സ്വ​ന്തം ച​ര​മ​പ​ര​സ്യം ന​ല്കി മു​ങ്ങി​യ ജോ​സ​ഫ് കോ​ട്ട​യ​ത്ത് പിടിയിൽ

കോട്ടയം: സ്വ​ന്തം ച​ര​മ പരസ്യം ദിന പ​ത്ര​ങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ ​ശേ​ഷം ഒളിവില്‍പോയ മേലുക്കുന്നേൽ ജോസഫി(75)നെ കോട്ടയത്ത് കണ്ടെത്തി. പു​ല​ര്‍​ച്ച തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഐ​ശ്വ​ര്യ ലോ​ഡ്ജി​ല്‍ നിന്നാണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ജോ​സ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോട്ടയം കാർഷിക വികസന ബാങ്കിലെത്തി സ്വർണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. മേരിക്കുട്ടിയുടെ ഭർത്താവ് മേലുക്കുന്നേൽ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും അതിനാല്‍ സ്വർണമാലയും പണവും ജോസഫിന്‍റെ ഭാര്യയായ മേരിക്കുട്ടിയ്ക്ക് അയച്ചുകൊടുക്കണമെന്നും ജോസഫ് സെക്രട്ടറിയോടു പറഞ്ഞു. ബാങ്കിൽ അത്തരം സൗകര്യമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പിൻമാറിയില്ല. ഒടുവിൽ തളിപ്പറമ്പ് മേൽവിലാസം കണ്ടപ്പോൾ സെക്രട്ടറി തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് സെക്രട്ടറിയെ വിളിച്ച് വിവരം പറഞ്ഞു. തുടർന്നു ജോസഫ് തന്നെയാണു തന്റെ മുന്നിലിരിക്കുന്നതെന്ന് മനസിലാക്കിയ സെക്രട്ടറി വിവരം ചോദിച്ചയുടൻ ജോസഫ് അവിടെനിന്നു കടന്നുകളയുകയും ചെയ്തു.

ഇയാൾ കോ​ട്ട​യ​ത്ത് ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ന​ഗ​ര​ത്തി​ല്‍ തിങ്കളാഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഐ​ശ്വ​ര്യ ഹോ​ട്ട​ലി​ല്‍ ജോ​സ​ഫി​ന്‍റെ ഫോ​ട്ടോ കാ​ണി​ച്ച​പ്പോ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് റൂ​മി​ലെ​ത്തി അ​ന്വേ​ഷി​ച്ച​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ജോ​സ​ഫ് ആ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​പ്പോ​ള്‍ വെ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ക​ഴി​യു​ന്ന ജോ​സ​ഫി​നെ ത​ളി​പ്പ​റ​മ്പി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി കോ​ഴി​ച്ചാ​ലി​ലെ മ​ക​ള്‍ ഷീ​ബ ജോ​സും മ​രു​മ​ക​ന്‍ ജോ​സ് അ​ഗ​സ്റ്റി​നും മ​ക​ന്‍ ഷാ​ജു ജോ​സ​ഫും ഉ​ള്‍​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ള്‍ രാ​വി​ലെ കോ​ട്ട​യ​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

admin:
Related Post