Home Blog Page 602

ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍

0

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരുവിലെ ജയില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് 30 ദിവസത്തെ പരോൾ ലഭിച്ചു . ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും.കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടികെ ദിനകരനും കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെ : മന്ത്രി ജി. സുധാകരന്‍

0

തിരുവന്തപുരം : ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് സ്ഥിരീകരിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കേരളത്തിലെ ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്നും സർക്കാരിന് ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ പൊതുമരാമത്ത് ഒന്നും ചെയ്യേണ്ടതില്ലന്നും  കോടതിയാണ് വിധിയിൽ വ്യക്തത വരുത്തേണ്ടതെന്നും  ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഷൊർണൂരിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു

0

ഷൊർണൂർ: ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു . ഷൊർണൂർ നഗരസഭയിലെ വാർഡുകൾക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിചെത്തിനെതിരെ സമരം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ .

 

ഷാം നായകനാവുന്ന ബ്രന്മാണ്ഢ ആക്ഷൻ ചിത്രം “കാ-വിയൻ”പ്രദർശനത്തിന്

0

തമിഴ് സിനിമയിലെ യുവനിര നായകരിൽ ശ്രദ്ധേയനാണ് ഷാം. 12ബി,അൻപേ അൻപേ, ഉള്ളം കേക്കുമേ, ഇയർക്കൈ,കിക്ക് എന്നിങ്ങനെ ഏതാനും സിനിമകളിലേ നായകനായിട്ടുള്ളു എങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. വളരെ സെലക്ടീവായി തിടുക്കമില്ലാതെ സിനിമകൾ തിരഞ്ഞെടുക്കുന്ന ഷാം ചെറിയ ഒരു ഇടവേളയ്ക്കു ശേഷം നായകനായി അഭിനയിക്കുന്ന “കാ-വിയൻ”എന്ന പുതിയ സിനിമയ്ക്ക് ഒട്ടേറെ സവിശേഷതകളാണുള്ളതത്രെ.

നവാഗതനായ സാരഥി രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന “കാ-വിയൻ “പൂർണമായും അമേരിക്കയിൽ വെച്ച് ചിത്രീകരിച്ച ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറാണ്.ഹോളിവുഡിലെ പ്രശസ്ത താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഹോളിവുഡ് നടനായ ജസ്റ്റിൻ വികാസ് വില്ലനായി അഭിനയിയ്ക്കുന്നു.ചിത്രത്തിലെ റിസ്ക്കിയായ ഒരു സംഘട്ടനം രംഗവും കാർ ചേസിങ്ങ് രംഗവും ലാസ് വേഗാസിലെ ജന തിരക്കുള്ള തെരുവുകളിൽ വെച്ചാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. സ്റ്റണ്ട് ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.’മനം കൊത്തി  പറവൈ’ എന്ന സിനിമയിലൂടെ തമിഴിലും ശ്രദ്ധേയയായ മലയാളി ആത്മീയയാണ് “കാ-വിയനി”ൽ ഷാമിന്റെ ജോഡി. ശ്രീദേവി കുമാർ, ശ്രീ നാഥ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൻ.എസ്.രാജേഷ് കുമാർ ഛായാഗ്രഹണവും ശ്യാം മോഹൻ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു. ഷാമിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ഹോളിവുഡ് സ്റ്റൈലിൽ  ചിത്രീകരിക്കപ്പെട്ട ഈ ബ്രന്മാണ്ഢ ആക്ഷൻ ചിത്രം 2എം സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചിരിയ്ക്കുന്നത് മലയാളിയായ കേ.വി.ശബരീഷാണ്.

മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ കെ.സി.ബി.സി സുപ്രീംകോടതിയിലേക്ക്​

0

തിരുവനന്തപുരം:  ഹൈകോടതി വിധിയോടെ ദേശീയ പാത പദവി നഷ്ടമായ റോഡുകളില്‍ പ്രവർത്തിച്ചിരുന്നു മദ്യശാലകൾ വീണ്ടും തുറക്കുന്നത്തിനെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും.

സംസ്ഥാനത്തെ രണ്ട്​ ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ വിധിയുടെ അടിസ്ഥാനത്തിൽ റോഡുകളുടെ എൻ.എച്ച്​ പദവി മറുന്നതിലൂടെ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുക.

എന്നാല്‍ മദ്യശാലകൾ പൂട്ടിയിട്ടും മദ്യ ഉപഭോഗം കുറഞ്ഞതായി റിപ്പോർട്ടുകളൊന്നുമില്ല,  ​മദ്യശാലകൾക്ക്​ എൻ.ഒ.സി നൽകുന്നതിന്​ തദ്ദേശ സ്ഥാപനങ്ങളുടെ അവകാശം ഇല്ലാതാക്കിയ ഒാർഡിനൻസ്​ ഇറക്കിയത് വിവേചനം ഇല്ലാതാക്കാനാണ് എന്നും എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണന്‍ പറഞ്ഞു.

ചേര്‍ത്തല – തിരുവനന്തപുരം, കുറ്റിപ്പുറം – വളപട്ടണം എന്നീ റോഡുകളുടെ ദേശീയ പാത പദവിയാണ്​ ഹൈകോടതി വിധിയോടെ നഷ്​ടമായത്. ഈ ഭാഗത്തെ മദ്യശാലകള്‍ക്കാണ് ഹൈകോടതി വിധിയോടെ  പ്രവര്‍ത്തനാനുമതി ലഭിച്ചത്.

ഇൗ മാസം എട്ടിന്​ മദ്യ വിരുദ്ധ സമിതി നിയമസഭ മാർച്ച്​ നടത്താനും തീരുമാനമായിട്ടുണ്ട്​.

 

ആദം ജോണിന്‍റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി

0

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആദം ജോണിന്‍റെ രണ്ടാമത്തെ  പോസ്റ്റർ പുറത്തിറങ്ങി .ഭാവന, മിസ്റ്റി ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ പൃഥ്വിരാജിന്‍റെ നായികമാർ. മുണ്ടക്കയക്കാരനായ ആദം ജോണ്‍ പോത്തൻ എന്ന പ്ലാന്‍ററുടെ വേഷമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് .കൃഷിയോടുള്ള താല്പര്യത്തിനിടയിൽ കല്യാണം പോലും കഴിക്കാൻ മറന്നുപോകുന്ന ആദം ജോണ്‍ ഒരിക്കൽ എമ്മി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും .ഇരുവരും വിവാഹശേഷം ഹണിമൂണിനായി സ്കോട്ലന്‍റിലേക്ക് യാത്ര പുറപ്പെടുന്നു. ഈ യാത്രക്കിടയിൽ ആദമിന്‍റെ ജീവിതത്തിൽ  അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് കഥയെ നയിക്കുന്നത്.ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ നരേനും എത്തുന്നുണ്ട്..

ഇന്ത്യയുടെ തിരിച്ചടി : അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

0

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ നൗഷേര സെക്ടറിലെ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു പിന്നാലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി സിംഗിനെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചു.

 

 

ഗംഗേശാനന്ദ സ്വാമിയെ കോടതിയില്‍ ഹാജരാക്കിയില്ല: പൊലീസിനെ വിമർശിച്ച്​ കോടതി

0

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദ തീർഥപാദ എന്ന ശ്രീഹരിയെ ഹാജരാക്കത്ത പൊലീസ്​ നടപടിക്കെതിരെ വിമർശനവുമായി തിരുവനന്തപുരം പോക്‌സോ കോടതി. സ്വാമിയെ നേരിട്ട്​ ഹാജരാക്കാത്തതിനാണു ഈ നിലപാട്. പ്രതിയെ കസ്​റ്റഡിയിൽ വിട്ടു നൽകണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിക്കവെയാണ് കോടതി വിമർശിച്ചത്.
കേസ് പരിഗണിക്കുമ്പോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ​എന്നാൽ സ്വാമി ഇല്ലാതെയാണ് പൊലീസ് കോടതിയിലെത്തിയത്​.
ആശുപത്രിയിൽ നിന്ന് വിട്ടയച്ചിട്ടും ഹാജരാക്കാത്തതു എന്തുകൊണ്ടാണെന്നും സ്വാമി ഇപ്പോൾ ആരുടെ കസ്റ്റഡിയിലാണെന്നും പേട്ട സർക്കിൾ ഇൻസ്പെക്ടറോട്‌ വിശദീകരണം കോടതി തേടി. വ്യക്തമായ വിശദീകരണം തേടിയശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ.
എന്നാൽ സ്വാമി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാലാണ് ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം.
പ്രായപൂർത്തിയാകുന്നതിനു മുൻപുള്ള നാൾ മുതൽ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തത്.

കശാപ്പ് നിരോധനം : കേന്ദ്രവിജ്ഞാപനത്തിൽ നിരോധനമില്ലെന്ന് ഹൈക്കോടതി

0

കശാപ്പ് നിരോധനത്തില്‍  കേന്ദ്രവിജ്ഞാപനത്തെ അനുകൂലിച്ച് ഹൈക്കോടതി.കശാപ്പ് നിരോധനമല്ല നിയന്ത്രണമാണ് ചട്ടത്തില്‍ പറഞ്ഞിരിക്കുന്നതെന്നും .കന്നുകാലികളെ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ നിയന്ത്രണമില്ലന്നും .മൌലികാവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നും . വിജ്ഞാപനം പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാതെയാണ് ഹർജി നല്കിയിരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേശീയ പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി

0

ദേശീയ പാതയോരത്തെ ബാറുകൾ പൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് ഹൈവേ അഥോറിറ്റിയുടെ വിജ്ഞാപനത്തെ തുടർന്ന് തുറക്കാൻ ഹൈക്കോടതി അനുമതി നൽകി .കണ്ണുര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള റൂട്ടിന് ദേശീയപാതാ പദവി 2014 ല്‍ എടുത്തുമാറ്റിയ വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇന്നും നാളെയുമായി ബാറുകളും ഷാപ്പുകളും തുറന്നു പ്രവർത്തിക്കും .കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാനാകും.മാഹിയിലെ പൂട്ടിയ മുഴുവൻ മദ്യശാലകളും ഇതോടെ തുറന്നു പ്രവർത്തിക്കാനാകും .ഹൈക്കോടതിയിൽ നിന്ന് ബാറുടമകൾ അനുകൂലവിധി നേടിയാൽ ബാറുകൾ തുറന്ന് കൊടുക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു.

ഷാവോമി റെഡ്മി നോട്ട് 4 ഇന്നു മുതൽ ഓൺലൈനിൽ ലഭ്യമാകും

0

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തി ശ്രദ്ധനേടിയ ഷവോമി റെഡ്മി നോട്ട് 3 ഫോണിന് പിന്നാലെ ഷാവോമി റെഡ്മി നോട്ട് 4 ഇന്നുമുതൽ ഓൺലൈനി ലഭ്യമാകും .ഇന്നു 12 മണിമുതൽ Flipkart.com & Mi.com ൽ  നിന്നും ഷാവോമി റെഡ്മി നോട്ട് 4 വാങ്ങാനാകും.

2 ജിബി റാമിനൊപ്പം 16 ജിബി ആന്തരിക സംഭരണശേഷി, 3 ജിബി റാമിനൊപ്പം 32 ജിബി ആന്തരിക സംഭരണ ശേഷി, 4 ജിബി റാമിനൊപ്പം 64 ജിബി ആന്തരിക സംഭരണശേഷി  എന്നീ മൂന്നു വ്യത്യസ്ത വേരിയന്റുകളാണ് ലഭ്യമാകുക .

കറുപ്പ്, ഗോള്‍ഡ്, ഇരുണ്ട ചാര നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ 2  ജിബി റാം 16 ജിബി ആന്തരിക സ്റ്റോറേജ് വേരിയന്റ് 9,999  രൂപയ്ക്കും, 3  ജിബി റാം 32 ജിബി ആന്തരിക സ്റ്റോറേജ് വേരിയന്റ് 10,999  രൂപയ്ക്കും, 4 ജിബി റാം 64 ജിബി ആന്തരിക സ്റ്റോറേജ് വേരിയന്റ് 12,999 രൂപയ്ക്കും ലഭ്യമാകും .

 

കാണാതായ സുഖോയ് വിമാനത്തിലെ രണ്ടു പൈലറ്റുകളുടെ മൃതദേഹം കണ്ടെത്തി

0

ന്യൂഡല്‍ഹി: അരുണാചലിലെ കാട്ടില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ രണ്ടു പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അച്ചുദേവ്, സഹ പൈലറ്റ് ദിവവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത് .ഈ മാസം 23 നാണ് തേസ്പൂരിലെ വ്യോമത്താവളത്തില്‍ നിന്നും പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെ വിമാനം കാണാതായത്. പരീക്ഷണ പറക്കലിനിടയി ആണ് അരുണാചല്‍ പ്രദേശിന്റെയും അസമിന്റെയും അതിര്‍ത്തിൽ ആണ് വിമാനം തകർന്നു വീണത് .വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് നേരത്തെ കണ്ടെത്തിയിരുന്നു . പറന്നുയര്‍ന്ന് 30 മിനിറ്റിനകം വിമാനം തകര്‍ന്നെന്നാണ് വിവരം.മൃതദേഹങ്ങള്‍ എപ്പോള്‍ നാട്ടിൽ എത്തിക്കുമെന്ന് വ്യക്തമായിട്ടില്ല.