HomeNewsസെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം : നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്കും

സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം : നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്കും

കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം.പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും കെ എസ് യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് അറിയിച്ചു.പരിയാരം മെഡിക്കൽ കോളജ് ഫീസ് കുറയ്ക്കുക ,ജെസ്നയുടെ തിരോധാനം സി ബി ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലാണ് പൊലീസ് ലാത്തി വീശിയത്. ലാത്തി ചാർജിൽ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിന്റെ തലക്ക് പൊട്ടൽ, സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം,അരുൺ രാജേന്ദ്രൻ, മാത്യു കെ ജോൺ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്താലി കൈപ്പാടി എന്നിവർക്ക്  പരിക്കേറ്റു .ചിത്രങ്ങൾ

RELATED ARTICLES
- Advertisment -

Most Popular