Home Blog Page 591

നിരപരാധിയെന്ന് ആവർത്തിച്ച് അമീർ : ജിഷാ വധക്കേസിൽ ശിക്ഷാവിധി നാളെ

0

കൊച്ചി :  നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതി അമീറുൽ ഇസ്‍ലാമിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. പ്രതിക്കു നൽകേണ്ട ശിക്ഷ സംബന്ധിച്ച് വാദി, പ്രതിഭാഗം വാദങ്ങൾ പൂർത്തിയായി.

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ 33 കുത്തുകളുണ്ടായിരുന്നു. ഇതിൽ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

ജിഷ കേസ് നിര്‍ഭയ കേസുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നും ഈ കേസില്‍
ഭൃക്‍സാക്‍ഷികളില്ല സാഹചര്യ തെളിവുകള്‍ മാത്രമേ ഉള്ളു എന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു,  എന്നാല്‍ ജിഷ കേസ് നിര്‍ഭയ കേസിന് സമാനമായ ക്രൂരമായ കൊലപാതകമാണെന്നും പ്രതിക്ക് താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്തപം ഇല്ലെന്നും അതിനാല്‍ ഇയാളെ സമൂഹത്തിലേക്ക് വിടാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജിഷയെ അറിയില്ലന്നും താന്‍ ഒരുതെറ്റും ചെയ്തിട്ടില്ലന്നും അമീർ കോടതിയെ അറിയിച്ചു. തന്നെ മാതാപിതാക്കളെ കാണാൻ അനുവദിക്കണമെന്നും അമീറുൽ കോടതിയോട് ആവശ്യപ്പെട്ടു.

 

ജിഷ വധം : വാദം ആരംഭിച്ചു

0

കൊച്ചി : ജിഷ വധക്കേസിൽ കോടതിയിൽ വാദം ആരംഭിച്ചു . ഇരുഭാഗത്തിന്റെയും വാദത്തിനുശേഷം  അമീറുൽ ഇസ്‍ലാമിന് പറയാനുള്ളത് കൂടി കേട്ടതിനുശേഷമേ ശിക്ഷ പ്രഖ്യാപിക്കുകയുള്ളു .

അമീറുൽ ഇസ്‍ലാമിന് വധ ശിക്ഷ ലഭിക്കാൻ വാദിക്കുമെന്നു  സ്പെഷ്യൽ പ്രോസിക്യൂഷന്‍  പറഞ്ഞു.

പുനരന്യേഷണം വേണമെന്ന അമീറുൽ ഇസ്‍ലാമിന്‍റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇപ്പോള്‍ നടക്കുന്നത് ശിക്ഷ  വിധിക്കുന്നതിനുള്ള വാദമാണെന്നും അതിനെക്കുറിച്ച്  മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി പറഞ്ഞു.

മമ്മൂട്ടിക്കെതിരായുള്ള പരാമർശം : പാർവതിക്കെതിരെ സോഷ്യൽ മീഡിയ

0

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ വിമർശിച്ച നടി പാർവതിക്കെതിരെ സോഷ്യൽ മീഡിയ.കസബ പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടൻ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞിരുന്നു.ഇതിനെതിരെയാണ് സോഷ്യൽ മീഡിയിൽ പാർവതിക്കെതിരെ വിമർശനം ഉയർന്നത്  .#GrowupParvathy ഹാഷ്ടാഗാണ് പ്രചരിക്കുന്നത് .കൂടാതെ പാർവതിക്ക് മറുപടിയുമായി പ്രമുഖരും രംഗത്തെത്തിയിരുന്നു .

സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ കെ.പിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം

പാർവതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണ്. കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌.

അല്ലാതെ പാർവതിയൊ, പാർവതിയുടെ സംഘടനയോ അല്ല. സെക്സി ദുർഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌. ഇതാണ് ഫാസിസം,സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ? കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഫ്കെയുടെ വേദിയിൽ നടന്ന ഈ പരാമർശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.

Screenwriter and Director Jayan Vannery

പ്രിയ്യപ്പെട്ട പാർവ്വതി
താങ്കളോടുള്ള എല്ലാ സ്നേഹവും സൗഹൃദവും ആദരവും നില നിർത്തി കൊണ്ട് തന്നെ പറയട്ടെ. മമ്മുട്ടിയെ കുറിച്ചുള്ള താങ്കളുടെ വിമർശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയി. കാരണം, താങ്കൾ പറഞ്ഞത് പോലെ മമ്മുട്ടി എന്ന മഹാനടൻ വേഷം കൊണ്ടും ഭാഷ കൊണ്ടും സ്വഭാവം കൊണ്ടും അനേകം വ്യത്യസ്തകഥാപാത്രങ്ങൾ ചെയ്ത ഒരു നടനാണ്. ഒരു പക്ഷെ ലോക സിനിമയിൽ തന്നെ ഇത്രയധികം വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ ചെയ്ത ഒരു നടനുണ്ടാവില്ല. ഒരു നടൻ അല്ലെങ്കിൽ നടി ഒരു കഥാപാത്രമാകുമ്പോൾ, ആ കഥാപാത്രത്തിന്റെ സ്വഭാവവും രൂപവും പെരുമാറ്റവും ഉൾകൊള്ളാൻ കഠിനമായി പരിശ്രമിക്കുകയും സത്യസന്ധത കാണിക്കുകയും ചെയ്യും. അപ്പോഴാണ് നടൻ / നടി എന്ന വ്യക്തിയിൽ നിന്ന് കഥാപാത്രമായി മാറിയ നടനെ / നടിയെ നമ്മൾ സ്നേഹിക്കന്നതും ആരാധിക്കുന്നതും. അങ്ങനെ ഒരു കഥാപാത്രമാകുമ്പോൾ അയാൾ കള്ളനോ കൊലപാതകിയോ വ്യഭിചാരിയോ രാഷ്ട്രീയക്കാരനോ പോലീസുകാരനോ സാഹിത്യകാരനോ അദ്ധ്യാപകനോ എന്ന് വേണ്ട ആ കഥാപാത്രം എന്താണോ അയാളുടെ സ്വഭാവമെന്താണോ അതിനോട് നൂറ് ശതമാനം നീതി പുലർത്താൻ ശ്രമിക്കും. ഒരു ക്രിമിനൽ പോലീസുകാരൻ ഒരിക്കലും ആദർശശുദ്ധിയുള്ള പോലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജൻ സക്കറിയ അത്തരം ഒരു ക്രിമിനൽ ഓഫീസറാണ്. അയാൾ സ്ത്രീ വിഷയത്തിൽ തത്പരനുമാണ്. അപ്പോൾ അയാൾ അങ്ങനെയെ പെരുമാറു. മമ്മുട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജൻ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടൻ മാത്രമാണ് മമ്മുട്ടി. പാർവ്വതി.. താങ്കൾ ഒരു സിനിമക്ക് വേണ്ടി, അതിലെ കഥാപാത്രത്തിന് വേണ്ടി എന്തു മാത്രം കഠിനാധ്വാനവും മുന്നൊരുക്കവും സത്യസന്ധതയും കാണിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് നന്നായറിയാം. കാഞ്ചനമാലക്ക് വേണ്ടി ശരീരഭാരം കൂട്ടിയതും ടെസ്സക്ക് വേണ്ടി കുടവയർ ആക്കിയതും മരിയാനിൽ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമർപ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകർക്കുണ്ട്. അതേ സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടൻ രാജൻ സക്കറിയ എന്ന കഥാപാത്രത്തിനും നൽകിയത്. പിന്നെ അത്തരം കഥാപാത്രങ്ങൾ ചെയ്യണോ വേണ്ടയോ എന്നത് ഒരു നടന്റെ സ്വാതന്ത്ര്യമാണ്. തീരുമാനമാണ്. ഒരേ അച്ചിൽ വാർത്തെടുത്ത സദാചാരനിഷ്ഠനായ നായകൻമാരെ മാത്രം അഭിനയിക്കുന്നതിലല്ലല്ലോ, ഒരു നടനിലെ അഭിനയ പാടവത്തെ ചൂഷണം ചെയ്യാൻ കഴിയുന്ന വ്യത്യസ്തങ്ങളായ കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോഴല്ലെ ഒരു നടൻ ഉണ്ടാകുന്നതും വിജയിക്കുന്നതും നമ്മൾ അദ്ധേഹത്തെ സ്നേഹിക്കുന്നതും.

ഇൻസ്പെക്ടർ ബൽറാമും ഭാസ്ക്കര പട്ടേലരും മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും രാജൻ സക്കറിയയും ആകുമ്പോൾ തന്നെ ബാലൻ മാഷും മാധവനുണ്ണിയും വല്യേട്ടനും ഡേവിഡ് നൈനാനും ആകാൻ മമ്മുട്ടി എന്ന അതുല്യപ്രതിഭക്ക് കഴിയും. അതാണ് മമ്മുട്ടി . മമ്മുട്ടി എന്ന നടൻ. അങ്ങനെയുള്ള അദ്ധേഹത്തെ കേവലം ഒരു കഥാപാത്രത്തിന്റെ പേരിൽ ഇത്രയും വലിയൊരു സദസ്സിൽ വിമർശിക്കുമ്പോൾ നമ്മളെന്താണെന്നും നമ്മൾ എവിടെ നിൽക്കുന്നുവെന്നും ഒന്നോർക്കണം.

NB : എല്ലാ സ്ത്രീകളും മദർ തെരേസ്സയും എല്ലാ പുരുഷൻമാരും മഹാത്മ ഗാന്ധിയുമാകുന്ന കാലത്ത് സിനിമയിലും നമുക്ക് അത്തരം നായകനും നായികയും വേണമെന്ന് വാദിക്കാം. അതുവരേക്കും ഇന്നത്തെ മനഷ്യരും അവരുടെ കഥയും സിനിമയാകുമ്പോൾ ഇത്തരം കഥാപാത്രങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. അതൊക്കെ വെറും കഥകളാണെന്നും സിനിമയാണെന്നും തിരിച്ചറിയാനുള്ള ബോധമുണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

Vipin Pillai 

ആടിലെ പാപ്പന് നടു വേദനയുണ്ട്…പുലിമുരുകനിലെ മുരുകന് ഇംഗ്ലീഷ് അറിയില്ലാ… മുംബെെ പോലീസിലെ ആന്റണി മോസസ് സ്വവര്‍ഗ്ഗാനുരാഗിയാണ്..
സൗണ്ട് തോമയിലെ തോമ മുച്ചുണ്ടനാണ്..സോളോയിലെ ശേഖര്‍ വിക്കനാണ്..കസബയിലെ രാജന്‍ സക്കറിയ പെണ്ണ് പിടിയനായ പോലീസ്കാരന്‍ ആണ്..

സിനിമയെ സിനിമ ആയിക്കാണണം അല്ലാത്തവര്‍ക്ക് അസഹിഷ്ണുതയാണെന്ന് പറഞ്ഞ അതെ ടീമുകള്‍ ഇന്ന് കസബയെ കുറ്റം പറയുന്നു.. ഇതും ഒരു തരം അസഹിഷ്ണുതയല്ലേ..?

നിങ്ങള്‍ക്ക് സിനിമയില്‍ ചെത്തിക്കളയാം…
തുണി പറിക്കാം…എല്ലാം കഥാപാത്രത്തിന്റെ പൂര്‍ണത… നായകന്മാര്‍ ചെയ്യുമ്പോ… ഉയ്യോ.. എന്ന ഇതാണേ….ഇത് ഞങ്ങടെ മറ്റേതിനെ അപമാനിച്ചു…എന്നൊക്കെ പറഞ്ഞ് രോധിക്കും..

തേച്ചവന്റെ ചെത്തിക്കളഞ്ഞ ടെസയുണ്ടായെങ്കില്‍ സഹപ്രവര്‍ത്തകയുടെ പാന്റസില്‍ കെെ ഇടുന്ന രാജന്‍ സക്കറിയയും ഉണ്ടാകുക തന്നെ ചെയ്യും..

 

 

 

ഫേസ്ബുക് കുറിപ്പുകൾ വായിക്കാം


കോഹ്‌ലി അനുഷ്ക വിവാഹചിത്രങ്ങള്‍

0

നാലു വർഷത്തെ പ്രണയത്തിനു ശേഷം അനുഷ്ക കോഹ്‌ലിയ്ക്ക് സ്വന്തമായി.  ഇ​റ്റ​ലി​യി​ലെ ട​സ്ക​നി​യി​ൽ നടന്ന വിവാഹ ചടങ്ങില്‍ വ​ള​രെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മാത്രമേ ക്ഷണിച്ചിരുന്നുള്ളു.

“എല്ലാവർക്കും നന്ദി. ഇനിയീ പ്രണയയാത്രയിൽ ഞങ്ങളൊന്നിച്ച്” എന്ന അടിക്കുറിപ്പോടെ കോഹ്‍ലി  വിവാഹചിത്രം ട്വീറ്റ് ചെയ്തു. അങ്ങനെ ഏറെ നാള്‍ നിലനിന്ന കോഹ്‌ലി അനുഷ്ക വിവാഹത്തിന്‍റെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വിരാമമായി.

കോഹ്‌ലി അനുഷ്ക വിവാഹത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊതിപ്പിക്കും അച്ചാറുകള്‍

0

ഉച്ചക്ക് ചോറിനൊപ്പം അല്പം അച്ചാര്‍ കൂട്ടാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. സ്വാദിഷ്ടമായ അച്ചാറുകള്‍ ഇനിം വീട്ടില്‍തന്നെ തയ്യാറാക്കാന്‍..

1. മുറിച്ച മാങ്ങ അച്ചാര്‍

മാങ്ങ ചെറുതായി മുറിച്ചത് – 1 കിലോ
ചുവന്ന മുളക് – 200 ഗ്രാം
പിരിയന്‍ മുളക് – 200 ഗ്രാം
കടുക് – 50 ഗ്രാം
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പൊടി – 1 നുള്ള്
കായംപൊടി – 3 ടേബിള്‍സ്പൂണ്‍

ചെറുതായി മുറിച്ച മാങ്ങക്കഷ്ണത്തില്‍ 100 ഗ്രാം ഉപ്പ് ചേര്‍ക്കുക. ബാക്കി ഉപ്പും മഞ്ഞളും 6 കപ്പ്‌ വെള്ളത്തില്‍ തിളപ്പിച്ച് തണുക്കാന്‍ വെയ്ക്കുക. പിരിയന്‍ മുളകും ചുവന്ന മുളകും തയ്യാറാക്കിവെച്ചിരിക്കുന്ന ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ 1/4 കപ്പ്‌ ചേര്‍ത്ത് കുതിര്‍ക്കുക. 2 – 4 മണിക്കൂര്‍ കുതിര്‍ന്നാല്‍ ബാക്കി വെള്ളവും ചേര്‍ത്ത് അരയ്ക്കുക. ഈ അരപ്പില്‍ ഉപ്പിലിട്ട മാങ്ങക്കഷ്ണങ്ങള്‍ യോജിപ്പിച്ച് ഉപ്പ് പകമാണോ എന്ന് നോക്കിയ ശേഷം അടച്ചു വെയ്ക്കുക.

2.  വെള്ളരിക്ക അച്ചാര്‍

പച്ച വെള്ളരിക്ക തൊലിയോടെ കഷ്ണങ്ങളാക്കിയത് – 4 കപ്പ്‌
ചുവന്ന മുളക് – 150 ഗ്രാം
കടുക് – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കായംപൊടി – 3 ടേബിള്‍സ്പൂണ്‍
ഉപ്പിട്ട് തിളപ്പിച്ചാറ്റിയ വെള്ളം – 3 കപ്പ്‌

പച്ച വെള്ളരിക്ക വിത്തുകള്‍ മാറ്റി നേര്‍മയായി മുറിച്ചത് 2 സ്പൂണ്‍ ഉപ്പ് പുരട്ടി വെയ്ക്കുക. ചുവന്ന മുളക്, കടുക്, കായം, ഉപ്പ് 1/4 കപ്പ്‌ വെള്ളവും ചേര്‍ത്ത് അരയ്ക്കുക. വെള്ളരികഷ്ണം ഈ അരപ്പുമായി യോജിപ്പിക്കുക. ബാക്കി വെള്ളം ചേര്‍ക്കണം. ഇത് കുപ്പികളിലാക്കി സൂക്ഷിക്കുക.

 

3. കുരുമുളക് നാരങ്ങ അച്ചാര്‍

വിളഞ്ഞ ചെറുനാരങ്ങ എട്ടായി മുറിച്ചത് – 25 എണ്ണം
ഉപ്പ് – പാകത്തിന്
പച്ചകുരുമുളക് – 5 ടേബിള്‍ സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ മുറിച്ചത് – 10 എണ്ണം
കാന്താരി മുളക് ചെറുതായി ചതച്ചത് – 15 എണ്ണം

മുറിച്ച നാരങ്ങയും പച്ചകുരുമുളക് മണികളും പച്ചമുളക് അരിഞ്ഞതും കാന്താരിയും പാകത്തിന് ഉപ്പും ചേര്‍ത്ത് കുപ്പികളില്‍ സൂക്ഷിക്കുക. 6 മാസം വരെ കേടുകൂടാതെ ഇരിക്കും.

 

4. വടുകപ്പുളി നാരങ്ങ അച്ചാര്‍

വടുകപ്പുളി നാരങ്ങ – 1 എണ്ണം
ഉപ്പ് – പാകത്തിന്
കുരുമുളക് ചെറുതായി വറത്തുപൊടിച്ചത് – 4 ടേബിള്‍ സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ മുറിച്ചത് – 6 എണ്ണം
കാന്താരി മുളക് ചെറുതായി ചതച്ചത് – 10 എണ്ണം

വടുകപ്പുളി നാരങ്ങ ചെറു കഷ്ണങ്ങളാക്കി വിത്ത് മാറ്റുക. ഇതില്‍ കുരുമുളക് പൊടിയും പച്ചമുളക് അരിഞ്ഞതും കാന്താരിയും പാകത്തിന് ഉപ്പും ചേര്‍ത്ത് കുപ്പികളില്‍ സൂക്ഷിക്കുക. 6 മാസം വരെ കേടുകൂടാതെ ഇരിക്കും.

 

ജിഷ കേസില്‍ അമിറുള്‍ ഇസ്ലാം കുറ്റക്കാരന്‍

0

എറണാകുളം : ജിഷ വധ കേസില്‍  അമിറുള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കൊലപാതകo ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍  തെളിഞ്ഞു. IPC 449 342 376 302 എന്നീ വകുപ്പുകള്‍ ചുമത്തി. അമീറിന് എതിരായി പ്രോസിക്യൂഷന്‍ പറഞ്ഞ 7 കുറ്റങ്ങളില്‍ 5 എണ്ണം തെളിഞ്ഞു. ശിക്ഷ നാളെ വിധിക്കും.

എന്നാല്‍ നിരപരധിക്ക് ലഭിച്ച ശിക്ഷയാണ് ഇത് എന്ന് അമിറുള്‍ന്‍റെ അഭിഭാഷകന്‍ ആളൂര്  പ്രതികരിച്ചു.

വിരാട് കോഹ്‍ലിയും അനുഷ്ക ശർമയും വിവാഹിതരായി

0

മിലാൻ ∙ കാത്തിരിപ്പിനും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങിൽ തിങ്കളാഴ്ച രാവിലെയാണ് കോഹ്‌ലി അനുഷ്കയ്ക്കു മിന്നു ചാർത്തിയത്. ഇറ്റലിയിലെ മിലാനിലായിരുന്നു വിവാഹം.

 

Click Here To ENter Wedding Gallery 

 

വിമാനം : ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍

0

കൊച്ചി : പ്രത്വിരാജ് നായകനാകുന്ന ചിത്രം “വിമാന”ത്തിന്റെ ഓഡിയോ ലോഞ്ച്  കൊച്ചിയില്‍ നടന്നു. നവാഗതനായ പ്രദീപ്‌ എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് പ്രത്വിരാജ് അവതരിപ്പിക്കുന്നത്. പുതുമുഖം ദുര്‍ഗ കൃഷ്ണ യാണ് ചിത്രത്തിലെ നായിക.

കൊച്ചിയില്‍ നടന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ചു വാര്യര്‍, പ്രത്വിരാജ്, ആസിഫ് അലി, ദുര്‍ഗ കൃഷ്ണ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.

വിമാനം ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മാസ്റ്റര്‍പീസ് സിനിമ : ഓഡിയോ ലോഞ്ച് വിശേഷങ്ങള്‍

0

കൊച്ചി : മമ്മുട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍പീസ ന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു.  മമ്മൂട്ടി, പൂനം ബജവ, വരലക്ഷ്മി ശരത് കുമാര്‍, അശ്വതി തുടങ്ങിയവര്‍  പങ്കെടുത്ത ചടങ്ങില്‍ സിനിമയിലെ ധാരാളം താരങ്ങളും ഉണ്ടായിരുന്നു.

ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ  ചിത്രത്തിന്‍റെ സംവിധാനം അജയ് വാസുദേവന്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സി. എച്ച്. മുഹമ്മദ്. മലയാളത്തിലെ ധാരാളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സന്തോഷ്‌ പണ്ഡിറ്റും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഈ ഡിസംബര്‍ ല്‍ തന്നെ മാസ്റ്റര്‍പീസ ന്‍റെ റിലീസ് ഉണ്ടാകും.

മാസ്റ്റര്‍പീസ ന്‍റെ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

കുടിയേറ്റക്കാർക്ക് ആശങ്ക വേണ്ട : റവന്യൂ മന്ത്രി

0

മൂന്നാർ∙ കുറിഞ്ഞി ഉദ്യാനത്തിൽനിന്നു കൃത്യമായ രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നു റവന്യുമന്ത്രി. കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്‍റെ സന്ദർശനം നടക്കുമ്പോഴാണ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ആവശ്യമായ രേഖകൾ കൈവശമുള്ളവർക്കും സ്ഥലത്ത് വർഷങ്ങളായി താമസിക്കുന്നവർക്കും ഇത് സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്നു പറഞ്ഞ മന്ത്രി ഉദ്യാനത്തിന്‍റെ സംരക്ഷണവും ജനങ്ങളുടെ ആശങ്കയകറ്റുകയെന്നതുമാണ് പ്രധാന ഉത്തരവാദിത്തമന്നും വ്യക്തമാക്കി.

അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കൃത്യമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുമെന്നും വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം.മണി, വനം മന്ത്രി കെ.രാജു, എന്നിവരാണ് സന്ദർശനം നടത്തുന്നത്.

മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെത്തി

0

കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ 185 മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെത്തി. രാത്രിയിലും രാവിലെയുമായി ബോട്ടുകളിലായാണ് ഇവർ കൊച്ചിയിൽ എത്തിയത്.
26 മലയാളികളാണുള്ളത്. കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയിലെത്തും.

കടലിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ വ്യോമസേനയുടെ വിമാനത്തിൽ‌ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി പതിനൊന്നാം ദിവസവും തുടരുകയാണ്.

22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി

0
22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നട പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്. ബംഗാളി നടി മാധവി മുഖര്‍ജി, തെിന്ത്യന്‍ താരം പ്രകാശ് രാജ് എിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിഎത്തിയിരുന്നു .പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് ഒരു ചിത്രം വിജയിക്കുതെ്  മാധവി മുഖര്‍ജി പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രകാശ് രാജിനെ പൊാടയണിയിച്ചു.
ഫെസ്റ്റിവല്‍ ബുക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ ചാഢ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംവിധായകനുമായ മഹമദ് സലേഹ് ഹാറൂണിന് നല്‍കി പ്രകാശനം ചെയ്തു.