Home Blog Page 570

നസ്രിയ നിർമ്മാതാവാകുന്നു

0

ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​മ​ൽ​നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നസ്രിയ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​​ന്നു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ​ത​ന്നെ വാ​ഗ​മ​ണ്ണി​ൽ ആ​രം​ഭി​ക്കും. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സുംചേര്‍ന്നാണ് പേരിടാത്ത ചിത്രം നിർമിക്കുന്നത്. ഐ​ശ്വ​ര്യ രാ​ജേ​ഷാ​ണ് നാ​യി​ക.

നി​ല​വി​ൽ അ​ൻ​വ​ർ റ​ഷീ​ദ് ചി​ത്ര​മാ​യ ട്രാ​ൻ​സി​ൽ ഫ​ഹ​ദ് അ​ഭി​ന​യി​ച്ചു​വ​രി​ക​യാ​ണ്. ഈ ​ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് അ​മ​ൽ നീ​ര​ദാ​ണ്. ട്രാ​ൻ​സി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കിക്ക​ഴി​ഞ്ഞാ​ൽ അ​മ​ൽ​നീ​ര​ദും ഫ​ഹ​ദും പു​തി​യ ചി​ത്ര​ത്തി​ലേ​ക്ക് നീ​ങ്ങും.

അ​മ​ൽ നീ​ര​ദ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും ഫ​ഹ​ദ് ട്രാ​ൻ​സി​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ളി​ലേ​ക്ക് ക​ട​ക്കു​ക. ഇ​തി​നി​ടെ ത​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്രം ബി​ഗ് ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ബി​ലാ​ൽ എ​ന്ന ചി​ത്ര​വും അ​മ​ൽ നീ​ര​ദ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​മ്മൂ​ട്ടി​യു​ടെ ഡേ​റ്റും മ​റ്റു ചി​ല കാ​ര്യ​ങ്ങ​ളും ഒ​ത്തു​വ​ന്നാ​ൽ മാ​ത്ര​മേ ബി​ലാ​ൽ തു​ട​ങ്ങാ​നാ​കൂ​വെ​ന്നാ​ണ് സൂ​ച​ന.

നേരത്തെ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും സ്വന്തമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു.

ഒടിയന്‍റെ ലൊക്കേഷനിൽ ലൂസിഫർ

0

മലയാളസിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. ഇനിം ഏറെ നാൾ കാത്തിരിക്കേണ്ട ലൂസിഫറിന്‍റെ ചിത്രീകരണം ഉടൻ തുടങ്ങും.

ഒടിയന്‍റെ ലൊക്കേഷനിലെത്തിയ പൃഥ്വിരാജുo മുരളി ഗോപിയും മോഹൻലാലിനെ തിരക്കഥ വായിച്ചു കേൾപ്പിച്ചു. തിരക്കഥ മോഹൻലാലിനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും ഇഷ്ടമായെന്ന് തിരക്കഥയൊരുക്കുന്ന മുരളി ഗോപി പറഞ്ഞു. ഇത്രയും നാള്‍ താനും മുരളീ ഗോപിയും എന്തായിരുന്നു ചെയ്തതെന്നതിന്റെ ഉത്തരമാണ് ഇതെന്ന് പൃഥ്വിരാജ് പറഞ്ഞു.

വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റർടെയ്നർ ആണ് ലൂസിഫർ എന്ന് മോഹൻലാൽ പറഞ്ഞു.

ലൂസിഫർ എന്താണെന്ന് കേട്ട, ലാലേട്ടനും ആന്റണി ചേട്ടനുമാകും ചിത്രത്തെക്കുറിച്ച് കൂടുതൽ പറയാൻ കഴിയുക.’–പൃഥ്വി പറഞ്ഞു.

ലൂസിഫറിന്റെ തിരക്കഥ വായിച്ച ലാലേട്ടൻ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് ചെയ്യാമെന്ന് പറഞ്ഞതെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

കർണാടകയിൽ വോട്ടെടുപ്പ് മേയ് 12ന്

0

ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 12-നാണ് വോട്ടെടുപ്പ്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.

തീയതികൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.കർണാടകയിൽ മുൻകാലത്തുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്.

ഏപ്രിൽ 24-നായിരിക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 25ന് കമ്മീഷൻ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ 27 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും കർശന നിരീക്ഷണത്തിലാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രേഖകൾ കൈവശമില്ലാതെ കർണാടകയിൽ പണം സൂക്ഷിച്ചാൽ പിടിച്ചെടുക്കുമെന്നും രേഖകൾ ഹാജരാക്കിയാൽ വിട്ടുനൽകുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

225 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 4.96 കോടി വോട്ടർമാരാണ് കർണാടകയിൽ വിധിയെഴുതാൻ കാത്തിരിക്കുന്നത്.

25 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമായി ഓപ്പോ എഫ് 7 പുറത്തിറക്കി

0

ഓപ്പോ എഫ് 7 ഇന്ത്യയില്‍ അവതരിപ്പിച്ചു.ഫോട്ടോഗ്രഫിയ്ക്കും വീഡിയോ കാണുന്നതിനും മികച്ച ഒരു മോഡലായിരിക്കും ഓപ്പോ എഫ് 7 .ഫ്രണ്ട് ക്യാമറ 25 മെഗാപിക്‌സലും ബാക്ക് ക്യാമറ 16 മെഗാപിക്‌സലും ആണ് .നോട്ച്ച് സ്റ്റൈൽ സ്ക്രീനോടെയാണ് ഓപ്പോ എഫ് 7 എത്തുന്നത് .ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സപ്പോര്‍ട്ടുള്ള അപ്ലിക്കേഷനുകള്‍ ഓപ്പോ എഫ് 7നിൽ ഉപയോഗിക്കാൻ കഴിയും. ഓപ്പോ എഫ് 7നിൽ എടുക്കുന്ന ഫോട്ടോകൾ കൂടുതൽ ഭംഗിയാക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സഹായവും ഓപ്പോ ഇതിൽ നൽകിയിട്ടുണ്ട് .

ഓപ്പോ എഫ് 7 4GB RAM വില  21,990  ഓപ്പോ എഫ് 7 8GB RAM വില 26990 ഇപ്പോൾ ഫ്ലിപ്പ്കാര്‍ട്ടിൽ  ഓപ്പോ എഫ് 7 പ്രീ ഓഡര്‍ ചെയാവുന്നതാണ് .LInk for Buy Oppo F7 

ഓപ്പോ എഫ് 7 കൂടുതൽ വിവരങ്ങൾ

  • 6.23-inch FHD+ display (1080 x 2280 pixels)
  • 16MP Rear Cam and 25MP selfie cam
  • Two versions: 4GB of RAM/64GB and 6GB RAM/128 GB ROM versions (expandable memory)
  • Solid state fingerprint unlock and facial unlock
  • 3400 mAh battery

ചിത്രങ്ങൾ കാണാം 

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു – ചിത്രങ്ങൾ കാണാം

0

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശ് അംബാനിയാണ് വധു.ശനിയാഴ്ച ഗോവയില്‍ വെച്ചാണ് നിശ്ചയം നടന്നത് .ആകാശും ശ്ലോകയും സ്‌കൂള്‍ വിദ്യാഭ്യാസം മുതൽ  സുഹൃത്തുക്കളുമാണ്. ഈ മാസം തന്നെ വിവാഹം നടക്കുമെന്നാണ്  സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.

ചിത്രങ്ങൾ കാണാം

 

ദിലീപിന്‍റെ പുതിയ ഒഫീഷ്യൽ വെബ്സൈറ്റ്

0

നടൻ ദിലീപിന്‍റെ പുതിയ ഒഫീഷ്യൽ വെബ്സൈറ്റ് റിലീസ് ചെയ്തു. Dileeponline.com എന്ന പുതിയ വെബ്സൈറ്റ് എല്ലാ പോരായ്മകളും പരിഹരിച്ചുകൊണ്ടുള്ളതാണെന്നു വെബ്സൈറ്റ് തയ്യാറാക്കുന്നതിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർ പറഞ്ഞു.

ദിലീപ് നടിയെ ആക്രമിച്ച കേസിൽ ജയിലിൽ ആയതിനുശേഷം ആദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. വെബ്‌സൈറ്റിന്‍റെ ഹോം പേജില്‍ നടൻ ജയിലഴിക്കുള്ളില്‍ നില്‍ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തു. തുടർന്ന് വെബ്സൈറ്റ് പൂർവസ്ഥിതിയിലാകുകയും ചെയ്തിരുന്നു. ദിലീപിന്‍റെ പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളും സിനിമകളുടെ പട്ടികയും ജീവചരിത്രവുമെല്ലാം ഉൾക്കൊള്ളുന്നതാണ് വെബ്സൈറ്റ്.

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും

0

എം.ടി വാസുദേവന്‍ നായരുടെ ഐതിഹാസിക കൃതിയായ രണ്ടാമൂഴത്തെ ആസ്പദമാക്കി മോഹന്‍ലാലിനെ നായകനാക്കി എം.ടിയുടെ തിരക്കഥയില്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമൂഴ൦.  ലോക സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ താരനിര്‍ണ്ണയം അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാല്‍ ഭീമനായി എത്തുമ്പോള്‍ നാഗരാജാവിന്റെ വേഷത്തിലാണ് ജാക്കിച്ചാന്‍ എത്തു്ന്നത് . എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതേകുറിച്ച് അണിയറപ്രവര്‍ത്തകരും പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതി നേടുന്ന രണ്ടാമൂഴം 1000 കോടി മുതല്‍മുടക്കിൽ പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം മറ്റ് ഇന്ത്യന്‍ ഭാഷകളിലേയ്ക്കും വിദേശ ഭാഷകളിലേയ്ക്കും ഡബ്ബ് ചെയ്യുമെന്നും സൂചനയുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിനായി കൈകോര്‍ക്കുന്നത്.

ലോകത്തെ ഏറ്റവും വിലകൂടിയ എസ്.യു.വി ചിത്രങ്ങളും വിഡിയോയും കാണാം

0

ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വില്‍പ്പനയ്ക്ക് എത്തുന്നു . ചൈനീസ് കാര്‍ നിര്‍മ്മാണ കമ്പനിയായ  IAT ലിമിറ്റഡ് എഡിഷൻ ആയാണ് വാഹനം വിപണിയിൽ എത്തിക്കുന്നത് .‘കാള്‍മാന്‍ കിംഗ് ’  എന്നാണ് വാഹനത്തിന് പേരുനൽകിയിരിക്കുന്നത് .തുടക്കത്തിൽ 12  കാറുകള്‍ മാത്രമാണ് വിപണിയില്‍ എത്തുക. 2017 ദുബായി ഇന്റർനാഷണൽ മോട്ടോർഷോയിൽ ആണ് വാഹനം ആദ്യമായി അവതരിപ്പിച്ചത് .കാര്‍ട്ടൂണ്‍ പരമ്പരയിലെ ബാറ്റ്മൊബൈലുമായി ഈ വാഹനത്തിന് രൂപസാദൃശ്യം ഉണ്ട് .കാര്‍ബണ്‍ ഫൈബര്‍, സ്റ്റീല്‍ എന്നിവ കൊണ്ടാണ് ഈ കാറിന്‍റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

പുറമെ പരുക്കൻലുക്ക് ആണെകിലും അകത്ത്  ഒരു കാറിലും ഇല്ലാത്ത അത്യാഢംബരമാണ് കാള്‍മാന്‍ കിംഗ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. മണിക്കൂറില്‍ 140 കിലോ മീറ്ററാണ് കാള്‍മാന്‍ കിംഗ്സ്ന്റെ  വേഗത.Ford F-550 പ്ലാറ്റഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത് . Ford F-550ഇന്റെ  6.8-litre V10 എൻജിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .4.5 ടണ്‍ ഭാരം ആണ് വാഹനത്തിനുള്ളത് . ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പുറം ഭാഗത്ത് ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളും കമ്പിനി നൽകുന്നുണ്ട് .1.56 മില്ല്യണ്‍ പൗണ്ടാണ് കാള്‍മാന്‍ കിംഗ്സ് വില. അതായത് ഏകദേശം 14 കോടിരൂപയാണ്  കാള്‍മാന്‍ കിംഗ്‌സ് വില .

വീഡിയോ കാണാം

വെങ്കിടേശ്വര ദർശനം ഫലങ്ങൾ

0
  1. തിരുപ്പതി ശ്രീവെങ്കിടേശ്വരന്റെ പ്രസാദം ലഭിച്ചാൽ ഭക്തരുടെ ജീവിതത്തിൽ അപാരമായ ഭാഗ്യാനുഭവങ്ങളുണ്ടാകും. തിരുപ്പതി ദർശനവേളയിൽ നിരന്തരം ജപിക്കേണ്ട മന്ത്രം ഇതാണ് : ഓം നമോ വെങ്കിടേശായ. അതിശക്തമായ മന്ത്രമാണിത്. ക്ഷിപ്രഫലസിദ്ധി ഉറപ്പാണ്.

2 . ശനിദോഷം തീരാൻ ഏറ്റവും നല്ല പരിഹാരമാണ് ബാലാജി ദർശനം. ജാതകത്തിലെ         ശനി – സൂര്യയോഗം  തുടങ്ങിയ ദോഷങ്ങൾ അനുഭവിക്കുന്നവർ തിരുപ്പതി ദർശനം         നടത്തിയാൽ വലിയ ആശ്വാസം ലഭിക്കും .

3 . രാഹു – കേതു ദോഷനിവാരണത്തിനു തിരുപ്പതി ശ്രീനിവാസദര്ശനം നല്ല                         പരിഹാരമാണ്. നാഗദോഷങ്ങളെല്ലാം തീർക്കുന്ന സന്നിധിയാണിതെന്നു                           വിശ്വസിക്കപ്പെടുന്നു.

4 .   സാമ്പത്തിക ദുരിത മോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതി                                വെങ്കടാചലപതി  ദർശനം സഹായിക്കും.

5 .    വിവാഹതടസ്സം, തൊഴിൽ തടസ്സം, ദാമ്പത്യ ദുരിതങ്ങൾ, തൊഴിലില്ലായ്മ, കോടതി           വ്യവഹാരം തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരമാണ് ശ്രീവെങ്കിടേശ്വര                             മഹാമന്ത്രപൂജ.

 

കീഴാറ്റൂരിൽ മേൽപ്പാലത്തിന് സാധ്യത

0

കീഴാറ്റൂര്‍ സമരത്തില്‍ സമാധാന ശ്രമവുമായി സര്‍ക്കാര്‍. കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്കും ദേശീയപാതാ അതോരിറ്റി ചെയര്‍മാനും മന്ത്രി ജി.സുധാകരന്‍ ‍ കത്തയച്ചു. മേല്‍പ്പാലം പണിതാൽ വയല്‍ സംരക്ഷിക്കാൻ സാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ​യ​ൽ നി​ക​ത്തി ദേ​ശീ​യ​പാ​ത ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രേ കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി സ​മ​ര​ത്തെ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നിയമസഭയിൽ തള്ളിപറഞ്ഞിരുന്നു .സമരം ചെയ്യുന്നത് വയല്‍കിളികളല്ല എന്നും വെട്ടുകിളികളാണ് എന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍  നിയമസഭയില്‍ പറഞ്ഞത്.

 

മൊബൈൽ ആപ്പുകൾ പരിചയപ്പെടാം : സ്വകാര്യ ചിത്രങ്ങൾ ഹൈഡ് ചെയാം

0

സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് എല്ലാവക്കുമുണ്ട് .ഇന്നത്തെ ഡിജിറ്റൽ ലോകത്ത്  സുരക്ഷ പ്രശ്നങ്ങൾ നിരവധിയാണ്. നിങളുടെ മൊബൈയിലിൽ ഉള്ള സ്വകാര്യചിത്രങ്ങൾ സുരക്ഷിതമാക്കാൻ ഇമേജ് ഹൈഡർ എന്ന ആപ്പ് നിങളെ സഹായിക്കും .വളരെക്കുറച്ചു മെമ്മറി മാത്രമേ ഇത് ഉപയോഗിക്കുകയുള്ളു .ഈ ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയാവുന്നതാണ്

Name Image Hider Application
URL https://play.google.com/store/apps/details?id=com.atechnos.ImageHider
License Free
Supported Platforms Android

ബിഎഫ്എഫ് : ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചാരണം

0

ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ ചോർന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് .ഈ പ്രചാരണം പൂര്‍ണമായും തെറ്റാണ് എന്ന് മാത്രമല്ല., ബിഎഫ്എഫ് എന്നത് ഫെയ്‌സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ആണ് .”rad,” “bff,” “lmao,” and “thank you so much.” ഇതെല്ലാം  ഫെയ്‌സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചറിൽ ഉള്ള വാക്കുകളാണ് . ഫെയ്‌സ്ബുക്കില്‍ ഈ വാക്കുകൾ ടൈപ്പ് ചെയ്താൽ സ്വയമേതന്നെ പച്ച, ചുവപ്പ് നിറങ്ങളിൽ കാണാവുന്നതാണ് . ഇതൊരിക്കലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നതല്ല. ഇന്റര്‍നെറ്റ് ബ്രൗസറോ ഫെയ്‌സ്ബുക്കോ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ടെക്‌സ്റ്റ് ഡിലൈറ്റ് ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല . അല്ലാതെ ടെക്സ്റ്റ് ഡിലൈറ്റും അക്കൗണ്ട് സുരക്ഷയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.