Home Blog Page 560

ആരോഗ്യത്തിന് ചില അറിവുകൾ

നമ്മുടെ ജീവിത ശൈലിക്കും ആഹാരത്തിനുമെല്ലാം ഇന്ന് മാറ്റങ്ങൾ ഉണ്ട്. അത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ആരോഗ്യത്തോടിരിക്കാൻ ചില ആഹാര രീതികൾ പരിചയപ്പെടാം.

ഫലങ്ങൾ

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ ആദ്യം കഴിക്കേണ്ടത് ഏതെങ്കിലും ഫലങ്ങളാണ്. ആ ഫലം ഒരു ആപ്പിളായാൽ അത്രയും നല്ലത്. പഴവർഗ്ഗത്തിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് പെട്ടന്ന് ഊർജം നൽകുന്നു. പഴച്ചാറുകുടിച്ചാലും മതിയാകും.

ഒരു ദിവസം മൂന്ന് പഴവർഗ്ഗങ്ങളെങ്കിലും കഴിക്കുക. പഴവർഗങ്ങളിൽ വൈറ്റമിനുകൾ, മിനറലുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

സലാഡ് 

ഭക്ഷണത്തിനൊപ്പം പാചകം ചെയ്യാത്ത പച്ചക്കറികൾ അടങ്ങിയ സലാഡ് കഴിക്കുക. ഇവയിൽ നിന്ന് ശരീരത്തിനാവശ്യമായ നാരുകളും പോഷകങ്ങളും ലഭിക്കുന്നു. ശരീരത്തിൽ കടക്കുന്ന വിഷാoശങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റീ ഓക്‌സിഡന്റുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.

പച്ചിലകൾ

പച്ചിലകളിൽ ധാരാളം ഇരുമ്പ്സത്ത് അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, പലതരം ലവണങ്ങൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. അതിനാൽ ചീരയും മറ്റു ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.

അമിതഭക്ഷണം പാടില്ല

വ്യായാമം ചെയ്യുന്നു എന്നതിനാൽ അമിത ഭക്ഷണം കഴിക്കരുത്. വ്യായാമം അമിത ഭക്ഷണം കഴിക്കാനുള്ള ലൈസൻസ് അല്ല.

സാവധാനം ഭക്ഷണം കഴിക്കുക 

ഭക്ഷണം സാവധാനം സമയമെടുത്തു കഴിക്കുക. ഭക്ഷണം തൃപ്തിയായി എന്ന തോന്നലുളവാകാൻ കുറഞ്ഞത് ഇരുപതു മിനിറ്റുകളെങ്കിലും വേണം.

ശുദ്ധജലം 

രാവിലെ ഉണർന്നുകഴിഞ്ഞാൽ നല്ലൊരു ഗ്ലാസ് ശുദ്ധജലം കുടിക്കുക. ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കണം.

മാതളനാരങ്ങ, തൈരും ബട്ടർമിൽക്കും, കോവയ്ക്ക, മല്ലിയില, ചീര എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. കൂടാതെ ശ്വസോച്ഛാസവുമായി ബന്ധപ്പെട്ട ബ്രീത്തിoഗ് ടെക്നിക്കുകൾ ശീലിക്കുക.

എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു

0

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 97.84 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 4,41,103 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 4,31,162 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തിനു യോ​ഗ്യ​ത നേ​ടി​യ​ത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് ഇത്തവണത്തെ വിജയം.

വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 99.12 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് വ​യ​നാ​ട് ജി​ല്ല​യി​ൽ 93.87ശ​ത​മാ​നം. ഏ​റ്റ​വും കൂ​ടു​ത​ൽ എ​പ്ല​സ് നേ​ടി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 1,176 സ്കൂ​ളു​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ 517 എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്.

98.6 ശ​ത​മാ​ന​മാ​ണ് ടി​എ​ച്ച്എ​സ്എ​ൽ​സി​യി​ൽ വിജയം. 3,2799 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തിൽ  3,234 പേ​ർ വി​ജ​യം നേ​ടി.

മേ​യ് പ​ത്ത് വ​രെ റീ​വാ​ലു​വേ​ഷ​നു അപേക്ഷിക്കാം. മെയ് 21 മു​ത​ൽ 25വ​രെ സേ ​പ​രീ​ക്ഷ​ക​ൾ നടക്കും.  പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികൾ മെയ് 9 ന് തുടങ്ങും.

താരസുന്ദരി സോനം കപൂർ ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

0

നടിയും മോഡലുമായ താരസുന്ദരി സോനം കപൂറും ബിസിനസുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് 8 ന് മുംബൈയിൽ വച്ച് നടക്കും.

ബോളിവുഡ് താരം അനിൽ കപൂറിന്‍റെയും സുനിതയുടെയും മകളാണ് സോനം കപൂർ. ഭാനെ എന്ന ബ്രാൻഡിൽ മുംബൈ ആസ്ഥാനമായി വസ്ത്ര നിർമാണ സ്ഥാപനം നടത്തുകയാണ് ആനന്ദ് അഹൂജ. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു.

മെയ് 7 ന് മെഹന്തി ചടങ്ങും മെയ് 8 ന് വിവാഹ ചടങ്ങുകളും നടക്കും. ഇരുവരുടെയും കുടുംബാംഗങ്ങൾ ചേർന്ന്‌  പത്ര സമ്മേളനത്തിലാണ് വിവാഹത്തെ പറ്റി പറഞ്ഞത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം എന്നും അവർ പറഞ്ഞു.

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഇന്ന്

0

തിരുവനന്തപുരം : ഈ വർഷത്തെ എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഇന്ന് രാവിലെ 10 .30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ക്കും.

ഇ​തോ​ടൊ​പ്പം ത​ന്നെ ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്) എ​എ​ച്ച്എ​സ്എ​ൽ​സി, എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും നടത്തും.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പി​ആ​ർ​ഡി ലൈ​വ് എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ല​ഭി​ക്കും. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് പി​ആ​ർ​ഡി ലൈ​വ് ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. എ​സ്എ​സ്എ​ൽ​സി ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം (ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ)/​എ​എ​ച്ച്എ​സ്എ​ൽ​സി) പ​രീ​ക്ഷാ​ഭ​വ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ (http://keralapareekshabhavan.in) മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.

ബിബിന്‍ ജോര്‍ജ് വിവാഹിതനാകുന്നു

0

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടനും തിരക്കഥകൃത്തുമായ ബിബിന്‍ ജോര്‍ജ് വിവാഹിതനാകുന്നു. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് വധു.

സംവിധായകന്‍ സിദ്ദിഖിനാണ് ബിബിന്‍ കല്യാണക്കുറി ആദ്യമായി നല്‍കിയതും ക്ഷണിച്ചതും. ബിബിന്റെ തൂലികയിൽ വിരിഞ്ഞ തമാശ ചിത്രങ്ങൾപോലെ കല്യാണക്കുറിയും അല്പം തമാശയിലാണ്. മെയ് 20ന് ആണ് വിവാഹം.

 

പ്രാ​യ​ത്തെ വ​ക​വെ​യ്ക്കാ​തെ ലാലേട്ടന്റെ ഡാ​ൻ​സ് പ്രാ​ക്ടീ​സ്

0

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കുന്ന മെ​ഗാ​ഷോ​ “അമ്മമഴവില്ല്” ന് വേണ്ടി മോ​ഹ​ൻ​ലാ​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വയറലാകുന്നു. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ വച്ച് പ്രാ​യ​ത്തെ വ​ക​വെ​യ്ക്കാ​തെ ലാ​ലേ​ട്ട​ൻ ന​ടി​മാ​ർ​ക്കൊ​പ്പം റി​ഹേ​ഴ്സ​ൽ നടത്തുന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു വന്നിരിക്കുന്നത്.

സം​വി​ധാ​യ​ക​ൻ സി​ദ്ധി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ മെ​യ് ആ​റി​ന് ആണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. മെഗാഷോയിൽ മോ​ഹ​ൻ​ലാ​ലി​നെ കൂ​ടാ​തെ മ​മ്മൂ​ട്ടി, ജ​യ​റാം, സി​ദ്ധി​ഖ്, മ​നോ​ജ് കെ. ​ജ​യ​ൻ, ഹ​ണി റോ​സ്, ന​മി​താ പ്ര​മോ​ദ് തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ താ​ര​നി​ര​യെ​ല്ലാം പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

 

കേരളത്തിലേക്ക് പോകാൻ മഅദനിക്ക്അനുമതി

0

ബംഗളൂരു: സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ എൻഐഎ പ്രത്യേക കോടതി അനുമതി നൽകി.

 അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി നൽകിയ അപേക്ഷയിലാണ് കോടതി നൽകിയിരുന്നത്. മേയ് മൂന്നു മുതൽ 11 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാo 

നടി മേഘ്ന രാജിന്റെ വിവാഹ ചിത്രങ്ങൾ കാണാം

0

നടി മേഘ്‌ന രാജുo കന്നഡ നടൻ ചിരഞ്ജീവി സർജയും വിവാഹിതരായി. ബെംഗളൂരുവിൽ വച്ച് ക്രൈസ്തവ ആചാരപ്രകാരവും ഹൈന്ദവാചാര പ്രകാരവുമുള്ള വിവാഹ ചടങ്ങുകൾ നടന്നു.

നസ്രിയ നസീം ചടങ്ങിൽ പങ്കെടുത്തു. കൂടാതെ സിനിമ മേഖലയിൽനിന്ന് ധാരാളം താരങ്ങൾ അതിഥികളായി എത്തി.

നടി മേഘ്ന രാജിന്റെ കൂടുതൽ വിവാഹ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്ലാമറും ഹൊററും ഒത്തു ചേർന്ന വിനോദ ചിത്രമായി ‘ നീയാ 2 ‘ വരുന്നു !

0
മലഹാസൻ ,മുത്തുരാമൻ ,ശ്രീപ്രിയാ ,ലത എന്നിവർ അഭിനയിച്ച ‘നീയാ’ 1979 ൽ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ  ഹൊറർ സിനിമയായിരുന്നു. ഇന്നും ആ ചിത്രത്തിലെ ഗാനങ്ങൾ അനശ്വരങ്ങളാണ് . നടി ശ്രീപ്രിയയായിരുന്നു  ‘നീയാ’നിർമ്മിച്ചത് . നാല് പതിറ്റാണ്ടിനു ശേഷം ആ പേര് കടം കൊണ്ട് ‘നീയാ 2′ എന്ന പേരിൽ ഒരു ഹൊറർ സിനിമ അണിഞ്ഞൊരുങ്ങുന്നു .
ജയ് നായകനാവുന്ന ഈ ചിത്രത്തിൽ റായ് ലക്ഷ്മി ,കാതറിൻ തെരേസാ ,വരലക്ഷ്മി ശരത് കുമാർ എന്നീ  മൂന്ന് നായികമാരാണുള്ളത് .ഗ്ലാമറസായിട്ടുള്ള  പ്രകടനമത്രെ ചിത്രത്തിൽ ഈ താരങ്ങളുടേത് .പഴയ ‘നീയാ’യും ‘നീയാ 2’ ഉം തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും കഥക്ക് അനിവാര്യമായതു  കൊണ്ട് ശ്രീപ്രിയയിൽ നിന്നും ടൈറ്റിൽ വാങ്ങി നീയാ 2′   എന്ന് പേരിടുകയായിരുന്നുവെന്നും ചിത്രത്തിന്റെയ് അണിയറ ശിൽപികൾ .
നീയാ 2′  ൽ ഇരുപത്തിരണ്ടടി നീളമുള്ള   ഒരു രാജവെമ്പാല പ്രധാന   കഥാപാത്രമായി വരുന്നുണ്ടത്രേ .ഇതിന്റെ  രൂപം തീരുമാനിക്കുവാൻ  സംവിധായകൻ എൽ .സുരേഷും ക്യാമെറാമെൻ രാജവേൽ  മോഹനും ലോകമെമ്പാടുമുള്ള വനാന്തരങ്ങളിൽ അന്വേഷണം നടത്തി ഒടുവിൽ ബാങ്കോക്കിൽ  നിന്നുമാണത്രെ കണ്ടെത്തിയത് .അതിന്റെ സ്വഭാവം , ഘടന ,ബോഡി ലാംഗ്വേജ് എന്നിവ  കേട്ടറിഞ്ഞു മനസ്സിലാക്കി ആ രാജവെമ്പാലയെയാണ് കഥാപാത്രമാക്കിയിരിക്കുന്നത് .ഇതിൽ വരലക്ഷ്‌മി ശരത്കുമാർ സർപ്പ കന്യകയായി അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത .
ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള നർമ്മരസപ്രദമായ ഹൊറർ ചിത്രമായ  നീയാ 2′   ന്റെ ചിത്രീകരണം ചാലക്കുടി ,കൊടൈക്കനാൽ ,ഊട്ടി,തലക്കോണം എന്നിവിടങ്ങളിലായി പൂർത്തിയായി .ജംബോ സിനിമാസിനു വേണ്ടി ഏ .ശ്രീധർ  ദശകോടികളുടെ  മുതൽമുടക്കിൽ ഗ്രാഫിക്‌സ്  സ്പെഷ്യൽ ഇഫക്‌ട് എന്നീ  സാങ്കേതികയുടെ അകമ്പടിയോടെയാണ്  നിർമ്മിക്കുന്നത് . പ്രായ ഭേദമന്യേ കുട്ടികൾക്കും  മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന സിനിമയായിരിക്കുമിതെന്ന് സംവിധായകൻ.എൽസുരേഷ്  അവകാശപ്പെട്ടു നീയാ 2′ ഉടൻ തന്നെ  പ്രദർശനത്തിനെത്തും.
                                                                                                                                                                                                                                                                             കടപ്പാട് : സി.കെ.അജയ് കുമാർ, പി ആർ ഒ.

ഒളിമ്പ്യൻ അന്തോണിയിലെ ബാലതാരം അരുൺ വിവാഹിതനായി

0

ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി മലയാളികളുടെ മനസിലിടം പിടിച്ച നടൻ അരുൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി Dr.അശ്വതി ആണ് വധു. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ദീലിപിന്റെ സ്പീഡ് , വീനിത് ശ്രീനിവാസനൊപ്പം സൈക്കിള്‍, ഗോകുൽ സുരേഷ്‌ഗോപിക്കൊപ്പം മുദുഗൗ എന്ന ചിത്രങ്ങളിൽ അരുൺ അഭിനയിച്ചിട്ടുണ്ട്. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് ആണ് അരുണിന്റെ ഇനിം ഇറങ്ങാനുള്ള പുതിയ ചിത്രം.

“കാത്തിരിപ്പോർ പട്ടിയൽ” മെയ്4ന് പ്രദര്ശനത്തിന ത്തുന്നു

0

മറുനാടൻ മലയാളി യുവാവായ സച്ചിൻ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘കാത്തിരിപ്പോർ പട്ടിയൽ ‘. നന്ദിതയാണ് സച്ചിന്റെ നായിക. പ്രണയം, നർമ്മം, ആക്ഷൻ എന്നീ ഘടകങ്ങൾ സമ്മിശ്രമായി ചേർത്ത് ചിത്രീകരിച്ച ത്രില്ലർ സിനിമയാണിതെന്ന് ചിത്രത്തിന്റെ രചയിതാവ് കൂടിയായ സംവിധായകൻ ബാലയ്യ.ഡി. രാജശേഖർ പറഞ്ഞു. തന്റെ ചിത്രത്തിന്റെ കലാപരവും സാങ്കേതികവുമായ മേന്മ നിലനിർത്താൻ വേണ്ടി മികച്ച കലാകാരന്മാരെയും സാങ്കേതിക വിദഗ്ദരേയുമാണ് സംവിധായകൻ നിയോഗിച്ചിട്ടുള്ളത്.

ഒരു ട്രെയിൻ യാത്രയുടെ പശ്ചാത്തലത്തിലാണ് ‘കാത്തിരിപ്പോർ പട്ടിയലി”ന്റെ കഥ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ജീവിത പാശ്ചാത്തലമുളള അപരിചിതരായ പതിനഞ്ചു ചെറുപ്പക്കാർ. ഇവർ ഒരു ദിവസം ട്രെയിൻ യാത്രയ്ക്കിടയിൽ പൊലീസിൽ അകപ്പെട്ട് പോകുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സാഹചര്യങ്ങളിൽ ഒരേ ദിവസം അറസ്റ്റ് ചെയ്യപ്പെടുന്ന ഈ യുവാക്കൾ ഓരോരുത്തർക്കും അന്നേദിവസം അവരുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതും അവരുടെ ഭാവി നിർണ്ണയിക്കുന്നതുമായിരുന്നു.ഒറ്റ ദിവസം കൊണ്ട് ഈ പതിനഞ്ചു പേരുടെ ജീവിതം കീഴ്മേൽ മറിയുമോ. എന്തിനാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടത്.ചെറുപ്പക്കാർ മോചിതരാവുമോ.നായകന് പ്രണയ സാഫല്യം കിട്ടുമോ? എന്നീ ചോദ്യങ്ങൾക്ക് ജിജ്ഞാസാഭരിതവും വൈകാരികവും സംഘർഷാത്മകവുമായ രംഗങ്ങളിലൂടെ ഉത്തരം നൽകുകയാണ് ‘കാത്തിരിപ്പോർ പട്ടിയൽ’ . അതിഭാവുകത്വമില്ലാത്ത യഥാർത്ഥ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അവതരണ രീതിയാണ് തന്റെ സിനിമയുടടേതെന്നും ശക്തമായ ഒരു ഇതിവൃത്തം ‘കാത്തിരിപ്പോർ പട്ടിയലി’ന് ഉണ്ടെന്നും സംവിധായകൻ ബാലയ്യ.ഡി.രാജശേഖർ അവകാശപ്പെട്ടു. പുതുമുഖ നായകൻ സച്ചിൻ തമിഴ് സിനിമയ്ക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ ഭാവി വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണി, മനോബാല,മൊട്ട രാജേന്ദ്രൻ,അപ്പുക്കുട്ടി,മയിൽസാമി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. എം.സുകുമാർ ഛായാഗ്രഹണവും ,ഷാൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു. ലേഡീസ് ഡ്രീം സിനിമാസിന്റെ ബാനറിൽ മലയാളിയായ ബൈജാ ടോം നിർമ്മിച്ച ‘കാത്തിരിപ്പോപട്ടിയൽ’ മെയ്4ന് പ്രദര്ശനത്തിന ത്തുന്നു..

# സി.കെ.അജയ് കുമാർ, പി ആർ ഒ.


ചരിത്രത്തിലെ നാലാമത്തെ കുഞ്ഞാലിയായി ലാലേട്ടൻ എത്തുന്നു : “മരക്കാർ അറബിക്കടലിന്റെ സിംഹം”

0

മലയാളത്തി​ലെ ഏറ്റവും വലിയ മുടക്കുമുതലായ ​100 കോടി ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ പ്രിയദർശൻ ചിത്രം പ്രഖ്യാപിച്ച്​ പ്രമുഖ നിർമാതാവും കോൺഫിഡൻറ്​ ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ റോയ്​. “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആൻറണി പെരുമ്പാവൂർ, സന്തോഷ് റ്റി കുരുവിള, ഡോ. സി.ജെ റോയ്​ എന്നിവർ ചേർന്നാണ്.

മുന്നണിയിലും പിന്നണിയിലും പ്രമുഖ നടൻമാരും ടെക്​നീഷ്യൻസും അണിനിരക്കുന്ന ചിത്രമായിരിക്കും മരക്കാർ. ചിത്രത്തിന്റെ ഡിജിറ്റൽ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. മോഹൻലാൽ തന്റെ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചു. നവംബർ ഒന്നിന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.