HomeNewsയൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്ക്ക് എതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്; വാർത്തകൾ നിഷേധിച്ച് താൻ ജയിലിലല്ലെന്ന്...

യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്ക്ക് എതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്; വാർത്തകൾ നിഷേധിച്ച് താൻ ജയിലിലല്ലെന്ന് ധന്യ

സോഷ്യൽ മീഡിയയിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ (Helen of Sparta) എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ യൂട്യൂബർ ധന്യ എസ്. ആറിനെതിരെ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പോലീസ് കേസെടുത്തതായി റിപ്പോർട്ടുകൾ. എന്നാൽ താൻ ജയിലിലല്ലെന്നും വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഉടൻ വീഡിയോ പങ്കുവെക്കുമെന്നും വ്യക്തമാക്കി ധന്യ രംഗത്തെത്തി.

കേസിന് ആസ്പദമായ സംഭവം: റിപ്പോർട്ടർ ടിവി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കാസർഗോഡ് കുമ്പളയിലാണ് സംഭവം നടന്നത്. ദേശീയപാതയിൽ അണങ്കൂർ എന്ന സ്ഥലത്ത് നോ പാർക്കിംഗ് മേഖലയിൽ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പോലീസ് പരിശോധനയ്ക്കായി അടുത്തേക്ക് ചെന്നപ്പോൾ, ധന്യ വാഹനം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ചേസ് ചെയ്ത് കുമ്പള ബന്ധിയോട് വെച്ച് വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനുമാണ് കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതികരണവുമായി ഹെലൻ ഓഫ് സ്പാർട്ട: മദ്യപിച്ച് വാഹനമോടിച്ച് പോലീസ് പിടിയിലായി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ധന്യ രംഗത്തെത്തിയത്. താൻ ജയിലിൽ അല്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ന് തന്നെ വിശദമായ ഒരു വീഡിയോ യൂട്യൂബിലൂടെ പുറത്തുവിടുമെന്നും ധന്യ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular