ഇന്ന് റിലീസ് ആവുന്ന ഈ ചിത്രങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പങ്കുവെക്കാം.നിലാവറിയാതെ,കറുത്ത സൂര്യന്‍,റിച്ചി എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ആവുന്നത് – Live Update
. Richie
. Fidaa
. Nilavariyathe
ഇന്ന് റിലീസ് ആവുന്ന ഈ ചിത്രങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പങ്കുവെക്കാം.നിലാവറിയാതെ,കറുത്ത സൂര്യന്‍,റിച്ചി എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ആവുന്നത് – Live Update
. Richie
. Fidaa
. Nilavariyathe
നിലാവറിയാതെ,കറുത്ത സൂര്യന്‍,റിച്ചി എന്നീ ചിത്രങ്ങളാണ് നാളെ റിലീസിനായി തയാറെടുക്കുന്നത് .ശശികുമാർ മഹിമ നമ്പ്യാർ , സനുഷ ,ഷംന കാസിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം കൊടിവീരന്‍ ഇന്ന് റീലീസ്‌ചെയ്തിരുന്നു .
പ്രശസ്ത ഛായാഗ്രാഹകനായ ഉത്പല്‍ വി. നായർ സംവിധാനം ചെയുന്ന ആദ്യ ചിത്രമാണ് ‘നിലവറിയാതെ’. ബാല, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അനുമോൾ, സജിത മഠത്തിൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുരാജ് മാവിലയുടേതാണ് തിരക്കഥ. കൈതപ്രവും കെ.വി.എസ് കണ്ണപുരവും രചിച്ച ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു.
തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തിലൂടെയാണ് കഥ പറയുന്നത്. തെയ്യം അരങ്ങിലെത്തുമ്പോള്‍ മുന്നൊരുക്കങ്ങള്‍ ഏറെയുണ്ട്. ഒരു തെയ്യത്തിന്റെ വാമൊഴിയിലൂടെ വെളിച്ചപ്പാടിനോട് കഥ പറയുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ അവതരണം. പഴക്കമുള്ള കരിങ്ങോട് തറവാട്ടിലെ ഇപ്പോഴത്തെ ജന്മി, രാമാനുഗ്ഗ മാനന്‍, തറവാടില്‍ ഒരു കോമരത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തനും ജോലിക്കാരനുമായ പൊക്കനെ ആ സ്ഥാനത്തേക്കു കൊണ്ടുവരാന്‍ ആഗ്രഹിച്ചു. ഈ തീരുമാനം കാര്യസ്ഥനായ കേളുവിന് ഇഷ്ടമായിരുന്നില്ല . പൊക്കനെ ആ സ്ഥാനത്തേക്ക് എത്തിക്കാതിരിക്കാൻ കേളു തറവാട്ടിലെ ജോലിക്കാരിയായ ‘പാറ്റ’യുടെ സഹായം തേടുന്നു .പൊക്കനെ പാറ്റാ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നു . പിന്നെ ഉണ്ടാകുന്ന പ്രേശ്നങ്ങളാണ് ചിത്രത്തിൽ പറയുന്നത് .പൊക്കന്‍, പാറ്റ, കേളു, രാമനുഗ്ഗമാനന്‍ എന്ന ജന്മി എന്നിവരെ ബാല, അനുമോള്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും അവതരിപ്പിക്കുന്നു.
നിലവറിയാതെ സിനിമയിലെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
ശ്രി. ഇ. വി. എം. അലി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് കറുത്ത സൂര്യന്‍.അന്തരിച്ച പ്രശസ്ത മിമിക്രി താരം അബി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് കറുത്ത സൂര്യൻ . നടന്‍ പ്രേം നസീറിന്റെ പേരക്കിടാവ് മുഹമ്മദ്ഷയാണ് ചിത്രത്തിലെ നായകൻ .നായികയായി വേഷമിടുന്നത് മഞ്ജുഷ, മേഘ എന്നി പുതുമുഖങ്ങളാണ്.സംഗീതപ്രധന്യമുള്ള ഈ ചിത്രത്തിൽ അബി ഒരു സംഗീതസംവിധായകന്റെ വേഷത്തിലാണ് എത്തുന്നത് .

നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് റിച്ചി.നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപികുനത് . ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് ചിത്രത്തിന്റെ കഥ .ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു. ചിത്രത്തിൽ പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു .നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ വളർത്തിയ ഒരു പള്ളീലച്ചന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത് .ശ്രദ്ധ ശ്രീനാഥ് ചിത്രത്തിലെ നായികയായി എത്തുന്നു.
ശശികുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കൊടിവീരന്‍ .ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായികയായി എത്തുന്നത് . സനുഷയും ഷംനാ കാസിം എന്നിവർ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിധാര്‍ത്ഥ്, ബാല ശരവണന്‍,തുടങ്ങിയവരും ചിത്രത്തിലുണ്ട്.എം മുത്തൈയ്യയാണ് ചിത്രം സംവിധാനം ചെയുന്നത് .ഒരു ഗ്രാമീണ അന്തരീക്ഷത്തിലെ കഥയാണ് കൊടിവീരന്‍ പറയുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് കഥയില്‍.
അനിശ്ചിത്വത്തിനൊടുവിൽ വിശാലിന്റെ നാമനിർദേശ പത്രിക തള്ളിയതായി കമ്മിഷൻ ഔദ്യോഗികമായി അറിയിച്ചു.പത്രിക തള്ളിയ നടപടി കമ്മിഷൻ പിൻവലിച്ചതായി വിശാൽ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു . എന്നാൽ പത്രിക സ്വീകരിച്ചിട്ടില്ലെന്നും തുടർ പരിശോധനകൾക്കായി മാറ്റിവച്ചിരിക്കുകയുമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ രാത്രിയിൽ അറിയിച്ചിരുന്നു .
നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നായികയായി നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നായികയെ മാറ്റിയ വിവരം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്.എന്നാൽഅമല പോളിനെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞു. പ്രിയ ആനന്ദാകും ചിത്രത്തിൽ അമലാപോളിന് പകരം നായികയായി എത്തുന്നത്. പൃഥ്വിരാജ് ചിത്രം എസ്രയിൽ പ്രിയ ആനന്ദ് ആയിരുന്നു നായിക.
കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. ബോബിസഞ്ജയ് തിരക്കഥ തയ്യാറാക്കിയത്. സണ്ണി വൈന്‍, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. കേരള കർണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് ഇപ്പോൾ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത് .ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്.
ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നടൻ വിശാലിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ കമ്മിഷൻ സ്വീകരിച്ചു. ആദ്യ പരിശോധനയിൽ വിശാലിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിലും ഒപ്പിലും പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ നാമനിർദേശ പത്രിക തള്ളിയത്. തന്റെ വാദങ്ങൾ അംഗീകരിച്ച കമ്മിഷനു വിശാൽ നന്ദി അറിയിച്ചു. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ് ആര്‍കെ നഗർ. ഡിസംബര്‍ 17നാണ് ഉപതിരഞ്ഞെടുപ്പ്. 24നാണ് വോട്ടെണ്ണൽ
ചെന്നൈ : ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നടൻ വിശാലിന്റെയും മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തിരവൾ ദീപയുടെയും നാമനിർദേശ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. വിശാലിനെ പിന്തുണച്ചവർ സമർപ്പിച്ച വിവരങ്ങളിലെ പിഴവുകളാണ് നടനു തിരിച്ചടിയായത്.
നടികര്‍ സംഘം സെക്രട്ടറി, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന വിശാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കാൻ തീരുമാനിച്ചത്.
ഇരുവരുടെയും പത്രിക തള്ളിയതോടെ ഡിഎംകെ സ്ഥാനാർഥി മരുധു ഗണേഷും എഐഎഡിഎംകെ സ്ഥാനാർഥി ഇ.മധുസൂധനനും തമ്മിലാകും ഉപതെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം.
കോട്ടയം: സ്വന്തം ചരമ പരസ്യം ദിന പത്രങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ ശേഷം ഒളിവില്‍പോയ മേലുക്കുന്നേൽ ജോസഫി(75)നെ കോട്ടയത്ത് കണ്ടെത്തി. പുലര്‍ച്ച തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ലോഡ്ജില്‍ നിന്നാണ് കോട്ടയം വെസ്റ്റ് പോലീസ് ജോസഫിനെ കസ്റ്റഡിയിലെടുത്തത്.
കോട്ടയം കാർഷിക വികസന ബാങ്കിലെത്തി സ്വർണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. മേരിക്കുട്ടിയുടെ ഭർത്താവ് മേലുക്കുന്നേൽ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും അതിനാല്‍ സ്വർണമാലയും പണവും ജോസഫിന്‍റെ ഭാര്യയായ മേരിക്കുട്ടിയ്ക്ക് അയച്ചുകൊടുക്കണമെന്നും ജോസഫ് സെക്രട്ടറിയോടു പറഞ്ഞു. ബാങ്കിൽ അത്തരം സൗകര്യമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പിൻമാറിയില്ല. ഒടുവിൽ തളിപ്പറമ്പ് മേൽവിലാസം കണ്ടപ്പോൾ സെക്രട്ടറി തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് സെക്രട്ടറിയെ വിളിച്ച് വിവരം പറഞ്ഞു. തുടർന്നു ജോസഫ് തന്നെയാണു തന്റെ മുന്നിലിരിക്കുന്നതെന്ന് മനസിലാക്കിയ സെക്രട്ടറി വിവരം ചോദിച്ചയുടൻ ജോസഫ് അവിടെനിന്നു കടന്നുകളയുകയും ചെയ്തു.
ഇയാൾ കോട്ടയത്ത് ഉണ്ടെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് നഗരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലില്‍ ജോസഫിന്‍റെ ഫോട്ടോ കാണിച്ചപ്പോള്‍ ഇവിടെ താമസിക്കുന്നുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതനുസരിച്ചാണ് പോലീസ് റൂമിലെത്തി അന്വേഷിച്ചത്. ചോദ്യം ചെയ്തപ്പോള്‍ ജോസഫ് ആണെന്ന് വ്യക്തമായി. ഇപ്പോള്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കഴിയുന്ന ജോസഫിനെ തളിപ്പറമ്പിലേക്ക് കൊണ്ടുവരുന്നതിനായി കോഴിച്ചാലിലെ മകള്‍ ഷീബ ജോസും മരുമകന് ജോസ് അഗസ്റ്റിനും മകന് ഷാജു ജോസഫും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ രാവിലെ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
ന്യൂഡൽഹി: നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയതോടെയാണ് ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സിബിഐ തങ്ങളുടെ നിലപാട് അറിയിച്ചത്.
സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ എന്നും കോടതിയെ അറിയിച്ചിരുന്നു.
സുപ്രീം കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും സിബിഐ അന്വേഷണത്തിന് അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛൻ അശോകനും പ്രതികരിച്ചു.
അതേസമയം കേസ് ഏറ്റെടുക്കുന്നതിൽ ഇത്രയും കാലതാമസം വരുത്തിയത് കേസിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കില്ലേ എന്ന് ചോദിച്ച കോടതി സിബിഐക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.
മുംബൈ: ഹിന്ദി നടൻ ശശികപൂർ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.
പൃഥ്വിരാജ് കപൂറിന്റെ മകനായി പ്രശസ്തമായ കപൂര്‍ കുടുംബത്തിൽ 1938 മാര്‍ച്ച് 18 ന് ജനിച്ചു. അറുപതുകളിലെ യുവത്വത്തിന്റെ ഹൃദയമിടിപ്പായിരുന്നു ബൽബീൽ രാജ് കപൂർ എന്ന ശശികപൂർ.
2011ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2014ൽ ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും നേടി.
മുംബൈ: മലയാളി താരം ബേസിൽ തമ്പി ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ഐപിഎല്ലിലെയും രഞ്ജി ക്രിക്കറ്റിലെയും മികച്ച പ്രകടനമാണ് ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയെ ഇന്ത്യൻ സീനിയർ ടീമിലെത്തിച്ചത്.
വിരാട് കോഹ്‍ലിയുടെ വിശ്രമം നീട്ടിയതോടെ ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുന്ന രോഹിത് ശർമയാണ് ട്വന്റി20യിലും ടീം നായകൻ. ബേസിൽ തമ്പിക്കൊപ്പം ടീമിൽ തമിഴ്നാട് താരം വാഷിംഗ്ടൺ സുന്ദറും ഇടംപിടിച്ചു.
ഓഖി ചുഴലിക്കാറ്റില്‍ അകപ്പട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിന് ഇനിം കൊച്ചി കേന്ദ്രമാകും. വേഗത്തിലുള്ള പ്രവര്‍ത്തനത്തിനാണ് തിരച്ചില്‍ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് പുറപ്പെടും.
അതേസമയം കൊച്ചിയില്‍ന്നു പുറപ്പെട്ട 3 ബോട്ടുകള്‍ ലക്ഷദീപിലെ ബിന്ദ്രയില്‍ തിരിച്ചെത്തി. 32 മത്സ്യ തൊഴിലാളികളാണ് ഇന്ന് രക്ഷപെട്ടെതിയത്.
വൈ വി രാജേഷ് ന്‍റെ തിരക്കഥയില്‍ റോമന്‍സ് ന് ശേഷം ബോബന്‍ സാമുല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വികടകുമാരന്റെ പൂജ ഇന്നലെ കൊല്ലത്ത് വെച്ച് നടന്നു.
കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രമാണ് വികടകുമാരന്‍. മാനസ രാധാകൃഷ്ണന്‍ ആണ് നായിക. ധര്‍മജന്‍ ബോള്‍ഗാട്ടി ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.
അരുണ്‍ ഖോഷും ബിജോയ് ചന്ദ്രനും ചേര്‍ന്ന് ചാന്ദിനി ക്രിയേഷ ന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വികടകുമാരന്റെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുന്നു.
ചിത്രത്തിന്‍റെ പൂജ ഫോട്ടോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക