട്ടിക്കുറച്ചതാണ് നിര്‍മാതാക്കളെയും വിതരണക്കാരെയും ചൊടിപ്പിച്ചത്. ഒരു ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ച നല്‍കിയിരുന്ന വരുമാന വിഹിതം 40%ത്തില്‍ നിന്ന് 30 %മാക്കി കുറച്ചതാണ് തർക്കത്തിന് കാരണം .വിഹിതം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായാലേചിത്രങ്ങൾ പ്രദർശനത്തിന് നൽകുകയുള്ളൂ എന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും അറിയിച്ചു.