Home Blog Page 571

ഹ്ര​സ്വചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി ശ്രീ​ജി​ത്ത്

0

തന്റെ സ​ഹോ​ദ​ര​ന്‍റെ കൊ​ല​പാ​തകി​ക​ളെ ക​ണ്ടെത്തി ​ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സെ​ക്രട്ടേറിയ​റ്റ് പ​ടി​ക്ക​ൽ രാ​പ്പ​ക​ൽ സ​മ​രം ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ജി​ത്ത് ഒ​രു ഹ്ര​സ്വചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്നു. ശ്രീ​ജി​ത്ത് എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ​തീ​ഷ് ക​റ്റാ​ന​വും, ഹ​രീ​ഷ് സി.​സേ​ന​നും ചേ​ർ​ന്നാ​ണ്. എ​സ്‌വി ​ഫി​ലിം​സ് പ്രൊ​ഡ​ക്ഷ​ൻ കൊ​ച്ചിക്കു വേ​ണ്ടി റാ​ണി ഗോ​കു​ൽ, ജോ​ർ​ജ് വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

ശ്രീ​ജി​ത്തി​ന്‍റെ സ​മ​രപ്പ​ന്ത​ലി​ൽ വ​ച്ച് ചി​ത്രീ​ക​രി​ച്ച ഈ ​ടെ​ലി​ഫി​ലിം  ശ്രീ​ജി​ത്തി​ന്‍റെ ജീ​വി​ത വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ചി​ല ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തു​ന്നു. ശ്രീ​ജി​ത്തി​നോ​ടൊ​പ്പം, സു​ജി​ത്ത് കോ​ഴി​ക്കോ​ട്, സാ​ബു തോ​ട്ട​പ്പ​ള്ളി, രാ​ജേ​ഷ് , ​അ​ജി​കു​മാ​ർ, റാ​ണി ഗോ​കു​ൽ, അ​യ്യ​പ്പ​ൻ ആ​ർ.​വി., പി​ങ്കി​മോ​ൾ, അ​ബ്ദു​ള്ള ഷാ​ജി എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ഹൃദ് രോഗത്തിന് മുന്തിരിജ്യൂസ്

ഹൃദ് രോഗികൾക്ക് ഉത്തമമായ ഒരു ജ്യൂസ് ആണ് മുന്തിരിജ്യൂസ്.

ആവശ്യമായ സാധനങ്ങൾ 

കുരുവില്ലാത്ത വയലറ്റ് മുന്തിരി  – 20 എണ്ണം

തേൻ                                         – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

മുന്തിരി നന്നായി കഴുകി തേനും ചേർത്ത് മിക്സിയിൽ അടിക്കുക. അല്പം ചൂടുവെള്ളവും ചേർത്ത് അടച്ചു വെയ്ക്കുക. 15 മിനിറ്റിനുശേഷം ഉപയോഗിക്കാം.

സുഡാനി ഫ്രം നൈജീരിയ മൂവി റിവ്യൂ

0

മലബാറിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ സാഹിര്‍ ആഫ്രിക്കൻ നടൻ സാമുവൽ അബിയോളയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ക്കു ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘കെ.എല്‍10 പത്തി’ലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സകറിയയുമാണ്.

മലബാറിലെ ഒരു സെവൻസ് ഫുട്ബോൾ ടീമിൽ കളിയ്ക്കാൻ എത്തുന്ന നൈജീരിയൻ യുവാവായ സാമുവലിന്റെയും കേരളത്തിലെ അവന്റെ കെയർ ടേക്കർ ആയ മജീദ് എന്ന മലയാളി യുവാവിന്റെയും സൗഹൃദത്തിന്റെയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങളുടെയും രസകരമായ ആവിഷ്ക്കാരമാണ് ഈ ചിത്രം.

രസകരമായതും വ്യത്യസ്‍തമായതുമായ ഒരു കഥയെ റിയലിസ്റ്റിക് ആയി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ജീവിതത്തിൽ നിന്നെടുത്ത തമാശകളും ത്രില്ലടിപ്പിക്കുന്ന ഫുട്ബോൾ കളി രംഗങ്ങളും കൊണ്ട് സമൃദ്ധമായ ചിത്രം വളരെ പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം ഒരിടത്തുപോലും ബോറഡിപ്പിക്കുന്നില്ല. ഇടക്ക് നല്ല ചിരിക്കാനുള്ള വകയും ചിത്രം നൽകുന്നുണ്ട്.

സൗബിൻ സാഹിറും  സാമുവൽ അബിയോളയും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. രണ്ടു പേരും മത്സരിച്ചു അഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല. സൗബിൻ സാഹിര്‍ തന്റെ ശൈലിയിൽ വളരെ അനായാസമായി കഥാപാത്രമായി മാറിയപ്പോൾ സാമുവൽ എന്ന കഥാപാത്രമായി എത്തിയ അബിയോള നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു. ചിത്രത്തിലെ പുതുമുഖതാരങ്ങളും അവരുടെ പ്രകടനം മികച്ചതാക്കിയിട്ടുണ്ട്.

ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . റെക്‌സ് വിജയന്റേതാണ് സംഗീതം.

പടം കഴിഞ്ഞിറങ്ങുമ്പോഴും ഓർത്തിരിക്കാൻ പറ്റിയ ഒത്തിരി സീനുകൾ ചിത്രത്തിലുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം 9

0

പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ ആദ്യ നിര്‍മ്മാണത്തിനൊരുങ്ങി പൃഥ്വിരാജ്.  ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന “9”  (നയണ്‍ ) ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സ് ഇൻറർനാഷണൽ പ്രൊഡക്ഷൻസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം. ആഗസ്റ്റ് സിനിമാസിൽ നിന്നും പിൻവാങ്ങിയ ശേഷം പൃഥ്വിരാജ് സ്വന്തന്ത്രമായി നിർമിക്കുന്ന ആദ്യ ചിത്രമാണ് ഇത്. പൃഥ്വിരാജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ  പോസ്റ്ററും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്. ശാസ്ത്രഞ്ജനായാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. പാര്‍വതിയും നിത്യാ മേനോനുമാണ് നായികമാര്‍. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ കേരളത്തിനകത്തും പുറത്തുമാണ്.

 

സ്വയം നിയന്ത്രിത ഉബര്‍ കാര്‍ അപകടം : വീഡിയോ പുറത്ത്

0

ലോകത്തിലെ ആദ്യ സ്വയം നിയന്ത്രിത ഉബര്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തിന്റെ അപകട ദൃശ്യം ടെംപിൾ പോലീസ് പുറത്തു വിട്ടു.അരിസോണ നഗരത്തില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന എലൈന്‍ ഹെര്‍സ്ബര്‍ഗ് (49 വയസ്) ആണ് അപകടത്തില്‍ മരിച്ചത് . എന്നാൽ അപകടം നടന്നത് യൂബറിന്റെ മാത്രം പിഴവുകൊണ്ടല്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് .

 

ഏപ്രില്‍ 2ന് കേരളത്തിൽ പൊതുപണിമുടക്ക്

0

ഏപ്രില്‍ 2ന് സംസ്ഥാനത്ത് കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത് . കേരളത്തിലെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.

സംസ്ഥാന സർക്കാരിന്റെ എം കേരളം മൊബൈല്‍ ആപ്പ്

0

കൊച്ചി : സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളസർക്കാരിന്റെ എം കേരളം മൊബൈല്‍ ആപ്പ്.കൊച്ചിയില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ വളര്‍ത്തി നിക്ഷേപം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടി സംഘടിപ്പിച്ചത് .പരിപാടിയില്‍ രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സർക്കാർ വെബ് സൈറ്റിൽനിന്നോ ആപ്പ് സ്റ്റോറിൽനിന്നോ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാകും

 

എ​ന്തൊ​രു മേ​ക്കോ​വർ !!! പ്രിയങ്ക പുതിയ ലുക്കിൽ

0

​എ​ന്തൊ​രു മേ​ക്കോ​വ​റാ​ണ് ഇ​ത് , ന​ടി പ്രി​യ​ങ്ക നാ​യ​രു​ടെ ഫോ​ട്ടോ ഷൂ​ട്ട് ക​ണ്ട​വ​ർ പ​റ​യു​ന്നു. പ്രി​യ​ങ്കയുടെ പുതിയ ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള ഫോ​ട്ടോ ഷൂ​ട്ടി​ലാ​ണ് അ​തീ​വ സു​ന്ദ​രി​യാ​യി പ്രി​യ​ങ്ക എ​ത്തി​യ​ത്.

തി​യോ​ർ​ക്ക് അ​ഞ്ച​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വീ​ൻ ഗ​ണേ​ഷാ​ണ്. ഐ​ടി പ്ര​ഫ​ഷ​ണ​ലി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് പ്രി​യ​ങ്ക ചി​ത്ര​ത്തി​ലെ​ത്തു​ക. ത്രി​ല്ല​ർ മൂ​വി​യി​ൽ അ​ഭി​ന​യി​ക്കു​ന്ന മ​റ്റ് താ​ര​ങ്ങ​ളെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വിവാഹത്തിന് ശേഷം നല്ലൊരു മേക്കോവർ നടത്തിയാണ് പ്രിയങ്ക തിരിച്ചെത്തിയത്. എന്നാൽ ഈ മേക്കോവർ ആരെയും അതിശയിപ്പിക്കും.

മിൻസ്ഡ് മീൻ ചുട്ടത്

0

ചേരുവകൾ 

  1. മീൻ                                               – കാൽ കിലോ
  2. സവാള പൊടിയായി അറിഞ്ഞത്    –   കാൽ കപ്പ്

ഇഞ്ചി                                            – അരയിഞ്ച് കഷണം പൊടിയായി അരിഞ്ഞത്

പച്ചമുളക്                                      – മൂന്നു, പൊടിയായി അരിഞ്ഞത്

കറിവേപ്പില                                   –  ഒരു തണ്ട്

ഉപ്പ്                                                – പാകത്തിന്

3. തേങ്ങ ചുരണ്ടിയത്                          – ഒരു കപ്പ്

പച്ചമുളക്                                       – മൂന്ന്

ഇഞ്ചി                                            –   അരയിഞ്ച് കഷണം

നാരങ്ങാനീര്                                 – ഒരു ചെറിയ സ്പൂൺ

ഉപ്പ്                                               – പാകത്തിന്

പാകം ചെയ്യുന്ന വിധം 

  • മീൻ നന്നായി അരച്ച് പിഴിഞ്ഞ് രണ്ടാമത്തെ ചേരുവ ചേർത്ത് യോജിപ്പിച്ച് വെയ്ക്കുക.
  • മൂന്നാമത്തെ ചേരുവ അരച്ച് ചമ്മന്തി തയ്യാറാക്കുക.
  • ചമ്മന്തിയും മീൻ മിശ്രിതവും യോജിപ്പിക്കുക.
  • കൈവെള്ളയിൽ അല്പം എണ്ണ പുരട്ടി ഈ മിശ്രിതം അൽപാൽപം വീതം വാഴയിലയിൽ വച്ചു പരത്തി, ചൂടായ തവയിൽ വച്ച് ചട്ടുകം കൊണ്ട് അമർത്തി ചുട്ടെടുക്കണം.

നമസ്തേ എന്ന വാക്കിന്റെ പൊരുൾ

0

നമ്മൾ ഒരാളെ ആദ്യമായി കണ്ടുമുട്ടുമ്പോൾ നമസ്തേ എന്ന് പറയാറുണ്ട്. നാം വന്ദിക്കുവാനാണ് നമസ്തേ എന്ന് പറയുന്നത്. രണ്ടു കൈപ്പടങ്ങളും ചേർത്ത് തലകുനിച്ചാണ് ഇത് പറയുന്നത്.

ന+മ+തേ ഇവ അർത്ഥവത്താണ്. മ =എന്റെ , തേ = അങ്ങയുടേത്  , ന = അല്ല. ഈ കാണുന്ന ശരീരം അടക്കം എല്ലാം എന്റെ സ്വാർത്ഥത്തിനുള്ളതല്ല. അങ്ങയുടെ ( ഈശ്വരന്റെ) സേവനത്തിനുള്ളതാണ് എന്ന വിനയഭാവം പ്രകടിപ്പിക്കലാണ് നമസ്തേ എന്ന അഭിവാദ്യത്തിന്റെ അർത്ഥം.

പട്ടീശ്വര ക്ഷേത്രം

0

തഞ്ചാവൂരിലെ കുംഭകോണത്തിനടുത്തുള്ള പട്ടീശ്വര (ശിവ ) ക്ഷേത്രത്തിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്.

കാമധേനുവിന്റെ  കന്ന് പട്ടി പൂജിച്ച സ്ഥലം, ഛായാഹത്തി ദോഷം മാറാൻ ശ്രീരാമൻ പൂജ ചെയ്ത സ്ഥലം, വിശ്വാമിത്രന് ‘ബ്രഹ്മർഷി’ എന്ന ബഹുമതി ലഭിച്ച സ്ഥലം എന്നിങ്ങനെ ഒട്ടേറെ ഐതീഹ്യകഥകൾ പട്ടീശ്വര ക്ഷേത്രത്തെക്കുറിച്ചുണ്ട്.

ദുർഗ്ഗാദേവി ക്ഷേത്രമായാണ് പട്ടീശ്വരം അറിയപ്പെടുന്നതെങ്കിലും ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ധേനുപുരേശ്വരൻ, പട്ടീശ്വരൻ എന്നീ പേരുകളിൽ ശിവഭഗവാൻ ഇവിടെ അറിയപ്പെടുന്നു. ശ്രീരാമനാണ് ഇവിടെ ശിവലിംഗപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. എന്നാൽ ശാന്തസ്വരൂപിയായ ദുർഗ്ഗാദേവിയുടെ നാമത്തിലാണ് പട്ടീശ്വരം കോവിൽ പുറമേ അറിയപ്പെടുന്നത്. അഞ്ച് രാജഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ നിന്നു തന്നെ ഉദ്ദേശം 8 അടിയെങ്കിലും ഉയരമുള്ള അഷ്ടബാഹുവായ അതിസുന്ദര ദേവീ വിഗ്രഹം നമുക്ക് കാണാൻ കഴിയും.
ശിവനെപ്പോലെതന്നെ ത്രിനേത്രയാണ് ഇവിടെ ദേവി. മാത്രമല്ല സാധാരണയായി ദുർഗ്ഗാക്ഷേത്രങ്ങളിൽ ദേവീ വാഹനമായ സിംഹം ദേവിയുടെ വലത്തു വശത്താണ് കാണപ്പെടുന്നതെങ്കിൽ ഇവിടെ ഇടത്തേയ്ക്ക് മുഖംതിരിച്ചാണ് നിൽക്കുന്നത്.
പ്രധാനമായും രാഹുകേതു ദോഷപരിഹാരാർത്ഥമാണ് ഭക്തർ ഇവിടെ ദേവിയെ ഉപാസിക്കാൻ എത്തുന്നത്. അതുകൊണ്ട് തന്നെ രാഹുകാലങ്ങളിൽ ഇവിടെ ദേവിയ്ക്ക് പ്രത്യേകം പൂജകൾ നടത്തപ്പെടുന്നു. കൂടാതെ ചൊവ്വാദോഷപരിഹാരവും ഇവിടെ ലഭിക്കുമെന്നാണ് ഭക്തവിശ്വാസം. ഗണപതി, ഭൈരവൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്.

കുംഭകോണം നഗരത്തിൽനിന്നും 8 കിലോ മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കൊച്ചിയിൽ ക്രിക്കറ്റിന് പുതിയ സ്റ്റേഡിയം

0

തിരുവനന്തപുരം: ഏകദിനത്തിന്‍റെ വേദിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനമായി. നവംബറിൽ നിശ്ചയിച്ചിരിക്കുന്ന ഏകദിനം തിരുവനന്തപുരത്ത് നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തീരുമാനിച്ചു. രാവിലെ കായികമന്ത്രി എ.സി.മൊയ്തീനുമായി കെസിഎ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. ക്രിക്കറ്റും ഫുട്ബോളും ഒരേസമയം വരുന്പോഴുള്ള പ്രശ്നം ഒഴിവാക്കാൻ കൊച്ചിയിൽ ക്രിക്കറ്റിനായി പുതിയ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് വേദിയാക്കുന്നത് സംബന്ധിച്ച് ഐഎസ്എൽ ടീം ഉടമകളായ കേരള ബ്ലാസ്റ്റേഴ്സുമായി കെസിഎ തർക്കത്തിലായിരുന്നു. ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായി തയാറാക്കിയ ടർഫ് ക്രിക്കറ്റിനായി പൊളിക്കുന്നുവെന്ന് ആരോപിച്ച് ഫുട്ബോൾ താരങ്ങളും മറ്റ് പ്രമുഖരും രംഗത്തുവരികയും ചെയ്തിരുന്നു. വിഷയത്തിൽ സമവായത്തിനായി ജിസിഡിഎ കഴിഞ്ഞ ദിവസം ഇരു കൂട്ടരുമായും സംസാരിച്ചിരുന്നു. അതിന്‍റെ തുടർച്ചയായിട്ടാണ് കായികമന്ത്രി വിഷയത്തിൽ ഇടപെട്ടത്.

കെസിഎ ജനറൽ ബോഡി യോഗത്തിന് ശേഷo മത്സരം തിരുവനന്തപുരത്ത് നടത്തുന്നതിനെ കുറിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.