കേരളത്തിൽ അടുത്ത മാസം ഒന്നു മുതൽ മദ്യവിലയിൽ വർധനയുണ്ടാകും. ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വിലയിൽ വർധന വരുത്താനുള്ള സർക്കാർ തീരുമാനം. മദ്യത്തിനും ബിയറിനും അഞ്ചു ശതമാനമാണ് വർധനയാണ് ഉണ്ടാവുക .കോടതി ഉത്തരവിനെ തുടർന്ന് ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയതാണ് ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് .