ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളിൽ ഏറെ പ്രിയങ്കരമായത് കൃഷ്ണനെ കുറിച്ചുള്ള മുകില്‍ വര്‍ണാ മുകുന്ദ എന്ന് തുടങ്ങുന്ന ഗാനം . എം എം കീരവാണി എഴുതി ഈണമിട്ട കണ്ണാ നിദുരിഞ്ചരാ…എന്നു തുടങ്ങുന്ന ഗാനം പാടിയത് ശ്രീനിഥിയും വി.ശ്രീ സൗമ്യയും ചേർന്നാണ്. മലയാളി ഗായിക നയനാ നായരാണ് പാട്ടിന്റെ തമിഴ് വേർഷനാണ് കണ്ണാ നീ തൂങ്കടാ പാടിയത്. വളരെ മനോഹരമായ വരികളാണ് തമിഴിലും മലയാളത്തിലുമുള്ളത്. തമിഴിൽ കർക്കിയും മലയാളത്തിൽ മങ്കൊമ്പ് രാധാകൃഷ്ണനുമാണ് വരികളെഴുതിയത്.