Home Blog Page 593

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍

0

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി.  വിഴിഞ്ഞത്തും പൂന്തുരയിലും സന്ദര്‍ശനം.

ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ കാണാന്‍  പ്രതിരോധമന്ത്രി  ദുരിതാശ്വാസ ക്യാന്പുകളിലെത്തി. രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും കാണാതായ അവസാന ആളും തീരത്തെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും മുന്നറിയിപ്പു വൈകിയതിനെക്കുറിച്ചു വിവാദം വേണ്ടന്നു ഇതേക്കുറിച്ചു പരസ്പരം പഴിചാരേണ്ടതില്ല എന്നും പ്രതിരോധമന്ത്രി പറഞ്ഞു. മൽസ്യത്തൊഴിലാളികൾക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

സംസ്ഥാന മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പ്രതിരോധമന്ത്രിയോടൊപ്പം തീരപ്രദേശത്ത് എത്തി.

കളി ചിത്രീകരണം പൂര്‍ത്തിയാക്കി

0

തിരക്കഥാകൃത്ത് നജീംകോയ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കളി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.  ഇടുക്കി ഗോള്‍ഡില്‍ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധേയരായ ഷാലുറഹീം,  അനില്‍ കെ. റെജി, സിറാജ്, ഇന്ത്യന്‍ പള്ളാശ്ശേരി, ഷെബിന്‍ ബെന്‍സണ്‍, എന്നിവരാണ് പ്രധാന കഥപാത്രങ്ങള്‍. ഐശ്വര്യ സുരേഷ് ആണ് നായിക.

ടിനിടോം,ബാബുരാജ്, ഷമ്മി തിലകന്‍, ജോജു ജോര്‍ജ്, ബാലാജി ശര്‍മ, പ്രശാന്ത്, ബൈജു എഴുപുന്ന, വി.കെ. ബൈജു, ദിനേശ് പ്രഭാകര്‍, സാജന്‍ പള്ളുരുത്തി, ഷാജി നടേശന്‍, ഷിനോജ് വര്‍ഗീസ്, ജെയിംസ് ഏല്യ, സുബീഷ് സുധി, വിദ്യാവിജയ്, സോനനായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം സജിത്ത് പുരുഷന്‍. നജീംകോയയുടെ കഥയ്ക്ക് അരൂസ് ഇര്‍ഫാനും നജിംകോയയും ചേര്‍ന്നാണ് തിരകഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. സംഗീത സംവിധാനം രാഹുല്‍ രാജ്.

സിനിമയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സുരാജ് വെഞ്ഞരന്മൂടിന്റെ പുതിയ ചിത്രം ” കുട്ടന്‍പിള്ളയുടെ ശിവരാത്രി”

0

സുരാജ് വെഞ്ഞരന്മൂടിന്റെ പുതിയ ചിത്രമായ കുട്ടന്‍പിള്ളയുടെ ശിവരാത്രി പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരകഥ തയാറാക്കിയത് ജോലെറ്റ് ജോസഫ്‌ ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജി നന്ദകുമാര്‍.

സുരജിനൊപ്പം ബിജു സോപനവും പ്രധാനവേഷത്തില്‍ എത്തുന്നു. മിഥുന്‍ രമേഷ്, സ്രിന്ദ(srinda) തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റിട്ടയര്‍ കോണ്‍സററബിലിന്റെ വേഷത്തിലെത്തുന്ന സുരാജിന്റെ ഒരു വത്യസ്തമായ കഥാപാത്രമാണ് ചിത്രത്തില്‍ ഉള്ളത്.

ഈ ചിത്രത്തിലൂടെ സയനോരയുടെ സംഗീത സംവിധാനത്തില്‍ സുരാജ് പിന്നണി ഗാനരംഗത്തിലേക് ചുവടുവെയ്കുന്നു.

സിനിമയുടെ കൂടുതല്‍ ചിതങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ലൈറ്റ് തകര്‍ന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

0

കണ്ണൂര്‍: ഹൈമാസ് ലൈറ്റ് തകര്‍ന്ന് വീണ് കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പവിത്രന്‍ എന്നയാളാണ് മരിച്ചത്. ശക്തമായ കാറ്റിനെതുടര്‍ന്നാണ് ഹൈമാസ് ലൈറ്റ് തകര്‍ന്ന് വീണത്.

ഓഖി : നഷ്ടപരിഹാരം പ്രഖ്യാപിച്ചു

0

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ പരിക്കേറ്റവര്‍ക്ക് 20000 രൂപ ധനസഹായം, സൗജന്യ ചികിത്സ , മരിച്ചവരുടെ കുടുമ്പത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം എന്നിവ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ഫിഷറീസ് വകുപ്പിന്‍റെ നിര്‍ദേശപ്രകാരമായിരിക്കും തുക വിതരണം ചെയ്യുക. ബോട്ട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കും തീരുമാനം ആയി.

ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിൽ ഇന്നലെ മൂന്നു പേർ കൂടി മരിച്ചതോടെ കേരളത്തിൽ മരണം ഏഴായി. 393 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തലില്‍ ഏകദേശം ഏഴരകോടി രൂപയോളം നഷ്ടം ഓഖി ചുഴലിക്കാറ്റ് കേരളത്തിൽ വിതച്ചു. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ഇടുക്കിയില്‍. 56 വീടുകൾ പൂർണമായും 679 വീടുകൾ ഭാഗികമായും തകർന്നു.

135 കിലോമീറ്റർ വേഗത്തിൽ “ഓഖി” ലക്ഷദ്വീപില്‍ വ്യാപക നാശം

0

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തമായി വീശുന്നു. അഗതി, അമിനി, കടമത്, മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത കാറ്റില്‍ ലക്ഷദ്വീപില്‍ ലൈറ്റ് ഹൗസിന് തകരാര്‍ സംഭവിച്ചു. മിനിക്കോയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായി. കനത്ത മഴയേതുടർന്ന് കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിലായതായും റിപ്പോർട്ടുണ്ട്.

ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. രക്ഷാപ്രവർത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീശിയടിച്ചു തുടങ്ങിയ ഓഖി മണിക്കൂറില്‍ 120-135 കിലോമീറ്റര്‍ വേഗം കൈവരിച്ച് അതിതീവ്രവിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണസേന ഇന്ന് കവരത്തിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അബി അന്തരിച്ചു

0

കൊ​ച്ചി: പ്രമുഖ മിമിക്രി താരവും മലയാള നടനുമായ അബി (52) അന്തരിച്ചു. രക്താർബുദത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.‘തൃശ്ശിവപേരൂർ ക്ലിപ്ത’മാണ് അവസാന സിനിമ.യു​വ​ന​ട​ൻ ഷെ​യ​ൻ നി​ഗം മ​ക​നാ​ണ്.

ക​ലാ​ഭ​വ​നി​ലൂ​ടെയാണ് അ​ബി മി​മി​ക്രി​രം​ഗ​ത്തെ​ത്തി​യത്. ത​ന​താ​യ മി​ക​വു​ക​ളി​ലൂ​ടെ മി​മി​ക്രി രം​ഗ​ത്ത് തന്റെതായ സ്ഥാനമുറപ്പിക്കാന്‍ അബിക്ക് സാധിച്ചു. അ​മി​താ​ഭ് ബ​ച്ച​നാ​യും ആ​മി​നാ താ​ത്ത​യാ​യും സ്റ്റേ​ജി​ലെ​ത്തി പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ക​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മി​മി​ക്രി താ​ര​മാ​ണ് അ​ബി.

സി​നി​മ​യി​ൽ അ​ബി പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഹാ​പ്പി വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെയാണ് അ​ബി മ​ട​ങ്ങി​യെ​ത്തി​യത്.

ഖബറടക്കം ഇന്ന് 6.30ന് മൂവാറ്റുപുഴ ജുമാ മസ്ജിദിൽ നടക്കും

ഓഖി ചുഴലിക്കാറ്റ് കേരളത്തിൽ – Live Update

0

കേരളതീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ ഗതി

 

[arena_embed publisher=”admin” event=”1512036928310″]

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

0

തിരുവനന്തപുരം: കേരളതീരത്തിനു സമീപം രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ വീശിയടിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്:

1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിനോദസഞ്ചാരത്തിനായി പോകരുത്
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ വൈകുന്നേരം ആറിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക
3. വൈദ്യുതതടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടോര്‍ ഉപയോഗിച്ച് പമ്പ്‌ ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ വ്യാഴാഴ്ച പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്
7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്

മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. വിനോദസഞ്ചാരികളെ വ്യാഴവും വെള്ളിയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്
2. ജനറേറ്റർ, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക
3. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശം

1. വൈകുന്നേരം ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക
2. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക
3. കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക
4. ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്ത് എത്താനും തിരികെ പോകാനും തിരക്ക് കൂട്ടാതിരിക്കുക
5. മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക
6. പുഴയിലും, നീരുറവകളിലും കുളിക്കുന്നത് ഒഴിവാക്കുക. പമ്പാ സ്നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക.

 

Live Update Here

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

0

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്‍റെ കുടുംബ ജീവിതം തകർത്തതിന്‍റെ പേരിൽ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിനാലാണ് ക്വട്ടേഷൻ നൽകിയതെന്നുമാണ് പോലീസ് കണ്ടെത്തൽ. ആക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ​ൾ​സ​ർ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി. 650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നത്.

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു

0

തിരുവനന്തപുരം:ഹൈക്കോടതിയുടെ രൂക്ഷവിമർശനങ്ങൾക്കു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ സമ്മതിക്കണമെന്ന ഉപാധിയോടെയാണ് രാജിവെക്കുന്നത് എന്നാണ് അറിയുന്നത്. എന്നാല്‍ ഉപാധികളോടെയുള്ള രാജി അംഗീകരിക്കില്ലെന്ന് സി.പി.ഐ അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു.  ഉച്ചയ്ക്ക് രണ്ടുമണിക്ക് വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് പീതാംബരൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു . വിഷയത്തില്‍ ഒരു ഘടകകക്ഷി സ്വീകരിച്ച നിര്‍ബന്ധപൂര്‍വ്വമായ നിലപാടാണ് രാജിയിലേക്ക് നയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു .അനുകൂല വിധി വന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തും എന്നും അദ്ദേഹം പറഞ്ഞു .

സണ്ണിലിയോൺ ആണ്‍ വേഷത്തില്‍ ചിത്രങ്ങൾ കാണാം

0

ആണ്‍ വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് സണ്ണിലിയോൺ .സണ്ണിലിയോൺ തന്നെയാണ് തന്റെ ആൺ വേഷത്തിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത് .ചിത്രങ്ങളും വീഡിയോയും കാണാം