Home Blog Page 569

ഐസിഐസിഐ വായ്പ തട്ടിപ്പ് : സിബിഐ അന്വേഷണം തുടങ്ങി

0

ന്യൂഡൽഹി:  ഐസിഐസിഐ ബാങ്ക് വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരേയുമാണ് അന്വേഷണം.

വീഡിയോകോണിന് 3,250 കോടിയുടെ വായ്പ നൽകിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വായ്പ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ ചന്ദ കോച്ചാറാണെന്ന് ബാങ്ക് ചെയർമാൻ എം.കെ. ശർമ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

 

 

അർഹിച്ച പണം നല്കിയില്ല : ആരോപണങ്ങളുമായി നടന്‍ സാമുവല്‍ റോബിന്‍സണ്

0

തിയേറ്ററിൽ വിജയിച്ചു പ്രേക്ഷകമനസിൽ ഇടംപിടിച്ച ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിൽ അഭിനയിച്ച ആഫ്രിക്കൻ നടൻ സാമുവല്‍ റോബിന്‍സണ് ചിത്രത്തോടൊപ്പം മലയാളി മനസ്സിൽ ഇടംപിടിച്ചു.

ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാമുവൽ. തനിക്ക് അർഹമായ വേതനം നൽകിയില്ല എന്നതാണ് സാമുവലിന്റെ ആരോപണം. താൻ കറുത്ത വർഗക്കാരനായതുകൊണ്ടാണ് ഈ വിവേചനം കാണിച്ചെതെന്നാണ് സാമുവൽ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്.

സൗബിൻ സാഹിർ നായകനായി എത്തുന്ന ആദ്യ സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സക്കറിയ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സമീർ താഹിറും ഷൈജു ഖാലിദും ആണ്.

സാമുവല്‍ റോബിന്‍സണ്ന്റെ ഫേസ്ബുക് പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമ്മന്റുകൾ വരുന്നുണ്ട്.

 

ആപ്പിള്‍ ഐഓഎസ് 11.3 അപ്‌ഡേറ്റ് പുറത്തിറക്കി

0

ആപ്പിള്‍ തങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ ഐഓഎസ്സിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറക്കി .പ്രധാനമായും ബാറ്ററി തകരാർ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ പുതിയ ചില ഫീച്ചറുകളും  ഐഓഎസ് 11.3യിൽ ഉണ്ട് . സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് സെക്ഷനില്‍നിന്ന്  അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയാവുന്നതാണ് .

പഴയ ആപ്പിള്‍ ഫോണുകള്‍ അപ്രതീക്ഷിതമായി ഓഫ് ആവുന്നത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു .ഇത്  പരിഹരിക്കുന്നതിനായി ബാറ്ററിയുടെ കാര്യക്ഷമത, ഫോണിന്റെ പ്രവര്‍ത്തനക്ഷമത എന്നിവ നിരീക്ഷിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ആപ്പിള്‍ ഐഓഎസ് 11.3 അപ്‌ഡേറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. സെറ്റിങ്‌സില്‍ ബാറ്ററി എന്ന സെക്ഷനില്‍ ഉപയോക്താകൾക്ക് ഈ ഫീച്ചര്‍ കാണാം .ഇപ്പോൾ ഈ ഫീച്ചർ iPhone 6, iPhone 6 Plus, iPhone SE, iPhone 6s, iPhone 6s Plus, iPhone 7 and iPhone 7 Plus എന്നിവയ്ക്കാണ് ആപ്പിൾ നൽകിയിരിക്കുന്നത് .ഇതുകൂടാതെ എആര്‍ കിറ്റില്‍ പുതിയ ഫീച്ചറുകള്‍,പുതിയ അനിമോജി കഥാപാത്രങ്ങൾ , അടിയന്തിര ഘട്ടങ്ങളില്‍ ലൊക്കേഷന്‍ ഓട്ടോമാറ്റിക് ആയി അയക്കുന്ന സംവിധാനവും ആപ്പിള്‍ പുതിയ അപ്ഡേറ്റിൽ നൽകിയിട്ടുണ്ട് .

ശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ച : പ്രേമാഞ്ജലി ടീസര്‍

0

നവാഗതനായ സുരേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന മലയാളചിത്രം “പ്രേമാഞ്ജലി” യുടെ ടീസര്‍ പുറത്തിറങ്ങി.

മാറമ്പള്ളി സുഭദ്രയായി ശ്വേത മേനോന്‍റെ വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചയാണ് ചിത്രത്തിലുള്ളത്.

ദേവന്‍, മോഹന്‍ശര്‍മ, അനൂപ് ചന്ദ്രന്‍, ശശി പൊതുവാള്‍, സ്റ്റെബി ചെറിയാക്കല്‍, ഭാഗ്യലക്ഷ്മി, ഗീതാവിജയന്‍, ശ്രീദേവി ഉണ്ണി, ഉമ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പുതുമുഖങ്ങളായ ഹാരീഷ് കമാല്‍, ഹരികേഷ്, മോസിന്‍ മജീദ്, മാനസി ജോഷി, ഡയാന, ജസ്നിയ, ജഗദീഷ്, രമ്യശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

നടുവേദന മാറ്റാൻ നിലത്തിരുന്ന് ഉണ്ണാം

ചമ്രംപടിഞ്ഞിരുന്ന് ഉണ്ണുമ്പോൾ ഒരു യോഗാസനം കൂടിയാണ് നമ്മൾ ചെയ്യുന്നത്(പത്മാസനം).  നട്ടെല്ലിന് താഴെ ബലം കൊടുത്ത് സമ്മർദ്ദമില്ലാതെയുള്ള ഇരിപ്പാണിത്. ചോറ് ഉരുളയുരുട്ടാൻ ഒന്ന് മുന്നോട്ടായുന്നു അത് വിഴുങ്ങാൻ പിന്നോട്ടും. ഈ ചലനങ്ങൾ അടിവയറിലെ പേശികളെ ഉത്തേജിപ്പിക്കുന്നു. കാലുകൾ കുറുകെ വച്ച് ഇരിക്കുമ്പോൾ രക്തയോട്ടം കൂടുന്നു. ഭക്ഷണം കഴിക്കാനായി ഇരിക്കുകയും കുനിയുകയും എഴുന്നേൽക്കുകയും ചെയ്യുന്നതും നല്ല വ്യായാമമാണ്.

മർമപ്രധാനമായ മസിലുകളുടെ സ്ഥിരമായ വലിഞ്ഞുനിവരൽ നമ്മുടെ ശരീരത്തെ വഴക്കവും ആരോഗ്യമുള്ളതാക്കുന്നു.

അയ്യപ്പക്ഷേത്രങ്ങളിലെ വഴിപാടുകളും ഫലവും

0

അയ്യപ്പനെ ഭജിക്കാൻ ഏറ്റവും ഉത്തമം വൃശ്ചികo ഒന്ന് മുതൽ ധനു വരെയുള്ള മണ്ഡലകാലമാണ്. അതികഠിനവും ദുരിതപൂർണ്ണവുമായ പ്രശ്നങ്ങളിൽപ്പെട്ടു വലയുന്നവർക്കു ദുരിതശാന്തിക്കും , വിജയത്തിനും പറ്റിയ ഏറ്റവും നല്ല മാർഗമാണ് അയ്യപ്പഭജനം.

അയ്യപ്പക്ഷേത്രങ്ങളിലെ വഴിപാടുകളും ഫലവും

തുളസിമാല                –  ഭാഗ്യസിദ്ധിക്ക്
നീരാജനം                   –  അഭിഷ്ടസിദ്ധി, ശനിദോഷനിവാരണം
കരിക്ക് അഭിഷേകം    –  രോഗശാന്തി
താമരമൂടൽ                – ത്വക് രോഗശാന്തി
നെയ് വിളക്ക്             – ധനാഭിവൃദ്ധി
തൃമധുര നിവേദ്യം      –  വിവാഹതടസ്സം നീങ്ങാൻ
കരിക്ക് നിവേദ്യം        – കടബാധ്യത മാറാൻ
പാലഭിഷേകം             –  സന്താനലബ്‌ധി
ഭസ്മാഭിഷേകം          –  വിദ്യാവിജയത്തിന്
കളഭാഭിഷേകം           – അഭീഷ്ടസിദ്ധി
നെയ്യഭിഷേകം            – പാപശമനത്തിന്‌
എള്ളുപായസം         – തൊഴിൽ വിജയത്തിന്

തെലുങ്ക് ചിത്രം സായ് റാം നരസിംഹ റെഡ്ഡിൽ അമിതാബച്ചന്‍

0

ഏറെ നാളുകള്‍ക്കു ശേഷം അമിതാബച്ചന്‍ വീണ്ടും തെലുങ്ക് ചിത്രത്തിൽ .ചിരഞ്ജീവിയെ നായകനാക്കി 150 കോടിരൂപ ബജറ്റിൽ മകന്‍ റാം ചരണ്‍ തേജയാണ് ചിത്രം നിർമിക്കുന്നത് .സുരേന്ദ്രറെഡി യാണ് ചിത്രം സംവിധാനം ചെയുന്നത് .സംഗീതം ആർ റഹ്‌മാൻ . സായ് റാം നരസിംഹ റെഡ്ഡി എന്നാണ് ചിത്രത്തിന് പേരുനൽകിയിരിക്കുന്നത് . ചിത്രത്തിൽ നയന്‍താരയാണ് നായികയായിലെത്തുന്നത് .    കൂടാതെ വിജയ് സേതുപതി , കിച്ച സുദീപ്, ജഗപതി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു .ഇന്ത്യയില്‍ ആദ്യ സ്വാതന്ത്ര്യസമര സേനാനിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത് . ഒരു ചരിത്ര കഥാപാത്രത്തെയാണ് ചിരഞ്ജീവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക 

കുട്ടനാടൻ മാർപാപ്പ മൂവി റിവ്യൂ

0

നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനവും ചെയ്ത കുട്ടനാടന്‍ മാര്‍പാപ്പ മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പുതുമുഖ എഴുത്തുകാരൻ കൂടിയായ ശ്രീജിത്ത് വിജയൻ എന്ന സംവിധായകന്റെ നല്ല  അരങ്ങേറ്റം തന്നെയാണ് ഈ ചിത്രം. ജോണ്‍ പോള്‍ എന്ന ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ചാക്കോച്ചന്‍ സിനിമയില്‍ അഭിനയിക്കുന്നത്.

പ്രണയം, പ്രണയ പരാജയം, ട്വിസ്റ്റ്, ഫ്ലാഷ്ബാക്ക്, പ്രതികാരം, മകൻ അമ്മ ബന്ധം, അങ്ങിനെ നിരവധി  മുഹൂർത്തങ്ങൾ അടങ്ങിയ ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ഇതിനിടക്ക് കുറച്ചു പാട്ടുകളും സന്ദർഭത്തിന് അനുസരിച്ച് ചേർത്തിട്ടുണ്ട്. കഥയിൽ വലിയ പുതുമ ഇല്ല എങ്കിലും അത് പറഞ്ഞ പശ്ചാത്തലം, കഥാപാത്രങ്ങൾ  എല്ലാം കൊണ്ട് പ്രതീക്ഷ വയ്ക്കാവുന്ന ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. ഒരു കഥാപാത്രത്തിനും അനാവശ്യ ബിൽഡപ്പ് നിറച്ച ഇൻട്രോ ഇല്ല.

കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ടെലിവിഷൻ കോമഡി പരുപാടികളിലെ ചില ആളുകളും ചിത്രത്തിൽ ഉണ്ട്. ചിത്രത്തിലെ കോമഡി അത്ര നിലവാരം പുലർത്തുന്നില്ല . ഒന്നോ രണ്ടോ തവണ മാത്രം തിയേറ്ററിൽ ചിരി ഉയർന്നു.

ഫാമിലി പ്രേക്ഷകർക്ക് ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തെ ഇഷ്ടമായേക്കാം ജോൺപോളിന്റെ അമ്മ മേരിയായാണ് ശാന്തികൃഷ്ണ ചിത്രത്തിലെത്തുന്നത്. മകനും അമ്മയും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ നിലനിൽപ്പ് തന്നെ.

ചാക്കോച്ചന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുണ്ട് തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ധർമജന്റെ ചില ഡയലോഗുകൾ സൂപ്പർ. സലീംകുമാറും അജുവും നന്നായി. അതിഥി വേഷങ്ങളിൽ സൗബിനും ഹരീഷും ചിത്രത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സ് ഡയലോഗുകൾ കയ്യടി നേടുന്നു. വല്യ പ്രതീക്ഷകൾ ഇല്ലാതെ പോയാൽ ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം. എല്ലാവര്ക്കും ആസ്വദിച്ചു കയ്യടിച്ചു ഇറങ്ങാം.

ബുള്ളറ്റിനെ കളിയാക്കി വീണ്ടും ബജാജ് ഡോമിനോര്‍ വീഡിയോ

0

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വീണ്ടും കളിയാക്കി ബജാജ് ഡോമിനോര്‍. ബൈക്കിന്റെ ഏറ്റവും പുതിയ പരസ്യത്തിലും റോയല്‍ എന്‍ഫീല്‍ഡിനെ ആനയോട് ഉപമിച്ചാണ് പരസ്യം ഇറക്കിയിരിക്കുന്നത് .പുതിയപരസ്യത്തിൽ റോയല്‍ എന്‍ഫീല്‍ഡിന്റെ യാത്രാസുഖത്തെയാണ് ബജാജ് ഡോമിനോര്‍ കളിയാക്കിയിരിക്കുന്നത് .വീഡിയോ കാണാം 

 

മോഹൻലാൽ സിനിമ വിഷുവിന് പക്ഷെ നടൻ മോഹൻലാൽ അല്ല !

0

ഈ വിഷുവിന് മോഹൻലാൽ നായകനാകുന്ന ചിത്രങ്ങളൊന്നും തീയേറ്ററിൽ എത്തുന്നില്ല, എന്നാൽ മോഹൻലാൽ ആരാധകർക്ക് സന്തോഷിക്കാൻ മോഹൻലാലിനെ ആരാധിക്കുന്നവരുടെ കഥ പറയുന്ന രണ്ടു ചിത്രങ്ങളാണ് വിഷുവിനെത്തുന്നത്.

മഞ്ജുവാര്യർ നായികയാകുന്ന സജിത്ത് യാഹിന സംവിധാനം ചെയ്യുന്ന ‘മോഹൻലാൽ’ എന്ന ചിത്രവും ഇന്നസെന്റ് നായകനാകുന്ന നവാഗതനായ സുനിൽ പൂവേലി സംവിധാനം ചെയ്യുന്ന ‘സുവർണപുരുഷൻ’ എന്ന ചിത്രവും വിഷുവിനു തിയേറ്ററിൽ എത്തുന്നുണ്ട്.

“മോഹൻലാൽ” എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കടുത്ത ആരാധികയായ മീനുക്കുട്ടിയായാണ് മഞ്ജു വേഷമിട്ടിരിക്കുന്നത്. 1980 ൽ മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ആയ ദിവസമാണ് മീനുക്കുട്ടി ജനിച്ചത്. മഞ്ഞിൽവിരിഞ്ഞ പൂക്കൾ മുതൽ ദൃശ്യം വരെയുള്ള മോഹൻലാൽ സിനിമകളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജുവിന്റെ ഭർത്തവായ സേതുമാധവനെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തതാണ്. ചിത്രം ഏപ്രിൽ 13 ന് തീയേറ്ററിൽ എത്തും.

മലയാളികളുടെ മോഹന്‍ലാല്‍ ആരാധനയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് സുവര്‍ണ്ണപുരുഷന്‍. മോഹന്‍ലാല്‍ എന്ന താരത്തെ കേന്ദ്രീകരിച്ച് കേരളത്തിലെ ഒരു ദേശത്തെ ആളുകള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന വിശകലനമാണ് ഈ സിനിമ. നടന്‍ ഇന്നസെന്റ് ആണ് ഈ ചിത്രത്തില്‍ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആയി അഭിനയിക്കുന്നത്. ചിത്രം ഏപ്രിൽ 6 ന് തീയേറ്ററുകളിൽ എത്തും.

സി​ബി​എ​സ്ഇ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ആ​ദ്യ അ​റ​സ്റ്റ്

0

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ വി​ക്കി​ അറസ്റ്റിലായി. ഡ​ൽ​ഹി രാ​ജേ​ന്ദ​ർ ന​ഗ​റി​ലാ​ണ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ നടത്തുന്ന ആളാണ് വി​ക്കി​. ക​ണ​ക്കും സാമ്പത്തിക​ശാ​സ്ത്ര​വും വി​ക്കി തന്റെ ​കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ പ​ഠി​പ്പി​ച്ചി​രു​ന്നു.

സി​ബി​എ​സ്ഇ​യു​ടെ പ​ത്താം​ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ​യും പ​ന്ത്ര​ണ്ടാം​ക്ലാ​സി​ലെ സാമ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ന്‍റെ​യും ചോ​ദ്യ​പേ​പ്പ​റു​ക​ളാ​ണ് ചോ​ർ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ 28 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തേ​ണ്ടി​വ​രും.

ദിലീപ് മാജിക് വീണ്ടും : പ്രേക്ഷകരെ ഞെട്ടിച്ച് കമ്മാരസംഭവം ടീസർ

0


ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് നായകനായ കമ്മാരസംഭവത്തിന്റെ ടീസർ പുറത്തിറങ്ങി. ചരിത്ര കഥ പറയുന്ന കമ്മാരസംഭവത്തിന്റെ ടീസർ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ മൂന്ന് ഗെറ്റപ്പുകളും ടീസറിൽ കാണാം.

ടീസറിലെ ദൃശ്യങ്ങൾ കമ്മാരസംഭവത്തിന്റെ കഥ അറിയാനുള്ള പ്രേക്ഷകന്റെ ആകാംക്ഷയേ വർദ്ധിപ്പിക്കും എന്നുള്ളത് ഉറപ്പാണ്.

20 കോടിയോളം ചെലവുള്ള സിനിമ സംവിധാന ചെയ്തത് രതീഷ് അമ്പാട്ട്, തിരക്കഥ മുരളി ഗോപിയും നിർവഹിച്ചിരിക്കുന്നു.  ചിത്രം ഏപ്രിൽ 5ന് തിയറ്ററുകളിലെത്തും.