കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്ദ്

നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നായികയായി നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നായികയെ മാറ്റിയ വിവരം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്.എന്നാൽഅമല പോളിനെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞു. പ്രിയ ആനന്ദാകും ചിത്രത്തിൽ അമലാപോളിന് പകരം നായികയായി എത്തുന്നത്. പൃഥ്വിരാജ് ചിത്രം എസ്രയിൽ പ്രിയ ആനന്ദ് ആയിരുന്നു നായിക.

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. ബോബിസഞ്ജയ് തിരക്കഥ തയ്യാറാക്കിയത്. സണ്ണി വൈന്‍, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. കേരള കർണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് ഇപ്പോൾ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത് .ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്.

 

admin:
Related Post